World

ഇസ്രായേല്‍ ആക്രമണം മാനവികതക്കെതിരായ കുറ്റകൃത്യം: തുര്‍ക്കി

ഗാസയിലും അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളിലും ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങള്‍ മാനവികതക്കെതിരായ കുറ്റകൃത്യമാണെന്ന് തുര്‍ക്കി. യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ പ്രത്യേക സെഷനില്‍ സംസാരിക്കുമ്പോഴാണ് തുര്‍ക്കി വിദേശകാര്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ഫലസ്തീനിലെ സാധാരണ ജനങ്ങള്‍ക്കെതിരെ ഇസ്രായേല്‍ നടത്തിയ അക്രമങ്ങള്‍ മാനവികതക്കെതിരായ കുറ്റകൃത്യമായി കണക്കാക്കണം. ഇതുപോലുള്ള അതിക്രമങ്ങള്‍ക്ക് യാതൊരു നീതീകരണവുമില്ല. അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശത്ത് മനുഷ്യാവകാശ സാഹചര്യങ്ങള്‍ വളരെ മോശമാണെന്നും തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്‌ലൂത് കവുസോഗ്ലു പറഞ്ഞു. നിലവില്‍ ഫലസ്തീനില്‍ കാണുന്ന ഹൃദയഭേദകമായ കാഴ്ചകള്‍ക്ക് കാരണം അല്‍ അഖ്‌സ പള്ളിയിലും ശൈഖ് […]

World

അധിനിവേശ കാലത്തെ വംശഹത്യയ്ക്ക് മാപ്പ് പറഞ്ഞ് ജർമനി; നമീബിയയ്ക്ക് 9,000 കോടി രൂപ നഷ്ടപരിഹാരം നൽകും

ഒരു നൂറ്റാണ്ടുമുൻപ് നടന്ന നമീബിയ കൂട്ടക്കൊലയിൽ കുറ്റം സമ്മതിച്ച് ജർമനി. കൂട്ടക്കൊല വംശഹത്യയാണെന്ന് അംഗീകരിച്ച ജർമനി സംഭവത്തിൽ മാപ്പുപറയുകയും ചെയ്തു. നഷ്ടപരിഹാരമായി വിവിധ പദ്ധതികൾക്കായി ഒരു ബില്യൻ യൂറോ(ഏകേദശം 8,837 കോടി രൂപ) നൽകാമെന്നും അംഗീകരിച്ചിട്ടുണ്ട്. 1884 മുതൽ ഒന്നാം ലോക മഹായുദ്ധം വരെ ജർമനിയുടെ ആധിപത്യത്തിലായിരുന്നു നമീബിയ. അന്ന് ജർമൻ സൗത്ത് വെസ്റ്റ് ആഫ്രിക്ക എന്ന പേരിലാണ് രാജ്യം അറിയപ്പെട്ടിരുന്നത്. കോളനിഭരണത്തിനിടെ 1904നും 1908നും ഇടയിൽ ഇവിടെയുണ്ടായിരുന്ന ഹെരേരോ, നാമ ഗോത്രവിഭാഗങ്ങളിൽപെട്ട പതിനായിരങ്ങളെ ജർമൻ സൈന്യം […]

World

കൊറോണ വൈറസിന്‍റെ ഉറവിടം അന്വേഷിക്കുന്നത് വേഗത്തിലാക്കണമെന്ന് യു എസ് പ്രസിഡന്‍റ്

കൊറോണ വൈറസിന്‍റെ ഉറവിടം അന്വേഷിക്കുന്നത് വേഗത്തിലാക്കണമെന്ന് യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ. 90 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് അമേരിക്കൻ ഇന്‍റലിജൻസ് ഏജൻസികൾക്ക് നിർദേശം. നടപടിക്ക് പിന്നിൽ ബൈഡന്‍റെ രാഷ്ട്രീയ ലക്ഷ്യമാണെന്ന് ചൈന തിരിച്ചടിച്ചു… കോവിഡ് ആശങ്കക്കിടെ വൈറസിന്‍റെ ഉറവിടത്തെ ചൊല്ലി വീണ്ടും വിവാദം കനക്കുന്നു. വൈറസിന്‍റെ സ്രോതസ് എത്രയും വേഗം കണ്ടെത്തണമെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ ഇന്‍റലിജൻസ് ഏജൻസികളോട് ആവശ്യപ്പെട്ടു.. അന്വേഷണം നടത്തി റിപ്പോർട്ട് 90 ദിവസത്തിനുള്ളിൽ സമർപ്പിക്കണം.2019 അവസാനത്തോടെ ചൈനയിലെ വുഹാനിലാണ് ആദ്യം […]

World

ഗസ്സയിൽ യുദ്ധക്കുറ്റം നടന്നു; അന്തർദേശീയ അന്വേഷണത്തിന് ഉത്തരവിട്ട് യു എന്‍.

ഗസ്സയിലെ അതിക്രമത്തെ കുറിച്ച് അന്തർദേശീയ അന്വേഷണത്തിന് ഉത്തരവിട്ട യു.എൻ മനുഷ്യാവകാശ സമിതി നടപടി ഇസ്രായേലിനും അമേരിക്കക്കും വൻതിരിച്ചടി. യു.എൻ അന്വേഷണ കണ്ടെത്തലിന് പരിമിതിയുണ്ടെങ്കിലും അന്താരാഷ്ട്ര ക്രിമിനിൽ കോടതിയിൽ അനുകൂല വിധി ലഭിക്കാൻ ഇതു വഴിയൊരുക്കും എന്നാണ് ഫലസ്തീൻ പ്രതീക്ഷ. യു.എൻ സമിതി നടപടിയെ ഇസ്രായേലും അമേരിക്കയും രൂക്ഷമായി വിമർശിച്ചു. ജനീവയിൽ ചേർന്ന യു എൻ മനുഷ്യാവകാശ സമിതിയുടെ പ്രത്യേക സമ്മേളനമാണ് ഗസ്സയിലെ ഇസ്രായേൽ അതിക്രമം അന്വേഷിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. ഒമ്പതിനെതിെര 24 വോേട്ടാടെയാണ് പ്രമേയം പാസായത്. 14 […]

World

കോവിഡ് വ്യാപനത്തിന് മുമ്പേ വുഹാന്‍ ലാബിലെ മൂന്ന് ഗവേഷകര്‍ ചികിത്സ തേടിയെന്ന് റിപ്പോര്‍ട്ട്

കോവിഡ് ചൈനയിലെ വുഹാന്‍ ലാബില്‍ നിന്നും ചോര്‍ന്നതാണെന്ന അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്‍റെ റിപ്പോര്‍ട്ട്. കോവിഡ് വ്യാപനത്തിന് മുമ്പേ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ മൂന്ന് ഗവേഷകര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെന്ന് യു.എസ് രഹസ്യാന്വേഷണ ഏജന്‍സിയെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2019 നവംബറിലാണ് ഗവേഷകര്‍ ചികിത്സ തേടിയത്. രോഗബാധിതരായ ഗവേഷകരുടെ എണ്ണം, രോഗബാധയുണ്ടായ സമയം, ആശുപത്രിയില്‍ ചികിത്സ തേടിയതിന്‍റെ വിവരങ്ങള്‍ തുടങ്ങിയ വിശദമായ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. കോവിഡിന്‍റെ ഉത്ഭവത്തെക്കുറിച്ച് ലോകാരോഗ്യ […]

Business World

ചൈനീസ് കോടീശ്വരനെ മറികടന്നു; ഏഷ്യയിലെ ധനികരില്‍ രണ്ടാമനായി അദാനി

ഏഷ്യയിലെ കോടീശ്വരന്‍മാരില്‍ രണ്ടാമനായി അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി. ചൈനീസ് കോടീശ്വരനായ സോങ് ഷാന്‍ഷാനെ മറികടന്നാണ് അദാനി അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്. ബ്ലൂംബര്‍ഗ് ബില്യനര്‍സ് ഇന്‍ഡക്‌സ് പ്രകാരം അദാനി ഗ്രൂപ്പിന്റെ ആസ്തി 66.5 ബില്യന്‍ ഡോളറാണ്. സോങ് ഷാന്റെ ആസ്തി 63.6 ബില്യന്‍ ഡോളര്‍ മാത്രമാണ്. റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഏഷ്യയിലെ ധനികരില്‍ ഒന്നാമന്‍. ചൈനീസ് കോടീശ്വരനായ ഷാന്‍ഷാന്‍ നോങ്ഫു സ്പ്രിങ് സ്ഥാപകനും ബീജിങ് വാന്‍തായ് ബയോളജിക്കല്‍ ഫാര്‍മസി എന്റര്‍പ്രൈസസിന്റെ ഭൂരിഭാഗം ഓഹരികളുടെയും ഉടമസ്ഥനുമാണ്. […]

World

ഗസ്സയില്‍ വെടിനിര്‍ത്തല്‍, ആക്രമണം അവസാനിപ്പിച്ചതായി ഇസ്രയേല്‍

പലസ്തീനെതിരെ പതിനൊന്ന് ദിവസമായി നടത്തിവന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതായി ഇസ്രയേല്‍. ഈജിപ്ത് മുന്നോട്ടുവെച്ച മധ്യസ്ഥ ഫോര്‍മുല ഇന്ന് വൈകീട്ട് ചേര്‍ന്ന മന്ത്രിസഭ ഐക്യകണ്ഠേന അംഗീകരിച്ചതായും വെടിനിര്‍ത്തലിന് സന്നദ്ധരാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. വെള്ളിയാഴ്ച്ച വെളുപ്പിന് രണ്ട് മണിയോടെ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായാണ് അറിയിപ്പ്. ഇസ്രയേല്‍ തീരുമാനത്തിന് പിന്നാലെ ഹമാസും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതായി റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഈജിപ്തിന്‍റെ മധ്യസ്ഥ ഫോര്‍മുല അംഗീകരിച്ചാണ് ഹമാസിന്‍റെ നടപടി. 11 ദിവസം നീണ്ട ഇസ്രയേല്‍ ആക്രമണങ്ങളില്‍ 232 […]

World

ഇസ്രായേലുമായുള്ള ആയുധ കച്ചവടം നിർത്തിവെക്കാൻ യു. എസ് കോൺഗ്രസിൽ പ്രമേയം

ഗസ്സയിൽ ഇസ്രായേൽ നടത്തിവരുന്ന ആക്രമണം അവസാനിപ്പിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ ഇസ്രായേലിന് ആയുധം നൽകുന്നതിൽ നിന്ന് പിൻവാങ്ങാൻ അമേരിക്കക്ക് ആഭ്യന്തര സമ്മർദ്ദം. ഇസ്രായേൽ വെടിനിർത്തണമെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശം തള്ളിയതിന് പിന്നാലെയാണ് ഇസ്രായേൽ-യുഎസ് ബന്ധത്തിൽ അതൃപ്തി പുകയുന്നത്. ഇസ്രായേലിന് ആയുധം വിൽക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് പാർലമെന്റ് അംഗങ്ങൾ പ്രമേയം അവതരിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ഇസ്രായേലുമായുള്ള 735 മില്യൺ ഡോളറിന്റെ ആയുധകച്ചവടത്തിന് ബൈഡൻ ഭരണകൂടം അനുമതി നൽകിയത്. ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന അക്രമണത്തിന് പിന്തുണ നൽകുന്ന നടപടിക്ക് […]

World

യു.എസിന്റെ വെടിനിർത്തൽ നിർദേശം തള്ളി ഇസ്രായേൽ; ഗസ്സയിൽ കൊല്ലപ്പെട്ടത് 238 പേർ

ഗസ്സയിൽ ഇസ്രായേലി‍ന്റെ ശക്തമായ വ്യോമ, ഷെല്ലാക്രമണം പതിനൊന്നാം ദിവസവും തുടരുകയാണ്. ഇന്ന് വെളുപ്പിനും ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ ബോംബാക്രമണത്തിലൂടെ നിരവധി കെട്ടിടങ്ങളും താമസ കേന്ദ്രങ്ങളും ഇസ്രായേൽ സൈന്യം തകർത്തു. ഗസ്സയിൽ ജീവകാരുണ്യ ഉൽപന്നങ്ങൾ എത്തിക്കാൻ ഇസ്രായേൽ അനുവദിച്ചില്ലെങ്കിൽ വലിയ ദുരന്തമാകും സംഭവിക്കുകയെന്ന് യു.എൻ കൂട്ടായ്മ മുന്നറിയിപ്പ് നൽകി. യു.എസ് പ്രസിഡൻറ് ജോ ബൈഡന്റെ വെടിനിർത്തൽ നിർദേശം തള്ളിയാണ് ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുന്നത്. വെടിനിർത്തൽ പ്രഖ്യാപനത്തിനു മുന്നോടിയെന്ന നിലക്കാണ് കനത്ത വ്യോമാക്രമണമെന്നും റിപ്പോർട്ടുണ്ട്. അതേ സമയം അഷ്കലോൺ, […]

World

ഡെമോക്രാറ്റുകളില്‍ നിന്നും സമ്മര്‍ദ്ദം: ഇസ്രായേല്‍-ഫലസ്തീന്‍ വെടിനിര്‍ത്തലിന് പിന്തുണ അറിയിച്ച് ബൈഡന്‍

ഫലസ്തീന്‍ – ഇസ്രായേല്‍ സംഘര്‍ഷത്തിന് അവസാനം കുറിക്കാന്‍ വെടിനിര്‍ത്തലിന് പിന്തുണ അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ആക്ടിവിസ്റ്റുകളുടെയും സ്വന്തം പാര്‍ട്ടിയായ ഡെമോക്രാറ്റുകള്‍ക്കിടയില്‍ നിന്നുതന്നെയുള്ള സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നാണ് പ്രസിഡന്റ് വെടിനിര്‍ത്തലിന് പിന്തുണയുമായെത്തിയത്. പ്രശ്‌നപരിഹാരത്തിന് വെടിനിര്‍ത്തലിന് അനുകൂലമായി പ്രസിഡന്റ് നിലപാട് എടുത്തതായും ഈജിപ്ത് ഉള്‍പ്പടെയുള്ള കക്ഷികളുമായി ചര്‍ച്ച നടത്തിയതായും വൈറ്റ്ഹൗസ് അറിയിച്ചു. യു.എന്‍ രക്ഷാസമിതിയുടെ വെടിനിര്‍ത്തലിനായുള്ള പ്രമേയം തുടര്‍ച്ചയായി വീറ്റോ ചെയ്തതിന് പിന്നാലെയാണ് അമേരിക്കന്‍ പ്രസിഡന്റ് നിലപാട് മാറ്റം. ഫലസ്തീന്‍ പ്രതിസന്ധി തുടങ്ങിയതു മുതല്‍ ഇസ്രായേലിന് നിരുപാധിക പിന്തുണയാണ് […]