ഒരു മാസം പുതിയ കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യാതിരിക്കെയാണ് വീണ്ടും പുതിയ കേസുകൾ സ്ഥിരീകരിച്ചിരിക്കുന്നത് ഒരു മാസത്തിന് ശേഷം വുഹാനില്‍ വീണ്ടും കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. പുതുതായി 5 പേര്‍ക്ക് കൂടിയാണ് വുഹാനില്‍ കോവിഡ് സ്ഥിരീകരിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസവും കോവിഡിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഒരു മാസം പുതിയ കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യാതിരിക്കെയാണ് വീണ്ടും പുതിയ കേസുകൾ സ്ഥിരീകരിച്ചിരിക്കുന്നത്. ഞായറാഴ്ച്ച ഒരാള്‍ക്ക് കോവിഡ് പോസിറ്റീവ് ആയതിന് […]
World
ആപ്പിള്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് മാറുന്നു; ലക്ഷ്യം 4000 കോടി ഡോളറിന്‍റെ കയറ്റുമതി
കൊറോണ വൈറസ് പ്രതിസന്ധി കാരണം, നിരവധി കമ്പനികൾ ചൈനയില്‍ നിന്ന് ഘട്ടംഘട്ടമായി പുറത്തുകടക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. വുഹാനിൽ നിന്ന് ഉത്ഭവിച്ച കൊറോണ വൈറസ് ലോകം മുഴുവന്‍ മരണംവിതക്കുമ്പോള്‍, നിരവധി ആഗോള കമ്പനികൾ ചൈനയിൽ നിന്ന് കളംമാറ്റി ചവിട്ടാന്‍ ഒരുങ്ങുന്നു. ടെക് ഭീമനായ ആപ്പിളാണ് ഇതില്‍ മുന്നില്‍. ഉത്പാദന ശേഷിയുടെ അഞ്ചിലൊന്ന് ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റാനാണ് ആപ്പിള്‍ ഒരുങ്ങുന്നത്. ആപ്പിളിന്‍റെ മുതിർന്ന എക്സിക്യൂട്ടീവുകളും ഇന്ത്യൻ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ നീക്കം സംബന്ധിച്ച് […]
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 42 ലക്ഷത്തിലേക്ക്
ലോക്ക്ഡൌണ്‍ ജൂണ്‍ 1 വരെ നീട്ടിയെങ്കിലും നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് പ്രഖ്യാപിക്കാനൊരുങ്ങുകയാണ് ബ്രിട്ടണ്‍ ലോകത്ത് കോവിഡ് ബാധിതര്‍ നാല്പത്തിയൊന്ന് ലക്ഷത്തി എഴുപത്തി അറായിരം കടന്നു. മരണം രണ്ട് ലക്ഷത്തി എണ്‍പത്തി അയ്യായിരത്തോടടുക്കുകയാണ്. ലോക്ക്ഡൌണ്‍ ജൂണ്‍ 1 വരെ നീട്ടിയെങ്കിലും നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് പ്രഖ്യാപിക്കാനൊരുങ്ങുകയാണ് ബ്രിട്ടണ്‍. അമേരിക്ക, ബ്രിട്ടന്‍, റഷ്യ,ബ്രസീല്‍ എന്നിവിടങ്ങളില്‍ മരണനിരക്കും രോഗ വ്യാപനതോതും ക്രമാതീതമായി വര്‍ധിക്കുകയാണ്,, അമേരിക്കയില്‍ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 720 പേര്‍ മരിച്ചു. ഇരുപതിനായിരത്തോളം പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. […]
സൗദി അറേബ്യയില്‍ പെട്രോള്‍ വില കുത്തനെ കുറച്ചു; 67 ഹലാലക്ക് ഒരു ലിറ്റര്‍ പെട്രോള്‍
സൗദി അറേബ്യയില്‍ പെട്രോള്‍ വില കുത്തനെ കുറഞ്ഞു. 91 ഇനം പെട്രോളിന് 67 ഹലാലയാണ് ഇനി വില. ഇതുവരെ 1.31 റിയാലായിരുന്നു. 95 ഇനത്തിന് 82 ഹലാലയാണ് ഇനി വില. ഇതുവരെ 1.47 റിയാലായിരുന്നു ഇതുവരെ. കോവിഡ് സാഹചര്യത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞതാണ് വില കുറക്കാന്‍ കാരണം. അടുത്ത മാസം 10 വരെ ഈ നിരക്കിലാകും വില്‍പന. ഓരോ മാസത്തിലുമാണ് സൌദി അരാംകോ വില അന്താരാഷ്ട്ര വിപണി വിലക്കനുസരിച്ച് ആഭ്യന്തര മാര്‍ക്കറ്റില്‍ […]
കോവിഡിനെതിരായ പോരാട്ടത്തില്‍ ഉത്തരകൊറിയയെ സഹായിക്കാന്‍ തയ്യാറെന്ന് ചൈന
ഇതുവരെ ഒരു കോവിഡ് കേസ് പോലും ഔദ്യോഗികമായി റിപ്പോര്‍ട്ടു ചെയ്യാത്ത രാജ്യമാണ് ഉത്തരകൊറിയ. എന്നാല്‍, ഇതിന് സാധ്യത കുറവാണെന്നാണ് ഒരുവിഭാഗം ആരോഗ്യവിദഗ്ധരുടെ നിഗമനം… കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ഉത്തരകൊറിയയെ സഹായിക്കാന്‍ തയ്യാറാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. ഇന്ന് ദേശീയ ടെലിവിഷനിലൂടെയാണ് ചൈനീസ് പ്രസിഡന്റ് ഉത്തരകൊറിയക്ക് സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കോവിഡിനെ നിയന്ത്രിച്ച ചൈനയെ പ്രശംസിച്ച് കിം ജോങ് ഉന്‍ കത്തയച്ചിരുന്നു. കോവിഡിനെതിരായ യുദ്ധത്തില്‍ വിജയിക്കാനായത് വളരെ വലുതാണ്. ഇത് അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് കിം […]
ട്രംപിന്‍റെ മകളുടെ സഹായിക്കും കോവിഡ‍്; വൈറ്റ് ഹൗസ് ആശങ്കയുടെ മുള്‍മുനയില്‍
അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ഔദ്യോഗിക വക്താവ് കാത്തി മില്ലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച അതേ ദിവസം തന്നെയാണ് ഇവാന്‍കയുടെ സഹായിക്കും കോവിഡ് ബാധയുള്ളതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപിന്‍റെ സഹായിക്കും വൈറ്റ് ഹൗസിലെ മുതിർന്ന ഉപദേശകനും കോവിഡ് 19 സ്ഥിരീകരിച്ചതോടെ വൈറ്റ് ഹൗസ് ആശങ്കയുടെ മുള്‍മുനയില്‍. അതേസമയം, പേഴ്സണല്‍ അസിസ്റ്റന്‍റ് ആഴ്ചകളോളമായി ഇവാന്‍കയ്ക്കൊപ്പം ഉണ്ടായിരുന്നില്ലെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ഔദ്യോഗിക വക്താവ് […]
കേന്ദ്ര സര്‍ക്കാര്‍ 12 ലക്ഷം കോടി രൂപ കടമെടുക്കും
കോവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കടമെടുക്കുന്ന തുക കുത്തനെ വര്‍ധിച്ചിരിക്കുകയാണ്… 2021 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തികവര്‍ഷത്തില്‍ 12 ലക്ഷം കോടിരൂപ(160 ബില്യണ്‍ ഡോളര്‍) കടമെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നു. നേരത്തെ 7.8 ലക്ഷം കോടി കടമെടുക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. കോവിഡിനെ തുടര്‍ന്നുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് തുക കുത്തനെ വര്‍ധിപ്പിച്ചിരിക്കുന്നതെന്ന് റിസര്‍വ് ബാങ്കും സര്‍ക്കാരും പുറത്തുവിട്ട പ്രത്യേകം വാര്‍ത്താക്കുറിപ്പുകളില്‍ വ്യക്തമാക്കുന്നു. ഓരോ ആഴ്ച്ചയും കടപത്രങ്ങള്‍ വഴി 30000 കോടി സമാഹരിക്കാനാണ് പദ്ധതി. മാര്‍ച്ചില്‍ 19000 കോടി മുതല്‍ 20000 […]
ലോകത്ത് കോവിഡ് ബാധിതര്‍ 40 ലക്ഷം കടന്നു; ഭീതിയൊഴിയാതെ അമേരിക്ക
ലോകത്ത് കോവിഡ് ബാധിതര്‍ 40 ലക്ഷം ടന്നു. മരണം 2,76,000 ത്തോടടുക്കുന്നു. ബ്രിട്ടണിലും അമേരിക്കയിലും സ്ഥിതി അതിസങ്കീര്‍ണമായി തുടരുകയാണ്. അതേസമയം അമേരിക്കയില്‍ തൊഴിലില്ലായ്മ നിരക്കില്‍ 14.7 ശതമാനത്തിന്‍റെ വര്‍ധനവ് രേഖപ്പെടുത്തി. അമേരിക്ക, ബ്രിട്ടന്‍, റഷ്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ രോഗവ്യാപനതോതും മരണവും ദിനംപ്രതി വര്‍ധിക്കുകയാണ്. അമേരിക്കയില്‍ 24 മണിക്കൂറിനുള്ളില്‍ 1575 പേര്‍ മരിച്ചു. ഇരുപത്തി അയ്യായിരത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് മരണം 78,000 കടന്നു. രോഗബാധിതരുടെ എണ്ണത്തിൽ റഷ്യ ജർമ്മനിയെയും ഫ്രാൻസിനെയും മറികടന്നു. ഇതോടെ […]
വൈറ്റ് ഹൗസ് കോവിഡ് ഭീതിയില്‍, വൈസ് പ്രസിഡന്റിന്റെ വക്താവിന് കോവിഡ് സ്ഥിരീകരിച്ചു
കോവിഡ് സ്ഥിരീകരിച്ച മില്ലര്‍ വൈറ്റ്ഹൗസിലെ ഉന്നതതല യോഗങ്ങളില്‍ പങ്കെടുക്കാറുള്ള വ്യക്തിയാണ്. അവരുടെ ജീവിത പങ്കാളിയായ സ്റ്റീഫന്‍ മില്ലര്‍ പ്രസിഡന്റിന്റെ അംഗരക്ഷക സംഘത്തില്‍ പെട്ടയാളുമാണ്… ഒരാഴ്ച്ചക്കിടെ രണ്ടാമത്തെ കോവിഡ് കേസും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതോടെ വൈറ്റ് ഹൗസും കോവിഡ് ഭീതിയില്‍. അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ഔദ്യോഗിക വക്താവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച്ച പ്രസിഡന്റിന്റെ അനുചരന്മാരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴും മാസ്‌ക് ധരിക്കേണ്ടതില്ലെന്ന നിലപാടാണ് ഡോണള്‍ഡ് ട്രംപിനുള്ളത്. വൈസ് പ്രസിഡന്റിന്റെ വക്താവായ കാത്തി മില്ലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്നാണ് […]
ഗൾഫിൽ കോവിഡ് ബാധിതര്‍ 91,000 കടന്നു; മരണം 486 ആയി
ഗൾഫിൽ കോവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം 58 ആയി സൗദിയിൽ പത്തും യു.എ.ഇയിൽ ഒമ്പതും കുവൈത്തിൽ മൂന്നും പേർ കോവിഡ് ബാധിച്ച് മരിച്ചതോടെ ഗൾഫിൽ മരണസംഖ്യ 486 ആയി. വിവിധ രാജ്യങ്ങളിലായി നാലായിരത്തിലേറെ പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഗൾഫിൽ രോഗബാധിതരുടെ എണ്ണം 91,000 കടന്നു. യു.എ.ഇയിൽ മൂന്ന് പേൾ ഉൾപ്പെടെ ഇന്നലെ 5 മലയാളികൾ കൂടി മരിച്ചതോടെ ഗൾഫിൽ കോവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം 58 ആയി. ഇവരിൽ കൂടുതൽ പേർ […]