കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 4971 ആയി. 125 രാജ്യങ്ങളിലായി 134558 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലിയില്‍ വൈറസ് ബാധ നിയന്ത്രണാതീതമായി തുടരുകയാണ്. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയില്‍ മരണ സംഖ്യ 1016 കടന്നു. രാജ്യത്ത് സൂപ്പര്‍ മാര്‍ക്കറ്റുകളും മെഡിക്കല്‍ ഷോപ്പുകളും ഒഴികെ എല്ലാ സ്ഥാപനങ്ങളും അടച്ച് നിയന്ത്രണം അതീവ ശക്തമാക്കി. അതേസമയം കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയും ഭാര്യയും കോവിഡ് നിരീക്ഷണത്തിലാണ്. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിനൊപ്പം ഭക്ഷണം […]
World
മക്കയില്‍ 21 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു:
ഇന്ത്യയുള്‍പ്പെടെ 12 രാജ്യങ്ങളിലേക്ക് സൌദി അറേബ്യ സ്വദേശികള്‍ക്കും വിദേശികള്‍ക്കും വിലക്കേര്‍പ്പെടുത്തി സൌദി അറേബ്യയില്‍ പുതുതായി 24 പേര്‍ക്ക് കൂടി കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 21 പേര്‍ മക്കയിലെ ആശുപത്രിയില്‍ ഐസൊലേഷനിലേക്ക് മാറ്റി. മക്കയില്‍ രോഗം ബാധിച്ച ഈജിപ്ഷ്യന്‍ പൌരനുമായി ബന്ധപ്പെട്ടവരാണ് 21 പേരും. ഇവരുടെ ആരോഗ്യ നില മന്ത്രാലയം പരിശോധിച്ചു വരികയാണ്. നേരത്തെ, ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചിരുന്ന ഖത്തീഫില്‍ ഇന്ന് മൂന്ന് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. രോഗം ബാധിച്ചയാളുടെ 12 […]
ലോകത്തെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ വെള്ള ജിറാഫുകളെ വെടിവെച്ചു കൊന്നു
ലോകത്തെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ വെള്ള ജിറാഫുകളെ വേട്ടക്കാര്‍ വെടിവെച്ചു കൊന്നു. വടക്കുകിഴക്കന്‍ കെനിയയിലെ പ്രത്യേക സംരക്ഷണ മേഖലയില്‍ കഴിഞ്ഞിരുന്ന മൂന്ന് ജിറാഫുകളില്‍ രണ്ടെണ്ണത്തിനെയാണ് വേട്ടക്കാര്‍ വെടിവെച്ചു കൊന്നത്. വെള്ള ജിറാഫുകളില്‍ ഇനി ലോകത്ത് ആകെ അവശേഷിക്കുന്നത് ഒരൊറ്റയെണ്ണമാണ് എന്നത് ആശങ്കയുണ്ടാക്കുന്നതാണ്. 2017ല്‍ വെള്ള ജിറാഫുകളുടെ ഫോട്ടോ വ്യാപകമായി പ്രചരിച്ചതോടെയാണ് ലോക പ്രശസ്തമാകുന്നത്. 2016 ല്‍ താന്‍സാനിയക്കടുത്ത് വെച്ചാണ് വെള്ള ജിറാഫുകളെ ആദ്യമായി ശ്രദ്ധിക്കുന്നത്. ലൂക്കിസം എന്ന ശാരീരിക അവസ്ഥയാണ് ഈ ജിറാഫുകളെ വെളുത്തതാക്കുന്നത്. ലൂക്കിസം സ്വഭാവമുള്ള മൃഗങ്ങള്‍ക്ക് […]
കൊറോണയെ പ്രതിരോധിക്കാന്‍ ചൈനക്ക് സൌദിയുടെ സഹായം
കൊറോണയെ പ്രതിരോധിക്കാന്‍ ചൈനക്കുള്ള സഹായത്തിന് ആറു കരാറുകളാണ് സൌദി ഒപ്പു വെച്ചിരുന്നത്.സൌദിയിലെ കിങ് സല്‍മാന്‍ സഹായ കേന്ദ്രത്തില്‍ നിന്നുള്ള അടിസ്ഥാന മെഡിക്കല്‍ ഉപകരണങ്ങള്‍ ചൈനയിലെ വുഹാനില്‍ എത്തിച്ചു. കോടികള്‍ വിലവരുന്ന ഉപകരണങ്ങളുടെ ആദ്യ ഘട്ട വിതരണമാണ് പൂര്‍ത്തിയാക്കിയത്. കൊറോണയെ പ്രതിരോധിക്കാന്‍ ചൈനക്കുള്ള സഹായത്തിന് ആറു കരാറുകളാണ് സൌദി ഒപ്പു വെച്ചിരുന്നത്.റിയാദ് ആസ്ഥാനമായുള്ള കിങ് സല്‍മാന്‍ സെന്റര്‍ ഫോര്‍ എയ്ഡ് ആന്റ് റിലീഫ് സെന്ററില്‍ നിന്നാണ് ചൈനയിലേക്കുള്ള ആദ്യ ഘട്ട മെഡിക്കല്‍ സഹായം എത്തിച്ചത്. 60 അള്‍ട്രാ സൌണ്ട് […]
കോവിഡ് 19: ഇറ്റലിയില്‍ മരണസംഖ്യ കൂടുന്നു; ഇന്നലെ മാത്രം മരിച്ചത് 168 പേര്‍
ലോകത്താകെ ഇതുവരെ മരിച്ചത് 4270 പേര്‍; 1,10,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു ലോകത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 4269 ആയി. 1,10,000 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനക്ക് പുറമേ കോവിഡ് 19 പടരുന്ന ഇറ്റലിയില്‍ മരണസംഖ്യ 631 ആയി. ചൈനയില്‍ കോവിഡ് 19 പുതിയ കേസുകളുടെ എണ്ണം കുറയുമ്പോള്‍ ഇറ്റലിയില്‍ മരണസംഖ്യയും കേസുകളുടെ എണ്ണവും വര്‍ധിക്കുകയാണ്. ഇറ്റലിയില്‍ ഇന്നലെ മാത്രം 168 പേരാണ് രോഗം ബാധിച്ച് മരിച്ചത്.ഇറാനിലും സമാനമായ സാഹചര്യമാണ്. ഏറ്റവുമധികം മരണം […]
കോവിഡ് 19; മരണം 4000 കടന്നു, ഇറ്റലിയില്‍ സമ്പര്‍ക്ക വിലക്ക്, ഇത്തരമൊരു രോഗം ചരിത്രത്തിലാദ്യമെന്ന് ലോകാരോഗ്യ സംഘടന
ലോകത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 4009 ആയി. ഒരു ലക്ഷത്തി പതിനാലായിരത്തി 285 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. രോഗം അതിവേഗം പടരുന്ന ഇറ്റലി പൂര്‍ണമായും അടച്ചിടാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ഇറ്റലിയില്‍ മരണം 463 ആയി. ഇറ്റലിയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒന്‍പതിനായിരം കടന്നു. 16 ദശലക്ഷം ആളുകള്‍ നിരീക്ഷണത്തിലാണ്. ഇന്നലെ മാത്രം മരിച്ചത് 97 പേര്‍. 1797 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. നിരീക്ഷണത്തിന്‍റെ ഭാഗമായി രാജ്യം മുഴുവന്‍ അടച്ചിടുമെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ […]
കോവിഡ് 19 ബാധിച്ച് മരിച്ചതിനെക്കാളേറെ പേര്‍ കഴിഞ്ഞ വര്‍ഷം പനി വന്ന് മരിച്ചുവെന്ന് ട്രംപ്
കോവിഡ് 19 പടരുന്നതിനെ നിസാരവത്കരിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കോവിഡ് 19 ബാധിച്ച് മരിച്ചതിനെക്കാളേറെ പേര്‍ കഴിഞ്ഞ വര്‍ഷം സാധാരണ പനി വന്ന് മരിച്ചിട്ടുണ്ട്. എന്നിട്ട് ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല. എല്ലാം സാധാരണ നിലയില്‍ മുന്നോട്ട് പോയിരുന്നു. അമേരിക്കയില്‍ ഇതുവരെ 22 പേരാണ് മരിച്ചതെന്നും ട്രംപ് ട്വീറ്റ് ചെയ്തു. ട്രംപിന്റെ ട്വീറ്റിന് പിന്നാലെ നിരവധി പേര്‍ വിമര്‍ശിച്ചുകൊണ്ട് കമന്റുകള്‍ എഴുതിയിട്ടുണ്ട്.
ഖത്തറിൽ മൂന്ന് പേര്‍ക്ക് കൂടി കോവിഡ്; വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ മുതൽ അടച്ചിടും
ഹൈപ്പർ മാർക്കറ്റ് ജീവനക്കാരിലാണ് രോഗം കണ്ടെത്തിയത്. ഖത്തറിൽ മൂന്ന് കോവിഡ്-19 കേസുകൾ കൂടി സ്ഥിരീകരിച്ചു. ഹൈപ്പർ മാർക്കറ്റ് ജീവനക്കാരിലാണ് രോഗം കണ്ടെത്തിയത്. ഇതോടെ ഖത്തറിലെ മൊത്തം രോഗബാധിതരുടെ എണ്ണം 18 ആയി. ഖത്തറിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ മുതൽ അടച്ചിടും. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. അടുത്ത അറിയിപ്പുണ്ടാകുന്നത് വരെയാണ് അടച്ചിടുക. സർക്കാർ, സ്വകാര്യ സ്കൂളുകൾ, യൂണിവേഴ്സിറ്റികൾ എന്നിവക്കെല്ലാം തീരുമാനം ബാധകമാണ്. കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് ഖത്തറിലേക്ക് താൽക്കാലിക […]
എണ്ണവില കുത്തനെ ഇടിഞ്ഞു, സ്വര്‍ണവില കൂടി
1991ലെ ഗൾഫ് യുദ്ധകാലത്തു മാത്രമാണ് എണ്ണവില ഇത്രയും കുറഞ്ഞത് ഗൾഫ് മേഖലയിൽ ഉൾപ്പെടെ ആഗോള സാമ്പത്തിക തകർച്ചക്ക് ആക്കം കൂട്ടി എണ്ണവില കുത്തനെ ഇടിഞ്ഞു. ബാരലിന് 28 ഡോളറായാണ് വില ഇടിഞ്ഞത്. 1991ലെ ഗൾഫ് യുദ്ധകാലത്തു മാത്രമാണ് എണ്ണവില ഇത്രയും കുറഞ്ഞത്. ഗൾഫ് ഓഹരി വിപണികളിലും തകർച്ച തുടരുന്നു. അതേസമയം സ്വർണ വില വീണ്ടും ഉയർന്നു. എണ്ണവില 30 ശതമാനമാണ് ഇടിഞ്ഞത്. ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില ബാരലിന് 28 ഡോളറിലേക്കാണ് പതിച്ചത്. നിലവിലെ സ്ഥിതി തുടർന്നാൽ […]
കൊറോണ ഭീതി; ലണ്ടനിലെ ഫേസ്ബുക്ക് ഓഫീസ് അടച്ചു
ഇതേസമയം, സിംഗപ്പൂർ ഓഫീസിലെ ജീവനക്കാരോട് മാർച്ച് 13 വരെ വീട്ടിൽ നിന്ന് ജോലിചെയ്യാൻ ഫേസ്ബുക്ക് നിർദ്ദേശിച്ചു. ലണ്ടനിലെ ഫേസ്ബുക്കിന്റെ ഓഫീസുകള്‍ തിങ്കളാഴ്ച വരെ അടച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ടു ചെയ്തു. സിംഗപ്പൂരില്‍ നിന്ന് ലണ്ടനിലെ ഓഫീസുകള്‍ സന്ദര്‍ശിച്ച ഫേസ്ബുക്ക് ജീവനക്കാരന് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. “ഫെബ്രുവരി 24 മുതൽ 26 വരെ ഞങ്ങളുടെ ലണ്ടൻ ഓഫീസുകൾ സന്ദർശിച്ച സിംഗപ്പൂർ ഓഫീസിലെ ജീവനക്കാരന് കോവിഡ്-19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി,” ഫേസ്ബുക്ക് പ്രസ്താവനയിൽ […]