പിതാവിന്റെ മൃതദേഹം കാത്ത് നിന്നപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ യുവാവിന് ക്രൂര മർദനമേറ്റ സംഭവത്തിൽ നടപടിയെടുക്കാൻ നിർദേശം. വീഴ്ച വരുത്തിയ മുഴുവൻ ജീവനക്കാർക്ക് എതിരെയും നടപടി സ്വീകരിക്കണമെന്നാണ് ആരോഗ്യ മന്ത്രിയുടെ ഓഫീസിൽ നിന്ന് ണ് നിർദേശം നൽകിയത്. വിഷയത്തിൽ ഗുരുതര വീഴ്ച്ച വരുത്തിയ രണ്ട് സാർജൻ്റ്മാരേയും ഒരു സെക്യൂരിറ്റി ജീവനക്കാരനുമെതിരെയാണ് നടപടിയുണ്ടാകുക. ആശുപത്രി സിസിടിവി ദൃശ്യങ്ങളിലാണ് മർദ്ദന വിവാദവുമായി ബന്ധപ്പെട്ട് കൂടുതൽ ജീവനക്കാർക്ക് സംഭവത്തിൽ പങ്കുണ്ടെന്ന വിവരം പുറത്തറിയുന്നത്. ആശുപത്രിയുടെ സിസിടിവി ദൃശ്യങ്ങൾ 24 പുറത്ത് വിട്ടിരുന്നു. […]