ഗസ്സയിൽ ഇസ്രായേൽ നരഹത്യ തുടരുന്നതിനിടയിൽ ദേശീയ പണിമുടക്കുമായി ഫലസ്ഥീൻ സംഘടനകൾ. അഭിപ്രായ ഭിന്നതകളെല്ലാം മറന്നാണ് വിവിധ ഫലസ്ഥീൻ സംഘടനകൾ ഇന്ന് ദേശവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചത്. ഫലസ്ഥീനു പുറമെ ഇസ്രായേൽ നഗരങ്ങളിലും അധിനിവിഷ്ട പ്രദേശങ്ങളിലെല്ലാം ഇന്ന് ഹർത്താൽ പൂർണമാണ്. ഇതിനു മുൻപ് 1936ലാണ് അവസാനമായി ഫലസ്ഥീനിൽ ദേശീയ പണിമുടക്ക് നടന്നത്. അന്ന് ബ്രിട്ടീഷ് അധിനിവേശ നയങ്ങൾക്കെതിരായായിരുന്നു പണിമുടക്ക്. ജനരോഷമിളക്കി കൂടുതൽ ആളുകളെ അതിക്രമങ്ങൾക്കെതിരെ ഒന്നിപ്പിക്കുകയാണ് പണിമുടക്കിലൂടെ ലക്ഷ്യമിടുന്നത്. പതിറ്റാണ്ടുകൾക്കിടയിൽ ഫലസ്ഥീനിൽ ഇസ്രായേൽ നടത്തുന്ന ഏറ്റവും വലിയ ആക്രമണത്തിൻരെ പശ്ചാത്തലത്തില്‍ […]
World
ഇസ്രയേൽ-പലസ്തീൻ സംഘർഷം രൂക്ഷം; ഗാസയിൽ മരണം 200 കടന്നു
ഇസ്രയേൽ-പലസ്തീൻ സംഘർഷം രണ്ടാം ആഴ്ചയും തുടരുന്നു. ആക്രമണങ്ങളിൽ ഗാസ മുനമ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 200 കടന്നു. 1500ലധികം പലസ്തീനികൾക്ക് പരുക്കേറ്റിട്ടുണ്ട്. സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം 61 കുട്ടികളടക്കം 212 പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടതായി അൽജസീറ റിപ്പോർട്ട് ചെയ്തു. അതേസമയം ആക്രമണങ്ങൾ പലസ്തീനിയൻ പൗരന്മാരെ ലക്ഷ്യം വച്ചുള്ളതല്ലെന്നും മരിച്ചവരിൽ കൂടുതലും ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട തീവ്രവാദികളാണെന്നും ഇസ്രയേൽ ആരോപിക്കുന്നു. തിങ്കളാഴ്ചയും ഇസ്രയേൽ ഗാസയിൽ വ്യോമാക്രമണം തുടർന്നു. മൂന്ന് പലസ്തീൻ പൗരന്മാരാണ് ഇന്നലെ കൊല്ലപ്പെട്ടത്. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷം അവസാനിപ്പിക്കാനുള്ള […]
ഇസ്രായേലുമായി 735 മില്യൻ ഡോളറിന്റെ ആയുധക്കച്ചവടവുമായി യുഎസ്
ഗസ്സയ്ക്കുനേരെയുള്ള ആക്രമണം തുടരുന്നതിനിടെ ഇസ്രായേലിന് കൂടുതൽ ആയുധ സഹായവുമായി അമേരിക്ക. ഇസ്രായേലുമായുള്ള 735 മില്യൻ ഡോളറിന്റെ ആയുധക്കച്ചവടത്തിന് ബൈഡൻ ഭരണകൂടം അംഗീകാരം നൽകി. വാഷിങ്ടൺ പോസ്റ്റാണ് പുതിയ ആയുധക്കച്ചവടം റിപ്പോർട്ട് ചെയ്തത്. ഫലസ്ഥീനിൽ നടത്തുന്ന ഇസ്രായേൽ ആക്രമണങ്ങൾക്ക് പിന്തുണ നൽകുന്ന നടപടിക്ക് യുഎസ് കോൺഗ്രസിൽനിന്നും സെനറ്റിൽനിന്നും വിമർശനമുയരുന്നതിനിടെയാണ് ആയുധക്കരാറുമായി ബൈഡൻ ഭരണകൂടം മുന്നോട്ടുപോകുന്നത്. ഇസ്രായേലിന് ആയുധങ്ങൾ വിൽക്കുന്ന വിവരം ഈ മാസം അഞ്ചിന് കോൺഗ്രസിനെ അറിയിച്ചിരുന്നതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. ഗസ്സ ആക്രമണത്തിൽ നേരത്തെയും ജോ […]
എന്റെ ജനതയ്ക്കു വേണ്ടി പ്രാർത്ഥിക്കൂ; മിസ് യൂനിവേഴ്‌സ് വേദിയിൽ സൈനിക പീഡനത്തിനെതിരെ ശബ്ദമുയർത്തി മ്യാന്മർ സുന്ദരി
ലോക സൗന്ദര്യ മത്സരത്തിൽ സ്വന്തം നാട്ടിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശബ്ദമുയർത്തി മ്യാന്മറിൽനിന്നുള്ള മത്സരാർത്ഥി. തുസർ വിന്ത് ല്വിൻ ആണ് ഫ്‌ളോറിഡയിൽ നടന്ന മിസ് യൂനിവേഴ്‌സ് മത്സരവേദി പട്ടാള ഭരണത്തിന്റെ യാതന അനുഭവിക്കുന്ന സ്വന്തം ജനതയ്ക്കുള്ള ഐക്യദാർഢ്യ പ്രഖ്യാപനത്തിനുള്ള അവസരമാക്കിയത്. തുസർ വിന്ത് ല്വിൻ ലോകസൗന്ദര്യ മത്സരവേദിയിൽ ‘മ്യാന്മറിനു വേണ്ടി പ്രാർത്ഥിക്കൂ’ എന്ന് എഴുതിയ പ്ലക്കാർഡ് പിടിച്ചുനിൽക്കുന്ന ചിത്രം വൈറലായിരിക്കുകയാണ്. ഞായറാഴ്ച നടന്ന മിസ് യൂനിവേഴ്‌സ് ഫൈനലിലായിരുന്നു മ്യാന്മറുകാരിയുടെ പ്രതിഷേധ പ്രകടനം. എന്റെ ജനത പട്ടാളത്തിന്റെ വെടിയേറ്റ് ദിനംപ്രതി […]
അന്തർദ്ദേശീയ അത്മായ സമ്മേളനത്തിൽ “ആഗോള സീറോ മലബാർ അൽമായ സിനഡ് “രൂപീകരണത്തിന് തീരുമാനം …രൂപീകരണകമ്മിറ്റിയിൽ സ്വിറ്റസർലണ്ടിൽ നിന്നും ശ്രീ ആന്റണി പനയ്ക്കൽ .
കത്തോലിക്കാ സഭക്കു നേരിട്ടിരിക്കുന്ന മൂല്യ ച്യുതിയിൽ നിന്നും മോചനത്തിനായും കത്തോലിക്കാ സഭകളിലെ അത്മായർ അനുഭവിക്കുന്ന അവഗണനക്കെതിരെ പോരാടാനും തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാനുമായി ആഗോള സീറോ മലബാർ അൽമായ സിനഡ് രൂപീകരണത്തിനുവേണ്ടി കേരളാ കാത്തോലിക് ചർച്ച റീഫോർമേഷൻ മൂവ്‌മെന്റ് നോർത്ത് അമേരിക്കയുടെ ( KCRMNA) നേതൃത്വത്തിൽ കത്തോലിക്ക സഭ നവീകരണ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ സംഘടനകളെയും കൂട്ടായ്മകളെയും ഒരു കുടക്കീഴിൽ ഒരുമിച്ച് ചേർത്ത് കഴിഞ്ഞ മെയ് പന്ത്രണ്ടാം തിയതി മീറ്റിങ്ങ് സംഘടിപ്പിച്ചു . മെയ് 12 ബുധനാഴ്ച 8 […]
വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാസ്ക് വേണ്ടെന്ന് പ്രഖ്യാപിച്ച് അമേരിക്ക
വാക്സിന്‍ ഡോസുകള്‍ പൂര്‍ണമായും സ്വീകരിച്ചവര്‍ മാസ്ക് ധരിക്കേണ്ടതില്ലെന്ന് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. യു.എസ് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍റ് പ്രിവെന്‍ഷന്‍റെതാണ് തീരുമാനം. സാമൂഹിക അകലം പാലിക്കുന്നതിനും ഇളവ് നല്‍കിയിട്ടുണ്ട്. കോവിഡിനെതിരായ പോരാട്ടത്തിലെ നിര്‍ണായക ഘട്ടമാണിതെന്നും ചിരിയിലൂടെ അഭിവന്ദനം ചെയ്യാനുള്ള അമേരിക്കക്കാരുടെ അവകാശം വീണ്ടെടുത്തതായും പ്രസിഡന്‍റ് ബൈഡന്‍ പറഞ്ഞു. എന്നാല്‍ വാക്സിന്‍ സ്വീകരിക്കാത്തവര്‍ മാസ്ക് ധരിക്കുന്നതു തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു ഫിനിഷിങ് ലൈന്‍ തൊടുന്നതു വരെ നമ്മള്‍ സ്വയം സംരക്ഷിക്കുന്നതു തുടരണം. ഇതുപോലൊരു വലിയ […]
അറബിക്കടലെ ന്യൂനമര്‍ദം ‘ടൌട്ട’ ചുഴലിക്കാറ്റാകും; സംസ്ഥാനത്ത് അതി ജാഗ്രത
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്. ശനിയാഴ്ച അഞ്ച് ജില്ലകളില്‍ അതിതീവ്രമഴയുണ്ടാകും. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ഞായറാഴ്ചയോടെ ചുഴലിക്കാറ്റാകും. ജില്ലാഭരണകൂടങ്ങളോട് സജ്ജരാകാന്‍ സര്‍ക്കാര്‍ നിര്‍ദേശം നൽകി. അറബിക്കടലില്‍ ലക്ഷദ്വീപിനോട് ചേര്‍ന്ന് രൂപം കൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിക്കുകയാണ്. നാളെയോടെ തീവ്രന്യൂനമര്‍ദമാകും. ഞായറാഴ്ച ടൌട്ട ചുഴലിക്കാറ്റായി വടക്ക് പടിഞ്ഞാറന്‍ ദിശയിലേക്ക് സഞ്ചരിക്കും. ചുഴലിക്കാറ്റിന്‍റെ സഞ്ചാര പഥം കേരള തീരത്തിനോട് അടുത്ത നില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് അതീവജാഗ്രത പ്രഖ്യാപിച്ചു. മണിക്കൂറില്‍ ൮൦ കിലോമീറ്ററിലേറെ വേഗതിയില്‍ കാറ്റ് വീശും. നാളെ […]
വാക്സിനുകളുടെ 83 ശതമാനവും ലഭിച്ചത് സമ്പന്ന രാജ്യങ്ങള്‍ക്കെന്ന് ലോകാരോഗ്യ സംഘടന
കോവിഡിന്റെ രണ്ടാം തരംഗത്തിനിടയിലും ലോകജനസംഖ്യയുടെ വലിയൊരു വിഭാഗത്തിനും പ്രതിരോധ വാക്‌സിന്‍ ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. ലോകത്തന്റെ വലിയൊരു വിഭാഗത്തിന് വാക്സിൻ ഇപ്പോഴും കിട്ടാക്കനിയാണെന്നും ഡബ്ല്യു.എച്ച്.ഒ മേധാവി ടെഡ്രോസ് അഥനോ ഗബ്രിയേസസ് പറഞ്ഞു. ലോജനസംഖ്യയുടെ 53 ശതമാനത്തെ പ്രതിനിധീകരിക്കുന്ന സമ്പന്നവും ഇടത്തരവുമായ രാജ്യങ്ങള്‍ക്കാണ് ലോകത്തിലെ 83 ശതമാനം വാക്‌സിനും ലഭിച്ചത്. എന്നാൽ 47 ശതമാനം വരുന്ന താഴേകിടയിലുള്ള രാജ്യങ്ങൾക്ക് പതിനേഴ് ശതമാനം വാക്സിൻ മാത്രമാണ് ലഭിച്ചതെന്നും ഗെബ്രിയേസസ് പറഞ്ഞു. വൈറസ് വകഭേദങ്ങള്‍ക്കും ഭാവിയിലെ അത്യാഹിതങ്ങള്‍ക്കും എതിരായി തയ്യാറെടുക്കുന്നതിന് പൊതുജനാരോഗ്യം […]
കോവിഡ് മുക്തരില്‍ എട്ടു മാസംവരെ ആന്‍റിബോഡി നിലനില്‍ക്കും- പഠനം
കോവിഡ് മുക്തരായവരില്‍ കുറഞ്ഞത് എട്ടു മാസംവരെ കൊറോണ വൈറസിനെതിരെയുള്ള ആന്‍റിബോഡി നിലനില്‍ക്കുമെന്ന് പഠനം. ഇറ്റലിയിലെ ഐ.എസ്.എസ് നാഷണല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഇറ്റലിയില്‍ കോവിഡ് ആദ്യ തരംഗത്തില്‍ രോഗം ബാധിച്ച 162 പേരെയാണ് പഠനവിധേയമാക്കിയത്. രോഗമുക്തരായ ഇവരില്‍ നിന്ന് മാര്‍ച്ച്, ഏപ്രില്‍, നവംബര്‍ മാസങ്ങളില്‍ ശേഖരിച്ച സാംപിളുകള്‍ ഉപയോഗിച്ച് വിവിധ ഘട്ടങ്ങളിലായാണ് പഠനം നടത്തിയത്. എട്ടു മാസത്തിലധികം ഇടവേളയില്‍ സാംപിള്‍ പരിശോധിച്ചു. ഇക്കാലയളവില്‍ ആന്‍റിബോഡി സാന്നിധ്യത്തില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട്. 162 പേരില്‍ […]
കോവിഡിന്‍റെ ഇന്ത്യൻ വകഭേദം കൂടുതൽ അപകടകാരിയെന്ന് ലോകാരോഗ്യ സംഘടന
കൊറോണ വൈറസിന്‍റെ ഇന്ത്യൻ വകഭേദം കൂടുതൽ അപകടകാരിയെന്ന് ലോകാരോഗ്യ സംഘടന. B1617 വൈറസിന്‍റെ രോഗവ്യാപന ശേഷിയെക്കുറിച്ചുള്ള വിശദമായ പഠനങ്ങൾ നടക്കുകയാണ് . കോവിഡ് വ്യാപനം തടയാൻ പ്രതിരോധ നടപടികൾ ഊർജിതമാക്കണമെന്നും ഡബ്ള്യൂ.എച്ച്.ഒ മുന്നറിയിപ്പ് നൽകി. ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിന് കാരണമായി വിലയിരുത്തപ്പെടുന്ന B1617 വകഭേദം ഗുരുതരമാണെന്ന് ലോകാരോഗ്യ സംഘടനയും ചൂണ്ടിക്കാട്ടുന്നു . ജീനോം സീക്വൻസിങ് ഉൾപ്പെടെ വിശദമായ പഠനങ്ങൾ വൈറസിന്‍റെ രോഗ വ്യാപന ശേഷിയെക്കുറിച്ച് നടക്കുന്നുണ്ട്. ഇവയുടെ ഫലം ലഭിച്ചാൽ മാത്രമേ എത്രമാത്രം അപകടകാരിയാണ് വൈറസ് […]