HEAD LINES

ബിഹാറിൽ മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി; ‘ഇന്ത്യ’ സഖ്യത്തിലെ ഭിന്നതയ്ക്ക് പരിഹാരമായില്ല

പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ഇന്ത്യയിലെ ഭിന്നതയ്ക്ക് പരിഹാരമായില്ല. ബിഹാറിൽ മത്സരിക്കുമെന്ന മുൻ നിലപാടിൽ ആം ആദ്മി പാർട്ടി ഉറച്ചുനിൽക്കുകയാണ്. ബിഹാറിലെ രാഷ്ട്രീയ സാഹചര്യങ്ങൾ‌ തങ്ങൾക്ക് അനുകൂലമാണെന്നാണ് ആം ആദ്മി പാർട്ടിയുടെ അവകാശവാദം. എന്നാൽ ആം ആദ്മിയുടെ നീക്കം ബിജെപിയെ സഹായിക്കുന്നത് ആയി മാറുമെന്നാണ് ആർജെഡി, ജെഡിയു മുതലായ പാർട്ടികളുടെ അഭിപ്രായം. (Another jolt to ‘INDIA’ ? AAP to contest Bihar polls) എഎപി ജനറൽ സെക്രട്ടറി സന്ദീപ് പതക് ഡൽഹിയിൽ ബിഹാർ യൂണിറ്റ് നേതാക്കളുടെ […]

National

ദേശീയ പാർട്ടി പദവി: ആഘോഷിക്കാൻ ആം ആദ്മി പാർട്ടി

ദേശീയ പാർട്ടി പദവി ലഭിച്ചത് ആഘോഷിക്കാൻ തീരുമാനമെടുത്ത് ആം ആദ്മി പാർട്ടി. ഇന്ന് ഡൽഹിയിലും സംസ്ഥാന തലസ്ഥാനങ്ങളിലും ആഘോഷങ്ങൾ നടക്കും. ഇഡിയുടെയും സിബിഐയുടെയും അന്വേഷങ്ങൾക്കിടയിൽ മനീഷ് സിസോദിയ അടക്കമുള്ള പ്രധാന നേതാക്കൾ ജയിലിൽ തുടരേണ്ടി വരുന്നതിനിടെ സാഹചര്യമാണ് ആം ആദ്മി പാർട്ടിക്ക് ഉള്ളത്. കടുത്ത പ്രതിരോധത്തിലൂടെ നീങ്ങുന്ന ആം ആദ്മി പാർട്ടിക്ക് മറ്റ് പ്രതിസ്ന്ധികളിൽ നിന്നും താൽക്കാലികമായി വിട്ടു നിൽക്കുന്നതിനുള്ള മാർഗമാണ് ദേശീയ പാർട്ടി അംഗീകാരം. Aam Aadmi Party to celebrate National Party Status […]

National

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത് വിട്ട് എഎപി; വാഗ്ദാനപ്പെരുമഴയുമായി കെജ്‌രിവാള്‍

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത് വിട്ട് ആംആദ്മി പാര്‍ട്ടി. 2022 ഡിസംബറിലാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്. പത്ത് സ്ഥാനാര്‍ത്ഥികളുടെ പേരാണ് എഎപി ആദ്യഘട്ടത്തില്‍ പുറത്തുവിട്ടിരിക്കുന്നത്. പാര്‍ട്ടിക്കുള്ളിലെ പ്രധാന നേതാക്കള്‍ക്ക് അവസരം നല്‍കിക്കൊണ്ടാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഭേമാഭായ് ചൗധരി ദിയോഘറില്‍ നിന്നും ജഗ്മല്‍ വാല സോമനാഥില്‍ നിന്നും ഓം പ്രകാശ് തിവാരി നരോദയില്‍ നിന്നും മത്സരിക്കും. അര്‍ജുന്‍ രത്വ (ഛോട്ടാ ഉദയ്പൂര്‍), സാഗര്‍ റബാരി (ബെച്ചരാജി), വശ്രം സഗതിയ( രാജ്‌കോട്ട് റൂറല്‍), രാം ധാഡുക് (കാമ്രേജ്), ശിവ്‌ലാല്‍ […]

Kerala

ട്വന്റി-20യുമായി സഹകരിക്കാന്‍ തയ്യാര്‍; എഎപി-ട്വന്റി-20 വോട്ട് തേടാന്‍ ശ്രമിക്കുമെന്ന് കെ സുധാകരന്‍

ട്വന്റി-20യെ പുകഴ്ത്തി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ട്വന്റി-20 ജനങ്ങളില്‍ വേരോട്ടമുള്ള വിഭാഗമാണെന്നും അവരുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും കെ സുധാകരന്‍ പറഞ്ഞു. രാഷ്ട്രീയമായി കോണ്‍ഗ്രസ്ട്വന്റി-20ക്ക് എതിരല്ലെന്നും സുധാകരന്‍ പറഞ്ഞു. ‘ഞങ്ങളെ സംബന്ധിച്ചിടത്തോളം ആരുടെ വോട്ടും സ്വീകരിക്കും. ട്വന്റി-20യുടെയും ആംആദ്മിയുടെയും വോട്ട് കിട്ടാന്‍ ഞങ്ങള്‍ ശ്രമിക്കും. കാരണം ഒരു സ്ഥാനാര്‍ത്ഥിക്ക് അവര്‍ക്ക് കിട്ടുന്ന വോട്ടാണ് പ്രധാനം. ട്വന്റി-20യില്‍ നിന്ന് അനുകൂലമായ നിലപാട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവരെ ശത്രുക്കളാക്കണമെന്നും ഞങ്ങള്‍ക്കാഗ്രഹമില്ല’. കെപിസിസി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം തുടക്കം […]

India National

ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും മത്സരിക്കാനൊരുങ്ങി ആം ആദ്മി പാർട്ടി

വരാനിരിക്കുന്ന ഗുജറാത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന്​ ആം ആദ്മി പാർട്ടി. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന മുനിസിപ്പാലിറ്റികൾ, മുനിസിപ്പൽ കോർപ്പറേഷനുകൾ, ജില്ലാ, താലൂക്ക് പഞ്ചായത്തുകൾ തുടങ്ങിയവയിലേക്കുള്ള സ്​ഥാനാർഥികളുടെ ആദ്യ പട്ടിക ആം ആദ്മി പാർട്ടി പുറത്തിറക്കി. 504 സ്ഥാനാർഥികളുടെ പട്ടികയാണ്​ പ്രഖ്യാപിച്ചത്​. സംസ്ഥാനത്തെ ഭരണകക്ഷിയായ ബിജെപിക്കുള്ള ശക്തമായ ബദലായി പാർട്ടി ഉയർന്നുവരുമെന്നും ആം ആദ്മി പാർട്ടി വക്താവ് അതിഷി എം.എല്‍.എ ആത്മവിശ്വാസം പ്രകടിപ്പിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മാത്രമല്ല ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിലും ആം […]