Kerala

തിരുവനന്തപുരത്ത് ടോറസ് ലോറി ഇടിച്ച് കാൽനടയാത്രക്കാരി മരിച്ചു

തിരുവനന്തപുരത്ത് ടോറസ് ലോറി ഇടിച്ചുണ്ടായ അപകടത്തിൽ കാൽനടയാത്രക്കാരി മരിച്ചു. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വാമനപുരം അമ്പലവയലിലാണ് അപകടമുണ്ടായത്. ടോറസ് അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഇന്നലെ രാത്രിയുണ്ടായ മറ്റൊരു വാഹനാപകടത്തിൽ കോഴിക്കോട് ട്രാഫിക് എസ്ഐയും മരിച്ചു. ട്രാഫിക് എസ്ഐ സി.പി വിചിത്രൻ ആണ് മരിച്ചത്. മൂര്യാട് പാലത്തിനു സമീപം ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വിചിത്രനെ അജ്ഞാതവാഹനം വന്ന് ഇരിച്ചു തെറിപ്പിക്കുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ ഇരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം.

Kerala

ഗ്രാനൈറ്റ് ഇറക്കുന്നതിനിടയിൽ അപകടം; രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു

ഇടുക്കി നെടുംകണ്ടത്ത് ഗ്രാനൈറ്റ് ഇറക്കുന്നതിനിടയിൽ അപകടമുണ്ടായി രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു. തൊഴിലാളികളുടെ മുകളിലേക്ക് ഗ്രാനൈറ്റ് മറിഞ്ഞു വീഴുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അതിഥി തൊഴിലാളികളെ രക്ഷിക്കാനായില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Kerala

മൂന്നാറിൽ വാഹനാപകടത്തിൽ വിനോദ സഞ്ചാരി മരിച്ചു; രണ്ട് പേർക്ക് പരുക്ക്

മൂന്നാർ എല്ലപ്പെട്ടിയിലുണ്ടായ വാഹനാപകടത്തിൽ വിനോദ സഞ്ചാരി മരിച്ചു. കുമളി സ്വദേശി കുറ്റിവേലിയിൽ ഷാജിയാണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റു. നിയന്ത്രണ വിട്ട കാർ താഴ്ച്ചയിലേയ്ക്ക് പതിക്കുകയായിരുന്നു.

Kerala

തൃശൂർ ചെന്ത്രാപ്പിന്നിയിൽ വാഹനാപകടം; 12 പേര്‍ക്ക് പരുക്ക്

തൃശൂർ ചെന്ത്രാപ്പിന്നിയിൽ വാഹനാപകടത്തിൽ 12 പേര്‍ക്ക് പരുക്ക്. നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് കാറിലും മരത്തിലും ഇടിച്ചാണ് അപകടം ഉണ്ടായത്. ബസ് സമീപത്തെ വ്യാപാര സ്ഥാപനത്തിലേയ്ക്കും ഇടിച്ചു കയറി. ദേശീയപാത തൃശൂര്‍ ചെന്ത്രാപ്പിന്നിയില്‍ ആണ് അപകടം ഉണ്ടായത്. ആരുടേയും പരുക്ക് ഗുരുതരമല്ല.

Kerala

കണ്ണൂരിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; നിരവധിപേർക്ക് പരുക്ക്

കണ്ണൂരിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. പാനൂർ തങ്ങൾപീടികയിൽവെച്ചാണ് അപകടമുണ്ടായത്. ഭക്തർ സഞ്ചരിച്ച ബസും മിനി ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.നിരവധിപേർക്ക് പരുക്കേറ്റു. കർണാടകയിലെ രാംനഗറിൽ നിന്നുമെത്തിയ അയ്യപ്പ ഭക്തരാണ് അപകടത്തിൽപെട്ടത്. പരുക്കേറ്റവരെ തലശ്ശേരിയിലെ ആശുപത്രിയിലേക്ക് മാറ്റി.

Kerala

വൈറ്റില – ഇടപ്പള്ളി ബൈപ്പാസിൽ വാഹനാപകടം; നിരവധിപേർക്ക് പരുക്ക്

എറണാകുളം വൈറ്റില – ഇടപ്പള്ളി ബൈപ്പാസിൽ വാഹനാപകടം. യാത്രക്കാരെ കയറ്റാൻ നിർത്തിയ ബസിനു പിന്നിൽ ലോറി ഇടിച്ചു തെറിപ്പിച്ചു നിരവധിപ്പേർക്ക് പരുക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. രാവിലെ പത്തരയോടെ വൈറ്റിലയിൽ നിന്ന് ഇടപ്പള്ളിയിലേയ്ക്കു പോകുകയായിരുന്ന ബസ് ചളിക്കവട്ടം ഗീതാഞ്ജലി ജങ്ഷനിലാണ് അപകടത്തിൽപെട്ടത്. പിന്നാലെ എത്തിയ ലോറി നിയന്ത്രണം വിട്ട് ബസിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

India

ടാങ്കര്‍ ലോറി നിയന്ത്രണം വിട്ടു; പൂനെയില്‍ 48 വാഹനങ്ങള്‍ തകര്‍ന്നു

പൂനെ-ബംഗളൂരു ദേശീയപാതയില്‍ ടാങ്കര്‍ ലോറിക്ക് നിയന്ത്രണം നഷ്ടമായതിനെത്തുടര്‍ന്ന് 48 വാഹനങ്ങള്‍ തകര്‍ന്നെന്ന് റിപ്പോര്‍ട്ട്. നവാലെ പാലത്തിലാണ് അപകടമുണ്ടായത്. പൂനെ അഗ്‌നിശമന സേനയുടെയും പൂനെ മെട്രോപൊളിറ്റന്‍ റീജിയന്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെയും രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.  നിയന്ത്രണം നഷ്ടമായ ടാങ്കര്‍ ലോറി ഒരു കാറിലിടിച്ചാണ് അപകടമുണ്ടായത്. ഇതേത്തുടര്‍ന്ന് പിന്നാലെ വന്ന വാഹനങ്ങളും അപകടത്തില്‍പ്പെടുകയായിരുന്നു. നിരവധി വാഹനങ്ങള്‍ പൂര്‍ണമായി തകര്‍ന്നു. ചില കാറുകള്‍ തലകീഴായി മറിഞ്ഞ അവസ്ഥയിലുമാണ്. ആറ് പേര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു. ഇവരെ പൂനെയിലെ രണ്ട് സ്വകാര്യ ആശുപത്രിയിലായി ചികിത്സയിലാക്കിയിട്ടുണ്ട്. […]

Kerala

സര്‍ക്കാര്‍ വാഹനം ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്ന വിദ്യാർത്ഥിയുടെ പരാതി; രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്

എറണാകുളത്ത് SC/ST ഹോസ്റ്റലില്‍ സര്‍ക്കാര്‍ വാഹനം വിദ്യാര്‍ത്ഥിയെ ഇടിച്ചിട്ടെന്ന പരാതിയിൽ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്. വാഹനമിടിപ്പിച്ചെന്ന വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ ഡ്രൈവര്‍ക്കെതിരെ 324ാം വകുപ്പ് പ്രകാരം കേസെടുത്തു. ജില്ലാ പട്ടികജാതി ഓഫീസറുടെ പരാതിയില്‍ വിദ്യാര്‍ത്ഥിക്കെതിരെയും കേസെടുത്തു. കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ വകുപ്പുകള്‍ ചുമത്തി. പട്ടികജാതി വികസന വകുപ്പ് ഓഫീസറുടെ വാഹനമാണ് ഇടിച്ചതെന്നാണ് വിദ്യാർത്ഥി പരാതിയിൽ ആരോപിച്ചത്. അഭിജിത്ത് ഇപ്പോൾ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഹോസ്റ്റലിൽ പരിശോധനയ്ക്ക് എത്തിയതായിരുന്നു ജില്ലാ പട്ടികജാതി വികസന വകുപ്പ് […]

Kerala

പട്ടിക്കാട് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഡിവൈഡറിലിടിച്ച് 14 പേര്‍ക്ക് പരുക്ക്

തൃശൂര്‍ പട്ടിക്കാട് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഡിവൈഡറിലിടിച്ച് 14 പേര്‍ക്ക് പരുക്ക്. കൊല്ലം-പഴനി ബസാണ് തൃശൂരില്‍ അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രി 12.30നാണ് അപകടമുണ്ടായത്. പട്ടിക്കാട് സെന്ററിലെ അടിപ്പാതയ്ക്ക് മുകളിലെ മേല്‍പ്പാത അവസാനിക്കുന്ന ഭാഗത്തുവച്ചാണ് ബസ് അപകടത്തില്‍പ്പെട്ടത്. ബസ് ഇടിച്ചുകയറിയതോടെ ഡിവൈഡറും വിളക്കുകാലും തകര്‍ന്നു. വാഹനത്തിന്റെ മുന്‍ ഭാഗത്തെ ചില്ലും തകര്‍ന്നിട്ടുണ്ട്.

Kerala

ശബരിമല തീർത്ഥാടകരുടെ ബസ് മറിഞ്ഞ സംഭവം; 8 വയസുള്ള കുട്ടി ചികിത്സയോട് പ്രതികരിക്കുന്നില്ല

പത്തനംതിട്ട ളാഹയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ രക്ഷാ പ്രവർത്തനം പൂർത്തിയായി. അപകടത്തിൽ പരുക്കേറ്റ 8 വയസുള്ള കുട്ടി ചികിത്സയോട് പ്രതികരിക്കുന്നില്ലെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. കുട്ടിയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയി. ഇതിന് പുറമേ 2 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.  ഡ്രൈവർ 3 ദിവസമായി ഉറങ്ങിയിരുന്നില്ല എന്ന് മന്ത്രി മന്ത്രി വീണാ ജോർജ് പ്രതികരിച്ചു. അപകടത്തിൽപ്പെട്ട ബസിൽ 44 പേരാണ് ഉണ്ടായിരുന്നത്. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ അടിയന്തിര […]