ജയിലിൽ നിന്ന് ചുമര് തുരന്ന് രക്ഷപ്പെട്ട തടവുപുള്ളികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പൊലീസ്. വിർജീനിയയിലെ ന്യൂപോർട്ട് ന്യൂസിലെ ജയിലിലാണ് സംഭവം. ജോണ്‍ ഗാര്‍സ, ആര്‍ലെ നെമോ എന്നിവരാണ് ജയിലിൽ നിന്ന് രക്ഷപ്പെട്ടത്. സമീപത്തുള്ള നഗരത്തിലെ റെസ്‌റ്റോറന്റിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. ജയില്‍ അധികൃതര്‍ രാത്രി തടവുകാരുടെ എണ്ണമെടുക്കുന്നതിനിടെയാണ് ഇരുവരെയും കാണാനില്ലെന്ന് അറിഞ്ഞത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവരുടെ സെല്ലിലെ ചുമര്‍ തുരന്നനിലയിൽ കണ്ടെത്തി. ഇതോടെ പൊലീസ് സംഘം തെരച്ചില്‍ ആരംഭിക്കുകയും പുലര്‍ച്ചെ സമീപനഗരമായ ഹാംടണില്‍ നിന്ന് രണ്ടുപേരെയും […]
Tag: America
6 ടീമുകളിൽ നാലും സ്വന്തമാക്കി; അമേരിക്കൻ ടി-20 ലീഗിലും ഐപിഎൽ ആധിപത്യം
അമേരിക്കൻ ടി-20 ലീഗിലും ഐപിഎൽ ആധിപത്യം. അമേരിക്കയിൽ ഉടൻ ആരംഭിക്കാനിരിക്കുന്ന മേജർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റിലെ 6 ടീമുകളിൽ നാലും ഐപിഎൽ ടീമുകളാണ് സ്വന്തമാക്കിയത്. മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിംഗ്സ്, ഡൽഹി ക്യാപിറ്റൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ഫ്രാഞ്ചൈസികൾ മേജർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റിൽ ടീമുകൾ സ്വന്തമാക്കി. ക്രിക്ക് ഇൻഫോ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ന്യൂയോർക്ക് ആണ് മേജർ ലീഗ് ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസ് ഫ്രാഞ്ചൈസിയുടെ ആസ്ഥാനം. ചെന്നൈ സൂപ്പർ കിംഗ്സ് ടെക്സസും […]
ടിക്കറ്റ് വില്പന മന്ദഗതിയിൽ; അക്ഷയ് കുമാറിൻ്റെ ന്യൂ ജേഴ്സി ഷോ ക്യാൻസൽ ചെയ്തു
ബോളിവുഡ് നടൻ അക്ഷയ് കുമാർ അമേരിക്കയിലെ ന്യൂ ജേഴ്സിയിൽ നടത്താനിരുന്ന ‘ദി എൻ്റർടൈനേഴ്സ്’ ലൈവ് ഷോ ക്യാൻസൽ ചെയ്തു എന്ന് റിപ്പോർട്ട്. അക്ഷയ് കുമാറിൻ്റെ തന്നെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ നിന്ന് ഇത്തരത്തിൽ സൂചന ലഭിച്ചതായി ഡിഎൻഎ റിപ്പോർട്ട് ചെയ്യുന്നു. പരിപാടിയുടെ പ്രമോട്ടർമാരിൽ ഒരാളായ അമിത് ജെയ്റ്റ്ലി ഇക്കാര്യം സ്ഥിരീകരിച്ചു എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ടിക്കറ്റ് വില്പന മന്ദഗതിയിലായതിനാലാണ് ന്യൂ ജേഴ്സിയിലെ പ്രോഗ്രാം മാറ്റിയതെന്ന് അമിത് ജെയ്റ്റ്ലി പറഞ്ഞു. “പ്രോഗ്രാം ക്യാൻസൽ ചെയ്യാനുള്ള പ്രധാനപ്പെട്ട കാരണം ടിക്കറ്റ് വില്പന […]
യുക്രൈന് യുദ്ധടാങ്കറുകള്‍ നല്‍കുമെന്ന് സ്ഥിരീകരിച്ച് ജര്‍മനിയും അമേരിക്കയും; ഇത് റഷ്യയ്ക്കുള്ള ഭീഷണിയല്ലെന്ന് ബൈഡന്‍
റഷ്യന്‍ അധിനിവേശത്തിനെതിരെ യുക്രൈനെ സഹായിക്കുന്നതിനായി യുക്രൈന് യുദ്ധടാങ്കറുകള്‍ നല്‍കുമെന്ന് സ്ഥിരീകരിച്ച് ജര്‍മനിയും അമേരിക്കയും. മാരക പ്രഹരശേഷിയുള്ള ലെപ്പേഡ് ടാങ്കറുകള്‍ ഉടന്‍ യുക്രൈന് കൈമാറുമെന്ന് ജര്‍മനി അറിയിച്ചു. M1 എബ്രാംസ് ടാങ്കറുകളാണ് അമേരിക്ക യുക്രൈന് കൈമാറുക. 14 ജര്‍മന്‍ നിര്‍മിത ലെപ്പേഡ്-2 ടാങ്കറുകളാണ് ജര്‍മനി യുക്രൈന് കൈമാറാനിരിക്കുന്നത്. ജര്‍മനിയില്‍ നിന്നും ടാങ്കറുകളെത്താന്‍ വൈകുന്നതില്‍ യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി ആശങ്കയും നിരാശയും പ്രകടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ജര്‍മനി യുദ്ധടാങ്കറുകള്‍ കൈമാറാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുന്നത്. യൂറോപ്യന്‍ സഖ്യകക്ഷികളുമായുള്ള ടെലിഫോണ്‍ കോളുകള്‍ക്ക് ശേഷം […]
ലക്ഷ്യം അമേരിക്കയാണോ?; സഞ്ചാരികള്‍ക്ക് സന്തോഷ വാര്‍ത്ത; വിസ പ്രൊസസിംഗ് കാലതാമസം കുറയുന്നു
ഇന്ത്യയില്‍ വിസ പ്രൊസസിംഗിനുള്ള കാലതാമസം കുറയ്ക്കുന്നതിനായി നടപടിക്രമങ്ങളുമായി അമേരിക്ക. ആദ്യം അപേക്ഷിക്കുന്നവര്‍ക്കായി പ്രത്യേക അഭിമുഖങ്ങള്‍ സംഘടിപ്പിക്കുക, കോണ്‍സുലാര്‍ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കുക മുതലായ മാറ്റങ്ങളാണ് വരുത്താനിരിക്കുന്നത്. (US launches new initiative to cut delays in visa processing in India) വിസയ്ക്കായുള്ള നീണ്ട കാത്തിരിപ്പ് ഒഴിവാക്കുന്നതിനായി ഡല്‍ഹിയിലെ യുഎസ് എംബസിയും മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകളും ജനുവരി 21 ന് ശനിയാഴ്ചകളിലെ പ്രത്യേക അഭിമുഖങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. അപേക്ഷിച്ച തിയതിക്കനുസരിച്ചാകും വ്യക്തിഗത അഭിമുഖം […]
അമേരിക്കൻ ഭീഷണിക്ക് ആണവായുധം ഉപയോഗിച്ച് മറുപടി; കിം ജോങ് ഉൻ
അമേരിക്കയുടെ ഭീഷണിക്ക് ആണവായുധം ഉപയോഗിച്ച് മറുപടി നൽകുമെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. പ്യോങ്‌യാങ്ങിന്റെ ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിക്ഷേപണത്തിന് കിം നേരിട്ട് മേൽനോട്ടം വഹിച്ചതിന് പിന്നാലെയാണ് പ്രതികരണം. ഉത്തരകൊറിയയെ ആണവ രാഷ്ട്രമായി പ്രഖ്യാപിച്ചതുമുതൽ, സംയുക്ത സൈനികാഭ്യാസമുൾപ്പെടെയുള്ള പ്രാദേശിക സുരക്ഷാ സഹകരണം വാഷിംഗ്ടൺ വർധിപ്പിച്ചിട്ടുണ്ട്. തന്റെ മകൾക്കും ഭാര്യക്കുമൊപ്പം കിം വിക്ഷേപണത്തിൽ പങ്കെടുത്തതായും സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കിമ്മിന്റെ മക്കളെ കുറിച്ച് സംസ്ഥാന മാധ്യമങ്ങൾ പരാമർശിക്കുന്നത് വളരെ അപൂർവമാണ്. കഴിഞ്ഞ ദിവസമാണ് […]
അമേരിക്കയില്‍ വീണ്ടും സ്‌കൂളിന് നേരെ വെടിവയ്പ്പ്; മൂന്ന് മരണം; അക്രമിയെ പൊലീസ് വധിച്ചു
അമേരിക്കയിലെ മിസൗറിയില്‍ ഹൈസ്‌കൂളിന് നേരെയുണ്ടായ വെടിവയ്പ്പില്‍ മൂന്നുപേര്‍ മരിച്ചു. സെന്റ് ലൂയിസ് നഗരത്തിലെ ഹൈസ്‌കൂളിലാണ് വെടിവയ്പ്പുണ്ടായത്. ആറ് പേര്‍ക്ക് പരുക്കേറ്റു. അക്രമിയെ പൊലീസ് കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സെന്‍ട്രല്‍ വിഷ്വല്‍ ആന്‍ഡ് പെര്‍ഫോമിംഗ് ആര്‍ട്‌സ് ഹൈസ്‌കൂളിന് നേരെയായിരുന്നു ആക്രമണം നടന്നത്. ഒരാള്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ടുപേര്‍ കൂടി ആശുപത്രിയില്‍ വച്ച് മരണപ്പെടുകയായിരുന്നു. പ്രതിക്ക് 20 വയസ് പ്രായം തോന്നിക്കുമെന്നാണ് പൊലീസ് അറിയിച്ചത്. പ്രതിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ആക്രമണ കാരണവും ഇതുവരെ […]
കഞ്ചാവ് ഉപയോഗിച്ചെന്ന് കരുതി ജയിലില്‍ കിടക്കേണ്ടതില്ല; ആയിരക്കണക്കിന് ആളുകള്‍ക്ക് ‘മാപ്പ്’ നല്‍കി ബൈഡന്‍
രാജ്യത്ത് കഞ്ചാവ് കേസില്‍പ്പെട്ട ആയിരക്കണക്കിന് ആളുകള്‍ക്ക് മാപ്പ് കൊടുക്കുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ചെറിയ തോതില്‍ കഞ്ചാവ് കൈവശം വച്ചതിനോ ഉപയോഗിച്ചതിനോ ആരെങ്കിലും ജയില്‍ ശിക്ഷ അനുഭവിക്കേണ്ടതില്ല എന്ന് പറഞ്ഞാണ് ബൈഡന്‍ ഇത്തരമൊരു ഉത്തരവിറക്കിയത്. എല്ലാ സംസ്ഥാനങ്ങളും ഈ ഉത്തരവ് നടപ്പിലാക്കണമെന്നും ജോ ബൈഡന്‍ പറഞ്ഞു നിലവില്‍ അമേരിക്കയില്‍ 6500ഓളം ആളുകളെയാണ് കഞ്ചാവ് കേസിലെ നിയമം നേരിട്ട് ബാധിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. രാജ്യത്ത് കഞ്ചാവ് ഭാഗികമായെങ്കിലും നിയമവിധേയമാക്കുന്നതിന് മുന്നോടിയായാണ് ഈ നീക്കം. ‘ആയിരക്കണക്കിന് ആളുകളുടെ ജീവിതം […]
അമേരിക്കയില്‍ ദുരിതം വിതച്ച് ഇയാന്‍; കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം 42 ആയി
അമേരിക്കയിലെ ഫ്‌ലോറിഡയില്‍ ഇയാന്‍ കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം നാല്‍പത്തിരണ്ടായി ഉയര്‍ന്നു. കൊടുങ്കാറ്റ് അപകടകാരിയായി തുടരുകയാണെന്ന് കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു. മരണനിരക്ക് വരും ദിവസങ്ങളില്‍ ഉയരാനാണ് സാധ്യത. ഇയാന്‍ കൊടുങ്കാറ്റ് നാശം വിതച്ച സംസ്ഥാനങ്ങള്‍ക്ക് ഫെഡറല്‍ ഗവണ്‍മെന്റിന്റെ സഹായം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉറപ്പുവരുത്തി. (42 died in Hurricane Ian America florida) കൊടുങ്കാറ്റിന്റെ പാതയിലുള്ള ഏകദേശം ഇരുപത്തിയഞ്ച് ലക്ഷത്തോളം ആളുകളോടാണ് ഒഴിഞ്ഞുമാറുവാന്‍ അധികൃതര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നത്. ഒരു ലക്ഷത്തിലധികം ആളുകളാണ് നിലവില്‍ വൈദ്യുതി […]
ഹിജാബ്, തൊപ്പി, തലക്കെട്ട്; അമേരിക്കൻ നാവിക സേനയിൽ മതചിഹ്നങ്ങൾ അനുവദിക്കണമെന്ന് ശുപാർശ
അമേരിക്കൻ നാവിക സേനയിൽ മതചിഹ്നങ്ങൾ അനുവദിക്കണമെന്ന് ശുപാർശ. യുഎസ് പ്രസിഡൻഷ്യൽ കമ്മീഷനാണ് ശുപാർശ മുന്നോട്ടുവച്ചത്. ഹിജാബ്, തൊപ്പി, താടി, തലക്കെട്ട് തുടങ്ങിയ മതചിഹ്നങ്ങൾ യൂണിഫോമിൻ്റെ ഭാഗമാക്കണമെന്നാണ് ശുപാർശ. വെള്ളിയാഴ്ചയാണ് ശുപാർശ പുറത്തുവിട്ടത്. നിർദ്ദേശം വൈറ്റ് ഹൗസിൻ്റെ പരിഗണനയിലാണ്. വൈറ്റ് ഹൗസ് അംഗീകരിച്ചാൽ ഇത് ജോ ബൈഡനു കൈമാറും. ബൈഡനാവും ഇതിൽ അവസാന തീരുമാനം എടുക്കുക. 1981ലെ മാർഗനിർദേശം പ്രകാരം അമേരിക്കൻ സൈന്യത്തിൻ്റെ യൂണിഫോമിൽ മതചിഹ്നങ്ങൾ അനുവദനീയമായിരുന്നില്ല. എന്നാൽ, 2017ൽ അമേരിക്കൻ കരസേനയും 2020ൽ അമേരിക്കൻ വ്യോമസേനയും ഈ […]