മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ പ്രതികളുടെ വാദം പൊളിഞ്ഞെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. മുറിച്ച മരങ്ങളുടെ പഴക്കം ഡിഎന്‍എ പരിശോധനയിലൂടെ തെളിഞ്ഞെന്ന് മന്ത്രി വ്യക്തമാക്കി. വനംവകുപ്പിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഡിഎന്‍എ പരിശോധന നടത്തിയത്. മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ റിപ്പോര്‍ട്ട് നല്‍കാനുള്ള നടപടി വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. കേസില്‍ പ്രതികള്‍ക്ക് കുരുക്കാകുകയാണ് മരങ്ങളുടെ ശാസ്ത്രീയ പരിശോധനാ ഫലം. കേസിന്റെ അന്വേഷണം ശരിയായ ദിശയിലെന്നും പ്രതികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു. പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങള്‍ നല്‍കിയ […]
Tag: AK SASEENDRAN
മുട്ടിൽ മരം മുറി കേസ്: മരം മുറിച്ചത് പട്ടയഭൂമിയിൽ നിന്ന് തന്നെ; കുറ്റവാളികൾക്ക് കനത്ത ശിക്ഷ ഉറപ്പാക്കുമെന്ന് വനം മന്ത്രി
മുട്ടിൽ മരം മുറി കേസിൽ കുറ്റവാളികൾക്ക് കനത്ത ശിക്ഷ ഉറപ്പാക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. മരം മുറിച്ചത് പട്ടയഭൂമിയിൽ നിന്ന് തന്നെയാണ്. വനഭൂമിയിൽ നിന്നാണ് മരം മുറിച്ചതെന്നത് മാധ്യമ സൃഷ്ടിയാണെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മരം മുറിച്ചത് പട്ടയഭൂമിയിൽ നിന്ന് തന്നെയെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. അന്വേഷണം ഫലപ്രദമാണ്. കുറ്റവാളികൾക്ക് കനത്ത ശിക്ഷ ഉറപ്പാക്കും. വന നിയമം അനുസരിച്ച് ചെറിയ ശിക്ഷയെ ഉള്ളൂ. എന്നാൽ കൂടുതൽ ശിക്ഷ ഉറപ്പാക്കണം. എസ്ഐടിയും വനം വകുപ്പും സംയുക്തമായി അന്വേഷണം നടത്തുന്നു. […]
അതിരപ്പിള്ളിയില്‍ പുഴയില്‍ നിന്ന് രക്ഷപ്പെട്ട ആനയെ കണ്ടെത്തി ചികിത്സ നൽകും; മന്ത്രി എ.കെ ശശീന്ദ്രൻ
അതിരപ്പിള്ളിയിൽ രക്ഷപ്പെട്ട ആനയുടെ അവസ്ഥയെ കുറിച്ച് റിപ്പോർട്ട് തേടിയതായി വനം മന്ത്രി എ.കെ ശശീന്ദ്രൻ. ചീഫ് വൈൽഡ് ലൈഫ് വാർഡനോട് വിശദമായ റിപ്പോർട്ട് അവശ്യപ്പെട്ടിട്ടുണ്ടെന്നും ആനയെ കണ്ടെത്തി അവസ്ഥ മനസിലാക്കാൻ നിർദേശം നൽകിയെന്നും മന്ത്രി 24നോട് പറഞ്ഞു. ആനയുടെ ജീവൻ രക്ഷിക്കാൻ ആവുന്നതെല്ലാം സർക്കാർ ചെയ്യും. ചികിത്സ അവശ്യമെങ്കിൽ അതും നൽകും. മലവെള്ള കുത്തൊഴുക്കിൽ നിന്നും ആന രക്ഷപ്പെട്ടത് അത്ഭുദകരമായാണെന്നും മന്ത്രി പറഞ്ഞു. അതിരപ്പിള്ളിയില്‍ പുഴയില്‍ നിന്ന് രക്ഷപ്പെട്ട ആനയ്ക്ക് സാരമായ പരിക്കേറ്റതായാണ് നിഗമനം. ആനയുടെ കരച്ചില്‍ […]
ബഫർ സോൺ വിധി; പ്രതികരണവുമായി വനം മന്ത്രി എകെ ശശീന്ദ്രൻ
ബഫർ സോൺ വിധിയിൽ പ്രതികരണവുമായി വനം മന്ത്രി എകെ ശശീന്ദ്രൻ. കേന്ദ്ര എംപവർ കമ്മറ്റി മുഖാന്തിരം കേന്ദ്ര സർക്കാരിലൂടെ സുപ്രിംകോടതിയെ സമീപിക്കാമെന്നാണ് എന്ന് സുപ്രിംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. അതിനാൽ ഈ വഴിയിലൂടെ സഞ്ചരിച്ച് പരിഹാരം കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും വനം മന്ത്രി പറഞ്ഞു. 1 കിലോമീറ്റർ ബഫർ സോൺ എന്നായിരുന്നു സുപ്രിംകോടതി നിർദ്ദേശം. “വിധിന്യായത്തിന് എതിരായി സുപ്രിംകോടതിയെ സമീപിക്കുക എന്നാണ് ഒരു വഴി. അത് ആലോചിച്ചപ്പോൾ അങ്ങനെ ഒരു വഴിയുണ്ട് എന്നാണ് ഇപ്പോഴത്തെ നിഗമനം. രണ്ടാമത്തെ വഴി […]
മരം മുറിക്കൽ ഉത്തരവ് : വനം മന്ത്രിക്കും പാർട്ടിക്കും കടുത്ത അത്യപ്തി
മുല്ലപ്പെരിയാർ മരംമുറിക്കൽ ഉത്തരവിൽ വനം മന്ത്രിക്കും പാർട്ടിക്കും കടുത്ത അത്യപ്തി. താൻ ഒന്നും അറിഞ്ഞില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറയുന്നു. മന്ത്രി മുഖ്യമന്ത്രിയെ അത്യപ്തി അറിയിച്ചു. ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്നും ആവശ്യം ഉന്നയിച്ചു. ഇടതു മുന്നണി യോഗത്തിലും ഇത് സംബന്ധിച്ച നിലപാട് അറിയിച്ചേക്കും. ( ak saseendran against mullaperiyar wood cutting ) അതിനിടെ, മരംമുറിക്കൽ ഉത്തരവിൽ സർക്കാർ വാദം തള്ളുന്ന തെളിവ് പുറത്ത് വന്നു. സംയുക്ത പരിശോധന നടത്തിയതിന്റെ തെളിവാണ് ഇപ്പോൾ പുറത്ത് വന്നത്. പരിശോധന […]
പീഡന പരാതി; എ.കെ ശശീന്ദ്രനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് പരാതിക്കാരി
കുണ്ടറയിലെ പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച മന്ത്രി എ കെ ശശീന്ദ്രനെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന് പരാതിക്കാരി. കേസ് ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി യുവതിയുടെ പിതാവുമായി ഫോണില്‍ സംസാരിച്ചതിന്റെ ശബ്ദരേഖ ഇന്നലെയാണ് പുറത്തുവന്നത്. എന്നാല്‍ വിഷയത്തില്‍ മന്ത്രിക്ക് (aksaseendran ) പ്രത്യക്ഷ പിന്തുണ നല്‍കിയാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. തെറ്റുചെയ്ത മന്ത്രി രാജിവക്കണമെന്നും മുഖ്യമന്ത്രി സ്വീകരിച്ച നിലപാട് വിഷമമുണ്ടാക്കിയെന്നും പരാതിക്കാരി മാധ്യമങ്ങളോട് പ്രതികരിച്ചു. യുവതിയുടെ പ്രതികരണം;കേരളത്തില്‍ സ്ത്രീശാക്തീകരണത്തിന് മുന്‍തൂക്കം നല്‍കുന്നെന്ന് പറയുന്ന സര്‍ക്കാര്‍ തന്നെ ഇപ്പോള്‍ മന്ത്രി എ […]