UAE

യു എ ഇയിൽ മൂടൽമഞ്ഞ് ശക്തം; അബൂദബിയിലും ദുബൈയിലും റെഡ്അലർട്ട്

യു എ ഇയിൽ കനത്ത മൂടൽമഞ്ഞ്. ദൂരക്കാഴ്ച കുറഞ്ഞതിനെ തുടർന്ന് അബൂദബിയിലും ദുബൈയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. രാവിലെ പത്ത് വരെ ദൂരക്കാഴ്ച ആയിരം മീറ്ററിൽ താഴെയാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വാഹമോടിക്കുന്നവർ ജാഗ്രതപാലിക്കണം. അബൂദബി എമിറേറ്റ് തീരപ്രദേശമെല്ലാം റെഡ് അലർട്ടിലാണ്. ദുബൈ നഗരത്തിലാണ് റെഡ് അലർട്ട്. ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ എമിറേറ്റുകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയും യു എ ഇയുടെ ഒട്ടുമിക്ക എമിറേറ്റുകളും സമാനമായ രീതിയിൽ മൂടൽമഞ്ഞിൽ അമർന്നിരുന്നു. […]

UAE

അബൂദബി നിരത്തില്‍ ഇനി അഭ്യാസം കാണിച്ചാല്‍ വണ്ടി പൊലീസ് പിടിച്ചെടുക്കും !

പത്ത് വയസിന് താഴെയുള്ള കുട്ടികളെ കാറിന്റെ മുൻസീറ്റിൽ ഇരുത്തിയാലും വാഹനം പിടിച്ചെടുക്കും അബൂദബി എമിറേറ്റിൽ ഗുരുതര ഗതാഗത നിയമലംഘനം നടത്തുന്ന വാഹനങ്ങൾ ഇനി പൊലീസ് പിടിച്ചെടുക്കും. ഇത്തരം കുറ്റങ്ങൾക്കുള്ള പിഴ അമ്പതിനായിരം ദിർഹം വരെയാക്കി ഉയർത്തിയെന്നും അബൂദബി പൊലീസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പിഴ തുക അടച്ചുതീർക്കാതെ വാഹനം വിട്ടുകിട്ടില്ല. പൊലീസ് വണ്ടികളിൽ വാഹനമിടിപ്പിക്കുക. റോഡിൽ നിയമവിരുദ്ധമായി കാറോട്ട മൽസരം നടത്തുക, നമ്പർ പ്ലേറ്റില്ലാതെ വാഹനം ഓടിക്കുക- ഇവക്ക് 50,000 ദിർഹം പിഴയും കിട്ടും. റെഡ് സിഗ്നൽ മറികടക്കുക, […]

Gulf

അബൂദബിയിൽ സെപ്റ്റംബറിൽ സ്കൂൾ തുറക്കും; വിദ്യാർഥികൾക്കും അധ്യാപകർക്കും കോവിഡ് ടെസ്റ്റ് നിര്‍ബന്ധം

പുതിയ അധ്യയനവർഷത്തിൽ കാമ്പസിലേക്ക് തിരിച്ചെത്തുന്നതിന് മുന്നോടിയായി എല്ലാ അധ്യാപകരും വിദ്യാർഥികളും സ്കൂൾ ജീവനക്കാരും കോവിഡ് പരിശോധനക്ക് വിധേയരാവണം അബൂദബിയിലെ സ്കൂൾ അധ്യാപകരും വിദ്യാർഥികളും കോവിഡ് ടെസ്റ്റിന് വിധേയരാവണമെന്ന് അബൂദബി വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. സെപ്റ്റംബറിൽ പുതിയ അധ്യയനവർഷം ആരംഭിക്കുന്നതിന് മുന്നോടി ആയാണ് പരിശോധന നടത്തേണ്ടി വരിക. അബൂദബി ഡിപ്പാർട്ട്മെന്റ് ഓഫ് എഡൂക്കേഷൻ ആൻഡ് നോളജ് അഥവാ അഡെക്കാണ് ഇക്കാര്യം അറിയിച്ചത്. പുതിയ അധ്യയനവർഷത്തിൽ കാമ്പസിലേക്ക് തിരിച്ചെത്തുന്നതിന് മുന്നോടിയായി എല്ലാ അധ്യാപകരും വിദ്യാർഥികളും സ്കൂൾ ജീവനക്കാരും കോവിഡ് പരിശോധനക്ക് […]

International

അബൂദബി പ്രവേശനവിലക്കും യാത്രാനിയന്ത്രണവും നീട്ടി

ഒരാഴ്ചത്തേക്ക് കൂടിയാണ് നിയന്ത്രണം നീട്ടിയത്  അബൂദബി എമിറേറ്റിലേക്കുള്ള പ്രവേശനവിലക്കും യാത്രാനിയന്ത്രണവും ഒരാഴ്ചത്തേക്ക് കൂടി നീട്ടി. നിയന്ത്രണം ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് നടപടിമറ്റ് എമിറേറ്റുകളിൽ നിന്ന് അബൂദബിയിലേക്ക് വരാനും പുറത്തേക്ക് പോകാനും, അബൂദബിയിലെ വിവിധ മേഖലകളിൽ നിന്നും യാത്രക്ക് നിയന്ത്രണമുണ്ടാവും. കഴിഞ്ഞയാഴ്ചയാണ് അബൂദബിയിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി യാത്രാനിയന്ത്രണം നിലവിൽ വന്നത്. അബൂദബി പൊലീസിന്റെ പ്രത്യേക അനുമതി നേടിയവർക്ക് മാത്രമേ ഈ കാലയളവിൽ യാത്ര അനുവദിക്കൂ. അവശ്യമേഖലയിൽ സേവനമനുഷ്ഠിക്കുന്നവർക്ക് യാത്ര ചെയ്യാം. അബൂദബി എമിറേറ്റിലെ അൽഐൻ, അൽ ദഫ്റ, അബൂദബി […]