Kerala Latest news National

ഗവർണർ വൈകി, കാത്തുനിൽക്കാതെ പറന്നുയർന്ന് എയർഏഷ്യ വിമാനം; പ്രോട്ടോക്കോൾ ലംഘനമെന്ന് പരാതി

കർണാടക ഗവർണർ തവർചന്ദ് ഗെലോട്ടിനെ കയറ്റാതെ എയർഏഷ്യ വിമാനം പറന്നുയർന്നതായി പരാതി. ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഗവർണർ വൈകിയതിനാലാണ് വിമാനം പറന്നുയർന്നതെന്നാണ് അധികൃതരുടെ വാദം. സംഭവത്തിൽ ഗവർണറുടെ പ്രോട്ടോക്കോൾ ഉദ്യോഗസ്ഥർ എയർപോർട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. മുൻകൂട്ടി നിശ്ചയിച്ച പരിപാടിയിൽ പങ്കെടുക്കാൻ, ഹൈദരാബാദിലേക്ക് വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പുറപ്പെടുന്ന എയർ ഏഷ്യ വിമാനത്തിൽ ഗവർണർക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എയർഏഷ്യ വിമാനം വന്നയുടൻ അദ്ദേഹത്തിൻ്റെ ലഗേജ് അതിൽ കയറ്റുകയും ചെയ്തു. എന്നാൽ […]

World

വിസ്താര എയര്‍ലൈനില്‍ ജീവനക്കാര്‍ക്ക് നേരെ ആക്രമണം, അര്‍ധനഗ്നയായി നടത്തം; ഇറ്റാലിയന്‍ പൗര അറസ്റ്റില്‍

വിസ്താര എയര്‍ലൈന്‍സില്‍ സംഘര്‍ഷമുണ്ടാക്കിയ ഇറ്റാലിയന്‍ പൗരയായ സ്ത്രീ അറസ്റ്റില്‍. അബുദാബിയില്‍ നിന്ന് മുംബൈയിലേക്കുള്ള വിസ്താര എയര്‍ലൈന്‍ വിമാനത്തിലാണ് സംഭവം. ഇറ്റലിയില്‍ നിന്നുള്ള പാവോള പെറൂച്ചിയോ എന്ന സ്ത്രീയാണ് മോശം പെരുമാറ്റത്തെ തുടര്‍ന്ന് അറസ്റ്റിലായത്. ഇക്കണോമി ടിക്കറ്റ് കൈവശമുണ്ടായിരുന്ന യുവതി തനിക്ക് ബിസിനസ് ക്ലാസ് വേണമെന്ന് നിര്‍ബന്ധം പിടിച്ചു. തുടര്‍ന്ന് ഇതിന്റെ പേരില്‍ പ്രശ്‌നമുണ്ടാക്കുകയും വിമാനത്തിലെ ക്യാബിന്‍ ക്രൂ അംഗങ്ങളെയും ആക്രമിക്കുകയും ചെയ്തു. തന്റെ വസ്ത്രങ്ങള്‍ സ്വയം അഴിച്ചുമാറ്റിയ യുവതി അര്‍ധനഗ്നയായി വിമാനത്തിലൂടെ നടക്കുകയും ചെയ്തു. ക്യാബിന്‍ ക്രൂ […]

India

ഇടവേളക്ക് ശേഷം രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിച്ചു

പ്രതിവാരം 100ലേറെ സർവീസുകൾ ഓരോ വിമാനത്താവളത്തില്‍ നിന്നുണ്ടാകും. ആഭ്യന്തര വിമാന സർവീസിനായി സംസ്ഥാനത്തെ വിമാനത്താവളങ്ങൾ സജ്ജമാണ് രാജ്യത്ത് ആഭ്യന്തര വിമാന സർവീസിന് തുടക്കം. ബംഗളൂരുവിൽ നിന്നുള്ള എയർ ഏഷ്യ വിമാനം കൊച്ചിയിലെത്തി. കോഴിക്കോട്, നിന്നും കണ്ണൂരില്‍ നിന്നും ഇന്ന് വിമാന സര്‍വീസുകളുണ്ട്. 62 ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കുന്നത്. തിരുവനന്തപുരത്തേക്ക് മൂന്ന് വിമാന സര്‍വീസുകളാണ് ഇന്ന് എത്തുക. പ്രതിവാരം 100ലേറെ സർവീസുകൾ ഓരോ വിമാനത്താവളത്തില്‍ നിന്നുണ്ടാകും. ആഭ്യന്തര വിമാന സർവീസിനായി സംസ്ഥാനത്തെ വിമാനത്താവളങ്ങൾ സജ്ജമാണ്. […]