World

പുടിന്റെ പെൺമക്കൾക്കും പ്രധാന റഷ്യൻ ബാങ്കുകൾക്കും യു.​എ​സ് ഉ​പ​രോ​ധം

റ​ഷ്യ​ൻ ബാ​ങ്കു​ക​ളെ​യും പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ർ പു​ടി​ന്റെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും ല​ക്ഷ്യ​മി​ട്ട് ഉ​പ​രോ​ധ​വുമായി യു.​എ​സ്. പു​ടി​ന്റെ പ്രാ​യ​പൂ​ർ​ത്തി​യാ​യ ര​ണ്ട് പെ​ൺ​മ​ക്ക​ൾക്കും റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സെ​ർ​ജി ലാ​വ്‌​റോ​വി​ന്റെ ഭാ​ര്യ​യെ​യും മ​ക​ളെ​യും ല​ക്ഷ്യ​മി​ട്ടാ​ണ് ന​ട​പ​ടി​ക​ൾ. റ​ഷ്യ​ൻ സൈ​ന്യം സി​വി​ലി​യ​ന്മാ​രെ വ​ധി​ച്ച​താ​യ തെ​ളി​വു​ക​ളുടെ അടിസ്ഥാനത്തിലാണ് നടപടി. റ​ഷ്യ​യു​ടെ ബെ​ർ​ബാ​ങ്ക്, ആ​ൽ​ഫ ബാ​ങ്ക് എ​ന്നി​വ​ക്ക് പൂ​ർ​ണ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി. ഇ​വ​യി​ലും റ​ഷ്യ​ൻ സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സം​രം​ഭ​ങ്ങ​ളി​ലും, പു​തി​യ യു.​എ​സ് നി​ക്ഷേ​പം നി​രോ​ധി​ക്കാ​നു​ള്ള എ​ക്സി​ക്യൂ​ട്ടി​വ് ഉ​ത്ത​ര​വി​ൽ പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ൻ ഒ​പ്പു​വെ​ക്കു​മെ​ന്ന് വൈ​റ്റ് ഹൗ​സ് അറിയിച്ചു. […]

World

റഷ്യയെ പിന്തുണച്ചാല്‍ വലിയ വില കൊടുക്കേണ്ടിവരും; ചൈനയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക

യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം അവസാനിക്കാത്ത പശ്ചാത്തലത്തില്‍ റഷ്യയെ പരോക്ഷമായി പിന്തുണയ്ക്കുന്ന ചൈനയ്ക്ക് കടുത്ത മുന്നറിയിപ്പുമായി അമേരിക്ക. യുക്രൈന്‍ അധിനിവേശത്തില്‍ ചൈന റഷ്യയെ പിന്തുണച്ചാല്‍ അതിന്റെ പ്രത്യാഘാതം കടുത്തതായിരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങിന് മുന്നറിയിപ്പ് നല്‍കി. റഷ്യയുടെ പാത പിന്തുടര്‍ന്ന് തായ്‌വാനില്‍ അധിനിവേശം നടത്താന്‍ ചൈന പദ്ധതിയിടുന്നുവെങ്കില്‍ ആ പദ്ധതി എത്രയും പെട്ടന്ന് ഉപേക്ഷിക്കണമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുക്രൈന്‍ വിഷയത്തില്‍ ചൈന ഏത് പക്ഷത്താണ് നില്‍ക്കുന്നതെന്ന് ലോകം ശ്രദ്ധിക്കുന്നുണ്ടെന്നും […]

International

ചൈനയോട് ആയുധം ആവശ്യപ്പെട്ട് റഷ്യ; ലഭ്യമാക്കിയാൽ ഗുരുതര പ്രത്യാഘാതമെന്ന് അമേരിക്ക

റഷ്യ യുക്രൈനിൽ ആക്രമണം ശക്തമാക്കിയതിനു പിന്നാലെ ആയുധങ്ങൾ ലഭ്യമാക്കണമെന്നു ചൈനയോട് അഭ്യർഥിച്ച് റഷ്യ. എന്നാൽ റഷ്യയെ ചൈന സഹായിച്ചാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നു യു.എസ് മുന്നറിയിപ്പ് നൽകി. ഉപരോധം മറികടക്കാൻ ചൈന റഷ്യയെ സഹായിച്ചാൽ പ്രത്യാഘതം നേരിടേണ്ടി വരുമെന്നു യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ ചൈനയ്ക്ക് മുന്നറിയിപ്പ് നൽകി. യുഎസ് – ചൈന അധികൃതർ റോമിൽ കൂടിക്കാഴ്ച നടത്താനിരിക്കവെയാണ് പ്രതികരണം. എന്നാൽ യുക്രൈനെതിരെയുള്ള യുദ്ധത്തിനായി ചൈനയോട് ആയുധ സഹായം തേടിയെന്ന വാര്‍ത്ത റഷ്യ […]

International

കാബൂൾ സ്ഫോടനം: 13 യു.എസ്. സൈനികർ കൊല്ലപ്പെട്ടു; വെറുതെ വിടില്ലെന്ന് അമേരിക്ക

കാബൂൾ വിമാനത്താവളത്തിന് പുറത്തുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ എണ്ണം 13 ആയി. പതിനഞ്ച് അമേരിക്കൻ സൈനികർ ഉൾപ്പെടെ ഒട്ടേറെ പേർക്ക് പരിക്കേറ്റു. അതേസമയം, സ്ഫോടനം നടത്തിയവരെ വേട്ടയാടി പിടികൂടുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ രക്ഷാദൗത്യം നിർത്തിവയ്ക്കില്ലെന്നും ബൈഡൻ അറിയിച്ചു. സംഭവത്തെ തുടർന്ന് കാബൂൾ വിമാനത്താവളത്തിലേക്ക് പോകരുതെന്ന് വീണ്ടും പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അമേരിക്ക. കാബൂൾ വിമാനത്താവളത്തിലെ ആബെ ഗേറ്റിന് സമീപമാണ് ആദ്യ സ്ഫോടനം ഉണ്ടായത്. ഇത് മൂന്നാം തവണയാണ് വിമാനത്താവളത്തിന് […]

International

കാബൂൾ വിമാനത്തവാള ദുരന്തം: അന്വേഷണം പ്രഖ്യാപിച്ച് അമേരിക്ക

കാബൂൾ വിമാനത്തവാള ദുരന്തം അന്വേഷിക്കാൻ ഉത്തരവിട്ട് അമേരിക്കൻ വ്യോമസേന. യുഎസ് ചരക്ക് വിമാനത്തിൽ കയറാൻ ശ്രമിച്ചവർ അപകടത്തിൽപ്പെട്ട സംഭവത്തിലാണ് അന്വേഷണം. പറന്നുയർന്ന വിമാനത്തിന്റെ ചിറകിൽ തുങ്ങി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. സുരക്ഷ ഭീഷണി ഭയന്ന് വിമാനം ചരക്ക് ഇറക്കാതെ തിരിച്ച് പറക്കുകയായിരുന്നു. ജനകൂട്ടത്തിൽ റൺവേയിലൂടെ വിമാനം ടേക്ക് ഓഫ് ചെയ്തത് വിവാദമായിരുന്നു. സൈനികവിമാനങ്ങളുടെ യന്ത്രഭാഗങ്ങളിൽ കുടുങ്ങി കൂടുതൽപ്പേർ മരിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് തീരുമാനം. ജനക്കൂട്ടത്തിന് ഇടയിലൂടെ വിമാനം പറത്തിയത് അന്താരാഷ്ട്രതലത്തിൽ വലിയ വിമർശനങ്ങൾ ഉയർത്തുകയാണ്. ജനങ്ങളുടെ ജീവന് […]

World

59 ചൈനീസ് കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക

അന്‍പത്തിയൊന്‍പത് ചൈനീസ് കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചൈനീസ് കമ്പനികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഓഗസ്റ്റ് രണ്ടു മുതല്‍ വിലക്ക് നിലവില്‍ വരും. വിവരങ്ങള്‍ ചോര്‍ത്തല്‍, ചാരവൃത്തി എന്നിവ തടയുകയാണ് ലക്ഷ്യമെന്നാണ് വൈറ്റ് ഹൗസ് ഇതുമായി ബന്ധപ്പെട്ട് നല്‍കുന്ന വിശദീകരണം. ടെക് ഭീമന്മാരായ വാവെയ് അടക്കമുള്ള കമ്പനികളെയാണ് വിലക്കുന്നത്. അമേരിക്കയുടെ തീരുമാനത്തോട് ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല. മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കാലത്ത് അമേരിക്ക-ചൈന വ്യാപാര യുദ്ധം ലോകസാമ്പത്തിക മേഖലയെ ആകെ […]

India National

അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇതുവരെ എത്തിയത് അര ബില്യണ്‍ ഡോളറിന്‍റെ സഹായം

പ്രധാനമന്ത്രി മോദിയുമായുള്ള സംഭാഷണത്തിന് ആഴ്ച്ചകള്‍ക്കുള്ളില്‍ അമേരിക്കയില്‍ നിന്ന് എത്തിയത് അര ബില്യണ്‍ ഡോളറിന്റെ മെഡിക്കല്‍ സഹായം. കോവിഡ് പോരാട്ടത്തില്‍ ഇന്ത്യക്ക് പിന്തുണ അറിയിച്ചുള്ള പ്രസിഡന്റ് ബൈഡന്റെ പ്രഖ്യാപനത്തിന് ശേഷമാണ് ശരവേഗത്തിലുള്ള സഹായം ഇന്ത്യയിലേക്ക് ഒഴുകിയത്. ഇതിന് പുറമെ, ഗൂഗിള്‍ ഉള്‍പ്പടെയുള്ള കമ്പനികളും ഇന്ത്യക്കായി സഹായഹസ്തവുമായി രംഗത്തെത്തി. കഴിഞ്ഞ മാസമാണ് കോവിഡിന്‍റെ പശ്ചാതലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ബൈഡനും തമ്മില്‍ ചര്‍ച്ച നടന്നത്. ഇന്ത്യക്കായി എല്ലാ പിന്തുണയും അറിയിച്ച പ്രസിഡന്റ്, കോവിഡിനെതിരെ യോജിച്ച് പ്രര്‍ത്തിക്കുമെന്നും പറഞ്ഞിരുന്നു. ബൈഡന്‍ […]

International

കൊവിഡ്: അമേരിക്കയിൽ നിന്നുള്ള ആദ്യ സഹായ വിഹിതം വെള്ളിയാഴ്ചയ്ക്കുള്ളിൽ എത്തും

കൊവിഡ് പ്രതിരോധത്തിന് അമേരിക്കയിൽ നിന്നുള്ള ആദ്യ സഹായ വിഹിതം വെള്ളിയാഴ്ചക്കുള്ളിൽ എത്തും. റെഡിടു യൂസ് വാക്‌സിനും ഓക്‌സിജനും ഓക്‌സിജൻ അനുബന്ധ വസ്തുക്കളുമടങ്ങുന്ന അടിയന്തര വസ്തുക്കളാണ് അമേരിക്കയിൽ നിന്നെത്തുക. രാജ്യത്തുടനീളമുള്ള ഓക്‌സിജൻ വിതരണത്തിന് ഇത് സഹായകരമാകുമെന്നാണ് കണക്ക് കൂട്ടൽ. റഷ്യയിൽ നിന്നുള്ള സ്ഫുട്‌നിക് വാക്‌സിൻ അടക്കമുള്ള അടിയന്തര മെഡിക്കൽ വസ്തുക്കൾ നാളെയോടെ എത്തുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സഹായഹസ്തവുമായി അമേരിക്ക രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി കോവിഷീൽഡ് വാക്സിൻ നിർമാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന […]

International

കോവിഷീൽഡ് വാക്‌സിനുള്ള അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതി; വിലക്ക് പിൻവലിച്ച് അമേരിക്ക

കോവിഷീൽഡ് വാക്‌സിൻ നിർമാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് അമേരിക്ക പിൻവലിച്ചു. അമേരിക്കയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ ഇന്ത്യയുടെ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായ് നടത്തിയ ചർച്ചയിലാണ് തീരുമാനം. കോവിഷീൽഡ് വാക്‌സിനുള്ള അസംസ്‌കൃത വസ്തുക്കൾ ഉടൻ ഇന്ത്യയ്ക്ക് ലഭ്യമാക്കുമെന്ന് അമേരിക്ക അറിയിച്ചു. അമേരിക്കൻ നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് എമിലി ഹോൺ പ്രസ്താവനയിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചു. സള്ളിവനും അജിത് ഡോവലും തമ്മിൽ ടെലിഫോൺ സംഭാഷണം നടത്തി. കൊറോണയ്‌ക്കെതിരെ കനത്ത പോരാട്ടം നടത്തുന്ന ഇന്ത്യയ്ക്ക് […]

International

ഇന്ത്യ ലോകത്തിലെ നാലാമത്തെ സൈനിക ശക്തി; ഒന്നാമത് ചൈനയെന്ന് പഠനം

ലോകത്തെ ഏറ്റവും വലിയ നാലാമത്തെ സൈനിക ശക്തിയായി ഇന്ത്യ. ഡിഫന്‍സ് വെബ്സൈറ്റായ മിലിട്ടറി ഡയറക്ടാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. പട്ടികയില്‍ ഏറ്റവും വലിയ സൈനിക ശക്തിയുള്ള രാജ്യം ചൈനയാണ്. അമേരിക്ക രണ്ടാമതും റഷ്യ മൂന്നാം സ്ഥാനത്തുമാണ്. കടൽ യുദ്ധത്തിൽ ചൈനയും വ്യോമ യുദ്ധത്തിൽ അമേരിക്കയും കര യുദ്ധത്തിൽ റഷ്യയും തലപ്പത്താണെന്നാണ് പഠനം. സൈനിക ബജറ്റ്, സൈന്യത്തിന്റെ സജീവത, വായു-കര-നാവിക ന്യൂക്ലിയർ വിഭവ ശേഷി, ശരാശരി വേതനം എന്നീ ഘടകങ്ങൾ ഉൾക്കൊള്ളുന്ന ‘അൾട്ടിമേറ്റ് മിലിട്ടറി സ്ട്രെങ്ത് ഇൻഡക്സി’ലാണ് ഇന്ത്യൻ […]