Uncategorized

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: പ്രതികളെ ഇ.ഡി അറസ്റ്റ് ചെയ്തു

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് പ്രതികളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. റോയി തോമസ് ഡാനിയൽ, റിനു മറിയം തോമസ് എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്. എൻഫോഴ്സ്മെൻറ് ആസ്ഥാനത്ത് വിളിച്ചുവരുത്തി പ്രതികളെ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിക്ഷേപകരിൽ നിന്നായി 2000 കോടി രൂപയുടെ തട്ടിപ്പ് ആണ് പ്രതികൾ നടത്തിയിരുന്നത്. പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ് വഴി സ്വീകരിച്ച നിക്ഷേപം ഉടമകൾ വകമാറ്റിയത് വായ്പയുടെ രൂപത്തിലായിരുന്നു. നിക്ഷേപകരുടെ പണം വിവിധ […]

Kerala

പീഡന ശ്രമമെന്ന് പരാതി; ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

തിരുവനന്തപുരത്ത് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. കോര്‍പറേഷിലെ ഓഫീസിനുള്ളില്‍ ശുചീകരികരണതൊഴിലാളിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറാണ് അറസ്റ്റിലായത്. മലയിന്‍കീഴ് തച്ചോട്ട് കാവ് സ്വദേശി അജിയെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയാണ് തൊഴിലാളിയെ ക്യാബിനുള്ളിലേക്ക് വിളിച്ച് കടന്നുപിടിക്കാ‍ന്‍ ശ്രമിച്ചത്. സം​ഭ​വ​ത്തി​നു പി​ന്നാ​ലെ അ​ജി​യെ സ​സ്പെ​ൻ​ഡ് ചെയ്തു എന്ന് തി​രു​വ​ന​ന്ത​പു​രം മേ​യ​ർ അ​റി​യി​ച്ചു. സംഭവത്തെ കുറിച്ച് ആഭ്യന്തര അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.

India National

നിങ്ങളുടെ പിതാവിന് പോലും എന്നെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ല; ‘അറസ്റ്റ് രാംദേവ്’ ഹാഷ്ടാഗിനെതിരെ യോഗ ഗുരു

അലോപ്പതിക്കെതിരായുള്ള യോഗാ ഗുരു ബാബാ രാംദേവിന്‍റെ പ്രസ്താവനകളെ ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. രാംദേവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള #Arrest Ramdev ഹാഷ്ടാഗ് സോഷ്യല്‍മീഡിയയില്‍ ട്രന്‍ഡായിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ ഹാഷ്ടാഗ് പ്രചരണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് രാംദേവ്. നിങ്ങളുടെ പിതാവിന് പോലും സ്വാമി രാംദേവിനെ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ലെന്നാണ് യോഗ ഗുരു പറയുന്നത്. ”അവര്‍ തുഗ് രാംദേവ്, മഹാതുംഗ് രാംദേവ് തുടങ്ങിയ ട്രന്‍ഡുകള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കും. അവര്‍ അത് ചെയ്യട്ടെ. നമ്മുടെ ആളുകള്‍ അത്തരം പ്രവണതകളുമായി പൊരുത്തപ്പെട്ടിട്ടുണ്ട്. അത്തരം ട്രന്‍ഡുകള്‍ എപ്പോഴും തെളിഞ്ഞു നില്‍ക്കും” […]

Kerala

വ്യാജ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകി; ഇതര സംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ

വ്യാജ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയതിന് ഇതര സംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ. ബംഗാളിലെ ഇസ്ലാംപൂർ സ്വദേശിയായ സജിത്ത് മൊണ്ഡൽ(30)ആണ് പൊലീസ് പിടിയിലായത്. മുവാറ്റുപുഴ കീച്ചേരിപടിയിൽ ട്രെയിൻ, ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്കിംഗ് സ്ഥാപനം നടത്തിവരികയായിരുന്നു സജിത്ത് മൊണ്ഡൽ. കൊവിഡ് വ്യാപനം രൂക്ഷമായതോടെ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റിന് ആവശ്യക്കാരേറി. ഇതര സംസ്ഥാന തൊഴിലാളികൾക്കായിരുന്നു ഇയാൾ വ്യാജ ആർ.ടി.പി.സി.ആർ പരിശോധനാഫലം നൽകിവന്നത്. കഴിഞ്ഞ ഒരാഴ്ചയായി പൊലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയുടെ പക്കൽനിന്ന് പണമിടപാട് രേഖകളും നിരവധി ആധാർ […]

India

ഡോക്ടര്‍മാര്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പുരുഷ നഴ്സ് അറസ്റ്റില്‍

ഡ്രസിംഗ് റൂമില്‍ ക്യാമറ വച്ച് ഡോക്ടര്‍മാര്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ പുരുഷ നഴ്സ് അറസ്റ്റില്‍. ബംഗളൂരു സഞ്ജയ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോമ ആൻഡ് ഓർത്തോപെഡിക്സ് ഡയറക്ടറുടെ പരാതിയെത്തുടര്‍ന്ന് 31കാരനായ മരുശേതയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ചയാണ് സംഭവം ശ്രദ്ധയില്‍പ്പെടുന്നത്. രാവിലെ 9.30ന് വസ്ത്രം മാറുന്നതിനായി ഡ്രസിംഗ് റൂമിലെത്തിയ വനിതാ സര്‍ജനാണ് മുറിയില്‍ ഒളിപ്പിച്ച നിലയില്‍ മൊബൈല്‍‌ ഫോണ്‍ വച്ചിരിക്കുന്നത് കണ്ടത്. ഓപ്പറേഷന്‍ തിയറ്ററില്‍ കയറുന്നതിന് മുന്‍പായി ഡ്രസ് മാറാനായി എത്തിയതായിരുന്നു സര്‍ജന്‍. മൊബൈല്‍ ഫോണിലെ […]

Kerala

കുപ്രസിദ്ധ മോഷ്ടാവ് തിരുവല്ലം ഉണ്ണി അറസ്റ്റില്‍

കുപ്രസിദ്ധ മോഷ്ടാവ് തിരുവല്ലം ഉണ്ണിയെ പോലീസ് പിടികൂടി. തിരുവനന്തപുരം കട്ടക്കോട് നിന്ന് ഷാഡോ പോലീസാണ് പ്രതിയെ പിടിച്ചത്. ഇവിടെ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ മോഷണ വസ്തുക്കളും കണ്ടെത്തി. രണ്ടുമാസമായി റൂറൽ ഷാഡോ ടീം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് തിരുവല്ലം ഉണ്ണി പോലീസ് വലയിലായത്. കാട്ടാക്കട കട്ടക്കോട് സ്വദേശി ജോസിന്‍റെ ഉടമസ്ഥതയിൽ ഉള്ള മേടയിൽ വീട്ടിൽ ആണ് ഒളിപ്പിച്ചിരുന്നത്. വീട്ടിൽ നിന്നും ടാബ്, മൊബൈൽ ഫോണുകൾ, 2000 റബ്ബർ ഷീറ്റ്, സ്റ്റീരിയോ,മോഷണത്തിന് ഉപയോഗിക്കുന്ന പണി ആയുധങ്ങൾ തുടങ്ങിയവ കണ്ടെടുത്തു. ഒരു […]

India

ടൂള്‍ കിറ്റ് കേസ്; നികിത ജേക്കബിനെയും ശാന്തനു മുകുളിനെയും അറസ്റ്റ് ചെയ്യാനായി പൊലീസ്

ടൂൾ കിറ്റ് ട്വീറ്റുമായി ബന്ധപ്പെട്ട കേസിൽ മലയാളി അഭിഭാഷക നികിത ജേക്കബിനെയും എഞ്ചിനീയർ ശാന്തനു മുകുളിനെയും അറസ്റ്റ് ചെയ്യുവാനായി ഡൽഹി പൊലീസ് മഹാരാഷ്ട്രയിൽ എത്തി. അറസ്റ്റിൽ നിന്നുള്ള സംരക്ഷണം തേടിയുള്ള ഇരുവരുടെയും ഹരജികൾ ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും. ഇതിന് ശേഷമാകും പൊലീസിന്‍റെ തുടർ നടപടി. ഇവരുമായി ബന്ധമുള്ള യുഎസ് ആക്ടിവിസ്റ്റ് പീറ്റർ ഫെഡറിക്കിന്‍റെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. തന്നെ ഖാലിസ്ഥാനിയായി ചിത്രീകരിക്കാൻ ശ്രമിക്കുന്നു എന്നാണ് പീറ്ററിന്‍റെ പ്രതികരണം. ആര്‍.എസ്.എസിനെതിരെ പ്രചാരണം നടത്തുന്നതിനാലാണ് തന്നെ വേട്ടയാടുന്നതെന്നും പീറ്റര്‍ […]

Kerala

വൈറ്റില മേല്‍പ്പാലത്തിലൂടെ വാഹനം കടത്തി വിട്ട കേസ്; മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

വൈറ്റില മേല്‍പ്പാലത്തിലൂടെ വാഹനം കടത്തിവിട്ട കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിലായി. വി ഫോര്‍ കൊച്ചിയുടെ പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഇന്നലെ അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ കോടതി അല്‍പസമയത്തിനകം പരിഗണിക്കും ഉദ്ഘാടനത്തിന് മുന്‍പ് വൈറ്റില മേല്‍പ്പാലത്തിന്‍റെ ബാരിക്കേഡ് അനധികൃതമായി നീക്കി വാഹനം കടത്തിവിട്ട കേസില്‍ പുതുതായി രണ്ട് കേസുകള്‍ കൂടി മരട് പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിലാണ് മൂന്ന് പേരെ പൊലീസ് പിടികൂടിയത്. തമ്മനം സ്വദേശി ആന്‍റണി ആല്‍വിന്‍, […]

India Kerala

വാഗമൺ നിശാപാർട്ടി; അറസ്റ്റിലായവരിൽ യുവനടിയും

വാഗമൺ നിശാപാർട്ടി കേസിൽ അറസ്റ്റിലായവരിൽ യുവനടിയും. നിശാ പാർട്ടിക്ക് നേതൃത്വം നൽകിയത് കോഴിക്കോട് മലപ്പുറം സ്വദേശികളാണെന്ന് പൊലീസ് കണ്ടെത്തി. മുൻപും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രതികൾ ഇത്തരം പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികൾക്കായി അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ സമർപ്പിച്ചു. നടിയും മോഡലുമായ തൃപ്പൂണിത്തുറ സ്വദേശിനി ബ്രിസ്റ്റി ബിശ്വാസ് അടക്കം 9 പേരാണ് വാഗമണ്ണിൽ നിശാ പാർട്ടി സംഘടിപ്പിച്ച കേസിൽ അറസ്റ്റിലായിട്ടുള്ളത്. മറ്റൊരു യുവ നടി കൂടി എത്തുമെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നെങ്കിലും പരിശോധന സമയത്ത് […]

India National

ഡൽഹിയിൽ വീണ്ടും പൗരത്വ പ്രതിഷേധം; പതിനഞ്ചോളം പേർ കസ്റ്റഡിയിൽ

ഡൽഹിയിൽ വീണ്ടും പൗരത്വ പ്രതിഷേധം ശക്തമാകുന്നു. ജാമിഅ മില്ലിയ സർവകലാശാലക്ക് സമീപം ബട്ല ഹൗസിലാണ് വൈകീട്ട് ആറ് മണിയോടെ പ്രതിഷേധം അരങ്ങേറിയത്. പ്രതിഷേധത്തിനിടെ വെൽഫെയർ പാർട്ടി ദേശീയ അധ്യക്ഷന്‍ എസ്.ക്യു.ആര്‍ ഇല്ല്യാസിന്റെ ഭാര്യ സബീഹ ഖാനം മകള്‍ സാറ ഫാത്തിമ എന്നിവരെയടക്കം പതിനഞ്ചോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജാമിഅ മില്ലിയയിലേക്ക് മാർച്ച് ചെയ്യവെയാണ് നടപടി. പൊലീസും അർധ സൈനിക വിഭാഗവും ചേർന്നാണ് നിരായുധരായ പ്രതിഷേധക്കാരെ നേരിട്ടത്. കഴിഞ്ഞ വർഷം ഇതേ ദിവസമാണ് ജാമിഅ മില്ലിയയിൽ പൗരത്വ നിയമ […]