Kerala

കെ.കെ രമയ്ക്കെതിരായ പരാമർശത്തിൽ തെറ്റില്ല; എം.എം മണിയെ ന്യായീകരിച്ച് എ. വിജയരാഘവൻ

വടകര എംഎൽഎ കെ കെ രമയെ നിയമസഭയിൽ വെച്ച് അധിക്ഷേപിച്ച് സംസാരിച്ച എംഎം മണിയെ ന്യായീകരിച്ച് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ. വിജയ രാഘവൻ. എം എം മണിയുടെ പരാമർശത്തിൽ തെറ്റില്ലെന്നും മാപ്പ് പറയേണ്ട സാഹചര്യമില്ലെന്നുമാണ് വിജയരാഘവൻ വിഷയത്തിൽ പ്രതികരിച്ചത്. മണി മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതിനിടെയാണ് എ. വിജയ രാഘവന്റെ പ്രതികരണം . മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ നിലപാട് പറഞ്ഞതോടെ വിഷയം തീർന്നുവെന്നും വിജയരാഘവൻ കൂട്ടിച്ചേര്‍ത്തു. ഇതിനിടെ നിയമസഭയില്‍ കെ കെ രമയെ […]

Kerala

‘140 മണ്ഡലങ്ങളിലും വിജയരാഘവനെ എൽ.ഡി.എഫ് പ്രചാരണത്തിന് അയക്കണം’; കെ. മുരളീധരൻ എംപി

140 മണ്ഡലങ്ങളിലും എൽഡിഎഫ് വിജയരാഘവനെ പ്രചാരണത്തിന് അയക്കണമെന്ന് കെ. മുരളീധരൻ എം.പി. വിജയരാഘവൻ്റെ ന്യൂനപക്ഷ വർഗീയ പരാമർശം നാക്ക് പിഴ ആണെന്ന് കരുതുന്നില്ലെന്നും ബാബരി പൊളിക്കണം എന്ന് മുൻപ് ഇ.എം.എസ് പറഞ്ഞിട്ടുണ്ടെന്നും ഇതാണ് ആർ.എസ്.എസ് നടപ്പാക്കിയതെന്നും കെ മുരളീധരന്‍ പറഞ്ഞു. കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ മുരളീധരന്‍ എം.പി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരെ ന്യൂനപക്ഷ സംരക്ഷകരെന്ന് പറഞ്ഞ സിപിഎം ഇപ്പോൾ ന്യൂനപക്ഷം വർഗീയമാണ് എന്ന് പറയുന്നു. […]

Kerala

വിജയരാഘവന് ബി.ജെ.പി നേതാവിന്‍റെ സ്വരമാണെന്ന് കെ.പി.എ മജീദ്

ന്യൂനപക്ഷ വർഗീയതാണ് ഏറ്റവും തീവ്രവർഗീയതയെന്ന വിജയരാഘവന്‍റെ പ്രസ്താവനക്കെതിരെ മുസ്‍ലിം ലീഗ്. സി.പി.എമ്മിന്‍റേത് നയവ്യതിയാനമാണ്. ബോധപൂർവ്വമാണ് വിജയരാഘവൻ ഈ പ്രസ്താവന നടത്തിയത്. വിജയരാഘവന് ബി.ജെ.പി നേതാവിന്‍റെ സ്വരമാണെന്നും മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പിഎ മജീദ് പറഞ്ഞു. ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും വലിയ വർഗീയതയെന്നും ഒരു വർഗീയതയ്ക്ക് മറ്റൊരു വർഗീയത കൊണ്ട് പരിഹാരം കാണാൻ കഴിയുമോ എന്നുമായിരുന്നു വിജയരാഘവന്റെ ഇന്നലത്തെ പ്രസ്താവന. വികസന മുന്നേറ്റ യാത്രയ്ക്ക് ഇന്നലെ കോഴിക്കോട് മുക്കത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുവെയാണ് വിജയരാഘവന്‍റെ ഭാഗത്ത് […]

Kerala

വാ തുറന്നാല്‍ വര്‍ഗീയത മാത്രമാണ് പറയുന്നത്; വിജയരാഘവനെതിരെ ചെന്നിത്തല

കേരളത്തിലെ മുഖ്യമന്ത്രി വർഗീയതക്ക് തുടക്കം കുറിച്ചു. രണ്ട് വോട്ടിന് വേണ്ടിയാണ് വർഗീയത ഉന്നയിക്കുന്നത്. മതേതരത്വ നിലപാട് ഉയർത്തി പിടിക്കുന്ന പാർട്ടിയാണ്. കോണ്‍ഗ്രസിനെ പഠിപ്പിക്കാൻ ആരും വരണ്ട. മുസ്ലിം ലീഗ് പ്രവർത്തകന്‍റെ കൊലപാതകത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. സംഘർഷമുണ്ടായ പ്രദേശമാണ്. നിരവധി തവണ പൊലീസിനെ അറിയിച്ചിട്ടും പ്രശ്നത്തിന് പരിഹാരമായില്ല. ശക്തമായ അന്വേഷണം വേണം, പ്രതികളെ പുറത്ത് കൊണ്ടു വരണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാല്‍ കോൺഗ്രസ് നേതാക്കളുടെ പാണക്കാട് സന്ദർശനത്തെ കുറിച്ച് നടത്തിയ പ്രസ്താവനയെ ന്യായീകരിച്ച് വിജയരാഘവൻ രംഗത്തെത്തി. കോണ്‍ഗ്രസ് […]

Kerala

ജോസ് കെ മാണിയും ടീമും എല്‍.ഡി.എഫില്‍; ഉപാധികളില്ലാതെയാണ് ജോസിന്റെ വരവെന്ന് എ വിജയരാഘവന്‍

ജോസ് കെ മാണി വിഭാഗത്തെ ഇടത് മുന്നണിയില്‍ ഉള്‍പ്പെടുത്തി. ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ജോസ് വിഭാഗത്തെ ഘടകകക്ഷിയാക്കാനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചത്. ജോസ് കെ മാണി വിഭാഗത്തെ ഇടത് മുന്നണിയില്‍ ഉള്‍പ്പെടുത്തി. ഇന്ന് ചേര്‍ന്ന എല്‍.ഡി.എഫ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ജോസ് വിഭാഗത്തെ ഘടകകക്ഷിയാക്കാനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചത്. എന്‍.സി.പിയും എല്‍.ജെ.ഡിയും ജോസ് വിഭാഗത്തെ ഘടകകക്ഷി ആക്കുന്നതില്‍ ആശങ്ക അറിയിച്ചു. ജോസ് കെ മാണിയെ ഘടകകക്ഷിയാക്കണമെന്ന സി.പി.എം നിലപാട് മറ്റ് ഘടകകക്ഷികള്‍ അംഗീകരിക്കുകയായിരുന്നു. […]

Kerala

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമമെന്ന് എല്‍.ഡി.എഫ്

സി.ബി.ഐ അന്വേഷണത്തിനെതിരെ സര്‍ക്കാരും ചില നടപടികള്‍ ആലോചിക്കുന്നുണ്ടെന്ന് സൂചനയാണ് മുഖ്യമന്ത്രി നല്‍കിയത് സ്വര്‍ണ്ണക്കടത്ത് കേസിലെ അന്വേഷണത്തേയും തള്ളിപ്പറഞ്ഞ് ഇടത് മുന്നണി. എല്ലാ കേന്ദ്ര ഏജൻസികളെയും ഉപയോഗിച്ച് സംസ്ഥാന ഭരണം തടസ്സപ്പെടുത്താൻ ബി.ജെ.പി സർക്കാർ ശ്രമിക്കുന്നെന്നാണ് ഇടതുമുന്നണിയുടെ പരാതി. ലൈഫിലെ സി.ബി.ഐ അന്വേഷണത്തെ എങ്ങനെ നേരിടണമെന്ന കാര്യത്തില്‍ ഇന്നത്തെ മന്ത്രിസഭ യോഗത്തില്‍ ചര്‍ച്ചയുണ്ടായേക്കും സ്വർണക്കടത്തിന്റെ ആദ്യ നാളുകളിൽ അന്വേഷണത്തെ പൂർണമായും സ്വാഗതം ചെയ്ത ഇടതുമുന്നണി നിലപാട് മാറ്റിയെന്ന് വ്യക്തമാക്കുന്നതാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ വാക്കുകള്‍. യാഥാര്‍ത്ഥ പ്രതികളിലേക്ക് […]