പാരീസ്‌ഫ്രഞ്ച് ഓപ്പണ്‍ ബാഡ്‌മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ പൊരുതിത്തോറ്റു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ദക്ഷിണ കൊറിയയുടെ പതിനേഴുകാരി സി യങ് ആന്‍ 22–20, 23–21ന് സൈനയെ തോല്‍പ്പിച്ചു. കൊറിയക്കാരി കഴിഞ്ഞ ആഴ്‌ച ഡെന്‍മാര്‍ക്ക് ഓപ്പണില്‍ സിന്ധുവിനെ പരാജയപ്പെടുത്തിയിരുന്നു.
World
ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍; ആദ്യ റൗണ്ടില്‍ ജയവുമായി പിവി സിന്ധു
പാരിസ്: ഇന്ത്യന്‍ താരം പിവി സിന്ധു ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. കാനഡയുടെ മിച്ചലെ ലിയെ 21-15, 2-13 എന്ന സ്കോറിനാണ് സിന്ധു മറികടന്നത്. രണ്ട് സെറ്റിലും എതിരാളിക്കെതിരെ തുടക്കംമുതല്‍ മുന്നേറിയ സിന്ധു അനായാസ ജയം സ്വന്തമാക്കി. ലോക ചാമ്ബ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയശേഷം കാര്യമായ പ്രകടനം നടത്താന്‍ കഴിയാതിരുന്ന സിന്ധു ഫ്രഞ്ച് ഓപ്പണിലൂടെ തിരിച്ചവരാനുള്ള ശ്രമത്തിലാണ്. ലോക ചാമ്ബ്യന്‍ഷിപ്പിലെ കിരീടധാരണത്തിനുശേഷം തുടര്‍ച്ചയായ മൂന്ന് ടൂര്‍ണമെന്റുകളില്‍ സിന്ധു ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ചൈന ഓപ്പണിലും കൊറിയ […]
ബോക്സിങ്ങ് മത്സരത്തിനിടെ തലച്ചോറിന് പരിക്കേറ്റ പാട്രിക് മരണത്തിന് കീഴടങ്ങി
ബോക്സിങ്ങ് മത്സരത്തിനിടെ തലക്ക് ഇടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അമേരിക്കന്‍ ബോക്സര്‍ പാട്രിക് ഡേ മരണത്തിന് കീഴടങ്ങി. തലച്ചോറിനേറ്റ ഗുരുതര ആഘാതമാണ് മരണ കാരണം. ചാള്‍സ് കോണ്‍വെല്ലിനെതിരെയുള്ള മത്സരത്തിലായിരുന്നു ഇരുപത്തിയേഴ് കാരനായ പാട്രിക്കിന് പരിക്കേറ്റത്. അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലമുണ്ടായില്ല. 2013ല്‍ കരിയര്‍ തുടങ്ങിയ പാട്രിക് ഇതുവരെ 17 വിജയങ്ങള്‍ നേടിയിട്ടുണ്ട്. ദുരന്തം തന്നെ മാനസികമായി തളര്‍ത്തിയെന്ന് ചാള്‍സ് കോണ്‍വെല്‍ പറഞ്ഞു.
ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പ്; മേരി കോം ഇന്നിറങ്ങും
ലോക വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരികോം ഇന്നിറങ്ങും. ആദ്യ റൌണ്ടില്‍ ബൈ ലഭിച്ച ഇന്ത്യന്‍ താരം ഇന്ന് ജയിച്ചാല്‍ ക്വാര്‍ട്ടറിലെത്തും. തായ്‌ലണ്ടിന്റെ ജൂറ്റാമാസ് ജിറ്റ്പോങ്ങാണ് മേരികോമിന്റെ എതിരാളി. ഇന്ത്യയുടെ മഞ്ജു റാണി ഇന്നലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നിരുന്നു. വെനസ്വേലയുടെ റോജാസ് ടയോണിസിനെ 5-0നാണ് താരം തോല്‍പ്പിച്ചത്,
ഐ.എ.എ.എഫ് ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിന് ദോഹയില്‍ ഗംഭീര സമാപനം
ദോഹ: പത്തുനാള്‍ നീണ്ടുനിന്ന ഐ.എ.എ.എഫ് ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിന് ദോഹയില്‍ സമാപനമായി . അവസാനത്തെ നാളുകളില്‍ മൂന്ന് സ്വര്‍ണമെഡലുകള്‍ കൂടി കയ്യിലേന്തി മൊത്തം 14 സ്വര്‍ണമവുമായി അമേരിക്ക മെഡല്‍ പട്ടികയില്‍ ഇടം നേടി . 11 വെള്ളിയും നാല് വെങ്കലവുമുള്‍പ്പെടെ അമേരിക്ക ആകെ 29 മെഡലുകള്‍ സ്വന്തമാക്കി . 11 മെഡലുകളുമായി കെനിയയും 12 മെഡലുകളുമായി ജമൈക്കയും തൊട്ടുപിന്നിലെത്തി . ഒരു സ്വര്‍ണവും ഒരു വെങ്കലവും ഉള്‍പ്പെടെ ആതിഥേയരായ ഖത്തറിന് രണ്ടു മെഡലുകളാണുള്ളത്. ഇന്ത്യക്ക് മെഡലുകളൊന്നും ലഭിച്ചില്ലെങ്കിലും […]
യൂറോപ്പിൽ ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് ഒരുക്കിയ “മസാല കോഫി ” സംഗീതനിശക്ക് സമാപനം ..
മസാല കോഫിക്കും ,വിവിധ രാജ്യങ്ങളിൽ പ്രോഗ്രാമൊരുക്കിയ സംഘടനകൾക്കും സംഘാടകർക്കും ,ആസ്വാദകര്‍ക്കും നന്ദിയോടെ ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് . സ്വിറ്റസർലണ്ടിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക ചാരിറ്റി സംഘടനയായ ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് മറ്റു സംഘടനകളുടെയും ,സംഘാടകരുടെയും സഹകരണത്തോടെ സെപ്റ്റംബർ ഏഴിന് സൂറിച്ചിൽ തുടക്കമിട്ട മസാല കോഫി മ്യൂസിക് യൂറോപ്പ് ടൂർ ഒമ്പതിലധികം വേദികളിൽ സംഗീതത്തിന്റെ പെരുമഴ പെയ്യിച്ചു സെപ്റ്റംബർ 29 നു അയർലണ്ടിലെ ഡബ്ലിനിൽ അരങ്ങേറിയ ഷോയോടെ യൂറോപ്പ് ടൂറിന് തിരശീല വീണു . മസാല കോഫി ലൈവ് മ്യൂസിക് ഷോ യൂറോപ്പിയൻ മലയാളികളില്‍ […]
ലോക അത്ലറ്റിക് മീറ്റ് ആറാം ദിനത്തിലേക്ക്; പി.യു ചിത്ര ഇന്നിറങ്ങും
ലോക അത്ലറ്റിക് മീറ്റിന്‍റെ ആറാം ദിനമായ ഇന്ന് മൂന്ന് ഇനങ്ങളിലാണ് ഫൈനല്‍ നടക്കുന്നത്. 1500 മീറ്ററില്‍ മത്സരിക്കാനിറങ്ങുന്ന മലയാളി താരം പി.യു ചിത്ര മാത്രമാണ് ഇന്ന് മത്സരിക്കുന്ന ഏക ഇന്ത്യന്‍ താരം. വനിതകളുടെ 200 മീറ്ററില്‍ ഫൈനലും ഇന്നാണ്. പുരുഷന്മാരുടെ ഹാമര്‍ത്രോ, വനിതകളുടെ 200 മീറ്റര്‍, പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സ് എന്നിവയിലാണ് ലോക അത്ലറ്റിക് മീറ്റിന്‍റെ ആറാം ദിനം മെഡല്‍ ജേതാക്കളെ നിശ്ചയിക്കുക. ഇതില്‍ 200 മീറ്റര്‍ ഫൈനലാണ് ആകര്‍ഷക ഇനം. കഴിഞ്ഞ ദിവസം നടന്ന […]
ജാവലിന്‍ ത്രോയില്‍ ദേശീയ റെക്കോര്‍ഡോടെ അന്നു റാണി ഫെെനലില്‍
ലോക അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യ ഫൈനലില്‍. ഇന്ത്യന്‍ താരം അന്നുറാണിയാണ് ഫൈനലില്‍ കടന്നത്. ദേശീയ റെക്കോര്‍ഡോടെയാണ് താരം ഫെെനലില്‍ പ്രവേശിച്ചത്. 62.43 പുതിയ റെക്കോര്‍ഡാണ് അന്നു കുറിച്ചത്. ഫൈനലില്‍ മികച്ച പ്രകടനം നടത്തുമെന്ന് അന്നു റാണി മീഡിയ വണിനോട് പറഞ്ഞു. നാളെ രാത്രിയാണ് ഫെെനൽ. യോഗ്യതാ റൌണ്ടില്‍ അഞ്ചാം സ്ഥാനം നേടിയാണ് അന്നു ഫെെനലില്‍ കടന്നത്. മീറ്റില്‍ ഇന്ന് നാല് ഫൈനലുകള്‍ അരങ്ങേറും. നാല് സ്വര്‍ണവുമായി അമേരിക്ക കുതിപ്പ് തുടരുകയാണ്.
ജമൈക്കയുടെ ഷെല്ലി ആന്‍ഫ്രേസര്‍ വേഗതയേറിയ വനിതാ താരം
ജമൈക്കയുടെ ഷെല്ലി ആന്‍ഫ്രേസര്‍ ലോകത്തിലെ ഏറ്റവും വേഗതയേറിയ വനിതയായി. ഇന്നലെ നടന്ന ലോക അത്ലറ്റിക് മീറ്റ് 100 മീറ്ററില്‍ ഷെല്ലി ജേത്രിയായി. ബ്രിട്ടീഷ് താരം ദിന ആഷര്‍ സ്മിത്ത് വെള്ളിയും ഐവറികോസ്റ്റിന്‍റെ മരിയ ഹോസെ ടാലൂ വെങ്കലവും നേടി. യോഗ്യതാ റൌണ്ടുകളില്‍ കണ്ട ഷെല്ലിയെയല്ല കായിക ലോകവും ദോഹയും ഫൈനലില്‍ കണ്ടത്. അസാമാന്യ കുതിപ്പോടെ 10.71 സെക്കന്‍റില്‍ നൂറ് മീറ്റര്‍ ട്രാക്ക് താണ്ടി മുപ്പത്തിരണ്ടുകാരിയായ ജമൈക്കക്കാരി ലോകത്തിന്‍റെ പുതിയ വേഗറാണിയായി. സെമിയില്‍ 10.81 സെക്കന്‍റും ആദ്യ റൌണ്ടില്‍ […]
കൊറിയ ഓപ്പണ്‍: കശ്യപിന് സെമിയില്‍ തോല്‍വി
ഇഞ്ചിയോണ്‍: ഇന്ത്യയുടെ പി.കശ്യപിന് കൊറിയ ഓപ്പണ്‍ ബാഡ്മിന്റണിന്റെ സെമിയില്‍ തോല്‍വി. പുരുഷ വിഭാഗം സിംഗിള്‍സില്‍ ലോകചാമ്ബ്യനും ലോക ഒന്നാം നമ്ബറും ടൂര്‍ണമെന്റ് ടോപ് സീഡുമായ ജപ്പാന്റെ കെന്റോ മൊമോട്ടോയോടാണ് കശ്യപ് തോറ്റത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു കശ്യപിന്റെ തോല്‍വി. സ്‌കോര്‍: 13-21, 15-13. മത്സരം 40 മിനിറ്റ് നീണ്ടുനിന്നു. മൊമോട്ടോ കഴിഞ്ഞ വര്‍ഷം കൊറിയ ഓപ്പണിന്റെ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായിരുന്നു. ടൂര്‍ണമെന്റ് രണ്ടാം സീഡായ ചൈനീസ് തായ്‌പെയുടെ വാണ്ട് സു വെയ് ആണ് ഫൈനലില്‍ മൊമോട്ടോയുടെ എതിരാളി. ഇന്‍ഡൊനീഷ്യയുടെ […]