Kerala

‘എയർ-റെയിൽ’ സിറ്റി സർക്കുലർ സർവീസുമായി കെഎസ്ആർടിസി

എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിച്ച് കെഎസ്ആർടിസി ‘എയർ-റെയിൽ’ സിറ്റി സർക്കുലർ സർവീസ് ആരംഭിക്കുന്നു. തിരുവനന്തപുരത്തെ രണ്ട് എയർപോർട്ടുകളായ ഡൊമസ്റ്റിക്, ഇന്റർനാഷണൽ ടെർമിനലുകളിലേക്ക് തമ്പാനൂർ ബസ് സ്റ്റേഷനിൽ നിന്നും, സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നുമുള്ള യാത്രക്കാരെ അങ്ങോട്ടും, തിരിച്ചും എത്തിക്കുന്ന തരത്തിലാണ് എയർ-റെയിൽ സർക്കുലർ സർവീസ് നടത്തുന്നത്. സിറ്റി സർക്കുലറിൻ്റെ എട്ടാമത്തെ സർക്കിളാണ് ഇത്, നിലവിൽ ഏഴ് സർക്കുലർ സർവീസുകളാണ് ഉള്ളത്. ആദ്യ ഘട്ടത്തിൽ ഒരോ ബസ് വീതം ഓരോ മണിക്കൂറിലും ഈ രണ്ട് […]

Kerala

കെഎസ്ആർടിസി സ്വിഫ്റ്റ് രൂപീകരണത്തിനെതിരായ ഹർജികൾ ഹൈക്കോടതി തള്ളി; വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ഗതാഗതമന്ത്രി

കെഎസ്ആർടിസി സ്വിഫ്റ്റ് രൂപീകരണത്തിനെതിരായ ഹർജികൾ ഹൈക്കോടതി തള്ളി. ജസ്റ്റിസ് അമിത് റാവലിന്റെ ബെഞ്ചാണ് ഹർജികൾ തള്ളിയത്. കോൺഗ്രസ് , ബി ജെ പി അനുകൂല യൂണിയനുകളാണ് കെ സ്വിഫ്റ്റ് രൂപീകരണം നിയമപരമല്ലെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചിരുന്നത്. പ്രതിപക്ഷ യൂണിയനുകൾ സമർപ്പിച്ച 8 ഹർജികളും തള്ളിയ കോടതി കെ സ്വിഫ്റ്റ് രൂപീകരണ തീരുമാനം ശരിവച്ചു. സർക്കാരിൻ്റെ നയപരമായ തീരുമാനത്തിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. കെ എസ് ആർ ടി സി യെ ലാഭത്തിലാക്കുന്നതിനായി ഉചിതമായ നടപടികൾ സ്വീകരിക്കാൻ […]

Kerala

കെ.എസ്.ആർ.ടി.സിയിലെ മെയ് മാസത്തെ ശമ്പളവിതരണം ഉടന്‍; ഗതാഗതമന്ത്രി

കെ.എസ്.ആർ.ടി.സിയിലെ മെയ് മാസത്തെ ശമ്പളവിതരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. യൂണിയനുകളുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് മന്ത്രിയുടെ പ്രഖ്യാപനം. സമരം തുടരുമെന്നും പണിമുടക്കിലേക്ക് കടക്കില്ലെന്നും യൂണിയനുകള്‍ അറിയിച്ചു. എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളില്‍ ശമ്പളം നല്‍കുന്ന കാര്യത്തില്‍ ഒരുറപ്പും ലഭിക്കാത്തതിലും സംഘടനകള്‍ക്ക് അമര്‍ശമുണ്ട്. മൂന്ന് അംഗീകൃത യൂണിയനുകളുമായി ഇന്നലെ മന്ത്രി ആന്റണി രാജു ചര്‍ച്ച നടത്തി. അക്രമസമരങ്ങള്‍ വച്ച് പൊറുപ്പിക്കില്ലെന്നും ചര്‍ച്ച തുടരുമെന്നും മന്ത്രി പറഞ്ഞു. ശമ്പളപ്രതിസന്ധി തുടരുന്നതിനിടെയാണ് ചർച്ച നടത്തിയത്. ഒന്നരമണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് […]

Kerala

കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി; ഗതാഗത മന്ത്രി വിളിച്ച യോഗം ഇന്ന്

കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഗതാഗതമന്ത്രി ആന്റണി രാജു വിളിച്ച യോഗം ഇന്ന്. മൂന്ന് അംഗീകൃത യൂണിയനുകളുടെ നേതാക്കളും മാനേജ്‌മെന്റ് പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും.ഭരണപ്രതിപക്ഷ ഭേദമന്യേ തൊഴിലാളികളുടെ ഉപരോധ സമരം തുടരുകയാണ്. കെ.എസ്.ആര്‍.ടിസിയിലെ ശമ്പള പ്രതിസന്ധിയില്‍ സമരം തുടരുന്നതിനിടെയാണ് ഗതാഗത മന്ത്രി വിളിച്ച ചര്‍ച്ച. മൂന്ന് അംഗീകൃത യൂണിയനുകളുടെ നേതാക്കളും മാനേജ്‌മെന്റ് പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും. ശമ്പള വിതരണത്തിലെ പാളിച്ചകള്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി തുടങ്ങിയ പ്രശ്‌നങ്ങള്‍ തൊഴിലാളി നേതാക്കള്‍ ഉന്നയിക്കും. മെയ് മാസത്തെ […]

Kerala

ഇരുചക്ര വാഹനങ്ങളുടെ മത്സരയോട്ടത്തിനെതിരെ കര്‍ശന നടപടി; മന്ത്രി ആന്റണി രാജു

ഇരുചക്രവാഹനങ്ങളുടെ പൊതുനിരത്തിലെ മത്സരയോട്ടത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുവാന്‍ ഗതാഗത മന്ത്രി ആന്റണി രാജു മോട്ടോര്‍‌ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കി. പ്രത്യേക സൗകര്യങ്ങളുള്ള റേസ് ട്രാക്കില്‍ ന‍ടത്തേണ്ട മോട്ടോര്‍ റേസ് സാധാരണ റോഡില്‍ നടത്തി യുവാക്കള്‍ അപകടത്തില്‍പ്പെട്ട് മരണമടയുന്നത് അടുത്ത കാലത്ത് വര്‍ദ്ധിച്ച് വരുന്നതിനെ തുടര്‍ന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം. ചെറുപ്പക്കാരുടെ അപക്വമായ നടപടിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുവാന്‍ രണ്ടാഴ്ച നീണ്ട് നില്‍ക്കുന്ന ‘ഓപ്പറേഷന്‍ റേസ്.’ എന്ന പേരിലുള്ള കര്‍ശന പരിശോധന ബുധനാഴ്ച ആരംഭിക്കും. രൂപമാറ്റം വരുത്തിയും അമിതവേഗത്തില്‍ […]

Kerala

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി: മന്ത്രി മന്ദിരങ്ങളിലേക്ക് പട്ടിണി മാര്‍ച്ചുമായി ബിഎംഎസ്

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ ശാശ്വത പരിഹാരമാവശ്യപ്പെട്ട് ബിഎംഎസ് മന്ത്രിമാരുടെ വസതികളിലേക്ക് പട്ടിണി മാര്‍ച്ച് നടത്തും. തിരുവനന്തപുരത്ത് ഗതാഗതമന്ത്രിയുടെ വസതിയിലേക്കാണ് ആദ്യം മാര്‍ച്ച് നടത്തുക. വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ മന്ത്രിമാരുടെ സ്വകാര്യ വസതികളിലേക്കും മാര്‍ച്ച് നടക്കും. എന്നാല്‍ കെഎസ്ആര്‍ടിസി ശമ്പള വിതരണം ഇന്ന് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്. ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ഇന്നലെ ശമ്പളം ലഭിച്ചു. മറ്റ് ജീവനക്കാര്‍ക്ക് കൂടി ഇന്ന് ശമ്പളമെത്തും. സര്‍ക്കാര്‍ അധികമായി 20 കോടി രൂപ അനുവദിച്ചതോടെ ശമ്പള പ്രതിസന്ധിക്ക് താല്‍ക്കാലിക […]

Kerala

കെഎസ്ആര്‍ടിസി ശമ്പളപ്രതിസന്ധി: സര്‍ക്കാരിന് എക്കാലവും സഹായിക്കാനാകില്ലെന്ന് ധനമന്ത്രി

കെഎസ്ആര്‍ടിസി ശമ്പള വിതരണത്തിനായി എക്കാലവും സര്‍ക്കാരിന് ധനസഹായം നല്‍കാനാകില്ലെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സമരം ചെയ്തത് കൊണ്ടല്ല ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതെന്നും പെട്ടിയില്‍ പണം ഇല്ലാത്തതുകൊണ്ടാണ് ശമ്പള വിതരണം വൈകുന്നതെന്നും ധനമന്ത്രി വിശദീകരിച്ചു. സമരം ചെയ്തത് കൊണ്ടാണ് ശമ്പളം നല്‍കാത്തതെന്ന ഗതാഗതമന്ത്രിയുടെ വാദം തള്ളിക്കൊണ്ടാണ് ധനമന്ത്രിയുടെ പ്രതികരണം. ശമ്പളവിതരണത്തിന് അധിക ധനസഹായം അനുവദിക്കുമെന്ന സൂചനയും മന്ത്രി നല്‍കി. സംസ്ഥാനം ഇതുവരെ കടക്കെണിയില്‍ വീണിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കേണ്ടത് മാനേജ്‌മെന്റാണെന്ന ഗതാഗതമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ […]

Kerala

കെഎസ്ആർടിസി ശമ്പള വിതരണം നാളെ

കെഎസ്ആർടിസി ശമ്പള വിതരണം ഉടൻ നടത്തുമെന്ന് മന്ത്രി ആന്റണി രാജു. ധനമന്ത്രി കേരളത്തിൽ നാളെ എത്തിയ ഉടനെ ശമ്പളം വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. മാനേജ്‌മെന്റിന് സമാഹരിക്കാൻ കഴിയുന്ന തുക ഇന്നും നാളെയുമായി സമാഹരിക്കും. കുറവ് വരുന്ന തുക നാളെ തന്നെ ധനവകുപ്പ് അനുവദിക്കും എന്നാണ് പ്രതീക്ഷയെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. കേരളത്തിലെ സാധാരണ ജനങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സംവിധാനം ആണ് കെഎസ്ആർടിസി. അതുകൊണ്ട് തന്നെ ഈ സ്ഥാപനത്തെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും മന്ത്രി […]

Kerala

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; സർക്കാരും തൊഴിലാളി സംഘടനകളും നേർക്കുനേർ

കെ എസ് ആർ ടി സി ശമ്പള പ്രതിസന്ധിയിൽ സർക്കാരും തൊഴിലാളി സംഘടനകളും നേർക്കുനേർ. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ പ്രതികരണങ്ങൾ പ്രകോപനപരമെന്ന് തൊഴിലാളി യൂണിയനുകൾ പറഞ്ഞു. സർക്കാർ ധനസഹായം വേണ്ടെന്ന മന്ത്രിയുടെ നിലപാടിൽ വെട്ടിലായിരിക്കുകയാണ് മാനേജ്‌മെന്റ്. അതേസമയം പ്രതിപക്ഷ യൂണിയൻ ടി ഡി എഫ് ആഹ്വാനം ചെയ്ത സമരം ഇന്നു മുതൽ ആരംഭിക്കും. സർക്കാരിന്റെ 105 പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്ന് മാത്രമാണ് കെഎസ്ആർടിസി. താൻ കെഎസ്ആർടിസിയുടെ കണക്കപ്പിള്ളയല്ല, ഗതാഗത വകുപ്പിന്റെ മന്ത്രിയാണെന്ന് ആന്റണി രാജു പ്രതികരിച്ചിരുന്നു. കഴിഞ്ഞ […]

Kerala

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി: മുഖ്യമന്ത്രിയുമായി ഗതാഗതമന്ത്രി കൂടിക്കാഴ്ച നടത്തി

കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ഗതാഗതമന്ത്രി ആന്റണി രാജു കൂടിക്കാഴ്ച നടത്തി. ശമ്പള വിതരണം വൈകുന്നത് ഉൾപ്പെടെ നിലവിലെ പ്രശ്നങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. എല്ലാ മാസവും അഞ്ചാം തിയതിക്കുള്ളിൽ ശമ്പളം നൽകാൻ ഉതകും വിധം സമഗ്രമായ പ്രശ്‍ന പരിഹാര പദ്ധതി വേണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ജീവനക്കാരുടെ പണിമുടക്ക് സമരം അടക്കം ചൂണ്ടിക്കാട്ടിയ ആന്‍റണി രാജു ശമ്പളം നൽകാനുള്ള പണം മാനേജ്മെന്‍റ് തന്നെ കണ്ടെത്തട്ടെ എന്ന നിലപാട് കൂടിക്കാഴ്ച്ചയിലും ആവർത്തിച്ചു. ശമ്പള പ്രശ്നത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ […]