Kerala

ഒരുമാതിരി അഞ്ചാം തരം പണി, മര്യാദകേട്; ഗവര്‍ണര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങളുമായി എംഎം മണി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അധിക്ഷേപിച്ച് എം.എം.മണി എംഎല്‍എ. ഭൂനിയമ ഭേദഗതിയില്‍ ഒപ്പുവയ്ക്കാത്തതിലാണ് മോശമായ പരാമര്‍ശം നടത്തിയത്. നിയമസഭ പാസാക്കിയ ഭേദഗതി ബില്ലില്‍ ഒപ്പുവയ്ക്കാത്ത ഗവര്‍ണര്‍ ഇടുക്കി ജില്ലയിലെ ജനങ്ങളുടെ മുഖത്ത് കരിവാരിത്തേക്കുകയാണ്. ഒരുമാതിരി അഞ്ചാം തരം പണിയാണ്, മര്യാദകേടാണ് ഗവര്‍ണര്‍ കാണിക്കുന്നതെന്നും എംഎം മണി എംഎല്‍എ പറഞ്ഞു തൊടുപുഴയില്‍ വ്യാപാരി വ്യവസായികളുടെ പരിപാടിയില്‍ ഗവര്‍ണര്‍ പങ്കെടുക്കാനിരിക്കെ ചൊവ്വാഴ്ച ഇടുക്കിയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് പിന്മാറണമെന്ന് വ്യാപാരി വ്യവസായികളുടെ ആവശ്യപ്പെട്ടെങ്കിലും വ്യാപാരികള്‍ […]

Kerala

ഗവർണർ ഭരണസ്തംഭനം ഉണ്ടാക്കുന്നു, നീതി തേടിയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്; ഇ.പി ജയരാജൻ

ഗവർണർ ഭരണസ്തംഭനം ഉണ്ടാക്കുകയാണെന്നും നീതി തേടിയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതെന്നും എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. ജനങ്ങളുടെ താൽപ്പര്യമാണ് സുപ്രീംകോടതിക്ക് മുൻപിൽ അവതരിപ്പിച്ചിരിക്കുന്നത്. ഭരണം സുഗമമായി മുന്നോട്ട് പോകണം. അതിന് നിയമസഭ പാസാക്കുന്ന നിയമം ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ‌ അംഗീകരിക്കണം. ഗവർണറാണ് തെറ്റ് തിരുത്തേണ്ടത്. സുധാകരൻ്റെ പ്രസ്താവന ഇടത് പക്ഷ വിരുദ്ധ അപസ്മാരം ബാധിച്ചത് മൂലമാണെന്നും അദ്ദേഹം പരിഹസിച്ചു. ഗവർണർക്കെതിരെ കേരളം സുപ്രിം കോടതിയിൽ പോയത് ശരിയായ നടപടിയല്ലെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ […]

Kerala

‘സംഘാടകരോട് ചോദിക്കൂ’, കേരളീയം പരിപാടിയിൽ ക്ഷണിക്കാത്തതിൽ നീരസം പ്രകടമാക്കി ഗവർണർ

കേരളീയം പരിപാടിയിൽ ക്ഷണിക്കാത്തതിൽ നീരസം പ്രകടമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളീയത്തിലേക്ക് ക്ഷണിച്ചോയെന്നത് സംഘാടകരോട് ചോദിക്കണം. മാധ്യമങ്ങൾക്ക് എപ്പോഴും സമീപിക്കാൻ കഴിയുന്ന ഒരാളാണ് താനെന്നു കരുതി അതൊരു അവസരമാക്കി എടുക്കരുതെന്നും മറ്റുള്ളവർ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുന്നത് എങ്ങനെയെന്ന് കണ്ടിട്ടുണ്ടെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു. പ്രൗഡഗംഭീരമായ വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഥമ കേരളീയം വാരാഘോഷം ഉദ്ഘാടനം ചെയ്തത്. തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ കമല്‍ ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന തുടങ്ങിയ സിനിമാ താരങ്ങളും വ്യവസായികളായ എംഎ യൂസഫലി, […]

Kerala

ലൈഫ് മിഷനെ പ്രകീര്‍ത്തിച്ച് മലയാളത്തില്‍ ഗവര്‍ണറുടെ റിപ്പബ്ലിക് ദിന സന്ദേശം

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് മലയാളത്തില്‍ റിപ്പബ്ലിക് ആശംസകള്‍ നേര്‍ന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. റെയില്‍ റോഡ് വികസനത്തിലൂടെയും വന്ദേ ഭാരത് ട്രെയിനിലൂടെയും സംസ്ഥാനം കൂടുതല്‍ നേട്ടങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന രാജ്യത്തിന്റെ സ്വപ്നത്തിനു സര്‍ക്കാരിന്റെ പദ്ധതിയായ ലൈഫ് മിഷന്‍ കരുത്തു പകര്‍ന്നുവെന്നും ഗവര്‍ണര്‍ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു. സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശിഷ്ടാതിഥിയായി.കരസേനാ മേജര്‍ ആനന്ദ് സി.എസ് നേതൃത്വം നല്‍കിയ പരേഡില്‍ വിവിധ […]

Kerala

ഗവർണറുടെ ‘കടക്ക് പുറത്ത്’ ജനാധിപത്യവിരുദ്ധം; വി.ഡി സതീശൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, അദ്ദേഹത്തിന്റെ പ്രതികരണം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും മീഡിയ വൺ , കൈരളി മാധ്യമങ്ങളെ ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്ന് വി ഡി സതീശൻ . മാധ്യമ പ്രവർത്തകരോട് കടക്ക് പുറത്തെന്ന് ആര് പറഞ്ഞാലും അത് ജനാധിപത്യവിരുദ്ധമാണ്. ഗവർണർ ഉൾപ്പെടെ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ആ പദവിയുടെ മഹത്വം കളങ്കപ്പെടുത്തരുത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് നടത്തിയ വാര്‍ത്താസമ്മേളനത്തിലും നാല് മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഒരു വിഭാഗം മാധ്യമങ്ങളെ ഇറക്കിവിടുന്നതിലൂടെ വിവരം ജനങ്ങളിൽ എത്തിക്കുകയെന്നത് തടയുകയാണ് ഗവർണർ […]

Kerala

രാജിവെക്കില്ലെന്ന് വിസിമാർ; പുറത്താക്കുമെന്ന് ഗവർണർ

ഗവർണറുടെ അന്ത്യശാസനം തള്ളി രാജിവെക്കില്ലെന്നറിയിച്ച് വിവിധ സർവകലാശാല വൈസ് ചാൻസിലർമാർ. എന്നാൽ, രാജി വെക്കാത്തവരെ പുറത്താക്കാനാണ് ഗവർണറുടെ തീരുമാനം. ഇക്കാര്യത്തിൽ നിയമോപദേശം തേടിയെന്ന് രാജ്ഭവൻ അറിയിച്ചു. സുപ്രിം കോടതി വിധിയാണ് ഗവർണർ നടപ്പിലാക്കുന്നത്. പ്രതിഷേധങ്ങൾ പരിഗണിച്ച് നടപടി ഒഴിവാക്കില്ല. ഇന്ന് 11.30 വരെയാണ് രാജിവെക്കാനുള്ള സമയം. ഈ സമയം കഴിഞ്ഞാൽ വിസിമാരെ പുറത്താക്കും. ഇന്ന് കാലാവധി അവസാനിക്കുന്ന കേരള സർവകലാശാല വൈസ് ചാൻസിലർ വിപി മഹാദേവൻ പിള്ളയ്ക്ക് പകരം ആരോഗ്യ സർവകലാശാല വിസിയ്ക്ക് ചുമതല നൽകും. മറ്റ് […]

Kerala

‘രാജി ആവശ്യപ്പെട്ട് കത്ത് കിട്ടി, വിവരങ്ങൾ വെളിപ്പെടുത്താനാവില്ല’; പ്രതികരിച്ച് കുസാറ്റ് വിസി

രാജി ആവശ്യപ്പെട്ട് കത്ത് കിട്ടിയെന്ന് കുസാറ്റ് സർവകലാശാല വൈസ് ചാൻസിലർ ഡോ. കെഎൻ മധുസൂദനൻ. മാധ്യമങ്ങളോട് ഇക്കാര്യത്തിൽ പ്രത്യേകിച്ച് പ്രതികരിക്കാനില്ല എന്ന് അദ്ദേഹം പറഞ്ഞു. രാജിവെക്കണമെന്ന ഗവർണറുടെ അന്ത്യശാസനത്തോട് പ്രതികരിക്കാനില്ലെന്ന് കോട്ടയം മഹാത്‌മാഗാന്ധി സർവകലാശാല വൈസ് ചാൻസിലർ ഡോ. സാബു തോമസും അറിയിച്ചു. ഗവർണർ അയച്ച കത്ത് പഠിച്ച് കൂടിയാലോചനകൾക്കു ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. ഇന്ന് തന്നെ കത്തിനു മറുപടി അയക്കുമെന്നും അദ്ദേഹം പറഞ്ഞു. സർവകലാശാല വി.സിമാരുടെ കൂട്ടരാജി ആവശ്യത്തിൽ ​ഗവർണർ‍ ആരിഫ് മുഹമ്മദ് […]

Kerala

രാജിവെക്കണമെന്ന ഗവർണറുടെ അന്ത്യശാസനം; പ്രതികരിക്കാനില്ലെന്ന് എംജി സർവകലാശാല വിസി ഡോ. സാബു തോമസ്

രാജിവെക്കണമെന്ന ഗവർണറുടെ അന്ത്യശാസനത്തോട് പ്രതികരിക്കാനില്ലെന്ന് കോട്ടയം മഹാത്‌മാഗാന്ധി സർവകലാശാല വൈസ് ചാൻസിലർ ഡോ. സാബു തോമസ്. ഗവർണർ അയച്ച കത്ത് പഠിച്ച് കൂടിയാലോചനകൾക്കു ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. ഇന്ന് തന്നെ കത്തിനു മറുപടി അയക്കുമെന്നും അദ്ദേഹം പറഞ്ഞു. സർവകലാശാല വി.സിമാരുടെ കൂട്ടരാജി ആവശ്യത്തിൽ ​ഗവർണർ‍ ആരിഫ് മുഹമ്മദ് ഖാന് മറുപടി നൽകാനായി മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താ സമ്മേളനം ഇന്ന്. രാവിലെ 10.30ന് പാലക്കാട് കെഎസ്ഇബി ഐബിയിൽ വച്ച് മാധ്യമങ്ങളെ കാണുമെന്നാണ് സർക്കാർ അറിയിക്കുന്നത്. […]

Kerala

സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച ഉത്തരവ്; ഗവര്‍ണറുടെ നടപടിക്കെതിരെ സര്‍വകലാശാല കോടതിയിലേക്ക്

സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഉത്തരവിറക്കിയ ഗവര്‍ണറുടെ നടപടിക്കെതിരെ കേരള സര്‍വകലാശാല കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കും. ഗവര്‍ണറുടെ നടപടി സര്‍വകലാശാല നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് സര്‍വകലാശാലയുടെ നിലപാട്. 15 അംഗങ്ങളെ സെനറ്റില്‍ നിന്ന് പിന്‍വലിച്ച് ഉത്തരവിറക്കിയ നടപടിക്കെതിരായാണ് സര്‍വകലാശാല കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. സെനറ്റില്‍ നിന്ന് പിന്‍വലിക്കപ്പെട്ട രണ്ട് അംഗങ്ങളാണ് കോടതിയെ സമീപിക്കുന്നത്. ഇതില്‍ അന്തിമ തീരുമാനം ഇന്നുണ്ടാകും. കേസില്‍ ഗവര്‍ണര്‍ക്കെതിരായ നിലപാടാണ് സര്‍വകലാശാല കൈക്കൊള്ളുക. ഗവര്‍ണറുടെ നടപടി സ്റ്റേ ചെയ്യണമെന്നാകും കോടതിയില്‍ പ്രധാനമായും ആവശ്യപ്പെടുക. സ്റ്റേ അനുവദിച്ചാല്‍ […]

Kerala

അന്തസിന് കളങ്കം വരുത്തിയാൽ നടപടി, മന്ത്രിമാരുടെ പദവി റദ്ദാക്കാൻ മടിക്കില്ല; ഭീഷണിയുമായി ഗവർണർ

താക്കീതുമായി ഗവര്‍ണറുടെ ട്വീറ്റ്. ഗവര്‍ണര്‍ പദവിയുടെ അന്തസിടിക്കുന്ന പ്രസ്താവനകള്‍ മന്ത്രിമാരുടെ ഭാഗത്തുനിന്നുണ്ടാകുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇത്തരം നടപടികള്‍ ശക്തമായ നടപടി ക്ഷണിച്ചുവരുത്തും. മുഖ്യമന്ത്രിക്കും മന്ത്രി സഭയ്ക്കും ഗവര്‍ണറെ ഉപദേശിക്കാന്‍ എല്ലാ അവകാശവുമുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. വി.സി നിയമനവുമായി ഗവര്‍ണര്‍ മുന്നോട്ട് പോകുകയാണ്. പ്രൊഫസര്‍മാരുടെ പട്ടിക ആവശ്യപ്പെട്ട് ഗവര്‍ണര്‍കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂര്‍, കുസാറ്റ് വി.സിമാര്‍ക്കാണ് കത്തയച്ചു. സെനറ്റ് യോഗത്തില്‍ നിന്നും വിട്ടുനിന്ന പതിനഞ്ച് അംഗങ്ങളെ പുറത്താക്കിയതിനു പിന്നാലെയാണ് കടുത്ത നടപടിയുമായി ഗവര്‍ണര്‍ മുന്നോട്ടു […]