Kerala News Must Read

ഷാൻ വധക്കേസ്; വിചാരണ നീട്ടി വെച്ചു, 20ന് നടപടികൾ ആരംഭിക്കും


ആലപ്പുഴ: ഷാൻ വധക്കേസിൽ വിചാരണ നീട്ടി വെച്ചു.നവംബർ 20ന് നടപടികൾ ആരംഭിക്കും. വിചാരണ നീട്ടണമെന്ന് പ്രതിഭാഗം അഡ്ജേൺമെന്റ് ഹർജി നൽകിയിരുന്നു. പ്രതിഭാഗം അഭിഭാഷകന് അഭിമന്യൂ കേസിൽ ഹൈക്കോടതയിൽ ഹാജരാകേണ്ട വിവരം കോടതിയെ അറിയിച്ചു. തുടർന്നാണ് 20ലേക്ക് മാറ്റിയത്. ആലപ്പുഴയിലെ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാൻ വധക്കേസിൽ ആർഎസ്എസ് പ്രവർത്തകരായ പ്രതികൾക്ക് 2025 സെപ്റ്റംബറിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു.

2021 ഡിസംബർ 18-നാണ് ആലപ്പുഴ മണ്ണഞ്ചേരിക്ക് സമീപം വെച്ച് എസ്ഡിപിഐ നേതാവ് കെ.എസ്. ഷാൻ കൊല്ലപ്പെട്ടത്. നേരിട്ട് പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട് ഹൈക്കോടതി ജാമ്യം നിഷേധിച്ച അഭിമന്യു, അതുൽ, സനന്ദ് ഉൾപ്പെടെയുള്ള പ്രതികൾക്കാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് ചൂണ്ടിക്കാട്ടി കേരള സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നുവെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.