World

അഫ്ഗാൻ മലനിരകളിൽ തകർന്നുവീണത് എയർ ആംബുലൻസ് എന്ന് റഷ്യ

അഫ്ഗാൻ മലനിരകളിൽ തകർന്നുവീണത് എയർ ആംബുലൻസ് എന്ന് റഷ്യ. ദസ്സോ ഫാൽക്കൺ 10 ചാർട്ടഡ് വിമാനത്തിൽ 10 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഗയയിൽ നിന്നും താഷ്കന്റ് വഴി മോസ്‌കോയിലേക്ക് സർവീസ് നടത്തുകയായിരുന്നു വിമാനം എന്നും റിപ്പോർട്ടുണ്ട്. വിമാനം തകർന്ന മേഖലയിൽ പരിശോധന നടത്താൻ താലിബാൻ പ്രത്യേക സംഘത്തെ അയച്ചു‌‌. അഫ്ഗാനിസ്താൻ മലനിരകളായ ടോപ്ഖാനയിലാണ് വിമാനം തകർന്നുവീണത്. ആദ്യം ഇന്ത്യൻ വിമാനം തകർന്നുവീണു എന്നാണ് റിപ്പോർട്ടുകൾ വന്നതെങ്കിലും ഈ റിപ്പോർട്ട് ശരിയല്ലെന്ന് ഡിജിസിഎ അറിയിച്ചു. തകർന്നത് മൊറോക്കൻ വിമാനമാണ്. വിമാനത്തിൽ […]

Cricket

രണ്ടാം മത്സരത്തിൽ ഏഴ് വിക്കറ്റ് ജയം; പാകിസ്താനെതിരെ ഐതിഹാസിക പരമ്പര വിജയവുമായി അഫ്ഗാനിസ്താൻ

പാകിസ്താനെതിരെ ഐതിഹാസിക പരമ്പര വിജയവുമായി അഫ്ഗാനിസ്താൻ. ഇന്നലെ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പാകിസ്താനെ ഏഴ് വിക്കറ്റിനു മറികടന്ന അഫ്ഗാൻ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഒരു കളി ബാക്കിനിൽക്കെ 2-0നു മുന്നിലെത്തി. ഇന്നലെ പാകിസ്താൻ മുന്നോട്ടുവച്ച 131 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ അഫ്ഗാൻ ഒരു പന്തും ഏഴ് വിക്കറ്റും ബാക്കിനിൽക്കെ വിജയതീരമണഞ്ഞു. (afghanistan won pakistan t20) മുതിർന്ന താരങ്ങൾക്ക് വിശ്രമം അനുവദിച്ച് യുവതാരങ്ങൾക്ക് അവസരം നൽകിയ പാകിസ്താന് രണ്ടാം മത്സരത്തിലും തിരിച്ചടിയായിരുന്നു ഫലം. അഫ്ഗാൻ […]

World

അഫ്ഗാനിസ്താനിലെ മതപഠനശാലയിൽ സ്ഫോടനം; 15 പേർ കൊല്ലപ്പെട്ടു, 27 പേർക്ക് പരുക്ക്

അഫ്ഗാനിസ്താനിലെ സമംഗൻ പ്രവിശ്യയുടെ മധ്യഭാഗത്തുള്ള അയ്ബാക്ക് നഗരത്തിൽ വൻ സ്ഫോടനം. 15 പേർ കൊല്ലപ്പെടുകയും 27 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പ്രാദേശിക ടെലിവിഷൻ ചാനലായ ടോലോന്യൂസ് റിപ്പോർട്ട് ചെയ്തു. അയ്ബക് നഗരത്തിലെ ജഹ്ദിയ സെമിനാരിയിലാണ് സ്ഫോടനം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഉച്ചകഴിഞ്ഞ് പ്രാർത്ഥനയ്ക്കിടെയാണ് സ്‌ഫോടനമുണ്ടായതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

World

ലോകത്തിലെ ഏറ്റവും സുരക്ഷ കുറഞ്ഞ രാജ്യമായി അഫ്ഗാനിസ്ഥാൻ

ലോകത്തിലെ ഏറ്റവും സുരക്ഷ കുറഞ്ഞ രാജ്യമായി അഫ്ഗാനിസ്ഥാൻ. താലിബാൻ ഭരണം പിടിച്ചെടുത്തതിന് ശേഷം രാജ്യം ഇപ്പോൾ ഏറ്റവും സുരക്ഷ കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതാണെന്ന് ഗാലപ്പിന്റെ ലോ ആൻഡ് ഓർഡർ സൂചികയുടെ റിപ്പോർട്ട് ഉദ്ധരിച്ചാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ പൗരന്മാർ എത്രമാത്രം സുരക്ഷിതത്വം അനുഭവിക്കുന്നുണ്ട്, ആളുകൾ മോഷണത്തിനും ആക്രമണത്തിനും ഇരയായിട്ടുണ്ട് എന്നിവയാണ് സർവേയിൽ പരിശോധിക്കുന്നത്. 43 ആണ് അഫ്ഗാനിസ്ഥാന്റെ സ്കോർ. താലിബാൻ അഫ്ഗാൻ ഭരണം ഏറ്റെടുത്തതോടെ രാത്രിയിൽ സുരക്ഷിതമായി ഇറങ്ങി നടക്കാൻ കഴിയില്ലെന്ന പൊതുബോധം ആളുകളിൽ […]

Sports

ടി-20 ലോകകപ്പ്: ഇംഗ്ലണ്ടിനെ ഞെട്ടിച്ച് അയർലൻഡ്; അഫ്ഗാനിസ്താൻ -ന്യൂസീലൻഡ് മത്സരം ഉപേക്ഷിച്ചു

ടി-20 ലോകകപ്പിൽ വീണ്ടും അട്ടിമറി. കിരീട സാധ്യത കല്പിക്കപ്പെട്ടിരുന്ന ഇംഗ്ലണ്ടിനെ സൂപ്പർ 12 ഗ്രൂപ്പ് ഒന്നിൽ അയർലൻഡ് ആണ് അഞ്ച് റൺസിന് അട്ടിമറിച്ചത്. ഡക്ക്‌വർത്ത് – ലൂയിസ് നിയമപ്രകാരമായിരുന്നു അയർലൻഡിൻ്റെ ജയം. അയർലൻഡ് മുന്നോട്ടുവച്ച 158 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് 14.3 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 105 റൺസ് റൺസെടുത്തുനിൽക്കെ മഴ പെയ്യുകയായിരുന്നു. ആ സമയത്ത് ഇംഗ്ലണ്ട് അഞ്ച് റൺസ് പിന്നിലായിരുന്നു. ഇതോടെ ഗ്രൂപ്പ് ഒന്നിൽ പോരാട്ടം ആവേശകരമായി. ഇംഗ്ലണ്ടിൻ്റെ കരുത്തുറ്റ ബൗളിംഗ് നിരയെ […]

World

‘യുവാക്കളെ വഴി തെറ്റിക്കുന്നു’; പബ്ജിയും ടിക്ക്‌ടോക്കും നിരോധിക്കാനൊരുങ്ങി താലിബാൻ

അഫ്ഗാനിസ്ഥാനിൽ ടിക്ക്‌ടോക്കും പബ്ജിയും നിരോധിക്കാനൊരുങ്ങുന്നു. മൂന്ന് മാസത്തിനുള്ളിൽ രണ്ടു ആപ്പുകളും രാജ്യത്ത് നിരോധിക്കാനാണ് താലിബാൻ ഭരണകൂടം പദ്ധതിയിടുന്നതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തെ ടെലികമ്മ്യൂണിക്കേഷൻ, ഇന്റർനെറ്റ് സേവന ദാതാക്കളോട് നിശ്ചിത സമയത്തിനുള്ളിൽ മാർഗനിർദ്ദേശങ്ങൾ പാലിക്കാൻ താലിബാൻ നിർദ്ദേശിച്ചു. രാജ്യത്ത് ടിക് ടോക്കിന്റെയും പബ്ജിയുടെയും നിരോധനം അനിവാര്യമാണെന്ന് താലിബാൻ വക്താവ് ഇനാമുള്ള സമംഗാനി വ്യക്തമാക്കി.അഫ്ഗാനിസ്ഥാനിലെ യുവാക്കളെ വഴി തെറ്റിക്കുന്നതിനാലാണ് ആപ്പുകൾ നിരോധിക്കുന്നത്. നേരത്തെ അധാർമ്മിക ഉള്ളടക്കം’ പ്രദർശിപ്പിച്ചെന്ന പേരിൽ 23 ദശലക്ഷത്തിലധികം വെബ്സൈറ്റുകൾ താലിബാൻ നിരോധിച്ചിരുന്നു. […]

Cricket

ഏഷ്യാ കപ്പ്: ജയം തുടരാൻ അഫ്ഗാനിസ്ഥാൻ; കരുതലോടെ ബംഗ്ലാദേശ്

ഏഷ്യാ കപ്പിൽ ഇന്ന് അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശിനെ നേരിടും. ശ്രീലങ്കയെ തകർത്തെറിഞ്ഞ് ആദ്യ ജയം സ്വന്തമാക്കിയ അഫ്ഗാനിസ്ഥാൻ ഇന്ന് കൂടി വിജയിച്ച് സൂപ്പർ ഫോറിൽ പ്രവേശിക്കുകയെന്ന ലക്ഷ്യത്തോടെയാവും ഇറങ്ങുക. അതേസമയം, ജയത്തോടെ ഏഷ്യാ കപ്പ് ക്യാമ്പയിൻ ആരംഭിക്കുകയാവും ബംഗ്ലാദേശിൻ്റെ ലക്ഷ്യം. ശ്രീലങ്കയെ എട്ട് വിക്കറ്റിന് തോൽപിച്ചു എന്നതിനപ്പുറം അഫ്ഗാനിസ്ഥാൻ്റെ വിജയം വളരെ ആധികാരികമായിരുന്നു എന്നതാണ് ശ്രദ്ധേയം. ശ്രീലങ്കയെ 105 റൺസിന് എറിഞ്ഞിട്ട അഫ്ഗാൻ വെറും 10.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം കണ്ടു. ബാറ്റ് കൊണ്ടും പന്തുകൊണ്ടും […]

World

അഫ്ഗാനിസ്താനിൽ വൻ ഭൂചലനം; 250 മരണം

അഫ്ഗാനിസ്താനിൽ വൻ ഭൂചലനം. 250 മരണം റിപ്പോർട്ട് ചെയ്തു. 150 പേർക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. തെക്ക് കിഴക്കൻ നഗരമായ ഖോസ്റ്റിൽ നിന്ന് 44 കിമി അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. അഫ്ഗാനിസ്താൻ, പാകിസ്താൻ, ഇന്ത്യ എന്നിവിടങ്ങളിലേക്കുള്ള 500 കിമി ചുറ്റളവിൽ ഭൂചലനം അനുഭവപ്പെട്ടുവെന്നാണ് റിപ്പോർട്ട്. കാബൂൾ, പാകിസ്താനിലെ ഇസ്ലാമാബാദ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. പുലർച്ചെയായിരുന്നു ഭൂചലനം. 6.1 തീവ്രത രേഖപ്പെടുത്തി.

World

താലിബാൻ നേതാക്കളുമായി സംസാരിക്കാൻ ആദ്യമായി ഇന്ത്യൻ സംഘം അഫ്ഗാനിൽ

താലിബാൻ നേതാക്കളുമായി സംസാരിക്കാൻ ആദ്യമായി ഇന്ത്യൻ സംഘം അഫ്ഗാനിസ്ഥാനിൽ. ഇന്ത്യൻ സംഘംകാബൂളിലെത്തി. താലിബാൻ്റെ മുതിർന്ന നേതാക്കളുമായി ഇവർ കൂടിക്കാഴ്ച നടത്തും. അമേരിക്ക പിൻവാങ്ങിയതിനു ശേഷം ഇത് ആദ്യമായാണ് ഇന്ത്യ അഫ്ഗാനിലെത്തുന്നത്. ‘താലിബാൻ്റെ മുതിർന്ന നേതാക്കളുമായി ഇന്ത്യൻ ടീം ചർച്ച നടത്തും. അഫ്ഗാൻ ജനതയ്ക്കുള്ള മാനുഷിക പിന്തുണ നൽകുന്നതിനെപ്പറ്റിയും സംസാരിക്കും.’- വിദേശകാര്യ മന്ത്രാലയം വാർത്താകുറിപ്പിൽ വ്യക്തമാക്കി.

Cricket Sports Uncategorized

അണ്ടര്‍ 19 ഏഷ്യാ കപ്പ്; അഫ്ഗാനെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സെമിയില്‍

അണ്ടര്‍ 19 ഏഷ്യാകപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍. ഗ്രപ്പ് എയിലെ മൂന്നാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ അവസാന നാലിലെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ അഫ്ഗാന്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 48.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. അർധ സെഞ്ച്വറി നേടിയ ഹർണൂർ സിങ്ങിന്റേയും 43 റൺസെടുത്ത രാജ് ബാവയുടെയും മികവിലാണ് അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ അഫ്ഗാനെ തകർത്തത്. […]