Kerala

പോപ്പുലര്‍ ഫ്രണ്ടിന് അല്‍ഖ്വയ്ദയുടെ സാമ്പത്തിക സഹായം ലഭിച്ചെന്ന് എന്‍ഐഎ

പോപ്പുലര്‍ ഫ്രണ്ടിന് ഭീകരസംഘടനയായ അല്‍ഖ്വയ്ദയില്‍ നിന്ന് സാമ്പത്തിക സഹായം ലഭിച്ചെന്ന് എന്‍ഐഎ. തുര്‍ക്കിയിലെ സഹസംഘടനയായ ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഹ്യുമാനിറ്റേറിയന്‍ റിലീഫ് വഴി അല്‍ ഖ്വയ്ദ പോപ്പുലര്‍ ഫ്രണ്ടിന് സഹായമെത്തിച്ചെന്നാണ് എന്‍ഐഎ പറയുന്നത്. പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ആശയ വിനിമയത്തിന്റേയും സാമ്പത്തിക വിനിമയത്തിന്റേയും തെളിവുകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചു. പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഇസ്താംബൂളില്‍ വച്ച് ഭീകരസംഘടനകളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയെന്നും എന്‍ഐഎ പറഞ്ഞു. ഒന്നിലധികം രാജ്യങ്ങള്‍ നിരോധിച്ച സംഘടന കൂടിയാണ് ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് […]

National

അൽ ഖ്വയ്ദ ബന്ധം ആരോപിച്ച് അസമിൽ മദ്രസ പൊളിച്ചുനീക്കി; വിഡിയോ

തീവ്രവാദ സംഘടനയായ അൽ ഖ്വയ്ദയുമായി ബന്ധം ആരോപിച്ച് അസമിലെ ബോൺഗൈഗാവോനിലുള്ള മദ്രസ പൊളിച്ചുനീക്കി. ബംഗ്ലാദേശിലെ ഒരു തീവ്രവാദ സംഘടനയുമായി ബന്ധമുള്ള അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മദ്രസ പൊളിച്ചുനീക്കിയത്. അറസ്റ്റിലായവർക്ക് മദ്രസയുമായി ബന്ധമുള്ളതായി പൊലീസ് പറയുന്നു. ഭീകരവാദ ബന്ധം ആരോപിച്ച് അസമിൽ പൊളിക്കപ്പെടുന്ന മൂന്നാമത്തെ മദ്രസയാണ് ഇത്. ഓഗസ്റ്റ് 26ന് അറസ്റ്റിലായ ഹഫീസുർ റഹ്മാൻ മദ്രസയിലെ അധ്യാപകനാണെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ഓഗസ്റ്റ് 21ന് അറസ്റ്റിലായ രണ്ട് ഇമാമുമാരാണ് ഹഫീസുർ റഹ്മാനെപ്പറ്റി വിവരം […]

World

കശ്മീർ മുതൽ ഹിജാബ് വിവാദം വരെ; അമേരിക്ക വധിച്ച അൽ ഖ്വയിദ തലവന്റെ ഇന്ത്യൻ താൽപര്യങ്ങൾ

ഇന്ത്യയിൽ ചൂടേറിയ ചർച്ചയായ നിരവധി വഷിയങ്ങളിൽ അഭിപ്രായം രേഖപ്പെടുത്തിയിരുന്ന വ്യക്തിയായിരുന്നു അമേരിക്ക വധിച്ച അൽ ഖ്വയിദ തലവൻ അയ്മൻ അല് സവാഹിരി. കശ്മീർ മുതൽ ഹിജാബ് വിവാദത്തിൽ വരെ അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയിരുന്നു. 2011 ൽ ഒസാമ ബിൻലാദൻ കൊല്ലപ്പെട്ടതിന് ശേഷം അൽ ഖ്വയിദയുടെ തലവനായി സ്ഥാനമേറ്റ സവാഹിരി അഫ്ഗാൻ എമിറേറ്റ് വ്യാപിപ്പിക്കുന്നതിനുള്ള വഴിയായാണ് ജിഹാദിനെ കണ്ടിരുന്നത്. അതുകൊണഅട് തന്നെ അഫ്ഗാനിസ്താൻ, കശ്മീർ, ബോസ്‌നിയ, ചെച്‌നിയ എന്നിവിടങ്ങളിലെ ഇസ്ലാം മത വിശ്വാസികളോട് പോരാടുക എന്നത് മതപരമായ […]

World

അല്‍ഖ്വയ്ദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയെ വധിച്ചതായി അമേരിക്ക

അല്‍ഖ്വയ്ദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയെ വധിച്ചതായി അമേരിക്ക. കാബൂളില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഇയാളെ വധിച്ചെന്നാണ് അമേരിക്ക അറിയിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. നീതി നടപ്പിലായെന്ന് പറഞ്ഞുകൊണ്ടാണ് ബൈഡന്‍ കാബൂളിലെ ഡ്രോണ്‍ ആക്രമണത്തെക്കുറിച്ച് അറിയിച്ചത്. അമേരിക്കന്‍ പൗരന്മാര്‍, അമേരിക്കന്‍ സൈനികര്‍, അമേരിക്കന്‍ നയതന്ത്രജ്ഞര്‍, അമേരിക്കയുടെ താത്പര്യങ്ങള്‍ എന്നിവയ്‌ക്കെതിരായ അക്രമത്തിനുള്ള മറുപടിയായിരുന്നു ഡ്രോണ്‍ ആക്രമണമെന്ന് ബൈഡന്‍ പറഞ്ഞു. തങ്ങളുടെ പൗരന്മാര്‍ക്ക് ഭീഷണിയാകുന്നവര്‍ക്ക് എവിടെ ഒളിച്ചാലും മറുപടി നല്‍കുമെന്ന് തങ്ങള്‍ താക്കീത് […]

India

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളിൽ ഭീകരാക്രമണത്തിന് അൽഖ്വയ്ദ പദ്ധതി

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളിൽ ഭീകരാക്രമണത്തിന് അൽഖ്വയ്ദ പദ്ധതി. രഹസ്യാന്വേഷണ ഏജൻസി ഇത് സമ്പന്ധിച്ച മുന്നറിയിപ്പ് ഈ മാസം 5ന് കേന്ദ്രസർക്കാരിന് കൈമാറി. അൽഖ്വയ്ദയ്ക്ക് വേണ്ടി വിദേശ സഹായത്തോടെ, പ്രാദേശികമായി ആളുകളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ നടന്നതായാണ് റിപ്പോർട്ട്. കേരളം, പശ്ചിമ ബംഗാൾ, അസം, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് ഇനി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. പശ്ചിമ ബംഗാളിൽ നിന്നും കേരളത്തിൽ നിന്നും പതിനെന്നോളം ഭീകരവാദികളെ കഴിഞ്ഞ മാസം എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്യ്തതിൽ നിന്ന് ലഭിച്ച […]

India National

9 അല്‍ഖാഇദ ഭീകരര്‍ അറസ്റ്റില്‍; 3 പേര്‍ പിടിയിലായത് എറണാകുളത്ത് നിന്നും

എറണാകുളത്ത് നിന്ന് മൂന്ന് പേരും ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്ന് ആറ് പേരുമാണ് പിടിയിലായത്. ഭീകരര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിട്ടതായി സൂചനയുണ്ട്. പശ്ചിമ ബംഗാളിലും കേരളത്തിലുമായി എന്‍ഐഎ നടത്തിയ റെയ്ഡില്‍ 9 അല്‍ഖാഇദ ഭീകരര്‍ പിടിയില്‍. എറണാകുളത്ത് നിന്ന് മൂന്ന് പേരും ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്ന് ആറ് പേരുമാണ് പിടിയിലായത്. ഭീകരര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിട്ടതായി സൂചനയുണ്ട്. കേരളത്തില്‍ പെരുമ്പാവൂരില്‍ നിന്നാണ് മൂന്ന് പേര്‍ പിടിയിലായത്. ഇവരില്‍ മലയാളികളില്ലെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. […]