ടി-20 ലോകകപ്പ് സൂപ്പർ 12 ഘട്ടത്തിൽ ഇന്ത്യക്ക് ആദ്യ ജയം. അഫ്ഗാനിസ്ഥാനെ 66 റൺസിനു കീഴടക്കിയാണ് ഇന്ത്യ ആദ്യ ജയം കുറിച്ചത്. ഇന്ത്യ മുന്നോട്ടുവച്ച 211 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ അഫ്ഗാനിസ്ഥാന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുക്കാനേ സാധിച്ചുള്ളൂ. 42 റൺസെടുത്ത് പുറത്താവാതെ നിന്ന കരീം ജന്നത്ത് ആണ് അഫ്ഗാൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി മുഹമ്മദ് ഷമി 3 വിക്കറ്റ് വീഴ്ത്തി. (india won afghanistan t20) ഗംഭീരമായി പന്തെറിഞ്ഞ ഇന്ത്യയുടെ […]
Tag: Afghanistan
ടി 20 ലോകകപ്പിൽ സെമി ഉറപ്പിച്ച് പാകിസ്താൻ, സൂപ്പർ 12 പോരാട്ടത്തിൽ ഹാട്രിക് ജയം
ടി 20 ലോകകപ്പിൽ സൂപ്പർ 12 പോരാട്ടത്തിൽ ഹാട്രിക് ജയവുമായി പാകിസ്താൻ. അഫ്ഗാനിസ്ഥാനെതിരെ 5 വിക്കറ്റ് ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് നേടിയപ്പോൾ. പാകിസ്താൻ 6 പന്തും 5 വിക്കറ്റും ബാക്കിനിൽക്കെ ലക്ഷ്യം മറികടന്നു. ജയത്തോടെ പാകിസ്താൻ സെമി ഫൈനൽ ഉറപ്പിച്ചു. ഫിനിഷർ’ റോളിലെ പുത്തൻ താരോദയമായി പാക്കിസ്ഥാൻ താരം ആസിഫ് അലിയാണ് അവസാന ഓവറുകളിൽ പാകിസ്താനെ വിജയത്തിലേക്ക് നയിച്ചത്. ടൂർണമെന്റിലെ രണ്ടാം […]
അഫ്ഗാനിലെ ഷിയാ പള്ളിയിലുണ്ടായ ചാവേർ ആക്രമണത്തിൽ മരണം 100 കടന്നു
വടക്കൻ അഫ്ഗാനിലെ കുന്ദൂസിലെ ഷിയാ പള്ളിയിലുണ്ടായ ചാവേർ ആക്രമണത്തിൽ മരണം 100 കടന്നു. മരണ സംഖ്യ 100 കടന്നതായി താലിബാനും സ്ഥിരീകരിച്ചു. വെള്ളിയാഴ്ച പ്രാർത്ഥന നടക്കുന്ന സമയത്തായിരുന്നു ആക്രമണം. കുന്ദൂസിലെ ഷിയാ പള്ളിയിൽ ഭീകരാക്രമണം നടന്നെന്നും നിരവധി പേർ രക്തസാക്ഷികളായെന്നും താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് വ്യക്തമാക്കി. പരുക്കേറ്റ നിരവധിപ്പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. കുട്ടികളടക്കമുള്ളവർ മരിച്ചവരിലുൾപ്പെടുന്നു. കഴിഞ്ഞ ദിവസം മറ്റൊരു പള്ളിയിൽ നടന്ന ആക്രമണത്തിൽ 12ലേറെപ്പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടന്നതായി […]
അഫ്ഗാനിലെ ഇന്ത്യക്കാരുടെ മടക്കം ഉടനെന്ന് സൂചന
അഫ്ഗാനിലെ ഇന്ത്യക്കാരുടെ മടക്കം ഉടനെന്ന് വിവരം. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനഃരാരംഭിക്കുന്ന മുറയ്ക്ക് ഇന്ത്യക്കാരെ കാബൂളില്‍ നിന്ന് കൊണ്ടുവരാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യ നടത്തിയ നയതന്ത്ര നീക്കങ്ങള്‍ ഇക്കാര്യത്തില്‍ ഫലം കണ്ടതായാണ് വിവരം. ദോഹാ ചര്‍ച്ചയിലെ തുടര്‍ നടപടികളുടെ പുരോഗതിയായി ഈ തീരുമാനം താലിബാന്‍ ഇന്ത്യയെ അറിയിച്ചു എന്നാണ് സൂചന. ഇക്കാര്യത്തില്‍ ഔദ്യോഗികമായ പ്രസ്താവനയ്ക്ക് സമയമായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇന്ത്യക്കാരുടെ സുരക്ഷിതത്വത്തിന്റെ കാര്യത്തിലും ഭീകരവാദ സമീപനത്തിന്റെ കാര്യത്തിലും ഉള്ള നിലപാടുകള്‍ വീക്ഷിക്കുകയാണെന്ന ഇന്ത്യയുടെ പ്രതികരണത്തിന് തുടര്‍ച്ചയായാണ് […]
അഫ്‍ഗാനിസ്താനിലെ ഐഎസ് ശക്തി കേന്ദ്രങ്ങളില്‍ അമേരിക്കയുടെ വ്യോമാക്രമണം; ഐ എസ് ആസൂത്രകനെ വധിച്ചു
അഫ്‍ഗാനിസ്താനിലെ ഐഎസ് ശക്തികേന്ദ്രങ്ങളില്‍ അമേരിക്ക വ്യോമാക്രമണം നടത്തി. വ്യോമാക്രമണത്തില്‍ കാബൂള്‍ ആക്രമണത്തിന്‍റെ സൂത്രധാരനെ വധിച്ചതായാണ് വിവരം. ഡ്രോണ്‍ ആക്രമണം നടത്തിയതായും ലക്ഷ്യം കൈവരിച്ചുവെന്നും പെന്‍റഗണ്‍ സ്ഥിരീകരിച്ചു. പ്രസിഡന്‍റ് ജോ ബൈഡനാണ് ആക്രമണത്തിന് ഉത്തരവിട്ടത്. യു എസ് ആക്രമണത്തിൽ സാധാരണ പൗരന്മാരാരും കൊല്ലപ്പെട്ടില്ലെന്നും പെന്‍റഗണ്‍ വ്യക്തമാക്കി. അതേസമയം വിമാനത്താവളത്തിന് പുറത്തുണ്ടായ ചാവേർ സ്ഫോടനത്തിൽ മരണം 170 ആയി. 13 അമേരിക്കൻ സൈനികരും, രണ്ട് ബ്രിട്ടീഷ് പൗരൻമാരും കൊല്ലപ്പെട്ടവരിലുണ്ടെന്നാണ് വിവരം. അഫ്ഗാൻ പൗരന്മാരാണ് മരിച്ചവരിൽ ഏറെയും. 30 താലിബാൻകാരും കൊല്ലപ്പെട്ടതായി […]
അഫ്ഗാൻ വിഷയം: യു എൻ ചർച്ചയ്ക്ക് : ഭീഷണി നേരിടുന്നവരെ രക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണം
ഐക്യരാഷ്ട രക്ഷാ സമിതിയിൽ അഫ്ഗാൻ വിഷയം ചർച്ച ചെയ്യുന്നു. ലക്ഷക്കണക്കിന് അഫ്ഗാൻ ജനതയുടെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് അഫ്ഗാൻ പ്രതിനിധി. അഫ്ഗാൻ ജനത ഭയപ്പാടിലാണ്,താലിബാൻ വീടുകളിൽ പരിശോധന നടത്തുന്നു. താലിബാനിൽ നിന്ന് ഭീഷണി നേരിടുന്നവരെ രക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണം. ബലപ്രയോഗത്തിലൂടെ അധികാരത്തിലെത്തുന്ന ഒരു സംവിധാനത്തെയും അംഗീകരിക്കരുത്. പലായനം ചെയ്യുന്നവർക്ക് അയൽ രാജ്യങ്ങൾ അഭയം നൽകണമെന്ന് യു എൻ ഇൽ അമേരിക്കൻ പ്രതിനിധി. മനുഷ്യ അവകാശ ലംഘനം അനുവദിക്കാനാകില്ലെന്നും അമേരിക്കൻ പ്രതിനിധി. ജനാധിപത്യം സംരക്ഷിക്കണമെന്ന് യു എൻ ലെ […]
അഫ്ഗാൻ-താലിബാൻ വിഷയം : യു എൻ രക്ഷാ സമിതി യോഗം ഇന്ന്
അഫ്ഗാൻ-താലിബാൻ വിഷയം ചർച്ച ചെയ്യാൻ യു എൻ രക്ഷാ സമിതി യോഗം ഇന്ന് ചേരും . രാവിലെ 10 നാണ് യോഗം ആരംഭിക്കുക. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ രൂക്ഷമാകുന്നതിനിടെ യു എൻ രക്ഷാ സമിതി അടിയന്തര യോഗം വിളിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത് . താലിബാന്‍ ഭീകരര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയും വൈസ് പ്രസിഡന്റും രാജ്യം വിട്ടതായിയാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. താലിബാന്‍ കാബൂള്‍ വളഞ്ഞപ്പോള്‍ തന്നെ അഫ്ഗാന്‍ സര്‍ക്കാര്‍ […]
അഫ്ഗാനിസ്ഥാനിലെ ഹെരാത് പൊലീസ് ആസ്ഥാനം പിടിച്ചെടുത്ത് താലിബാൻ
അഫ്ഗാനിസ്ഥാനിലെ ഹെരാത് പൊലീസ് ആസ്ഥാനം പിടിച്ചെടുത്ത് താലിബാൻ. യാതൊരു ചെറുത്തുനില്പും കൂടാതെയാണ് താലിബാൻ ഏറെ പ്രധാനപ്പെട്ട പൊലീസ് ആസ്ഥാനം പിടിച്ചെടുത്തത്. ഇതോടെ നിരവധി വാഹനങ്ങളും ആയുധങ്ങളും തിരകളുമാണ് താലിബാൻ്റെ അധീനതയിലായത്. (Taliban Police Office Afghanistan) അഫ്ഗാനിസ്ഥാനിൽ ഇന്ന് അമേരിക്ക സൈന്യത്തെ പിൻവലിച്ചതിനു പിന്നാലെ താലിബാൻ രാജ്യത്ത് പിടിമുറുക്കുകയാണ്. മൂന്ന് പ്രവിശ്യാ തലസ്ഥാനങ്ങൾ കൂടി ഇപ്പോൾ താലിബാൻ പിടിച്ചെടുത്തു. ഒരു സൈനിക ആസ്ഥാനവും താലിബാൻ കൈക്കലാക്കി. കഴിഞ്ഞ ഒരാഴ്ചക്കിടെ 6 പ്രവിശ്യാ തലസ്ഥാനങ്ങളാണ് താലിബാൻ പിടിച്ചെടുത്തിരുന്നത്. ഇപ്പോൾ […]
അഫ്ഗാനിസ്ഥാനില്‍ നിന്ന് യു.എസ് സൈനികരെ പിന്‍വലിച്ച നടപടി വലിയ പിഴവാണെന്ന് ജോര്‍ജ് ബുഷ്
അഫ്ഗാനിസ്ഥാനില്‍ നിന്ന് യു.എസ്-നാറ്റോ സൈനികരെ പിന്‍വലിച്ച നടപടി വലിയ പിഴവാണെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ്. താലിബാന്റെ ക്രൂരതയ്ക്ക് അഫ്ഗാന്‍ ജനതയെ വിട്ടുകൊടുക്കുകയാണെന്ന് ജോര്‍ജ് ബുഷ് ടെലിവിഷന്‍ പരിപാടിക്കിടെ ആരോപിച്ചു. വിശദീകരിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള അക്രമങ്ങളിലൂടെയാണ് അഫ്ഗാനിസ്ഥാനിലെ സ്ത്രീകളും പെണ്‍കുട്ടികളും കടന്നുപോവുന്നത്. താലിബാന്റെ അതിക്രൂരമായ പീഡനങ്ങള്‍ക്കാണ് അവര്‍ ഇരയാവുന്നത്. അത് എന്റെ ഹൃദയം തകര്‍ക്കുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള യു.എസ്സിന്റെ സൈനിക പിന്മാറ്റം തെറ്റായ തീരുമാനമായിരുന്നു-ജോര്‍ജ് ബുഷ് പറഞ്ഞു. ന്യൂയോര്‍ക്ക് വേള്‍ഡ് ട്രേഡ് സെന്ററിലുണ്ടായ അൽ ഖ്വയ്ദ […]