സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ്. ഒരു ഗ്രാം സ്വര്‍ണത്തിന് 155 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 1240 രൂപയും കുറഞ്ഞു. ഇന്നലെ സ്റ്റെഡിയായി നിന്ന ശേഷമാണ് സ്വര്‍ണവിലയില്‍ ഇന്ന് ഈ വിധത്തിലൊരു വമ്പന്‍ ഇടിവുണ്ടായിരിക്കുന്നത്. (gold rate falls kerala 22 october )
സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് 13,235 രൂപയും പവന് 1,05,880 രൂപയുമാണ് ഇന്ന് നല്‍കേണ്ടി വരിക. കഴിഞ്ഞ 10 ദിവസത്തിനിടെ സംസ്ഥാനത്തെ സ്വര്‍ണവിലയിലുണ്ടായത് 4800ലേറെ രൂപയുടെ ഇടിവാണ്. ഇത് സ്വര്‍ണം വാങ്ങാന്‍ പറ്റിയ സമയമെന്നാണ് വിലയിരുത്തല്‍.
യുഎസ് ഡോളര്‍ ശക്തിപ്രാപിക്കുന്നതും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തി നിര്‍ത്തുമെന്ന പ്രതീക്ഷകളും സ്വര്‍ണ്ണ വില കുറയാന്‍ കാരണമായിട്ടുണ്ട്.ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.
