Entertainment

‘അമ്മ’ അച്ചടക്ക സമിതിക്ക് മുന്‍പാകെ ഹാജരാകില്ലെന്ന് നടന്‍ ഷമ്മി തിലകന്‍

താരസംഘടനയായ ‘അമ്മ’ അച്ചടക്ക സമിതിക്ക് മുന്‍പാകെ നടന്‍ ഷമ്മി തിലകന്‍ ഹാജരാകില്ല. ഷൂട്ടിങ് തിരക്കുണ്ടെന്ന് വിശദീകരിച്ച് ഷമ്മി തിലകന്‍ സമിതിക്ക് കത്ത് നല്‍കി. അമ്മ എക്‌സിക്യുട്ടീവ് യോഗത്തിലെ ദൃശ്യങ്ങള്‍ അനുവാദമില്ലാതെ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതിലാണ് അമ്മ നേതൃത്വം ഷമ്മി തിലകനോട് അച്ചടക്ക സമിതിക്ക് മുന്നില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടത്. നേരത്തെ ഹാജരാകണമെന്ന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും കൂടുതല്‍ സമയം ആവശ്യപ്പെട്ടതോടെയാണ് ഇന്നത്തേക്ക് മാറ്റിയത്. മീറ്റിങ് ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് ഷമ്മി തിലകനെതിരെ നടപടി ആവശ്യപ്പെട്ട് ‘അമ്മ’യിലെ അംഗങ്ങള്‍ രംഗത്തുവന്നിരുന്നു. സംഘടനാ ജനറല്‍ സെക്രട്ടറി […]

Kerala

‘കുറ്റാരോപിതരെ അമ്മ മാറ്റിനിര്‍ത്തണം’; സംഘടനയ്ക്കിരെ രൂക്ഷവിമര്‍ശനവുമായി രഞ്ജിനി ഹരിദാസ്

അമ്മയിലെ നിയമവ്യവസ്ഥയ്‌ക്കെതിരെ വിമര്‍ശനവുമായി രഞ്ജിനി ഹരിദാസ്. അമ്മയില്‍ അംഗമല്ലെങ്കിലും എല്ലാ കാര്യങ്ങളും അറിയുന്നുണ്ടെന്ന് രഞ്ജിന് ഹരിദാസ് പറഞ്ഞു. കുറ്റാരോപിതരെ മാറ്റിനിര്‍ത്തണമെന്നും നിയമങ്ങള്‍ പരിഷ്‌കരിക്കണമെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു. അമ്മയിലെ അംഗങ്ങള്‍ സ്ത്രീ സംഘടനയില്‍ പോയി പരാതി പറയാന്‍ പറയുന്നവരെ മാറ്റി നിര്‍ത്തണമെന്ന് രഞ്ജിനി പറഞ്ഞു. മണിയന്‍ പിള്ള രാജുവിനെതിരെയും രഞ്ജിനി വിമര്‍ശനമുന്നയിച്ചു. 

Kerala

‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തുവിടുന്നതില്‍ എതിര്‍പ്പില്ല’; ചര്‍ച്ചയില്‍ തൃപ്തിയെന്ന് ‘അമ്മ’

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള സര്‍ക്കാരിന്റെ ഭൂരിഭാഗം നിര്‍ദേശങ്ങളും നടപ്പാക്കാമെന്ന് സിനിമ താരങ്ങളുടെ സംഘടനയായ അമ്മ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തുവിടുന്നതില്‍ എതിര്‍പ്പില്ല. നിയമനിര്‍മാണം നടത്തേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ സംഘടനയ്ക്ക് തൃപ്തിയുണ്ടെന്നും അമ്മ ഭാരവാഹികള്‍ വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള നിര്‍ദേശങ്ങള്‍ നല്ലതാണെന്ന് താരസംഘടന വിലയിരുത്തി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ എന്താണെന്ന് അറിയാന്‍ താല്‍പര്യമില്ലെന്ന് ഫിലിം ചേംബര്‍ അംഗങ്ങള്‍ വിലയിരുത്തി. എന്നാല്‍ […]

Kerala

വിജയ് ബാബു വിഷയത്തില്‍ പ്രതിഷേധം; ‘അമ്മ’ ഐസിസിയില്‍ നിന്ന് ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവച്ചു

താരസംഘടനയായ അമ്മയുടെ ആഭ്യന്തര പരിഹാര സെല്ലില്‍ നിന്ന് നടി ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവച്ചു. നടന്‍ വിജയ് ബാബുവിനെതിരായ ലൈംഗിക പീഡന പരാതി സംബന്ധിച്ച് അമ്മ സംഘടന നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. ഇന്നലെ മാലാ പാര്‍വതിയും സമാന വിഷയത്തില്‍ പ്രതിഷേധിച്ച് അമ്മ ഐസിസിയില്‍ നിന്ന് രാജിവച്ചിരുന്നു. വിജയ് ബാബു വിഷയത്തില്‍ അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നെങ്കിലും അമ്മയുടെ എക്‌സിക്യുട്ടിവ് മീറ്റിംഗില്‍ റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുത്തിരുന്നില്ല. ഇതാണ് ഐസിസിയില്‍ നിന്നുള്ള രാജിക്ക് കാരണം. റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കാതെ വിജയ് […]

Kerala

വിജയ് ബാബു വിഷയത്തില്‍ പ്രതിഷേധം; അമ്മ ആഭ്യന്തര പരിഹാര സമിതിയില്‍ നിന്ന് മാല പാര്‍വതി രാജിവച്ചു

വിജയ് ബാബു വിഷയത്തില്‍ പ്രതിഷേധമറിയിച്ച് താര സംഘടനയായ അമ്മ ഐസിസിയില്‍ നിന്ന് നടി മാല പാര്‍വതി രാജിവച്ചു. വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി പ്രഖ്യാപനം. അമ്മയുടെ ആഭ്യന്തര പരിഹാര സമിതിയാണ് ഐസിസി. വിഷയത്തില്‍ കൂടുതല്‍ പേര്‍ സമിതിയില്‍ നിന്ന് രാജിവയ്ക്കുമെന്ന് മാല പാര്‍വതി പറഞ്ഞു. വിജയ് ബാബുവിനെതിരെ നടപടി അനിവാര്യമാണെന്നും അവര്‍ പ്രതികരിച്ചു. അഞ്ചംഗ സമിതിയാണ് പരാതി പരിഹാര സെല്ലിലുള്ളത്. അതില്‍ മാലാ പാര്‍വതിയും ചെയര്‍മാന്‍ ശ്വേതാ മേനോനും ഉള്‍പ്പെടെയുള്ള മൂന്നുപേരാണ് രാജിവയ്ക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗം […]

Kerala

ജോജുവിനെതിരായ ആക്രമണത്തിൽ പ്രതികരിക്കാത്ത ‘അമ്മ’യ്‌ക്കെതിരെ കെ ബി ഗണേഷ് കുമാർ; ആരോപണം നിഷേധിച്ച് ഇടവേള ബാബു

നടൻ ജോജുവിന് എതിരായ ആക്രമണത്തിൽ മൗനം പാലിച്ച താരസംഘടനയായ അമ്മയ്‌ക്കെതിരെ ഗണേഷ് കുമാർ എംഎൽഎ. വിഷയത്തിൽ സംഘടന നേതൃത്വം എന്തുകൊണ്ട് മൗനം പാലിച്ചെന്ന് മനസിലാകുന്നില്ല. കോൺഗ്രസ് നേതാക്കൾ പോലും ആക്രമണത്തെ അപലപിച്ചപ്പോൾ സെക്രട്ടറി ഇടവേള ബാബു മൗനം പാലിച്ചു. വിഷയത്തിൽ സെക്രട്ടറി ഇടവേള ബാബുവിന്റെ നിശബ്ദത പ്രതിഷേധാർഹമെന്ന് കെ ബി ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി. പ്രസിഡന്റിന്റെ തിരക്ക് മനസിലാക്കുന്നു എന്നാൽ സെക്രട്ടറി എന്തിന് നിശബ്ദത പാലിക്കുന്നു. സിനിമ പരസ്‌പരം കുശുമ്പുള്ള സ്ഥലമാണ് അതാവും അക്രമത്തെ ആരും അപലപിക്കാത്തത്. […]

Kerala

ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് ‘അമ്മ’ യോഗത്തില്‍ ആവശ്യം

ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് ‘അമ്മ’ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ആവശ്യം. അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ദിലീപിനെതിരേ സ്വീകരിച്ച അതേ നടപടി ഇ.ഡി. അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ബിനീഷിനെതിരേയും സ്വീകരിക്കണമെന്നാണ് യോഗത്തില്‍ ഉയര്‍ന്നുവന്ന ആവശ്യം. ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അമ്മയില്‍നിന്ന് പുറത്താക്കിയ സാഹചര്യം ഉണ്ടായിരുന്നു. സംഘടനയിലെ രണ്ടംഗങ്ങള്‍ക്ക് രണ്ടു നീതി എന്ന തരത്തില്‍ മുന്നോട്ടുപോകാന്‍ കഴിയില്ല. 2009 മുതല്‍ ബിനീഷ് കോടിയേരിക്ക് ‘അമ്മ’യില്‍ […]

Entertainment

ഇടവേള ബാബു ‘നാണമില്ലാത്ത വിഡ്ഢി, അമ്മയില്‍ നിന്നും രാജി വെക്കുന്നു’; പാര്‍വതി തിരുവോത്ത്

താരസംഘടന അമ്മയില്‍ നിന്നും രാജിവെക്കുന്നുവെന്ന് നടി പാര്‍വ്വതി തിരുവോത്ത്. ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം. നടി ഭാവനയെക്കുറിച്ചുള്ള അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പ്രതികരണത്തില്‍ പ്രതിഷേധിച്ചാണ് രാജി. ഒരു വീഡ്ഡിയെ കാണൂ, ഓക്കാനമുണ്ടാക്കുന്നു, നാണം കെട്ട പരാമര്‍ശം എന്ന തലക്കെട്ടോടെ അമ്മ ജനറല്‍ സെക്രട്ടറി കൂടിയായ ഇടവേള ബാബുവിന്റെ ഒരു ചാനലില്‍ പ്രതികരണം നേരത്തെ പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. അമ്മയ്ക്ക് വേണ്ടി ദിലീപ് നിര്‍മ്മിച്ച ട്വന്റി 20യില്‍ പ്രധാന വേഷത്തില്‍ ഭാവനയുണ്ടായിരുന്നു. ഇപ്പോള്‍ ഭാവന അമ്മയില്‍ ഇല്ല, […]

Entertainment

ട്വന്‍റി ട്വന്‍റിക്ക് ശേഷം സൂപ്പര്‍താര സിനിമയുമായി അമ്മ; സംവിധാനം ടികെ രാജീവ് കുമാര്‍

ഇത്തവണ അമ്മ തന്നെയായിരിക്കും സിനിമ നിര്‍മ്മിക്കുകയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത് ട്വന്‍റി ട്വന്‍റിക്ക് ശേഷം താരസംഘടനയായ അമ്മ വീണ്ടുമൊരു സൂപ്പര്‍താര ചിത്രം ഒരുക്കുന്നതായി റിപ്പോര്‍ട്ട്. മലയാളത്തിലെ എല്ലാ സൂപ്പര്‍ താരങ്ങളെയും അണിനിരത്തിയുള്ള ചിത്രം സംവിധായകന്‍ ടികെ രാജീവ് കുമാര്‍ ആയിരിക്കും സംവിധാനം ചെയ്യുകയെന്ന് ഐ.എ.എന്‍.എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അമ്മയിലെ ചെറുതും വലുതുമായ എല്ലാ താരങ്ങളും ചിത്രത്തിന്‍റെ ഭാഗമാകും. അമ്മയിലെ മുതിര്‍ന്ന അംഗങ്ങളുടെ പെന്‍ഷന്‍ തുകക്ക് വേണ്ടിയാണ് ട്വന്‍റി ട്വന്‍റി നിര്‍മ്മിച്ചിരുന്നത്. നടന്‍ ദിലീപായിരുന്നു 2008ല്‍ ട്വന്‍റി ട്വന്‍റി നിര്‍മ്മിച്ചിരുന്നത്. […]

Entertainment

പ്രതിഫലം കുറയ്ക്കണമെന്ന നിർമാതാക്കളുടെ ആവശ്യത്തിന് അനുകൂല നിലപാടുമായി ‘അമ്മ’

താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന നിർമാതാക്കളുടെ സംഘടനയുടെ ആവശ്യത്തിന് അനുകൂല നിലപാടുമായി അമ്മ. നിർമാതാക്കൾക്കുണ്ടായ സാമ്പത്തിക നഷ്ടം വ്യക്തമാണെന്നും ഈ സാഹചര്യത്തിൽ നിർമാതാക്കളുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ട് അംഗങ്ങൾക്ക് അമ്മ കത്തയച്ചു. സിനിമാ ഇതര മേഖലയില്‍ ഉണ്ടായ നഷ്ടം കണക്കാക്കിയാല്‍ പലരുടെയും അവസ്ഥ ദയനീയമാണെന്നും കത്തില്‍ ചൂണ്ടികാട്ടുന്നുണ്ട്. ഈ സാഹചര്യത്തില്‍ നിര്‍മാതാക്കള്‍ക്കുണ്ടായ സാമ്പത്തിക നഷ്ടം ഊഹിക്കാവുന്നതാണെന്നും സഹകരിക്കണമെന്നുമാണ് അമ്മ അംഗങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിഫലം കുറയ്ക്കണമെന്ന് സൂചിപ്പിച്ച് അംഗങ്ങൾക്ക് അമ്മ സംഘടന കത്ത് അയച്ചതിനെ സ്വാഗതം ചെയ്ത് നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് […]