ഭാരതീയരെ അതിരുകളില്ലാതെ സ്വപ്നം കാണാൻ പഠിപ്പിച്ച മഹത്വ്യക്തിത്വം ഡോ: എപിജെ അബ്ദുൽ കലാം വിട പറഞ്ഞിട്ട് ഇന്നേക്ക് എട്ടു വർഷം. ഭാരതത്തിന്റെ ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളർച്ചക്കും, രാഷ്ട്രത്തിന്റെ യുവതയുടെ സമ്പൂർണ വികാസത്തിനും വിലമതിക്കാനാവാത്ത സംഭാവനകൾ അദ്ദേഹം നൽകി. ഇന്ത്യൻ യൗവനത്തിനു ലാളിത്യം, സത്യസന്ധത എന്നിവ പഠിപ്പിച്ച കർമനിരതനായ ധിഷണാശാലിയായിരുന്നു അബ്ദുൽ കലാം. രാജ്യത്തിന്റെ രാഷ്ട്രപതി പദത്തിൽ ഇരിക്കുമ്പോഴും കൊച്ചു കുട്ടികളോട് പോലും അനുഭാവപൂർവം പെരുമാറിയിരുന്ന വിശിഷ്ട വ്യക്തിത്വമായിരുന്നു. മികച്ച അധ്യാപകൻ, ഗവേഷകൻ, എഴുത്തുകാരൻ- വിശേഷണങ്ങൾ അനവധിയാണ്. […]
Tag: A. P. J. Abdul Kalam
ഇന്ത്യയുടെ മിസൈല്‍ മാന്‍ ഓര്‍മയായിട്ട് അഞ്ച് വര്‍ഷം
രാഷ്ട്രപതി എന്ന നിലയില്‍ ഏറെ ജനകീയനായിരുന്ന കലാം യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു തലമുറകളെ സ്വപ്നം കാണാന്‍ പഠിപ്പിച്ച ഇന്ത്യയുടെ മിസൈല്‍ മാന്‍ ഡോ. എ.പി.ജെ അബ്ദുല്‍ കലാം ഓര്‍മയായിട്ട് ഇന്ന് അഞ്ച് വര്‍ഷം. രാഷ്ട്രപതി എന്ന നിലയില്‍ ഏറെ ജനകീയനായിരുന്ന കലാം യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു. ഒരാള്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ആവര്‍ത്തിക്കുന്ന വാക്കായിരിക്കും അയാളുടെ ജീവിതത്തിന്‍റെ അടിസ്ഥാനം. അതായിരിക്കും അയാളുടെ ജീവിതത്തെ ചിട്ടപ്പെടുത്തുന്നത്. അതായിരിക്കും അയാളുടെ ജീവിതത്തിന് പുതിയ ഊര്‍ജ്ജം നല്കുന്നത്. അങ്ങനെയെങ്കില്‍ […]