അധിനിവേശത്തിൻ്റെ രണ്ടാം ഘട്ടത്തിൽ സൈനിക ശക്തി വർധിപ്പിച്ച് റഷ്യ. യുക്രൈയ്നിനുള്ളിൽ 75 ശതമാനം റഷ്യൻ സേനയെ വിന്യസിച്ചതായി റിപ്പോർട്ട്. റഷ്യൻ സൈന്യത്തിന്റെ വലിയ സംഘം ബെലാറസിൽ നിന്ന് തെക്കോട്ട് മുന്നേറുകയും, കീവിലേക്ക് ആക്രമണം കടുപ്പിക്കാനുള്ള സാഹചര്യം സജ്ജമാക്കാൻ തുടങ്ങിയതായും റോയൽ യുണൈറ്റഡ് സർവീസസ് ഇൻസ്റ്റിറ്റ്യൂട്ടിലെ കരയുദ്ധത്തിലും സൈനിക ശാസ്ത്രത്തിലും ഗവേഷണം നടത്തുന്ന ഡോ ജാക്ക് വാട്ട്ലിംഗ് പറയുന്നു. അതേസമയം യുക്രൈനിലെ ഖാര്‍ക്കീവ് നഗരത്തില്‍ റഷ്യയുടെ മിസൈലാക്രമണം തുടരുകയാണ്. ഫ്രീഡം സ്‌ക്വയറില്‍ സര്‍ക്കാരിന്റെ ബഹുനില കെട്ടിടം മിസൈല്‍ ആക്രമണത്തില്‍ […]
World
അടിയന്തര വെടിനിർത്തൽ പ്രധാന അജണ്ടയെന്ന് സെലൻസ്കി
റഷ്യയും യുക്രൈനും തമ്മിലുള്ള നിർണായക ചർച്ച പുരോഗമിക്കുന്നു. ബലാറസിൽ വച്ചാണ് ചർച്ച നടക്കുന്നത്. അടിയന്തര വെടിനിർത്തലാണ് ചർച്ചയിലെ പ്രധാന അജണ്ടയെന്ന് യുക്രൈൻ പ്രസിഡൻ്റ് വ്ലാദിമിർ സെലൻസ്കി പറഞ്ഞു. റഷ്യൻ സേന പൂർണമായും പിൻവാങ്ങുക, അടിയന്തര വെടിനിർത്തൽ പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളാണ് സെലൻസ്കി മുന്നോട്ടുവച്ചത്. എന്നാൽ, നാറ്റോയിൽ യുക്രൈൻ അംഗമാവരുതെന്നതാണ് റഷ്യയുടെ ആവശ്യം. (russian ukraine meeting continues) ചർച്ചകൾക്കായി യുക്രൈൻ പ്രതിനിധി സംഘം ബലാറസിലെത്തിയിരുന്നു. സംഘത്തിൽ സെലൻസ്കിയുടെ ഉപദേഷ്ടാവുമുണ്ട്. ആറംഗ സംഘത്തെ പ്രതിരോധ മന്ത്രി റെസ്നികോവാണ് നയിച്ചത്. […]
കടുത്ത സാമ്പത്തിക ഉപരോധം: റൂബിളിന്റെ മൂല്യം 41 ശതമാനം താഴ്ന്നു
അധിനിവേശത്തില്‍ നിന്ന് റഷ്യയെ പിന്തിരിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ സാമ്പത്തിക ഉപരോധം കടുപ്പിക്കുന്ന പശ്ചാത്തലത്തില്‍ ഡോളറിന് നേരെ റൂബിളിന്റെ മൂല്യം 41 ശതമാനം താഴ്ന്നു. ഇന്നലെ പകല്‍ ഡോളറിന് 119 എന്ന നിലയിലേക്ക് റൂബിളിന്റെ മൂല്യം താഴ്ന്നിരുന്നു. കടുത്ത സാമ്പത്തിക ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് ക്രയവിക്രയത്തിന് വിലക്കുണ്ടെന്ന് റഷ്യയുടെ കേന്ദ്രബാങ്ക് രാജ്യത്തെ ബ്രോക്കര്‍മാരെ അറിയിച്ചിട്ടുണ്ട്. ആഭ്യന്തര വിപണിയില്‍ ദ്രവ്യത ഉറപ്പുവരുത്താനായി ബാങ്കുകളിലുള്ള 733 ബില്യണ്‍ റൂബിള്‍ മരവിപ്പിക്കാനും റഷ്യയുടെ കേന്ദ്രബാങ്ക് തീരുമാനമെടുത്തതായാണ് വിവരം. സാമ്പത്തിക രംഗത്തെ തിരിച്ചടികള്‍ നേരിടാനായി റഷ്യയുടെ […]
ധീരനായ നേതാവെന്ന പരിവേഷത്തിലേക്കുയര്‍ന്ന് സെലന്‍സ്‌കി
യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയുടെ ജനപിന്തുണ വര്‍ധിക്കുന്നു. റേറ്റിംഗ് സോഷ്യോളജിക്കല്‍ ഗ്രൂപ്പെന്ന പ്രശസ്തമായ സ്ഥാപനം നടത്തിയ സര്‍വേയില്‍ 91 ശതമാനം പേരും സെലന്‍സ്‌കിയെ പിന്തുണച്ചു. വെറും ആറ് ശതമാനം മാത്രമാണ് യുക്രൈന്‍ പ്രസിഡന്റിനെ പിന്തുണയ്ക്കാതിരുന്നത്. മൂന്ന് ശതമാനം പേര്‍ ഇതുവരെയും തീരുമാനമെടുത്തിട്ടില്ലെന്നും പ്രതികരിച്ചു. രാജ്യത്തെ 2000 പേരില്‍ നിന്നാണ് ഈ ഗ്രൂപ്പ് അഭിപ്രായ സമാഹരണം നടത്തിയത്. യുക്രൈനെതിരെ റഷ്യ ബഹുമുഖ ആക്രമണങ്ങള്‍ കടുപ്പിക്കുമ്പോഴും വന്‍ ചെറുത്തുനില്‍പ്പ് നടത്തിയതിന് വ്‌ലാദിമിര്‍ സെലന്‍സ്‌കിയ്ക്ക് ലോകമെങ്ങും നിന്നും അഭിനന്ദനമെത്തുന്നതിനിടെയാണ് സര്‍വേ ഫലവും […]
കീവിൽ വ്യോമാക്രമണ മുന്നറിയിപ്പ്; താമസക്കാർ അഭയകേന്ദ്രങ്ങളിലെത്താൻ നിർദേശം
യുക്രൈനിൽ ആക്രമണം ശക്തമാക്കി റഷ്യ. കീവില്‍ വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് റഷ്യ. കീവ് നഗരം റഷ്യ വളഞ്ഞതായി യുക്രൈൻ അറിയിച്ചു. കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണമോ വെള്ളമോ എത്തിക്കാനാകുന്നില്ലെന്ന് കീവ് മേയർ പറഞ്ഞു. വ്യോമാക്രമണ മുന്നറിയിപ്പിനെ തുടർന്ന് താമസക്കാർ അഭയകേന്ദ്രങ്ങളിലെത്താൻ നിർദേശം നൽകിയിരുന്നു. ലോകരാജ്യങ്ങളുടെ ഉപരോധ നടപടികളിലൊന്നും മനസ് മാറാതെ റഷ്യ അതിശക്തമായി യുക്രൈന്‍ അധിനിവേശം തുടരുകയാണ്. ഒരു നഗരം കൂടി റഷ്യന്‍ സൈന്യം പിടിച്ചെടുത്തതായാണ് വിവരം. തീരദേശ നഗരമായ ബെര്‍ദ്യാന്‍സ്‌ക് റഷ്യന്‍ നിയന്ത്രണത്തിലെന്ന് മേയര്‍ തന്നെ അറിയിച്ചു. ഇന്നലെ […]
യുക്രൈനിൽ പൊലിഞ്ഞത് കുട്ടികളടക്കം 352 പേരുടെ ജീവനുകൾ; 4,300 റഷ്യൻ പട്ടാളക്കാരും കൊല്ലപ്പെട്ടു
റഷ്യ-യുക്രൈൻ യുദ്ധം തുടങ്ങിയിട്ട് ഇന്ന് അഞ്ചാം ദിവസം. യുക്രൈനിൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് റഷ്യ. യുക്രൈന്റെ നൊവാകോഖോവ് നഗരം റഷ്യ പിടിച്ചടക്കിയതായി യുക്രൈൻ സ്ഥിരീകരിച്ചു. ( Russia Ukraine war 5th day ) അടുത്ത 24 മണിക്കൂർ നിർണായകമാണെന്ന് യുക്രൈൻ പ്രിസഡന്റ് വഌദിമിർ സെലൻസ്‌കി അറിയിച്ചു. യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി വഌദിമിർ സെലൻസ്‌കി ഫോണിൽ സംസാരിച്ചു. സെലൻസ്‌കിയുടെ നേതൃപാടവത്തെ ബോറിസ് ജോൺസൺ പ്രശംസിച്ചു. ഞായറാഴ്ച ദുഷ്‌കരമായ ദിനമായിരുന്നുവെന്നും യുക്രൈൻ പ്രസിഡന്റ് ഫോൺ സംഭാഷണത്തിൽ പറഞ്ഞു. ഇതുവരെ […]
റഷ്യയ്ക്ക് ആണവായുധങ്ങൾ വിന്യസിക്കാം; നിർണായക നീക്കം നടത്തി ബെലാറസ്
യുക്രൈൻ-റഷ്യ യുദ്ധത്തിനിടെ നിർണായക നീക്കവുമായി ബെലാറസ്. ആണവായുധമുക്ത രാഷ്ട്രപദവി നീക്കുന്ന ഭരണഘടനാ ഭേദഗതി ബെലാറസ് പാസാക്കി. ഇതോടെ റഷ്യൻ ആണവായുധങ്ങൾ ബെലാറസിൽ വിന്യസിക്കാനുള്ള തടസം നീങ്ങി. യുക്രൈനെതിരെ ആണവായുധങ്ങൾ ഉപയോഗിക്കുമെന്ന വഌദിമിർ പുടിന്റെ ഭീഷണിക്ക് പിന്നാലെയാണ് നീക്കം. ( Belarus allows Russia deploy nuclear weapon ) അതിനിടെ ബെലാറസിനെതിരെയുള്ള സാമ്പത്തിക ഉപരോധം ശക്തിപ്പെടുത്തിയിരിക്കുകയാണ് യൂറോപ്യൻ യൂണിയൻ. അണുവായുധ സേനയോട് സജ്ജരായിരിക്കാനാണ് കഴിഞ്ഞ ദിവസം പുടിൻ പറഞ്ഞത്. ലോകത്ത് ഏറ്റവും കൂടുതൽ ആണവായുധ ശേഖരങ്ങളുള്ള രാജ്യങ്ങളിലൊന്ന് […]
കീവില്‍ ഇന്ന് രാവിലെ മുതല്‍ അമ്പതോളം സ്‌ഫോടനങ്ങള്‍
യുക്രൈനെതിരായ ആക്രമണം കടുപ്പിച്ച് റഷ്യ. കീവില്‍ ഇന്ന് രാവിലെ മുതല്‍ അമ്പതോളം സ്‌ഫോടനങ്ങളുണ്ടായി. കനത്ത വെടിവെയ്പുമുണ്ട്. അതേസമയം, തങ്ങള്‍ ശക്തമായ ചെറുത്തുനില്‍പ്പാണ് നടത്തുന്നതെന്ന് യുക്രൈന്‍ സൈന്യം അവകാശപ്പെട്ടു. അതേസമയം, യുക്രൈനില്‍ നിന്ന് റഷ്യ പിന്മാറണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. യുക്രൈനിന്റെ തലസ്ഥാനമായ കീവില്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്. രാവിലെ മുതല്‍ സ്‌ഫോടനങ്ങളും വെടിവെയ്പുകളും കീവിന്റെ തെരുവുകളെ പ്രകമ്പനം കൊള്ളിച്ചു. റഷ്യന്‍ സൈന്യം ഒഡേസ തുറമുഖത്ത് മാള്‍ഡോവ, പാനമ കപ്പലുകള്‍ തകര്‍ത്തു. കീവിലെ താപവൈദ്യുത […]
സൈന്യം പതറിയിട്ടും മനക്കരുത്തില്‍ പൊരുതി യുക്രൈന്‍ ജനത, കീഴടങ്ങില്ലെന്ന് സെലന്‍സ്‌കിയും
യുക്രൈനില്‍ റഷ്യന്‍ ആക്രമണം മൂന്നാം ദിവസവും തുടരുന്നതിനിടെ രാജ്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുദ്ധമുഖത്ത് പോരാട്ടം നയിക്കുകയാണ് യുക്രൈന്‍ ജനത. സാധാരണക്കാരും യുദ്ധരംഗത്തേയ്ക്ക് കടന്നു വരുന്നു. പൗരന്മാര്‍ തോക്കുകളേന്തി സൈന്യത്തോടൊപ്പം യുദ്ധം ചെയ്യുന്നു. റഷ്യയെ നേരിടാന്‍ നിരവധി സാധാരണക്കാരാണ് തോക്കുമേന്തി യുദ്ധത്തില്‍ അണിചേര്‍ന്നിരിക്കുന്നത്. അഭിമാനം ഒരുകാലത്തും അടിയറവക്കാത്ത ജനതയെന്നാണ് യുക്രൈനെ വിശേഷിപ്പിക്കുന്നത്. ആ അഭിമാനം ബോധം തന്നെയാണ് യുദ്ധമുഖത്തേക്ക് ഒരു ജനതയെ ഒന്നടങ്കം എത്തിക്കുന്നത്. കഴിഞ്ഞ ദിവസം വിവാഹിതരായ ദമ്പതികള്‍ വിവാഹത്തിനുശേഷം യുദ്ധമുഖത്തേക്കെത്തിയത് ഏറെ വാര്‍ത്ത ശ്രദ്ധ നേടിയിരുന്നു. […]
കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി
യുക്രൈന്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയ ഒഴിപ്പിക്കല്‍ വിമാനങ്ങളില്‍ ഡല്‍ഹി, മുംബൈ തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയിലെത്തുന്ന മലയാളികളുടെ വിവരങ്ങള്‍ മുന്‍കൂട്ടി ലഭ്യമാകാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിച്ച് നാട്ടിലേയ്ക്കുള്ള യാത്ര സുഗമമാക്കാന്‍ വേണ്ട നടപടികള്‍ റെസിഡന്റ് കമ്മീഷണറും നോര്‍ക്ക ഉദ്യോഗസ്ഥരും കൈക്കൊള്ളും. കേരളത്തിലെ വിമാനത്താവളങ്ങളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതിനും അവശ്യ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ജില്ലാ കലക്ടര്‍മാരെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു. […]