Kerala

അസിസ്റ്റന്റ് ജയിലറെ മർദിച്ച സംഭവം; ആകാശ് തില്ലങ്കേരിയെ അതീവ സുരക്ഷ സെല്ലിലേക്ക് മാറ്റി

ആകാശ് തില്ലങ്കേരിയെ വിയ്യൂർ സെൻട്രൽ ജയിലിലെ അതീവ സുരക്ഷ സെല്ലിലേക്ക് മാറ്റി. അസിസ്റ്റന്റ് ജയിലറെ മർദ്ദിച്ചതിനെ തുടർന്നാണ് നടപടി. സംഭവത്തിൽ ആകാശിനെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ ഉച്ചതിരിഞ്ഞ് ഫോൺ ഉപയോഗിച്ചെന്ന സംശയത്തെ തുടർന്ന് ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഈ സമയത്താണ് അസിസ്റ്റന്റ് ജയിലർ രാഹുലിനെ ആകാശ് മർദ്ദിച്ചത്. ഇതിന് ശേഷം രാഹുൽ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു. രാഹുലിന്റെ പരാതിയിൽ ആകാശിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി വിയ്യൂർ പോലീസ് കേസെടുത്തിട്ടുണ്ട്. വിയ്യൂർ സെൻട്രൽ […]

Kerala

ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം

ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. ഷുഹൈബ് വധം പാർട്ടി നേതാക്കൾ പറഞ്ഞിട്ടാണെന്ന് ആകാശ് തില്ലങ്കേരി വെളിപ്പെടുത്തിയിരുന്നു. ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ തുടരന്വേഷണത്തിന് സർക്കാർ തയ്യാറായില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. ഷുഹൈബ് വധക്കേസ് ഉൾപ്പെടെ 2 കൊലപാതകക്കേസുകളിലും ഒരു വധശ്രമക്കേസിലും പ്രതിയാണ് ആകാശ്. ബോംബ് സ്ഫോടനം, അടിപിടി, വധശ്രമം എന്നിങ്ങനെ 7 കേസുകൾ മട്ടന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലും ബോംബ് സ്ഫോടനം, അടിപിടി, സമൂഹമാധ്യമംവഴി ഭീഷണിപ്പെടുത്തൽ എന്നിങ്ങനെ 4 കേസുകൾ മുഴക്കുന്ന് സ്റ്റേഷൻ പരിധിയിലുമാണ്. കാപ്പ തടവുകാരനായി അറസ്റ്റു […]

Kerala

വിവാദ വിഷയങ്ങള്‍ ഇന്നും സഭയിലെത്തും; അടിയന്തര പ്രമേയ നോട്ടീസ് നല്‍കാന്‍ പ്രതിപക്ഷം

വിവാദ വിഷയങ്ങള്‍ ഇന്നും സഭയില്‍ ഉയര്‍ത്താന്‍ നീക്കവുമായി പ്രതിപക്ഷം. വിവാദ വിഷയങ്ങള്‍ ചോദ്യങ്ങളായും ശ്രദ്ധ ക്ഷണിക്കലായും നിയമസഭയില്‍ ഇന്നും ഉയര്‍ത്താനാണ് പ്രതിപക്ഷം ആലോചിക്കുന്നത്. അടിയന്തര പ്രമേയ നോട്ടീസ് നല്‍കാന്‍ സ്പീക്കര്‍ അനുവദിക്കുന്നില്ലെന്ന ശക്തമായ വിമര്‍ശനം പ്രതിപക്ഷത്തിനുണ്ട്. ഇന്ന് ഏത് വിഷയത്തിലാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കേണ്ടതെന്ന് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഉടന്‍ തീരുമാനിക്കും. (kerala assembly today opposition plans to give urgent motion notice) വിവാദ വിഷയങ്ങള്‍ ഉയര്‍ത്തി കഴിഞ്ഞ ദിവസവും പ്രതിപക്ഷം […]

Kerala

കരിപ്പൂർ സ്വർണക്കടത്ത് കേസ്; ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്ത് വിട്ടയച്ചു

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലേരിയെ ചോദ്യം ചെയ്തതിന് ശേഷം കസ്റ്റംസ് വിട്ടയച്ചു. ആകാശിന്റെ ചോദ്യം ചെയ്യൽ പന്ത്രണ്ട് മണിക്കൂർ നീണ്ടു നിന്നു. കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കി സ്വർണക്കവർച്ചയ്ക്കായി ഗുണ്ടാ സംഘങ്ങളുടെ പിന്തുണ തേടിയതായി കണ്ടെത്തിയിരുന്നു. ഷുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരിക്ക് അർജുൻ ആയങ്കിയുമായുളള ബന്ധത്തെക്കുറിച്ച് കസ്റ്റംസിന് മൊഴി കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്യാൻ കസ്റ്റംസ് തീരുമാനിച്ചത്. തുടർന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടിസ് നൽകുകയായിരുന്നു. […]