അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിൽ ആദ്യമായി പ്രതികരിച്ച് മാതാവ് എലിസബത്ത് ആന്റണി. അനിൽ ആന്റണിയുടെ രാഷ്ട്രീയ രാഷ്ട്രീയ കാഴ്ചപ്പാട് ഉൾകൊള്ളുന്നുവെന്നും ബിജെപിയിലൂടെ മകന് നിരവധി അവസരങ്ങൾ ലഭിക്കുമെന്നും എലിസബത്ത് ആന്റണി പറഞ്ഞു. എ.കെ ആന്റണി പ്രാർത്ഥനയിലൂടെ ആത്മവിശ്വാസവും ആരോഗ്യവും വീണ്ടെടുത്തുവെന്നും കൃപാസനത്തിൽ എലിസബത്ത് ആന്റണി അനുഭവ സാക്ഷ്യമായി പറഞ്ഞു. ( Elizabeth Antony Speech in Kripasanam ) ‘എന്റെ ഭർത്താവ് അവിശ്വാസിയാണ്. ആ അവിശ്വാസം പരിഹരിച്ച് എന്റെ ഭർത്താവിന്റെ കാലിന് സ്വാധീനം കൊടുത്ത്, രാഷ്ട്രീയത്തിൽ ആത്മവിശ്വാസം […]
Tag: ak antony
അപ്പന്റെ പിൻഗാമിയായി മകൻ എത്തുന്നു, പുതുപ്പള്ളിയിൽ അതിശയകരമായ ചരിത്ര വിജയമുണ്ടാകും: എകെ ആന്റണി
തിരുവനന്തപുരം: ഉമ്മൻ ചാണ്ടി ഇല്ലാത്ത കോൺഗ്രസ് രാഷ്ട്രീയത്തോട് പൊരുത്തപ്പെടാനായിട്ടില്ലെന്ന് കോൺഗ്രസിന്റെ മുതിർന്ന നേതാവ് എകെ ആന്റണി. ഈ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളിക്കാർ ഉമ്മൻ ചാണ്ടിയെ മറക്കില്ല. ഉമ്മൻ ചാണ്ടിയെ ഇല്ലാത്ത കളങ്കം ആരോപിച്ച് വേട്ടയാടിയത് പുതുപ്പള്ളി ഓർക്കും. അത് ശരിയോ തെറ്റോ എന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിക്കുമെന്നും ആന്റണി പറഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാർത്ഥിയായ ചാണ്ടി ഉമ്മൻ ആന്റണിയെ വീട്ടിലെത്തി സന്ദർശിച്ചു. ഇുവരും തമ്മിലുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എകെ ആന്റണി. ആ കുടുബത്തെ ഉൻമൂലനം […]
താൻ കോൺഗ്രസ് അധ്യക്ഷനാകുമെന്ന് പറയുന്നത് വിഡ്ഡിത്തം; എ.കെ. ആന്റണി
താൻ കോൺഗ്രസ് അധ്യക്ഷനാകുമെന്ന് പറയുന്നത് വിഡ്ഡിത്തമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. പരിഹരിക്കാൻ സാധിക്കാത്ത പ്രശ്നങ്ങൾ കോൺഗ്രസിലില്ല. വർഷങ്ങൾക്ക് മുൻപ് സജീവ രാഷ്ട്രീയം നിർത്തിയതാണ്. ഡൽഹിയിലേക്ക് പോകുന്നത് പല ആവശ്യങ്ങൾക്കായിയാണെന്നും എ കെ ആന്റണി മാധ്യമങ്ങളോട് പ്രതികരിച്ചു. ഊഹാപോഹങ്ങൾക്ക് മറുപടിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് എത്തുമോ എന്നതിന് ഇപ്പോൾ മറുപടിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും തർക്കങ്ങളും നിലനിൽക്കെയാണ് കോൺഗ്രസ് ഹൈക്കമാൻഡിന്‍റെ നിർണായക നീക്കം. ചർച്ചകൾക്കായി മുതിർന്ന […]
വിഡി സതീശനെയും എകെ ആന്റണിയെയും വധിക്കാൻ ശ്രമം: കെ.സുധാകരന്‍ എംപി
പ്രതിപക്ഷ നേതാവ്, എ കെ ആന്റണി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ അപായപ്പെടുത്താന്‍ സിപിഐഎം ശ്രമിക്കുന്നതായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കെപിസിസി, കന്റോണ്‍മെന്റ് ഓഫീസുകളിൽ നടന്നത് ഒറ്റപ്പെട്ട സംഭവമായി കാണാന്‍ സാധിക്കില്ല. സിപിഐഎം-ഡിവൈഎഫ്ഐ പ്രതിഷേധം തടയുന്നതില്‍ പൊലീസിന് ഗുരുതര സുരക്ഷാ വീഴ്ച പറ്റിയെന്നും സുധാകരൻ ആരോപിച്ചു. പ്രതിപക്ഷ നേതാവിനെ അപായപ്പെടുത്തുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് ഡിവൈഎഫ്‌ഐ പ്രകടനവുമായിയെത്തിയത്. അതിന് പൊലീസ് ഒത്താശ ചെയ്യുകയാണ്. പൊലീസിന്റെ നിലപാടില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കണം. ഡിവൈഎഫ്ഐ-സിപിഎം ക്രിമിനലുകളെ നിലക്കുനിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ കന്റോണ്‍മെന്റും ഹൗസും […]
ഡൽഹി വിടുന്നു; എകെ ആൻ്റണി ഇനി കേരളത്തിൽ പ്രവർത്തിക്കും
മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആൻ്റണി ഡൽഹി വിടുന്നു. ഇനി അദ്ദേഹം കേരളത്തിൽ പ്രവർത്തിക്കും. നാളെ കേരളത്തിലേക്ക് മടങ്ങുമെന്നും തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. നെഹ്റു കുടുംബത്തിന് പ്രാമുഖ്യമില്ലാതെ കോൺഗ്രസ് ഇല്ല. നെഹ്റു കുടുംബം ഇല്ലാതെ രാജ്യത്ത് പ്രതിപക്ഷം ഇല്ല. നെഹ്റു കുടുംബം അനിവാര്യമാണ്. കോൺഗ്രസിൻ്റെ തിരിച്ചുവരവിൽ പ്രതീക്ഷ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
പവിത്രമായ സന്നിധാനം അശുദ്ധമാക്കിയതിന് പിണറായി അയ്യപ്പനോട് മാപ്പ് പറയണമെന്ന് ആന്‍റണി
പവിത്രമായ സന്നിധാനം അശുദ്ധമാക്കിയതിന് പിണറായി വിജയൻ അയ്യപ്പനോട് മാപ്പ് പറയണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണി. ശബരിമലയിൽ നാശനഷ്ടങ്ങളുണ്ടാക്കിയതിന് ഗവൺമെന്‍റിനോട് ക്ഷമിക്കണമെന്ന് പിണറായി അപേക്ഷിക്കണം. വിധി വന്ന സമയത്ത് വിവേകം കാണിച്ചിരുന്നെങ്കിൽ ശബരിമലയിൽ പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല. മാപ്പ് പറഞ്ഞില്ലെങ്കിൽ ഇന്നത്തെ പ്രസ്താവന കാപട്യമാണെന്ന് ജനം തിരിച്ചറിയുമെന്നും ആന്‍റണി പറഞ്ഞു.
അഹങ്കാരമാണ് പിണറായിയുടെ മുഖമുദ്ര; ഇടത് ഭരണം തുടർന്നാൽ കേരളത്തിന് ആപത്തെന്ന് എ.കെ ആന്‍റണി
ഇടതുപക്ഷ ഭരണം തുടര്‍ന്നാല്‍ അത് കേരളത്തില്‍ നാശം വിതയ്ക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്‍റണി. അഹങ്കാരം, തലക്കനം, പിടിവാശി എന്നിവയാണ് ഇടത് സർക്കാറിന്‍റെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ഏപ്രിൽ ആറിന് വോട്ട് ചെയ്യാൻ പോകുന്ന അയ്യപ്പ ഭക്തന്മാരും സ്ത്രീകളും മറക്കില്ലെന്നും എ.കെ ആന്‍റണി കൂട്ടിച്ചേര്‍ത്തു. “ആചാരം ലംഘിച്ച് യുവതികളെ ശബരിമല കയറ്റിയ ചിത്രം അയ്യപ്പഭക്തന്മാരുടെ മനസില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ എത്ര മാറ്റിപറയാൻ ശ്രമിച്ചാലും […]
സൈനികരുടെ പെന്‍ഷന്‍ വെട്ടിക്കുറയ്ക്കണമെന്ന നിര്‍ദേശവുമായി സംയുക്ത സൈനിക മേധാവി
സൈനികരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കണമെന്ന നിര്‍ദേശവുമായി സംയുക്ത സൈനിക മേധാവി ബിബിന്‍ റാവത്ത്. കൂടാതെ സൈനികരുടെ പെന്‍ഷന്‍ വെട്ടിക്കുറക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പെന്‍ഷന്‍ പ്രായം 57 ആക്കണമെന്നാണ് ബിബിന്‍ റാവത്ത് പറയുന്നത്. ചെലവ് കുറക്കുന്നതിനായാണ് പദ്ധതി. കഴിവുകള്‍ ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തേണ്ട സമയത്താണ് സൈനികരുടെ വിരമിക്കല്‍ എന്നാണ് സൈനിക മേധാവിയുടെ അഭിപ്രായം. സാങ്കേതിക വിദഗ്ധരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നത് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിനെതിരെ കോണ്‍ഗ്രസ് നേതാവും മുന്‍പ്രതിരോധ മന്ത്രിയുമായ എ കെ ആന്റണി […]