നടിയെ ആക്രമിച്ച കേസിൽ കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്ന് നടൻ ഇന്നസെന്റ്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് പറഞ്ഞ ഇന്നസെന്റ് പെൺകുട്ടിക്ക് നീതിലഭിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും കോഴിക്കോട്ട് പറഞ്ഞു. ( innocent about kochi actress attack case ) ‘അയാൾ തെറ്റ് ചെയ്‌തോ, ചെയ്തില്ലയോ എന്ന് തീരുമാനിക്കാൻ പൊലീസുണ്ട്, കോടതിയുണ്ട്. കോടതിയാണ് നീതി കൊടുക്കേണ്ടത്. ഇന്നസെന്റല്ല. ഞാനതിൽ ശരിയോ, തെറ്റോ ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങളെല്ലാവരും കൂടി എന്നെ കൊല്ലില്ലേ ?’- ഇന്നസെന്റ് ചോദിക്കുന്നു. അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ […]
Tag: Actress attack case
നടിയെ ആക്രമിച്ച കേസ്; സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനമൊഴിഞ്ഞു
നടിയെ ആക്രമിച്ച കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനമൊഴിഞ്ഞു. അഡ്വ. വി.എന്‍ അനില്‍കുമാറാണ് സ്ഥാനമൊഴിഞ്ഞത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഓഫിസിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനമൊഴിയുന്ന വിവരമറിയിച്ചു. ഇന്ന് കേസില്‍ തുടരന്വേഷണം നടത്താനായി വിചാരണ നിര്‍ത്തിവയ്ക്കാന്‍ പ്രോസിക്യൂഷന്‍ വിചാരണ കോടതിയെ അറിയിച്ചിരുന്നു. നാടകീയ സംഭവങ്ങള്‍ കോടതി മുറിയില്‍ നടക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് പ്രോസിക്യൂട്ടറുടെ രാജി. കേസില്‍ ആദ്യത്തെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറും വിചാരണ കോടതിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് വിചാരണ […]
നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ അന്വേഷണം വേണമെന്ന് പ്രോസിക്യൂഷന്‍
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം വേണമെന്ന് പ്രോസിക്യൂഷന്‍. കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന്റെ ആവശ്യം. ആക്രമണ ദൃശ്യം ദിലീപ് കണ്ടെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യം ദിലീപിന്റെ കൈവശമെത്തിയത് എങ്ങനെയെന്ന് അന്വേഷിക്കണം. സാക്ഷികളെ സ്വാധീനിച്ചെന്ന ആരോപണത്തിലും തുടരന്വേഷണം വേണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. വിചാരണ കോടതിയിലാണ് പ്രോസിക്യൂഷന്‍ ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത്. ഫെബ്രുവരിയില്‍ വിചാരണ പൂര്‍ത്തിയാകാനിരിക്കെയാണ് പ്രോസിക്യൂഷന്റെ ആവശ്യം. കഴിഞ്ഞ ദിവസം കേസില്‍ പ്രോസിക്യൂഷന്‍ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. നടപടിയില്‍ […]
നടിയെ ആക്രമിച്ച കേസ്; സമയം നീട്ടി നൽകണമെന്ന വിചാരണ കോടതി ആവശ്യം സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും
നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി നൽകിയ അപേക്ഷ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ എ.എം.ഖാൻവിൽക്കർ, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് അപേക്ഷ പരിഗണിക്കുക. വിചാരണ പൂർത്തിയാക്കാൻ ആറ് മാസം സമയം കൂടി അനുവദിക്കണമെന്നാണ് ആവശ്യം. നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി നൽകിയ അപേക്ഷ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ എ.എം.ഖാൻവിൽക്കർ, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് അപേക്ഷ […]
വിപിൻ ലാലിനെ കണ്ടെത്താനായില്ല; നടിയെ അക്രമിച്ച കേസിലെ സാക്ഷി വിസ്താരം നടന്നില്ല
നടിയെ അക്രമിച്ച കേസില്‍ മാപ്പുസാക്ഷിയായ ശേഷം ജാമ്യം ലഭിക്കാതെ ജയിൽമോചിതനായ വിപിന്‍ ലാലിനെ കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ശനിയാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ട് കോടതി വാറന്‍റ് പുറപ്പെടുവിച്ചു. ഒരിടവേളക്ക് ശേഷം കേസിലെ സാക്ഷി വിസ്താരം ഇന്നാരംഭിക്കാനിരുന്നത് വിപിൻ ലാൽ ഹാജരാകാത്തതിനാൽ നടന്നില്ല. നടിയെ അക്രമിച്ച കേസിലെ പത്താം പ്രതിയാണ് വിപിന്‍ ലാല്‍. ഇയാള്‍ മറ്റൊരു കേസില്‍ അറസ്റ്റിലായിരിക്കെ നടിയെ അക്രമിച്ച കേസില്‍ പ്രതി ചേര്‍ത്തു. പിന്നീട് അറസ്റ്റിലായ ആദ്യ കേസില്‍ ജാമ്യം ലഭിക്കുകയും നടിയെ അക്രമിച്ച കേസില് മാപ്പ്സാക്ഷിയാക്കുകയും […]
കോടതി മുറിയില്‍ കരയുന്ന സാഹചര്യമുണ്ടായി: വിചാരണ കോടതിക്കെതിരെ നടി ഹൈക്കോടതിയില്‍
നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കുള്ള സ്റ്റേ ഹൈക്കോടതി വെള്ളിയാഴ്ച വരെ നീട്ടി. വിചാരണ സമയത്ത് ക്രോസ് വിസ്താരത്തിന്‍റെ മാർഗനിർദേശങ്ങള്‍ ലംഘിക്കപ്പെട്ടെന്നും വിചാരണ കോടതി മാറ്റണമെന്നും നടി ഹൈക്കോടതിയെ അറിയിച്ചു. പലപ്പോഴും കോടതി മുറിയിൽ കരയുന്ന സാഹചര്യങ്ങൾ ഉണ്ടായെന്ന് ആക്രമിക്കപ്പെട്ട നടി പറഞ്ഞു. അപമാനിക്കുന്ന തരത്തിൽ ഉള്ള ചോദ്യങ്ങൾക്ക് പോലും കോടതി അനുവാദം നൽകിയെന്നും നടി അറിയിച്ചു. വനിതാ ജഡ്ജി ആയിട്ട് പോലും ഇരയുടെ അവസ്ഥ മനസിലാക്കിയില്ലെന്ന് പ്രോസിക്യൂഷനും കോടതിയില്‍ വാദിച്ചു. പല ചോദ്യങ്ങളും ഇരയെ അപമാനിക്കുന്ന തരത്തിൽ […]