Kerala

”ലോകായുക്ത നിയമത്തിൽ ഭരണഘടന വിരുദ്ധതയുണ്ട്”: ഒരു മണിക്കൂർ ഗവർണറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

ലോകായുക്ത ഓർഡിനൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ഇതുവരെ ഒപ്പിട്ടിട്ടില്ലാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി രാജ്ഭവനിലെത്തിയത്. ഓർഡിനൻസ് കൊണ്ട് വരാനിടയായ സാഹചര്യം ഗവർണറെ അറിയിച്ചു. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. നിലവിലെ നിയമത്തിൽ ഭരണഘടന വിരുദ്ധമായ വകുപ്പ് ഉണ്ടെന്നും അത് കൊണ്ടാണ് നിയമ ഭേദഗതി കൊണ്ട് വന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിലവിലെ ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പാണ് ഭരണഘടന വിരുദ്ധമായിട്ടുള്ളതെന്നും ഇക്കാര്യത്തിൽ സർക്കാരിന് […]

Kerala

നിയമം ആരും കയ്യിലെടുക്കരുത്, രാഷ്ട്രീയ കൊലപാതകം; ഏറെ ദുഃഖവും നാണക്കേടും; ഗവർണർ

നിയമം ആരും കയ്യിലെടുക്കരുതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആലപ്പുഴയിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ തനിക്ക് ദുഃഖവും നാണക്കേടും തോന്നുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമം ആരും കയ്യിലെടുക്കരുത് എന്നാണ് ആഗ്രഹമെന്നും രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് മരണം ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ഭിന്നത കൊലപാതകങ്ങൾക്ക് കാരണമാകരുത്. ഇത്തരം കൊലപാതകങ്ങൾ ആധുനിക സംസ്‌കാരത്തിന് ചേർന്നതല്ല. രാജ്യത്തെ നീതി ന്യായ വ്യവസ്ഥയിൽ വിശ്വാസം വേണമെന്നും സംഭവത്തെ കുറിച്ച് റിപ്പോർട്ട് ആവശ്യപ്പെടുമെന്നും ഗവർണർ പറഞ്ഞു. 12 മണിക്കൂറിനിടെ രണ്ട് […]