Kerala Latest news

‘എന്റെ ജീവിത സാഹചര്യമെന്തെന്ന് നന്നായി അറിയുന്നവരില്‍ ഒരാളാണ് ഗീന ചേച്ചി; ആദ്യം തന്നത് ഒരു ചുരിദാറായിരുന്നു’; കുറിപ്പുമായി ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം ജില്ലാ ഗവ. പ്ലീഡര്‍ ആയി നിയമിതയായ ഗീനാ കുമാരിക്ക് ആശംസകളുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഗീനാ കുമാരിക്കൊപ്പമുള്ള ഓര്‍മ്മകള്‍ മേയര്‍ ആര്യ രാജേന്ദ്രൻ പങ്കുവച്ചത്. മേയറായി പുതിയ ചുമതല നല്‍കിയപ്പോള്‍ ഗീനാ കുമാരി ആദ്യം തന്നത് നല്ല ഒരു ചുരിദാറായിരുന്നു. താന്‍ കടന്നു പോകുന്ന ജീവിത സാഹചര്യമെന്തെന്ന് അന്നും ഇന്നും നന്നായി അറിയുന്നവരില്‍ ഒരാളാണ് അവരെന്നും ആര്യ പറഞ്ഞു.(arya rajendran says about geenakumari) അമ്മയെ പോലെ കരുതലോടെ വാത്സല്യത്തോടെയുള്ള ചേച്ചിയുടെ […]

Kerala

ഓണസദ്യ മാലിന്യക്കുഴിയിൽ തളളിയ സംഭവം; പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ

ഓണസദ്യ മാലിന്യക്കഴിയിൽ തളളിയ സംഭവത്തിൽ പിരിച്ചുവിട്ട ശുചീകരണത്തൊഴിലാളികളെ തിരിച്ചെടുക്കുമെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയർ ആര്യ രാജേന്ദ്രൻ. ജീവനക്കാർ ആദ്യം നൽകിയ വിശദീകരണത്തിൽ വ്യക്തതയില്ലായിരുന്നെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. ജീവനക്കാർക്കെതിരായ നടപടി പിൻവലിക്കും. ശിക്ഷാ നടപടി എന്ന നിലയിൽ അല്ല നടപടി സ്വീകരിച്ചത്. ആദ്യഘട്ടത്തില്‍ തൊഴിലാളികളുടെ വിശദീകരണം എങ്ങനെയാണോ ചോദിക്കേണ്ടത് ആ നിലയല്‍ നമ്മള്‍ ചോദിച്ചതാണ്. ശിക്ഷ എന്ന നിലയില്‍ അല്ല നടപടി സ്വീകരിച്ചത്. കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുക. ആ അന്വേഷണത്തിന്റെ ഭാഗമായി അവര്‍ക്ക് പറയാനുളളത് കേള്‍ക്കുക […]

Kerala

നഗരസഭയിൽ ഓണസദ്യ മാലിന്യത്തിലിട്ട സംഭവം; നടപടി പിൻവലിക്കാൻ ആവശ്യപ്പെടുമെന്ന് ആനത്തലവട്ടം ആനന്ദൻ

തിരുവനന്തപുരം നഗരസഭയിൽ ഓണസദ്യ മാലിന്യത്തിലിട്ട സംഭവത്തിൽ നടപടി പിൻവലിക്കാൻ ആവശ്യപ്പെടുമെന്ന് സിഐടിയു വ്യക്തമാക്കി. തൊഴിലാളികൾക്കെതിരായ നടപടി അന്തിമമല്ല. വിശദമായ പരിശോധനയ്ക്ക് ശേഷമേ അന്തിമതീരുമാനം എടുക്കൂ എന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. സംഭവത്തിൽ മേയർ ആര്യാ രാജേന്ദ്രന് പിന്തുണയുമായി സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാ​ഗപ്പൻ രം​ഗത്തെത്തിയിരുന്നു. ഭക്ഷണം മാലിന്യത്തിലിട്ട പ്രതിഷേധ രീതി അംഗീകരിക്കാനാവില്ല. മറ്റ് പ്രതിഷേധ രീതികൾ സ്വീകരിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മേയർ വിഷയത്തിൽ ഉചിതമായി ഇടപെടും. നടപടി പിൻവലിക്കുന്ന കാര്യത്തിൽതൊഴിലാളി […]

Kerala

ആര്യാ രാജേന്ദ്രനെതിരെ എം.വി.​ഗോവിന്ദൻ; പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുന്നത് പാർട്ടി നയമല്ല

തിരുവനന്തപുരത്ത് ശുചീകരണ തൊഴിലാളികളെ പിരിച്ചുവിട്ട സംഭവത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ നടപടിയെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.​ഗോവിന്ദൻ. പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുക എന്നത് പാർട്ടി നയമല്ല. എന്താണ് നടന്നതെന്ന് മനസിലാക്കിയാലേ കൂടുതൽ പ്രതികരിക്കാനാകുവെന്ന് അദ്ദേഹം പറഞ്ഞു. ശുചീകരണ തൊഴിലാളികൾക്കെതിരായ തിരുവനന്തപുരം നഗരസഭയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നടപടി പിൻവലിക്കണമെന്ന് സിഐടിയുവും ഐഎൻടിയുസിയും ആവശ്യപ്പെട്ടു. ശനിയാഴ്ചയായിരുന്നു തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചാലാ സര്‍ക്കിളിലെ ശുചീകരണ തൊഴിലാളികൾ സ്വന്തം പണം മുടക്കി വാങ്ങിയ ഓണസദ്യ മാലിന്യക്കുപ്പയിൽ തള്ളിയത്. തൊഴിലാളികളുടെ ഓണാഘോഷം […]

Kerala

സി.ഇ.ടിക്ക് സമീപത്തെ ബസ് സ്റ്റോപ്പിൽ ജൻഡർ ന്യൂട്രൽ ബസ് ഷെൽറ്റർ നിർമ്മിക്കും; പ്രഖ്യാപനവുമായി ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളജിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് മാറ്റിയതിനെതിരെയുള്ള വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തോട് പ്രതികരിച്ച് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ. ഇക്കാര്യത്തിൽ ശക്തമായി പ്രതികരിച്ച വിദ്യാർത്ഥികളെ അഭിനന്ദിക്കുകയാണെന്നും നഗരസഭയുടെ നേതൃത്വത്തിൽ അവിടെ ജൻഡർ ന്യൂട്രൽ ആയ ബസ് ഷെൽട്ടർ നിർമ്മിക്കുമെന്നും ആര്യ രാജേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരുമിച്ച് ഇരിക്കാൻ നമ്മുടെ നാട്ടിൽ വിലക്കുണ്ടെന്ന് കരുതുന്നവർ കാളവണ്ടി യുഗത്തിൽ തന്നെയാണ് ജിവിക്കുന്നതെന്നും അവർ വിമർശിച്ചു. ആണും പെണ്ണും അടുത്തിരിക്കുന്നുവെന്ന് പറഞ്ഞ് ബസ് കാത്തിരിപ്പ് […]

Kerala

‘സുധാകരന്റെയും മഹിളാ കോണ്‍ഗ്രസിന്റെയും വംശീയാധിക്ഷേപം’; പ്രതിഷേധിക്കണമെന്ന് ഡിവൈഎഫ്‌ഐ

എം.എം മണിയെ അധിക്ഷേപിച്ച മഹിളാ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനത്തിനെതിരെ ഡിവൈഎഫ്‌ഐ. മഹിളാ കോണ്‍ഗ്രസിന്റെ പ്രകടനം സാംസ്‌കാരിക കേരളത്തിന് അപമാനകരമാണെന്ന് ഡിവൈഎഫ്‌ഐയുടെ നിലപാട് വ്യക്തമാക്കിക്കൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. ശരീരം, നിറം, ജാതി എന്നിവയുടെ അടിസ്ഥാനത്തില്‍ അപമാനിക്കുകയും വംശീയാധിക്ഷേപം നടത്തുകയും ചെയ്യുന്നത് കുറ്റകൃത്യമാണെന്നും മേയര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. മനുഷ്യത്വഹീനവും ക്രൂരവുമായ അധിക്ഷേപത്തിനെതിരെ പ്രതിഷേധമുയര്‍ത്താനാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം. ചിമ്പാന്‍സിയുടെ ഉടലിന്റെ ചിത്രവും എംഎം മണിയുടെ മുഖത്തിന്റെ ചിത്രവും ചേര്‍ത്ത് തിരുവനന്തപുരത്ത് […]

Kerala

ന്യൂനപക്ഷ വർ​ഗീയയ്ക്കെതിരെ മേയർ ആര്യ രാജേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ബിജെപി ഉയർത്തുന്ന മുസ്ലിം വിരുദ്ധ പ്രചാരണത്തിന് അനുപൂരകമായി പ്രവർത്തിച്ച് വർഗ്ഗീയതയുടെ സന്തുലിതമായ ഇക്കോ സിസ്റ്റം ഇന്ത്യയിൽ സൃഷ്ടിക്കുകയാണ് ന്യൂനപക്ഷ വർഗ്ഗീയ സംഘടനകളെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ആര്യ രാജേന്ദ്രന്റെ പ്രതികരണം. ” രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന ക്രൂരമായ കൊലപാതകം സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതും സാമുദായിക ഐക്യം തകർക്കാൻ ലക്ഷ്യം വച്ചുള്ളതുമാണ്. ഭീകരവാഴ്‌ചയിലേക്ക് ഇന്ത്യയെ നയിക്കുന്ന വർഗ്ഗീയതയുടെ എല്ലാ വകഭേദങ്ങളെയും ജാഗ്രതയോടെ പ്രതിരോധിക്കേണ്ടതുണ്ട്. ബിജെപി ഉയർത്തുന്ന മുസ്ലിം വിരുദ്ധ പ്രചാരണത്തിന് അനുപൂരകമായി പ്രവർത്തിച്ച് വർഗ്ഗീയതയുടെ […]

Kerala

വിവാദപരാമർശം: പരാതി നൽകി ആര്യാ രാജേന്ദ്രൻ; ഖേദം പ്രകടിപ്പിച്ച് കെ. മുരളീധരൻ

അധിക്ഷേപകരമായ പരാമർശവുമായി ബന്ധപ്പെട്ട് കെ. മുരളീധരൻ എം.പിക്കെതിരെ പരാതി നൽകി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് ആര്യാ രാജേന്ദ്രൻ പരാതി നൽകിയത്. കെ. മുരളീധരനെതിരെ കേസെടുക്കണമോ എന്ന കാര്യത്തിൽ നിയമോപദേശം ലഭിച്ച ശേഷം തീരുമാനമെടുക്കുമെന്ന് പൊലീസ് പറഞ്ഞു. തന്റെ പ്രസ്താവന മേയർക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായി കെ.മുരളീധരൻ പറഞ്ഞു. തന്റെ ഒരു പ്രസ്താവനയും സത്രീകളെ വേദനിപ്പിക്കരുതെന്ന് നിർബന്ധമുണ്ട്. എന്നാൽ മേയറുടെ പക്വതക്കുറവുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാട്ടിയ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നതായും കെ. മുരളീധരൻ […]

Kerala

‘അതിശയകരം, അഭിനന്ദനങ്ങള്‍’; ആര്യ രാജേന്ദ്രനെ അഭിനന്ദിച്ച് അദാനി

തിരുവനന്തപുരം മേയറായി അധികാരമേറ്റ ആര്യാ രാജേന്ദ്രന് അഭിനന്ദനവുമായി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. അദാനിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ആര്യക്ക് ആശംസകള്‍ അറിയിച്ചത്. തികച്ചും അതിശയകരമാണ് ആര്യയുടെ നേട്ടമെന്നും അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും അദാനി പറഞ്ഞു. യുവ രാഷ്ട്രീയ നേതാക്കള്‍ അവരുടെതായ വഴി തുറക്കുന്നതും മറ്റുള്ളവരെ പിന്തുടരാന്‍ പ്രേരിപ്പിക്കുകയും ഇങ്ങനെയാണെന്ന് അദാനി ട്വിറ്റ് ചെയ്തു. ഇരുപത്തിയൊന്നുകാരിയായ ആര്യ രാജേന്ദ്രൻ മുടവൻമുഗൾ വാർഡിൽ നിന്നുമാണ്‌ വിജയിച്ചത്‌. ബിഎസ്‌സി രണ്ടാം വർഷഗണിത വിദ്യാർഥിനിയായ‌ ആര്യ 549 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ വിജയിച്ചത്‌. […]

Kerala

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ആര്യാ രാജേന്ദ്രൻ

ആര്യാ രാജേന്ദ്രൻ തിരുവനന്തപുരം കോർപ്പറേഷൻ മേയറാകും. സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിൽ ഇതുസംബന്ധിച്ച് ധാരണയായി. മുടവൻമുകൾ വാർഡിൽ നിന്നുള്ള അംഗമാണ് ആര്യാ രാജേന്ദ്രൻ. 21 വയസുകാരിയായ ആര്യ രാജേന്ദ്രന്‍ ബാലസംഘം സംസ്ഥാന പ്രസിഡന്‍റാണ്. നേരത്തെ മേയര്‍ സ്ഥാനത്തേക്ക് പല പേരുകള്‍ ഉയര്‍ന്നിരുന്നുവെങ്കിലും അപ്രതീക്ഷിതമായാണ് ആര്യ രാജേന്ദ്രന് നറുക്ക് വീണിരിക്കുന്നത്. യുവ വനിതാ നേതാവ്, പൊതുസമ്മതിയുള്ള മുഖം മേയറായി വരുന്നത് എല്ലാം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍. ആര്യ തിരുവനന്തപുരം മേയറാകുന്നതോടെ രാജ്യത്തെ തന്നെ ഏറ്റവും […]