Kerala

ലോറിക്കടിയിൽപ്പെട്ട് വയോധിക മരിച്ചു

പാലക്കാട് ലോറിക്കടിയിൽപ്പെട്ട് വയോധിക മരിച്ചു. കഞ്ചിക്കോട് സ്വദേശി സരസു (65) ആണ് മരിച്ചത്. കഞ്ചിക്കോട് റെയിൽവേ ജംഗ്ഷനിൽ വെച്ചാണ് അപകടം. ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ ലോറിക്കടിയിൽപ്പെടുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഇവര്‍ തത്ക്ഷണം മരിച്ചു. ദേശീയ പാതയിലൂടെ വലുതും ചെറുതുമായി നിരവധി വാഹനങ്ങളാണ് കടന്ന് പോകുന്നത്. പ്രദേശവാസികള്‍ക്ക് റോഡ് മുറിച്ച് കടക്കാന്‍ ദേശീയപാതയ്ക്ക് കുറുകെ മേല്‍പ്പാലം വേണമെന്ന ആവശ്യം ശക്തമാണ്.

Kerala

കൊച്ചിയില്‍ സ്‌കൂട്ടറും ബൊലേറോയും കൂട്ടിയിടിച്ച് അപകടം; നാലുപേര്‍ക്ക് പരുക്ക്

കൊച്ചിയില്‍ ബൊലേറോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. ഒരേ ദിശയില്‍ അങ്കമാലി ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറും ജീപ്പുമാണ് ഇടിച്ചത്. സ്‌കൂട്ടര്‍ യാത്രികന്‍ വലതുവശത്തേക്ക് വെട്ടിച്ചത് ശ്രദ്ധയില്‍പ്പെട്ട ജീപ്പ് ഡ്രൈവര്‍ സ്‌കൂട്ടറില്‍ ഇടിക്കാതെ വെട്ടിച്ചതിനാലാണ് തലകീഴായി മറിഞ്ഞതെന്ന് ജീപ്പ് ഡ്രൈവര്‍ പറയുന്നു.  ജീപ്പില്‍ രണ്ടുപേരും സ്‌കൂട്ടറില്‍ ഒരു സ്ത്രീയും പുരുഷനും ആണ് സഞ്ചരിച്ചിരുന്നത്. നാലുപേര്‍ക്കും അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്. ഇവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Kerala

പത്തനംതിട്ട സീതത്തോട്ടിൽ ബസ്സ് താഴ്ചയിലേക്ക് മറിഞ്ഞു

പത്തനംതിട്ട സീതത്തോട്ടിൽ ബസ്സ് താഴ്ചയിലേക്ക് മറിഞ്ഞു. യാത്രക്കാരുമായി വന്ന സ്വകാര്യ ബസ്സാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി. ആങ്ങമുഴിയിൽ നിന്നും പത്തനാപുരത്തേക്ക് പുറപ്പെട്ട ബസ്സാണ് അപകടത്തിൽപ്പെട്ടത്. ബസ് നിയന്ത്രണം വിട്ട് സമീപത്തെ തിട്ടയിൽ ഇടിച്ച ശേഷമാണ് കുത്തനെ മറിഞ്ഞത്. ബസിന്റെ അമിത വേഗതയാണ് അപകട കാരണമെന്നാണ് റിപ്പോർട്ട്. ബസിൽ 12 പേർ മാത്രമാണ് ഉണ്ടായിരുന്നത്. ബസ്സിനുള്ളിൽ ഉണ്ടായിരുന്ന എല്ലാവരെയും പുറത്തെത്തിച്ചിട്ടുണ്ട്. ആരുടെയും പരുക്ക് ഗുരുതരമല്ല എന്നാണ് പ്രാഥമിക വിവരം. സാരമായി പരിക്കേറ്റ മൂന്നു പേരെ പത്തനംതിട്ട […]

India

മിസോറാം കല്ല് ക്വാറി അപകടം; 8 തൊഴിലാളികൾ മരിച്ചു, 4 പേർക്കായി തെരച്ചിൽ

മിസോറാമിലെ കല്ല് ക്വാറി തകർന്നുണ്ടായ അപകടത്തിൽ മരിച്ച എട്ട് കുടിയേറ്റ തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. കുടുങ്ങിക്കിടക്കുന്ന മറ്റ് നാല് തൊഴിലാളികൾക്കായി തെരച്ചിൽ തുടരുകയാണ്. തിങ്കളാഴ്ചയാണ് മിസോറാമിൽ ഒരു കല്ല് ക്വാറി തകർന്ന് ഒരു ഡസനോളം തൊഴിലാളികൾ കുടുങ്ങിയത്. ‘പോസ്റ്റ്‌മോർട്ടത്തിന് ശേഷമായിരിക്കും മൃതദേഹങ്ങൾ തിരിച്ചറിയുക. തെരച്ചിൽ ഇപ്പോഴും തുടരുകയാണ്, കാണാതായ എല്ലാവരെയും കണ്ടെത്തുന്നതുവരെ തുടരും’ – ദേശീയ ദുരന്ത നിവാരണ സേന പ്രസ്താവനയിൽ പറഞ്ഞു. എബിസിഐ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിലെ തൊഴിലാളികൾ ആണ് കുടുങ്ങിയത്. ഉച്ചഭക്ഷണ ഇടവേള കഴിഞ്ഞ് […]

Kerala

കോളജ് യൂണിയനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു

വാഹന അപകടത്തിൽ കോളജ് വിദ്യാർത്ഥി മരിച്ചു. തടത്തിൽ വളവ് കിണറ്റിങ്ങതൊടി ഹംസയുടെ മകൻ ഹസീബ്(19) ആണ്‌ മരിച്ചത്. തിരൂർക്കാട് നസ്റ കോളജ് വിദ്യാർത്ഥിയാണ്. ചൊവ്വാഴ്ച നടന്ന കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഹസീബ് ഫൈൻ ആർട്സ് ക്ലബ് സെക്രട്ടറിയായി വിജയിച്ചിരുന്നു. എംഎസ്എഫ് സ്ഥാനാർത്ഥിയായാണ് യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നത്. ചൊവ്വാഴ്ച വൈകിട്ട് ഹസീബ് സഞ്ചരിച്ച ബൈക്ക് ചവറോഡിൽ വെച്ച് മറ്റൊരു ബൈക്കുമായി ഇടിച്ച് ആണ് അപകടമുണ്ടായത്. അങ്ങാടിപ്പുറം പഞ്ചായത്ത് വൈറ്റ് ഗാർഡ് അംഗവും തിരൂർക്കാട് നസ്‌റ കോളജ് ബിഎ ഇംഗ്ലീഷ് […]

Kerala

മലപ്പുറത്ത് വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു

മലപ്പുറം തിരൂർക്കാട് വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. തിരൂർക്കാട് തടത്തിൽ വളവ് കിണറ്റിങ്ങതൊടി ഹംസയുടെ മകൻ ഹസീബ്(19) ആണ്‌ മരിച്ചത് . തിരൂർക്കാട് നസ്റ കോളജ് വിദ്യാർത്ഥിയാണ്. ഇന്നലെ നടന്ന കോളജ് തെരഞ്ഞെടുപ്പിൽ ഫൈൻ ആർട്സ് ക്ലബ് സെക്രട്ടറിയായി വിജയിച്ചിരുന്നു. തിരൂർക്കാട് ചവറോഡിൽ ഇന്നലെ വൈകിട്ട് ബൈക്ക് മറ്റൊരു ബൈക്കിൽ ഇടിച്ച് ആണ് അപകടമുണ്ടായത് .

Kerala

തിരുവല്ലയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തിരുവല്ല ബൈപ്പാസിലെ മഴുവങ്ങാട് ചിറ പാലത്തിൽ പാർസൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.മുണ്ടക്കയം സ്വദേശി പ്രിജിൽ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. തിരുവല്ല ഭാഗത്തു നിന്നും ചെങ്ങന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന പ്രിജിൽ ഓടിച്ചിരുന്ന ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിർ ദിശയിൽ നിന്ന് വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

Kerala

താമരശേരി ചുരം ഒമ്പതാം വളവിൽ ലോറി താഴേക്ക് പതിച്ചു; ഡ്രൈവർക്ക് പരുക്ക്

കോഴിക്കോട് താമരശേരി ചുരത്തിൽ ഗ്യാസ് സിലിണ്ടറുകൾ കയറ്റിയ ലോറി കൊക്കയിലേക്ക് പതിച്ചു.ചുരം ഒൻപതാം വളവിൽ രാത്രി പന്ത്രണ്ടരയോടെ ആണ് അപകടം.ബംഗളൂരുവിൽ നിന്ന് ഗ്യാസ് സിലിണ്ടർ കയറ്റി വരികയായിരുന്ന ലോറിയാണ് കൊക്കയിലേക്ക് വീണത്. ഡ്രൈവർ മാത്രമാണ് ലോറിയിൽ ഉണ്ടായിരുന്നത്. തമിഴ്നാട് സ്വദേശി രവികുമാർ പരിക്കുകളോടെ രക്ഷപ്പെട്ടു. തലയ്ക്ക് പരുക്കേറ്റ ഡ്രൈവർ രവി കുമാറിനെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചു. ഹൈവേ പോലീസ്, അടിവാരം ഔട്ട് പോസ്റ്റ് പോലീസ്, കൽപ്പറ്റയിൽ രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് ചുരം സംരക്ഷണ സമിതി […]

Kerala

അരൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചു; നാലു പേർക്ക് പരിക്ക്

അരൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാലു പേർക്ക് പരിക്ക്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും കത്തി നശിച്ചു. സംഭവത്തിൽ കാറിലുണ്ടായിരുന്ന തേവര സ്വദേശികളായ നാലു പേർക്ക് പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 11.00 മണിയോടെയായിരുന്നു അപകടം. തേവരയിലേക്ക് വരുകയായിരുന്ന കാറും ആലപ്പുഴയിലേക്ക് പോകുകയായിരുന്ന മിനി ലോറിയും ചന്തിരൂരിൽ വച്ച് കൂട്ടിയിടിക്കുകയായിരുന്നു. മിനി ലോറി യൂ ടേൺ എടുക്കുന്നതിനിടയിൽ കാർ ലോറിയുടെ ഡീസൽ ടാങ്കിൽ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും കത്തിനശിച്ചു. കാറിൽ ഒരു […]

Kerala

ഒറ്റപ്പാലത്ത് വാഹനാപകടം; 9 വയസുള്ള കുട്ടി മരിച്ചു, അഞ്ച് പേർക്ക് പരുക്ക്

പാലക്കാട് ഒറ്റപ്പാലത്ത് വാഹനാപകടത്തിൽ ഒരു മരണം. ഒറ്റപ്പാലം പത്തൊൻപതാം മൈലിലുണ്ടായ അപകടത്തിൽ 9 വയസ്സുള്ള കുട്ടി മരിച്ചു. ശ്യാം-ചിത്ര ദമ്പതികളുടെ മകൾ പ്രജോഭിതയാണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന മറ്റ് 7 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. പട്ടാമ്പി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം തെറ്റിയ കാർ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. പുലർച്ചെ 12.30 നാണ് അപകടമുണ്ടായത്.