ഓക്സ്ഫഡ് വാക്സിൻ ഇന്ത്യയിൽ ഉപയോഗിക്കാൻ അനുമതി തേടി സെറം ഇൻസ്റ്റിറ്റ്യൂട്ട്. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യക്ക് ഇത് സംബന്ധിച്ച അപേക്ഷ നൽകി. വാക്സിൻ ഉപയോഗത്തിന് അനുമതിക്കായി അപേക്ഷ നൽകുന്ന ആദ്യ ആദ്യ ഇന്ത്യൻ കോവിഡ് വാക്സിൻ കമ്പനിയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട്. ഓക്സ്ഫഡ് സർവ്വകലാശാലയും ആസ്ട്ര സെനേകയും ചേർന്നാണ് ‘കൊവിഷീൽഡ്’ വികസിപ്പിക്കുന്നത്. ഐസിഎംആർ കണക്കനുസരിച്ച് സെറം ഇതിനോടകം 40 മില്യൺ ഡോസ് പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അമേരിക്കൻ മരുന്ന് കമ്പനിയായ ഫൈസർ വാക്സീൻ ഉപയോഗിക്കാൻ അനുമതി തേടി […]
World
വില മതിക്കാനാവാത്തതാണ് ഈ കരുതല്‍; കോവിഡ് രോഗിയെ നെഞ്ചോട് ചേര്‍ത്ത് ഡോക്ടര്‍, വൈറലായി ചിത്രം
കോവിഡ് മഹാമാരി സൃഷ്ടിച്ച ഭീതിയില്‍ നിന്നും പുറത്തുകടക്കാനാവാതെ ജീവിക്കുകയാണ് ലോകം. ഈ അതിജീവനത്തിന്‍റെ കാലത്ത് ആശ്വാസത്തിന്‍റെ ഓരോ വാക്കും ചെറിയ തലോടല്‍ പോലും ഒരു കുളിര്‍ തെന്നല്‍ പോലെയായിരിക്കും. പ്രത്യേകിച്ചും അതൊരു ഡോക്ടറുടെ അടുത്ത് നിന്നാകുമ്പോള്‍. അദ്ദേഹം രോഗിക്ക് പകരുന്ന സാന്ത്വനം ചെറുതല്ല. വയസായ ഒരു കോവിഡ് രോഗിയെ ഡോക്ടര്‍ ചേര്‍ത്തുപിടിക്കുന്ന ചിത്രം കണ്ട് ലോകത്തിന്‍റെയും കണ്ണ് നിറയുകയാണ്. അമേരിക്കയിലെ ടെക്‌സാസില്‍ ഹോസ്റ്റണിലെ യുണൈറ്റഡ് മെമ്മോറിയല്‍ മെഡിക്കല്‍ സെന്‍ററിലെ ഡോ. ജോസഫ് വരോണ്‍ ആണ് ഹൃദയസ്പര്‍ശിയായ ഈ […]
സൗദിയിലെ സ്ഥാപനങ്ങൾക്ക് സെൻട്രൽ ബാങ്ക് അനുവദിച്ച ലോൺ തിരിച്ചടക്കാൻ വീണ്ടും സാവകാശം
സൗദിയിലെ വിവിധ സ്ഥാപനങ്ങൾക്ക് സെൻട്രൽ ബാങ്ക് അനുവദിച്ച ലോൺ തിരിച്ചടക്കാൻ വീണ്ടും സാവകാശം നൽകി. അടുത്ത മാർച്ച് അവസാനം വരെയാണ് സമയം നീട്ടി നൽകിയത്. ഇതോടെ മലയാളികളടക്കം ജോലി ചെയ്യുന്ന വിവിധ സ്ഥാപനങ്ങൾക്ക് തീരുമാനം ആശ്വാസമാകും. സൗദി സ്വകാര്യ മേഖലയിലെ പൗരന്മാരുടെ വിവിധ സ്ഥാപനങ്ങൾക്ക് സൗദി സെൻട്രൽ ബാങ്ക് അഥവാ സാമ നേരത്തെ ധനസഹായം അനുവദിച്ചിരുന്നു. കോവിഡ് സാഹചര്യത്തിലാണ് പ്രതിസന്ധി മറികടക്കാൻ ധനസഹായം നൽകിയത്. ഈ വർഷം മാർച്ച് 14നാണ് സെൻട്രൽ ബാങ്ക് ധനസഹായം പ്രഖ്യാപിച്ചത്. ഇതിനകം […]
ശ്രീലങ്കന്‍ ജയിലില്‍ കലാപം; എട്ടുപേര്‍ കൊല്ലപ്പെട്ടു
തടവുകാര്‍ രക്ഷപെടാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നുണ്ടായ കലാപത്തില്‍ ശ്രീലങ്കന്‍ ജയിലില്‍ എട്ട് ജയില്‍പ്പുള്ളികള്‍ കൊല്ലപ്പെട്ടു. ശ്രീലങ്കന്‍ ആസ്ഥാനമായ കൊളംബോയിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള മഹാര ജയിലിൽ ആണ് സംഭവം നടന്നത്. സംഭവത്തില്‍ 55 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടുപേര്‍ പൊലീസുകാര്‍ ആണ്. കോവിഡ് വ്യാപനം മൂലമാണ് തടവുകാര്‍ രക്ഷപെടാന്‍ ശ്രമിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ജയിലിലെ റിമാൻഡ് തടവുകാരിൽ ചിലർ ബലം പ്രയോഗിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതാണ് സംഭവങ്ങൾക്ക് വഴിവെച്ചതെന്നാണ് ജയില്‍ അധികൃതരുടെ പക്ഷം. ശ്രീലങ്കന്‍ ജയിലുകളില്‍ കോവിഡ് പടര്‍ന്നുപിടിക്കുകയാണെന്നും തടവുകാരെ […]
കോവിഡ് നിയന്ത്രണങ്ങളോടെ ദേശീയദിനം ആഘോഷിച്ച് ഒമാന്‍
കോവിഡ് നിയന്ത്രണങ്ങളിൽ പൊലിമകളില്ലാതെ ഒമാൻ അമ്പതാം ദേശീയ ദിനം ആഘോഷിച്ചു. ദേശീയദിനത്തിെൻറ പ്രധാന ആകർഷണമായ സൈനിക പരേഡും ഇക്കുറി ഉണ്ടായിരുന്നില്ല. മുൻകാലങ്ങളിൽ വലിയ രീതിയിലുള്ള ആഘോഷങ്ങൾ നടന്നിരുന്ന സ്കൂളുകളിൽ ഇപ്പ്രാവശ്യം പരിപാടികൾ സംഘടിപ്പിച്ചില്ല. സ്വദേശികൾ ജോലി ചെയ്യുന്ന ഓഫീസുകളിൽ ചെറിയ രീതിയിലുള്ള ആഘോഷ പരിപാടികൾ മാത്രമാണ് ഉണ്ടായത്. വിവിധ ഓഫീസുകളിൽ സ്വദേശികളും പ്രവാസികളും ചേർന്ന് കേക്ക് മുറിച്ചായിരുന്നു ആഘോഷം.
കണ്ണീർ ഓർമയായി വിൻസേ റഫേറ്റ്; ദുഃഖം പങ്കുവെച്ച് ദുബൈ കിരീടാവാശിയും
സാഹസികത ഇഷ്ടപ്പെടുന്നവരെ കണ്ണീരിലാഴ്ത്തുകയാണ് ദുബൈ ജെറ്റ്മാൻ പൈലറ്റ് വിൻസെ റഫേറ്റിന്റെ വിയോഗം. ദുബൈ കിരീടാവാകാശി ഉൾപ്പെടെയുള്ളവർ ആ ദുഃഖം പങ്കുവെച്ചു. ഇന്നലെ പരിശീലനത്തിടെ അപകടത്തിലാണ് ഫ്രഞ്ച് യുവ പൈലറ്റ് വിൻസെ റഫേറ്റ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹ്യൂമൻ ഫ്ളൈറ്റ് മിഷന്റെ ഭാഗമായി നിലത്തുനിന്ന് സ്വയം പൊങ്ങി സ്വയം നിയന്ത്രിച്ചു പറക്കാനുള്ള ശ്രമങ്ങളുടെ ആദ്യഘട്ടം ഈ സാഹസികൻ വിജയകരമായി പൂർത്തിയാക്കിയത്. ബുർജ് ഖലീഫക്ക് മുകളിൽ നിന്ന് കാർബൺ ചിറകുകൾ ഘടിപ്പിച്ച് പറന്നും, വിമാനത്തിന് ഒപ്പം പറന്നും ചരിത്രം തീർത്തവൻ. […]
അമേരിക്കയുമായുള്ള ബന്ധം ദൃഢമായി തുടരുമെന്ന് സൗദി മന്ത്രി
എത് പ്രതിസന്ധി ഘട്ടങ്ങളിലും ഉലയാതെ നിന്നതാണ് സൗദിയും അമേരിക്കയും തമ്മിലുള്ള ബന്ധമെന്ന് സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ. ഡെമോക്രാറ്റ്സോ റിപ്പബ്ലിക്കൻസോ മാറി മാറി വന്നാലും ഉലയാത്തതാണ് ഇരു രാജ്യങ്ങളും തമ്മിലെ നയതന്ത്ര ബന്ധം. ജ20 ഉച്ചകോടി ഒരുക്കങ്ങൾക്കിടെ മാധ്യമങ്ങളുമായി സംസാരിക്കുകകായിരുന്നു അദ്ദേഹം. ബൈഡൻ തെരഞ്ഞെടുക്കപ്പെട്ട ശേഷം ഒരു സൗദി മന്ത്രിയുടെ ആദ്യ പ്രതികരണമാണിത്. റിയാദിലെ ജി20 ഉച്ചകോടിക്ക് മുന്നോടിയായി കിങ് അബ്ദുള്ള സെന്റർ പെട്രോളിയം സ്റ്റഡീസ് ആന്റ് റിസേർച്ച് സെന്ററിൽ അന്താരാഷ്ട്ര മാധ്യമങ്ങളോട് […]
കൊവിഡ് വാക്സിൻ നിർമാതാക്കളെ ഹാക്കർമാർ ലക്ഷ്യമിടുന്നതായി മൈക്രോസോഫ്റ്റ്
കൊവിഡ് വാക്സിൻ നിർമാതാക്കളെ ഹാക്കർമാർ ലക്ഷ്യമിടുന്നതായി മൈക്രോസോഫ്റ്റ്. ഗവേഷകരേയും ആശുപത്രികളേയും ലക്ഷ്യമിട്ടാണ് ഹാക്കർമാർ സൈബർ ആക്രമണം നടത്തുന്നത്. സ്ട്രോൺടിയം അഥവാ ഫാൻസി ബിയർ, ഉത്തരകൊറിയയിലെ സിൻക്, സെറിയം എന്നീ കുപ്രസിദ്ധ ഹാക്കിങ് സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. ഇവർ ഇരു രാജ്യങ്ങളിലേയും സർക്കാർ ഏജൻസികളുമായി ബന്ധമുള്ളവരാണ്. ഇന്ത്യ, കാനഡ, ഫ്രാൻസ്, ദക്ഷിണ കൊറിയ, യു.എസ്, എന്നിവിടങ്ങളിലെ ഗവേഷകരും ആശുപത്രികളേയുമാണ് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. ഉത്തര കൊറിയയിലേയും റഷ്യയിലെയും ഹാക്കർമാരാണ് ഇതിന് പിന്നിലെന്നും മൈക്രോസോഫ്റ്റ് ഉൽപന്നങ്ങൾക്ക് ഇതിനെ തടയാൻ […]
സൗദി വിമാനത്താവളങ്ങളിൽ വിരലടയാളം ഒഴിവാക്കും; നേത്രപടലം അടയാളമായി സ്വീകരിക്കും
സൗദി വിമാനത്താവളങ്ങളിൽ വിരലടയാളത്തിന് പകരം നേത്രപടലം അടയാളമായി സ്വീകരിക്കാൻ പാസ്പോർട്ട് വിഭാഗം തയ്യാറെടുക്കുന്നു. ഇതിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നതായാണ് റിപ്പോർട്ടുകൾ. നേത്രപടലം അടയാളമായി സ്വീകരിച്ചാൽ സുരക്ഷ വർധിപ്പാക്കാനാകുമെന്ന് പാസ്പോർട്ട് വിഭാഗം പ്രതീക്ഷിക്കുന്നു. വിദേശത്ത് നിന്നെത്തുന്നവരുടെ വിരലടയാളമാണ് പാസ്പോർട്ട് വിഭാഗം എമിഗ്രേഷനിൽ സ്വീകരിക്കുന്നത്. ഇതിന് പകരം കണ്ണിലെ ഐറിസ് അഥവാ നേത്രപടലം അടയാളമായി സ്വീകരിക്കാനാണ് നാഷണൽ ഇൻഫർമേഷൻ സെന്ററിന്റെ ശ്രമം. ഇതിനായുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായി സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനായി മുന്തിയ ഇനം ഉപകരണങ്ങൾ ഉടനെത്തും. […]
കുട്ടികളുടെ മരണ കാരണമാകുന്ന രോഗങ്ങളില്‍ ന്യൂമോണിയ ഒന്നാമത്
നവംബർ 12 – ലോക ന്യുമോണിയ ദിനം. രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലാണ് ന്യുമോണിയ വില്ലനാകുന്നത്. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ പുലർത്തിയാൽ ഈ രോഗത്തെ ഒരു പരിധി വരെ തടയാനാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ലോകത്താകമാനം കുട്ടികളുടെ മരണ കാരണമാകുന്ന രോഗങ്ങളിൽ ഒന്നാം സ്ഥാനമാണ് ന്യുമോണിയയ്ക്ക്. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം 25 ലക്ഷത്തോളം പേരാണ് കഴിഞ്ഞ വർഷം മാത്രം ന്യുമോണിയ ബാധിച്ച് മരിച്ചത്. പ്രായമായവരിലും അമിതമായി പുകവലിക്കുന്നവരിലും ന്യുമോണിയ സാധ്യത കൂടുതലാണ്. ഇത്തരം ആളുകൾ ശ്വാസതടസം പോലുള്ള […]