India National

അസമില്‍ എണ്ണക്കിണറില്‍ വന്‍ തീപിടുത്തം; തീയണക്കാൻ വ്യോമസേനയുടെ സഹായം വേണമെന്ന് മുഖ്യമന്ത്രി

ബാഗ് ജെൻ ഗ്രാമത്തിലുള്ള 5 എണ്ണക്കിണറുകളിൽ ഒന്നിലാണ് തീപിടുത്തമുണ്ടായത് അസമിൽ എണ്ണക്കിണറിൽ വൻ തീപിടുത്തം. തീൻസുക്കിയ ജില്ലയിലെ ഓയിൽ ഇന്ത്യയുടെ എണ്ണ കിണറിനാണ് തീപിടിച്ചത്. ആളപായം ഉണ്ടായിട്ടില്ല. തീയണക്കാൻ വ്യോമസേനയുടെ സഹായം വേണമെന്ന് അസം മുഖ്യമന്ത്രി പറഞ്ഞു. ബാഗ് ജെൻ ഗ്രാമത്തിലുള്ള 5 എണ്ണക്കിണറുകളിൽ ഒന്നിലാണ് തീപിടുത്തമുണ്ടായത്.14 ദിവസം മുമ്പ് ഇതേ എണ്ണക്കിണറിന് തീ പിടിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ ചോർച്ച ഉണ്ടായിരുന്നുവെന്ന് ഗ്രാമീണർ പരാതിപ്പെട്ടിരുന്നു. എന്നാൽ അധികൃതർക്ക് പരിഹരിക്കാനായില്ല. ഇന്ന്‌ ഉച്ചയ്ക്ക് വലിയ പൊട്ടിത്തെറിയോടെ തീഗോളങ്ങൾ […]

National

അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി; ദുരിതത്തിലായത് മൂന്ന് ലക്ഷത്തോളം പേര്‍

മൂന്ന് ലക്ഷത്തോളം പേരാണ് വെള്ളപ്പൊക്കത്തെത്തുട൪ന്ന് ദുരിതത്തിലായിരിക്കുന്നത് അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. മൂന്ന് ലക്ഷത്തോളം പേരാണ് വെള്ളപ്പൊക്കത്തെത്തുട൪ന്ന് ദുരിതത്തിലായിരിക്കുന്നത്. രണ്ട് പേ൪ കൂടി മരിച്ചതോടെ വെള്ളപ്പൊക്കത്തിൽ ജീവൻ പൊലിഞ്ഞവരുടെ എണ്ണം മൂന്നായി. മൂന്ന് പേരും ലോവ൪ അസമിലെ ഗോൾപാറ ജില്ലക്കാരാണ്. അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച് ഏതാണ്ട് രണ്ടരലക്ഷത്തി തൊണ്ണൂറ്റിനാലായിരം ഒരുനൂറ്റി എഴുപത് പേരാണ് വെള്ളപ്പൊക്കത്തിൽ ദുരിതത്തിലായിരിക്കുന്നത്. ഒമ്പത് ജില്ലകളിലായി മൂന്നൂറ് ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. ദേമാജി, നൗഗാവ്, ഹൊജായ്, ദാരംഗ്, നൽബരി, ഗോൾപാറ, […]

India National

അസമില്‍ കനത്ത മഴയും വെള്ളപ്പൊക്കവും; സാഹചര്യം ഗുരുതരമെന്ന് സര്‍ക്കാര്‍

പേമാരിയെ തുടർന്ന് ബ്രഹ്മപുത്ര നദി കരകവിഞ്ഞതോടെയാണ് മാസങ്ങൾക്കുള്ളില്‍ അസം വീണ്ടും വെള്ളപ്പൊക്കത്തെ നേരിടേണ്ടി വന്നത്. അസമില്‍ വെള്ളപ്പൊക്കം. 11 ജില്ലകളിലായി മൂന്നുലക്ഷം പേരെ വെള്ളപ്പൊക്കം ബാധിച്ചു. സാഹചര്യം ഗുരുതരമെന്ന് അസം സര്‍ക്കാര്‍. സംസ്ഥാനത്ത് 57 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ദുരന്തനിവാരണ സേന പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗോല്‍പാര ജില്ലയിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഉംപുൻ ചുഴലിക്കാറ്റിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. പേമാരിയെ തുടർന്ന് ബ്രഹ്മപുത്ര […]