എയർ ഇന്ത്യ ഇനി ടാറ്റ ഗ്രൂപ്പിന് സ്വന്തം. എയർ ഇന്ത്യയുടെ നൂറ് ശതമാനം ഓഹരികളും ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടാലേസ് പ്രൈവറ്റ് ലിമിറ്റഡിന് കൈമാറി. ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായതായി. ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസ്സറ്റ് മനേജ്മെന്റ് സെക്രട്ടറി തുഹിൻ കാന്ത് പാണ്ഡെ അറിയിച്ചു. പുതിയ ഭരണ ബോർഡും നിലവിൽ വന്നു. 69 വർഷത്തിന് ശേഷം എയർ ഇന്ത്യ തിരികെ ടാറ്റ ഗ്രൂപ്പിന്റെ അധീനതയിൽ വന്നതിൽ ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ സന്തോഷം പ്രകടിപ്പിച്ചു. […]
Tag: air india
എയർ ഇന്ത്യ ചെയർമാനായി വിക്രം ദേവ് ദത്ത് ഐഎഎസ്
എയർ ഇന്ത്യ ചെയർമാനും എംഡിയുമായി വിക്രം ദേവ് ദത്ത് ഐഎഎസ് ചുമതലയേറ്റു.1993 ബാച്ച് ഐഎഎസ് ഓഫീസറാണ് വിക്രം ദേവ് ദത്ത്. എയർ ഇന്ത്യ നഷ്ടത്തിലാണെന്നും സർക്കാരിന് കൂടുതൽ ബാധ്യത താങ്ങാനാകില്ലെന്നും കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. പ്രതിദിനം 20 കോടിയുടെ നഷ്ടമാണ് സർക്കാരിന് ഉണ്ടാകുന്നത്. എയർ ഇന്ത്യയ്ക്ക് വേണ്ടി കൂടുതൽ പൊതു പണം പാഴാക്കുന്നത് അനുവദിക്കാനാവില്ലെന്നും സർക്കാർ അറിയിച്ചു. എയർ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കൽ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ എംപി സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച […]
എയർ ഇന്ത്യ ദുബായ് വിമാനം നേരത്തെ പറന്നു; പോകാനാകാതെ യാത്രക്കാർ; കരിപ്പൂർ വിമാനത്താവളത്തിൽ പ്രതിഷേധം
എയർ ഇന്ത്യ ദുബായ് വിമാനം നേരത്തെ ടേക്ക് ഓഫ് ചെയ്തതിൽ പ്രതിഷേധിച്ച് യാത്രക്കാർ. വിമാനത്തിൽ പോകാനാകാത്ത അൻപതിലധികം യാത്രക്കാർ കരിപ്പൂർ വിമാനത്താവളത്തിൽ പ്രതിഷേധിക്കുകയാണ്. ( air india flight takes off early ) വൈകീട്ട് 8.25 ന് പോകേണ്ടിയിരുന്ന വിമാനം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് പുറപ്പെട്ടത്. വിമാന സമയത്തിലെ മാറ്റം യാത്രക്കാരെ അറിയിക്കാതെയാണ് ഉച്ചയ്ക്ക് പുറപ്പെട്ടത്. എന്നാൽ ഫ്‌ളൈറ്റ് സമയത്തിലെ മാറ്റം ഇ.മെയിൽ അയച്ചിരുന്നെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം. വിമാനത്തിൽ പോകാൻ സാധിക്കാത്ത യാത്രക്കാരെ ഷാർജയിലേക്ക് പോകാൻ […]
‘വീണ്ടും സ്വാഗതം, എയര്‍ ഇന്ത്യ’; സന്തോഷം പങ്കുവെച്ച് രത്തന്‍ ടാറ്റ
എയര്‍ ഇന്ത്യയെ വീണ്ടും സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് രത്തന്‍ ടാറ്റ. 68 വര്‍ഷങ്ങള്‍ക്ക് മുന്നേയുള്ള ഒരു ചിത്രം അദ്ദേഹം ട്വീറ്റ് ചെയ്തു. ‘വീണ്ടും സ്വാഗതം, എയര്‍ ഇന്ത്യ’എന്ന് കുറിപ്പോടെയാണ് ട്വീറ്റ്. എയര്‍ ഇന്ത്യക്കായി അവസാന റൗണ്ട് വരെ മത്സരിച്ച സ്പൈസ് ജെറ്റ് മാനേജിങ് ഡയറക്ടര്‍ അജയ് സിങ്ങും ടാറ്റയെ അഭിനന്ദിച്ച് രംഗത്തെത്തി. ടാറ്റ ഗ്രൂപ്പിന് എല്ലാ വിജയങ്ങളും നേരുന്നുവെന്നും ജീവിതകാലം മുഴുവന്‍ എയര്‍ ഇന്ത്യയുടെ ആരാധകനായിരിക്കുമെന്നും അജയ് സിങ്ങ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. പതിനെട്ടായിരം കോടി രൂപയ്ക്കാണ് […]
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പുതിയ അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്.യുഎഇയിലേക്ക് ഇന്ത്യയിൽ നിന്ന് യാത്ര ചെയ്യുന്നവർ ആറ് മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. യാത്രക്കാർക്ക് വിമാനത്താവളത്തില്‍ റാപ്പിഡ് പരിശോധന നടത്തും. യാത്രാ സമയത്തിന് നാല് മണിക്കൂർ മുമ്പ് പരിശോധ കൗണ്ടർ പ്രവർത്തിക്കും. യാത്രസമയത്തിന് 2 മണിക്കൂർ മുമ്പ് ഡിപ്പാർചർ കൗണ്ടർ അടക്കുമെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കി. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ പ്രവര്‍ത്തിക്കുന്നവര്‍ക്ക് യുഎഇ ഇളവ് നൽകിയ സാഹചര്യത്തിലാണ് യാത്രക്കാര്‍ക്കായി […]
മെയ് മാസം കോവിഡ് ബാധിച്ച് മരിച്ചത് അഞ്ചു പൈലറ്റുമാര്‍; വാക്സിനേഷന് സൗകര്യമൊരുക്കണമെന്ന് ആവശ്യം
മെയ് മാസം കോവിഡ് ബാധിച്ച് മരിച്ചത് എയർ ഇന്ത്യ കമ്പനിയിലെ അഞ്ച് മുതിര്‍ന്ന പൈലറ്റുമാരെന്ന് ഇന്ത്യൻ കൊമേഷ്യൽ പൈലറ്റ്സ് അസോസിയേഷൻ (ഐ.സി.പി.എ). ക്യാപ്റ്റൻ ഹർഷ് തിവാരി, ക്യാപ്റ്റൻ ഗുർപ്രതാപ് സിംഗ്, ക്യാപ്റ്റൻ സന്ദീപ് റാണ, ക്യാപ്റ്റൻ അമിതേഷ് പ്രസാദ്, ക്യാപ്റ്റൻ പ്രസാദ് എം. കർമ്മകർ എന്നിവരാണ് രോഗം ബാധിച്ച് മരിച്ചത്. വന്ദേ ഭാരത് മിഷൻ (വി.ബി.എം) പദ്ധതിയുടെ ഭാഗമായി വിമാനം പറത്തുന്ന പൈലറ്റുമാരും ജീവനക്കാരും കോവിഡ് ഭീതിയിലാണെന്നും ജോലിക്കു ശേഷം വീട്ടിൽ പോകാൻ ഭയമാണെന്നും ഐ.സി.പി.എ ഭാരവാഹികൾ […]
നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് എയര്‍ ഇന്ത്യ കുറഞ്ഞ നിരക്കില്‍ യാത്രയൊരുക്കുന്നു
സെപ്തംബറിൽ കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്നായി 14 സർവീസുകളാണ് മസ്കത്തിലേക്ക് ഉള്ളത് ലോക്ഡൗണിനെ തുടർന്ന് നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ അവസരമൊരുക്കി എയർഇന്ത്യ എക്സ്പ്രസ്. വന്ദേഭാരത് മിഷന്‍റെ ഭാഗമായി വരുന്ന വിമാനങ്ങളിൽ ഒമാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചവർക്ക് മസ്കത്തിലേക്ക് ടിക്കറ്റുകളെടുക്കാം. സെപ്തംബറിൽ കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്നായി 14 സർവീസുകളാണ് മസ്കത്തിലേക്ക് ഉള്ളത്. കൊച്ചിയിൽ നിന്ന് 83 റിയാലും കോഴിക്കോട് നിന്നും കണ്ണൂരിൽ നിന്നും തിരുവനന്തപുരത്ത് നിന്നും 85 റിയാൽ വീതമാണ് […]
‘മനുഷ്യത്വത്തിന് മുന്നില്‍ തലകുനിക്കുന്നു’ മലപ്പുറത്തെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് എയര്‍ ഇന്ത്യ
കനത്ത മഴയെയും കോവിഡിനെയും തോല്‍പ്പിച്ച് വിമാനപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തം നടത്തിയ മലപ്പുറത്തെ ജനങ്ങളെ അഭിനന്ദിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. കരിപ്പൂരിലുണ്ടായ വിമാനാപകടത്തില്‍ തെല്ലും മടിക്കാതെ സമയോചിതമായ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട മലപ്പുറത്തെ ജനങ്ങള്‍ക്ക് ആദരം അര്‍പ്പിച്ചു കൊണ്ടായിരുന്നു എയര്‍ ഇന്ത്യയുടെ പരാമര്‍ശം. മലപ്പുറത്തെ ജനതയുടെ മാനവികതയെയും മനുഷ്യത്വത്തിനെയും പ്രകീര്‍ത്തിച്ചു കൊണ്ട് ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് എയര്‍ ഇന്ത്യ അഭിനന്ദനവും കടപ്പാടും അറിയിച്ചത് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പങ്കുവെച്ച ട്വീറ്റിന്റെ പൂര്‍ണരൂപം Taking a bow to HUMANITY! A standing ovation […]
പൈലറ്റിന് കൊവിഡ്: എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി
എന്നാൽ വിമാനം പുറപ്പെട്ടതിനു പിന്നാലെയാണ് കോവിഡ് സ്ഥിരീകരിച്ചുള്ള ഫലം വന്നത് പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. വന്ദേഭാരത് പദ്ധതിയുടെ ഭാഗമായി ഡല്‍ഹിയില്‍ നിന്നും മോസ്കോയിലേക്ക് സര്‍വീസ് നടത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ പൈലറ്റിനാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസമാണ് പൈലറ്റിന്‍റെ സ്രവ പരിശോധന നടത്തിയിരുന്നത്. എന്നാൽ വിമാനം പുറപ്പെട്ടതിനു പിന്നാലെയാണ് കോവിഡ് സ്ഥിരീകരിച്ചുള്ള ഫലം വന്നത്. ഇതേതുടര്‍ന്ന് അധികൃതര്‍ വിമാനം തിരികെ ഇറക്കാന്‍ പൈലറ്റിനോട് ആവശ്യപ്പെടുകയായിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റി. വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരെ […]
മെയ് 19 മുതല്‍ ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ
ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബംഗളൂരു തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും പ്രധാന സര്‍വീസുകള്‍. കൊച്ചിയിലേക്കും കൊച്ചിയില്‍ നിന്നുമായി ആകെ 12 സര്‍വീസുകളാണുണ്ടാവുക. കോവിഡിനെ തുടര്‍ന്ന് രാജ്യത്തെ പലഭാഗങ്ങളില്‍ കുടുങ്ങിയവര്‍ക്കുവേണ്ടി ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ. മെയ് 19 മുതല്‍ ജൂണ്‍ വരെയായിരിക്കും എയര്‍ ഇന്ത്യയുടെ പ്രത്യേക സര്‍വീസുകള്‍. ബുക്കിംഗ് ഇതുവരെ ആരംഭിച്ചിട്ടില്ല. ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബംഗളൂരു തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും പ്രധാന സര്‍വീസുകള്‍. മെയ് 19ന് കൊച്ചിയിലേക്കുള്ള ഒരു സര്‍വ്വീസ് മാത്രമാണ് ചെന്നൈയില്‍ നിന്നുള്ളത്. […]