Kerala News

കാനായി കുഞ്ഞിരാമന്റെ ശില്‍പം അനാവരണം ചെയ്യാന്‍ സ്പീക്കര്‍ എത്തിയില്ല


കാസര്‍ഗോഡ്: വിശ്വ ശില്പി കാനായി കുഞ്ഞിരാമന്‍ കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് സമുച്ചയത്തിന് മുന്നില്‍ പണിത വിക്ടിം, ഫ്രീഡം ശില്പങ്ങള്‍ നാടിനു സമര്‍പ്പിച്ചു. ശില്പം അനാവരണത്തിന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എത്താത്തതില്‍ പരിപാടിക്കെതിയ കലാകാരന്‍മാര്‍ പ്രതിഷേധിച്ചു. ഒടുവില്‍ ജന്മ നാട്ടില്‍ ആദ്യമായി നിര്‍മിച്ച ശില്പം കാനായി കുഞ്ഞിരാമന്‍ തന്നെ അനാഛാദനം ചെയ്തു. (Speaker fails to arrive for the unveiling of Kanayi Kunhiraman’s sculpture)

കാസര്‍ഗോഡിന്റെ വേദനയായ എന്‍ഡോസല്‍ഫാന്‍ ദുരിത ബാധിതരുടെ വേദനയും പ്രതിഷേധവും പ്രതിഫലിക്കുന്ന ശില്പങ്ങള്‍. 18 വര്‍ഷത്തെ കാത്തിരിപ്പിനോടുവില്‍ വിക്ടിം, ഫ്രീഡം എന്നിവ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അനാഛാദനം ചെയ്യുമെന്ന് പ്രതീക്ഷിച്ചിടത്ത് ലഭിച്ചത് അദ്ദേഹം വരില്ല എന്ന അറിയിപ്പ്. ഇത് മഹാനായ കലാകാരനോടുള്ള അവഹേളനം ആണെന്നു പരിപാടിക്കെത്തിയ കലാകാരന്‍മാര്‍ ആരോപിച്ചു.

ശില്പങ്ങള്‍ പൊതു ഇടങ്ങളില്‍ തുറന്നു കൊടുക്കുന്നുവെന്നും ആര് ഉദ്ഘാടനം ചെയ്താലും ഇല്ലെങ്കിലും ശില്പം ജനങ്ങക്കുള്ളതെന്നും കാനായി പ്രതികരിച്ചു. ഒടുവില്‍ ജനപ്രതിനിധികള്‍ എല്ലാമെത്തി നാടമുറിക്കാന്‍ എത്തുമ്പോള്‍ കലാകാരന്മാര്‍ കലാകാരന്‍മാര്‍ കത്തിയെടുത്ത് പ്രതിഷേധസൂചകമായി നാട മുറിച്ചു. പിന്നീട് കാനായി തന്നെ തന്റെ കലാ ജീവിതത്തില്‍ നിര്‍മിച്ച ഏറ്റവും ഉയരം കൂടിയ ശില്പം നാടിന് സമര്‍പ്പിച്ചു. പരിപാടിയുടെ പൊതു സമ്മേളന രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കാനായി കുഞ്ഞിരാമനെ ആദരിച്ചു.