അമേരിക്കയില്‍ നവംബര്‍ 3ന് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പൊരിഞ്ഞ വാക്പോരാണ് ഡോണള്‍ഡ് ട്രംപും ജോ ബൈഡനും തമ്മില്‍. ഏറ്റവും ഒടുവിലായി കോവിഡുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശങ്ങളുടെ പേരിലാണ് ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ ട്രംപിനെ ട്രോളിയത്. മാസ്‌ക് ധരിക്കൂ, കൈ കഴുകൂ, ട്രംപിനെ വോട്ട് ചെയ്ത് പുറത്താക്കൂ എന്നാണ് ജോ ബൈഡന്‍റെ ട്വീറ്റ്. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ മാസ്കിന്‍റെ പ്രാധാന്യം ട്രംപ് വിലകുറച്ച് കണ്ടത് ആരോഗ്യ വിദഗ്ധരുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കോവിഡ് ബാധിച്ച് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് മടങ്ങുമ്പോള്‍ […]
Tag: America
അമേരിക്കയിലെ മേയര്‍ സഹായം ചോദിച്ചു, ഇന്ത്യ 18 ലക്ഷം എന്‍ 95 മാസ്ക് നല്‍കി
കോവിഡിനോട് പൊരുതാന്‍ അമേരിക്കയിലെ ഫിലാഡല്‍ഫിയയിലെ മേയര്‍ ഇന്ത്യയോട് ഒരു സഹായം അഭ്യര്‍ഥിച്ചു. എന്‍ 95 മാസ്കുകള്‍ നല്‍കാമോ എന്നായിരുന്നു മേയറുടെ ചോദ്യം. ഇന്ത്യ 18 ലക്ഷം മാസ്ക് അയച്ച് സഹായിക്കുകയും ചെയ്തു. അമേരിക്കയിലെ പെൻസിൽവാനിയയിലെ ഏറ്റവും വലിയ നഗരമാണ് ഫിലാഡൽഫിയ. കോവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉപയോഗിക്കാന്‍ എന്‍ 95 മാസ്ക് വേണം. ഫിലാഡല്‍ഫിയയിലെ മേയര്‍ ജിം കെന്നിയാണ് ഇന്ത്യയുടെ സഹായം അഭ്യര്‍ഥിച്ചത്. 18 ലക്ഷം മാസ്ക് അയച്ചെന്ന് അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിങ് സന്ധു […]
ഇറാനെതിരെ കടുത്ത സമ്മർദ തന്ത്രവുമായി അമേരിക്ക
ഇറാനുമേലുള്ള യുഎന്‍ ആയുധവ്യാപാര ഉപരോധം ഒക്ടോബർ 18ന് അവസാനിക്കാനിരിക്കെയാണ് അമേരിക്കയുടെ നീക്കം. ഇറാനെതിരെ കടുത്ത സമ്മർദ തന്ത്രവുമായി ട്രംപ് ഭരണകൂടം വീണ്ടും രംഗത്ത്. ഇറാനെതിരെ ആയുധ ഉപരോധം നീട്ടാനുള്ള പ്രമേയം യുഎൻ രക്ഷാസമിതി തള്ളിയതോടെ സ്വന്തം നിലക്ക് ഉപരോധ നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് വൈറ്റ് ഹൗസിന്‍റെ മുന്നറിയിപ്പ്. ആണവ കരാറിന്‍റെ ഭാവി ചർച്ച ചെയ്യാൻ സംയുക്ത സമിതി അടുത്ത മാസം ഒന്നിന് ബ്രസൽസിൽ യോഗം ചേരും. ഇറാനുമേലുള്ള യുഎന്‍ ആയുധവ്യാപാര ഉപരോധം ഒക്ടോബർ 18ന് അവസാനിക്കാനിരിക്കെയാണ് അമേരിക്കയുടെ […]
ലോകത്ത് കോവിഡ് മരണം ആറര ലക്ഷത്തിലേക്ക്
അമേരിക്കയിലും ബ്രസീലിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആയിരത്തിലധികം മരണം ലോകത്ത് കോവിഡ് മരണം ആറ് ലക്ഷത്തി നാല്‍പ്പതിനായിരം കവിഞ്ഞു. അമേരിക്കയിലും ബ്രസീലിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആയിരത്തിലധികം മരണം. മെക്സിക്കോയിലും സ്ഥിതി സങ്കീര്‍ണമാണ്. 784 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ നാല്‍പ്പത്തിയൊന്നായിരം കടന്നു. ദക്ഷിണാഫ്രിക്കയിലും കോവിഡ് വ്യാപിക്കുകയാണ്. പതിമൂവായിരത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 250 പേര്‍ കൂടി മരിച്ചതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം ആറായിരത്തി മുന്നൂറ് കടന്നു. സ്പെയിനില്‍ ഇരുപത്തിയെട്ടായിരത്തിലധികം […]
മാസ്ക് ധരിക്കണമെന്ന് ഉത്തരവിടില്ല: ട്രംപ്
ജനങ്ങൾക്ക് അവരുടേതായ സ്വാതന്ത്ര്യം ഉണ്ട്. മാസ്ക് ധരിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് അവരാണെന്നും ട്രംപ് കോവിഡിനെ പ്രതിരോധിക്കാന്‍ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന ഉത്തരവ് ഒരിക്കലും പുറപ്പെടുവിക്കില്ലെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. എല്ലാവരും മാസ്ക് ധരിച്ചതുകൊണ്ട് എല്ലാം ശരിയാകുമെന്ന പരാമര്‍ശത്തോട് യോജിപ്പില്ലെന്നും ട്രംപ് പറഞ്ഞു. ആരോഗ്യ വിദഗ്ധന്‍ ഡോ. ആന്റണി ഫൗസിയുടെ നിർദ്ദേശങ്ങൾക്കുള്ള മറുപടിയായിട്ടാണ് ട്രംപിന്‍റെ പ്രതികരണം. ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. നേരത്തെ വിദഗ്ധരെല്ലാം മാസ്ക് ധരിക്കേണ്ടെന്ന് പറഞ്ഞു. പെട്ടെന്ന് എല്ലാവരും ധരിക്കണമെന്ന് […]
കൊറോണ വെറുംതട്ടിപ്പെന്ന് കരുതി; കോവിഡ് പാര്‍ട്ടിയില്‍ പങ്കെടുത്ത യുവാവ് മരിച്ചു
‘നിങ്ങള്‍ക്കറിയുമോ ഞാന്‍ ചെയ്തത് തെറ്റാണ്’, എന്നാണ് യുവാവ് തന്നെ ശുശ്രൂഷിച്ച നഴ്സിനോട് പറഞ്ഞത്. അമേരിക്കയില്‍ കോവിഡ് പാര്‍ട്ടിയില്‍ പങ്കെടുത്ത യുവാവ് രോഗം ബാധിച്ച് മരിച്ചു. ടെക്സസിലെ 30കാരനാണ് മരിച്ചത്. കോവിഡ് ബാധിതന്‍ നടത്തിയ പാര്‍ട്ടിയില്‍ പങ്കെടുത്തതിന് ശേഷമാണ് ഇയാള്‍ രോഗബാധിതനായത്. കൊറോണയൊന്നും ഇല്ലെന്നും വെറും തട്ടിപ്പാണെന്നും കരുതിയാണ് യുവാവ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. ‘നിങ്ങള്‍ക്കറിയുമോ ഞാന്‍ ചെയ്തത് തെറ്റാണ്’, എന്നാണ് യുവാവ് തന്നെ ശുശ്രൂഷിച്ച നഴ്സിനോട് പറഞ്ഞത്. ഹൃദയഭേദകമായിരുന്നു അയാളുടെ വാക്കുകള്‍. താന്‍ ആരോഗ്യമുള്ളവനും യുവാവുമായതുകൊണ്ട് ഒരിക്കലും രോഗം […]
ലോകത്ത് കോവിഡ് ബാധിതര്‍ 98 ലക്ഷത്തിലേക്ക്; ലോക്ഡൌണ്‍ ഇളവുകള്‍ക്ക് ശേഷം രോഗവ്യാപനം കൂടിയതായി ലോകാരോഗ്യ സംഘടന
അമേരിക്കയിലും ബ്രസീലിലും കോവിഡ് വ്യാപിക്കുകയാണ്. രോഗവ്യാപനത്തില്‍ അമേരിക്കയെ മറികടന്ന ബ്രസീലില്‍ സ്ഥിതി അതിസങ്കീര്‍ണമായി തുടരുന്നു ലോകത്ത് കോവിഡ് ബാധിതര്‍ 98 ലക്ഷത്തിലേക്ക്. കോവിഡ് മരണം നാലു ലക്ഷത്തി എണ്‍പത്തി അഞ്ചായിരം കടന്നു. അതേസമയം യൂറോപ്യന്‍ രാജ്യങ്ങളില്‍ ലോക്ഡൌണ്‍ ഇളവുകള്‍ക്ക് ശേഷം കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന അറിയിച്ചു. അമേരിക്കയിലും ബ്രസീലിലും കോവിഡ് വ്യാപിക്കുകയാണ്. രോഗവ്യാപനത്തില്‍ അമേരിക്കയെ മറികടന്ന ബ്രസീലില്‍ സ്ഥിതി അതിസങ്കീര്‍ണമായി തുടരുന്നു. ഇവിടെ 40,000 ത്തിലധികം കോവിഡ് കേസുകളും ആയിരത്തിലധികം മരണവും […]