International

പുതുവർഷത്തെ വരവേറ്റ് ലോകം: പ്രധാന നഗരങ്ങളിലെ ആഘോഷത്തിന്റെ മാറ്റ് കുറച്ച് കോവിഡ്

ഇന്ത്യന്‍ സമയം ഇന്നലെ വൈകീട്ട് മൂന്നരക്ക് പസഫിക് സമുദ്രത്തിലെ കിരിബാത്തി ആന്റ് സമോവ ദ്വീപുകളിലാണ് 2021ആദ്യ കാല്‍വെപ്പ് നടത്തിയത്. ഒരു മണിക്കൂറിനകം ന്യൂസിലന്‍ഡില്‍ പുതുവർഷമെത്തി, ഓക്ർലന്റാണ് പുതുവർഷമാഘോഷിച്ച ആദ്യ വന്‍ നഗരം, വൈകാതെ ആസ്ത്രേലിയയും പുതുവർഷത്തിലേക്ക് കടന്നു. ഏഷ്യയില്‍ ജപ്പാനാണ് ആദ്യം പുതുവർഷത്തെ വരവേറ്റത്, വൈകാതെ ചൈനയിലും നേപ്പാളിലും ബംഗ്ലാദേശിലും വർണവിസ്മയം വിടർന്നു. ഇന്ത്യയും ശ്രീലങ്കയും ഒരുമിച്ചാണ് ആഘോഷത്തിലേക്ക് കടന്നത്. പുലർച്ചെ രണ്ടരയോടെ യൂറോപ്പ് 2021ന് സ്വാഗതമോതി, പതിവ് ജനക്കൂട്ടങ്ങളിലില്ലെങ്കിലും പ്രതീക്ഷയുടെ വർണങ്ങള്‍ വാനിലുയർന്നു. ഇന്ന് പത്തരയോടെയാണ് […]

Kerala

സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണം

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങൾക്ക് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇന്ന് രാത്രി പത്തുമണിക്ക് ശേഷം ആഘോഷങ്ങൾ പാടില്ല. പൊതുകൂട്ടായ്മകൾ അനുവദിക്കില്ല. സാമൂഹ്യ അകലവും മാസ്‌കും നിര്‍ബന്ധമാണ്. കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചാൽ കർശന നിയമ നടപടിയെടുക്കും. ജില്ലാ കലക്ടർമാരും പോലീസ് മേധാവികളും നിയന്ത്രണങ്ങൾ നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തണം. സംസ്ഥാന ദുരന്ത നിവാരണ വിഭാഗം ആണ് ഉത്തരവിറക്കിയത്. കോഴിക്കോട് ജില്ലയിലെ ബീച്ചുകളിൽ വൈകുന്നേരം 6 മണി വരെ മാത്രമേ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. കോഴിക്കോട് കോവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ […]