World

ടൂള്‍സെടുത്തോ; ഐ ഫോണ്‍ ഇനി മുതല്‍ വീട്ടിലിരുന്ന് നന്നാക്കാം

ഐ ഫോണുകള്‍ വീട്ടിലിരുന്ന് നന്നാക്കുന്നതിനായി സെല്‍ഫ് സര്‍വീസ് റിപയര്‍ പ്രോഗാമുമായി ആപ്പിള്‍. പൊട്ടിയ സ്‌ക്രീന്‍, കേടായ ബാറ്ററി എന്നിവയുള്‍പ്പെടെ സ്വന്തമായി മാറ്റാന്‍ എല്ലാവിധ ടൂള്‍സും റിപ്പയര്‍ മാനുവലും ലഭ്യമാകും. 100 ശതമാനം ഒറിജിനലായ പാര്‍ട്‌സ് ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായാണ് ആപ്പിളിന്റെ പുതിയ പദ്ധതി. സെല്‍ഫ് സര്‍വീസ് റിപ്പയര്‍ സ്റ്റോര്‍ വെബ്‌സൈറ്റിലൂടെയാകും സേവനങ്ങള്‍ ലഭ്യമാകുക. നിലവില്‍ അമേരിക്കയില്‍ മാത്രമാണ് സേവനങ്ങള്‍ നല്‍കിത്തുടങ്ങിയിരിക്കുന്നത്. എന്നിരിക്കിലും ഉടന്‍ തന്നെ സേവനങ്ങള്‍ യൂറോപ്പിലേക്കും അതിന് പിന്നാലെ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ആപ്പിളിന്റെ നീക്കം. […]

World

‘ഇന്ത്യയിലെ അഭിപ്രായസ്വാതന്ത്ര്യത്തില്‍ ട്വിറ്റര്‍ ഇടപെടുന്നതായി കണ്ടാല്‍…’; ഇലോണ്‍ മസ്‌കിനെതിരെ ട്വീറ്റുമായി ശശി തരൂര്‍

ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ മുന്നറിപ്പുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഇന്ത്യയിലെ അഭിപ്രായ സ്വാതന്ത്രത്തില്‍ ഇനി ട്വിറ്റര്‍ ഇടപെടുന്നത് കണ്ടാല്‍ അല്ലെങ്കില്‍ വിദ്വേഷ പ്രസംഗവും ദുരുപയോഗവും അനുവദിച്ചുകൊണ്ട് വിപരീതമായി ഇടപെടുകയോ ചെയ്താല്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മിറ്റി നടപടിയെടുക്കുമെന്നാണ് ശശി തരൂരിന്റെ പ്രസ്താവന. ഏത് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം, ആര് ഏറ്റെടുത്ത് നടത്തിയാലും ഞങ്ങള്‍ക്കത് പ്രശ്‌നമല്ല. അവര്‍ എന്ത്, എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതാണ് പ്രാധാന്യത്തോടെ നോക്കിക്കാണേണ്ടത്. അഭിപ്രായ സ്വാതന്ത്രത്തില്‍ ട്വിറ്റര്‍ ഇടപെടുകയോ അല്ലെങ്കില്‍ വിപരീത ഇടപെടല്‍ നടത്തുകയോ […]

World

ലോക മുത്തശ്ശി വിടവാങ്ങി; അന്ത്യം 119 ആം വയസ്സിൽ

ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്‌തിയായിരുന്ന ജാപ്പനീസ്‌ വയോധിക 119-ാം വയസില്‍ അന്തരിച്ചു. കെയ്‌ന്‍ തനാക്ക എന്ന ലോക മുത്തശ്ശിയാണ്‌ വിടവാങ്ങിയത്‌. കഴിഞ്ഞ 19-നായിരുന്നു അന്ത്യം. പ്രായാധിക്യമുണ്ടെങ്കിലും മെച്ചപ്പെട്ട ആരോഗ്യസ്‌ഥിതിയിലായിരുന്ന തനാക്ക നഴ്‌സിങ്‌ ഹോമിലാണു കഴിഞ്ഞിരുന്നത്‌. 2019-ലാണ്‌ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായമുള്ളയാളായി ഗിന്നസ്‌ വേള്‍ഡ്‌ റെക്കോഡ്‌സ്‌ തനാക്കയെ അംഗീകരിച്ചത്‌. കഴിഞ്ഞവര്‍ഷം നടന്ന ടോക്കിയോ ഒളിമ്പിക്‌സ്‌ ദീപശിഖാ പ്രയാണത്തില്‍ പങ്കാളിയാകണമെന്ന്‌ തനാക്ക ആഗ്രഹിച്ചിരുന്നു. ചക്രക്കസേരയിലിരുന്ന്‌ ദീപശിഖ വഹിക്കണമെന്ന അവരുടെ ആഗ്രഹത്തിനു കൊവിഡ്‌ വ്യാപനം വിലങ്ങുതടിയായി. ജപ്പാനിലെ തെക്കുപടിഞ്ഞാറന്‍ ഫുകുവോക മേഖലയില്‍ […]

World

വാഹന പരിശോധനയ്ക്ക് നിർത്തിയില്ല; 2 പേരെ ഫ്രഞ്ച് പൊലീസ് വെടിവച്ചു കൊന്നു

സെൻട്രൽ പാരീസിൽ വാഹന പരിശോധനയ്ക്കിടെ പൊലീസ് വെടിയുതിർത്തു. പരിശോധനയ്ക്കിടെ നിർത്താതെ പോയ വാഹനത്തിന് നേരെയാണ് ഫ്രഞ്ച് പൊലീസ് വെടിവച്ചത്. സംഭവത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി Actu17 ന്യൂസ് പോർട്ടൽ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച അർദ്ധരാത്രിയോടെ പോണ്ട് ന്യൂഫ് ഏരിയയിലെ ഗതാഗത നിയന്ത്രണ പോയിന്റിലാണ് സംഭവം. പരിശോധനയ്ക്കായി വാഹനം നിർത്താൻ ഡ്രൈവറോട് പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ നിർദ്ദേശം പാലിക്കുന്നതിന് പകരം ഇയാൾ ഉദ്യോഗസ്ഥർക്ക് നേരെ കാർ ഇടിക്കാൻ ശ്രമിക്കുകയായിരുന്നു. പിന്നാലെ ഉദ്യോഗസ്ഥരിൽ ഒരാൾ സ്വയം സംരക്ഷിക്കാൻ വെടിയുതിർത്തു. ഡ്രൈവറും […]

World

ഇസ്രായേൽ സന്ദർശിക്കും; ബെന്നറ്റിന്റെ ക്ഷണം സ്വീകരിച്ച് ബൈഡൻ

ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ ക്ഷണം സ്വീകരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. വരും മാസങ്ങളിൽ ബൈഡൻ ഇസ്രായേൽ സന്ദർശിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇരു നേതാക്കളും ഫോണിൽ ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സന്ദർശനം. “ഇസ്രായേൽ സന്ദർശിക്കാനുള്ള പ്രധാനമന്ത്രിയുടെ (നഫ്താലി ബെന്നറ്റ്) ക്ഷണം പ്രസിഡന്റ് (ജോ ബൈഡൻ) സ്വീകരിക്കുകയും വരും മാസങ്ങളിൽ ഇസ്രായേൽ സന്ദർശിക്കാൻ ഉദ്ദേശിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു,” ഇസ്രായേലി പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. നേരത്തെ ബെനറ്റ് ബൈഡന് ഈസ്റ്റർ […]

World

അഫ്ഗാൻ കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ ആശങ്ക; യുനിസെഫ്

അഫ്ഗാനിസ്ഥാനിൽ കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ ആശങ്ക രേഖപ്പെടുത്തി യുണിസെഫ്(UNICEF). ഒരാഴ്ചയ്ക്കിടെ മാത്രം അഫ്ഗാനിലെ സ്‌ഫോടനങ്ങളിൽ 50-ലധികം കുട്ടികൾക്ക് ജീവൻ നഷ്ടപ്പെട്ടു. രാജ്യത്ത് സംഭവിക്കുന്നത് ഹീനമായ അവകാശ ലംഘനമാണെന്നും യുനിസെഫ് ഡയറക്ടർ ആരോപിച്ചു. പെൺകുട്ടികൾക്ക് പഠനം നിഷേധിക്കുന്ന അഫ്ഗാൻ നിലപാടിനേയും യുഎൻ ഏജൻസി കുറ്റപ്പെടുത്തി. താലിബാൻ ഭരണകൂടം പഠന വിലക്ക് ഏർപ്പെടുത്തിയിട്ട് ഒരുമാസം പിന്നിടുന്നു. ആറാം ക്ലാസിന് മുകളിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നു. പഠനം അവരുടെ അവകാശമാണ്. തുടർന്നും ഇത് നോക്കിനിൽക്കാൻ കഴിയില്ലെന്ന് യുനിസെഫ് വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലെ മുഴുവൻ കുട്ടികൾക്കും […]

World

പുടിനേയും സെലന്‍സ്‌കിയേയും നേരില്‍ കണ്ട് ചര്‍ച്ച നടത്താന്‍ യുഎന്‍ സെക്രട്ടറി ജനറല്‍; ഉടന്‍ കീവിലേക്ക്

യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് യുക്രൈനിലേക്ക്. റഷ്യ, യുക്രൈന്‍ പ്രസിഡന്റുമാരുമായും വിദേശകാര്യ മന്ത്രിമാരുമായും അദ്ദേഹം ചര്‍ച്ച നടത്തും. വ്യാഴാഴ്ച യുഎന്‍ സെക്രട്ടറി ജനറല്‍ കീവ് സന്ദര്‍ശിക്കുമെന്നാണ് വിവരം. യുദ്ധം അവസാനിപ്പിക്കാനുള്ള തീവ്ര ശ്രമങ്ങളുടെ ഭാഗമായാണ് അന്റോണിയോ ഗുട്ടെറസ് നേരിട്ട് ചര്‍ച്ചകള്‍ക്കായി എത്തുന്നത്. ചൊവ്വാഴ്ച മോസ്‌കോയിലെത്തുന്ന ഗുട്ടെറസിനെ പുടില്‍ നേരിട്ടെത്തി സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം പ്രസിഡന്റിനൊപ്പം ഉച്ചഭക്ഷണവും കഴിക്കും. വ്യാഴാഴ്ച യുക്രൈനിലെത്തുന്ന ഗുട്ടെറസിനെ യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി സ്വീകരിക്കും. […]

World

സൗദിയിൽ വൻ മോഷണം; 4 പേർ അറസ്റ്റിൽ

സൗദി അറേബ്യയിലെ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയുടെ ബ്രാഞ്ച് സ്റ്റോറില്‍ വൻ മോഷണം. സംഭവത്തിൽ നാല് പ്രതികളെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സൗദി പൗരനും മൂന്ന് പാകിസ്താനികളുമാണ് പിടിയിലായത്. തുടര്‍ നിയമനടപടികള്‍ക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. റിയാദില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ സ്റ്റോറില്‍ നിന്നും സ്മാര്‍ട്ട് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും കവര്‍ന്ന കേസിലാണ് ഇവർ പിടിയിലായത്. മോഷണം പോയ 326 സ്മാര്‍ട്ട് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പ്രതികളുടെ കൈവശം കണ്ടെത്തി. സമാനരീതിയില്‍ നിരവധി സ്റ്റോറുകളില്‍ മോഷണം നടത്തിയിട്ടുള്ളതായി […]

Entertainment World

സ്വവർഗരതി ഉൾപ്പെടുത്തി; ഡോക്ടർ സ്‌ട്രേഞ്ചിനെ നിരോധിച്ച് സൗദി

ഹോളിവുഡ് സൂപ്പർഹീറോ മൂവി ‘ഡോക്ടർ സ്‌ട്രേഞ്ചിന്റെ’ ഫോളോ-അപ്പിനായി മാർവൽ ആരാധകർ ഏറെ നാളായി കാത്തിരിക്കുകയാണ്. ചിത്രത്തിൻ്റെ അടുത്ത ഭാഗം ‘ഡോക്ടർ സ്‌ട്രേഞ്ച് മൾട്ടിവേർസ് ഓഫ് മാഡ്‌നെസ്സ്’ മെയ് 6ന് റിലീസ് ചെയ്യാനിരിക്കെ സൗദി അറേബ്യയിൽ ചിത്രം നിരോധിച്ചതായി റിപ്പോർട്ടുകൾ. സ്വവർഗ്ഗാനുരാഗിയായ കഥാപാത്രത്തെ ഉൾപ്പെടുത്തി എന്നാരോപിച്ചാണ് സിനിമയ്ക്ക് സൗദി അറേബ്യയിൽ പ്രദർശനാനുമതി നിഷേധിച്ചത്. കുവൈറ്റും സിനിമ നിരോധിക്കാൻ ഒരുങ്ങുകയാണ്. കൂടുതൽ മിഡിൽ ഈസ്റ്റേൺ രാജ്യങ്ങൾ ചിത്രത്തിന് വിലക്കേർപ്പെടുത്തുമെന്നാണ് വിവരം. ഗൾഫിലുടനീളം സ്വവർഗരതി നിയമവിരുദ്ധമാണ്. അതിനാൽ LGBTQ+ കഥാപാത്രങ്ങൾ ഉള്ളതും, […]

World

ജറുസലേമിൽ ഇസ്രയേൽ പൊലീസുമായി ഏറ്റുമുട്ടൽ; 31 പലസ്തീൻ സ്വദേശികൾക്ക് പരുക്ക്

ഇസ്രയേൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ 31 പലസ്തീനികൾക്ക് പരുക്ക്. ജറുസലേമിലെ അൽ അഖ്സ പള്ളിയ്ക്ക് സമീപത്തുവച്ചാണ് ഏറ്റുമുറ്റലുണ്ടായത്. 14 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ട്. രണ്ട് പേരുടെ പരുക്ക് ഗുരുതരമാണ്. നൂറിലധികം ആളുകൾ കല്ലെറിഞ്ഞെന്ന് ഇസ്രയേൽ പൊലീസ് പറഞ്ഞു. 200ഓളം ആളുകളാണ് പൊലീസുമായി ഏറ്റുമുട്ടിയതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇവരിൽ ചിലർ കല്ലുകളെറിഞ്ഞു. രാവിലെ നടന്ന പ്രാർത്ഥനയക്ക് ശേഷമായിരുന്നു സംഭവം. ഇവരെ പിരിച്ചുവിടാൻ പൊലീസ് റബ്ബർ ബുള്ളറ്റുകളും സ്റ്റൺ ഗ്രനേഡുകളും പ്രയോഗിച്ചു. ഏറ്റുമുട്ടൽ ചിത്രീകരിച്ചുകൊണ്ടിരുന്ന മാധ്യമപ്രവർത്തകർക്ക് നേരെയും പൊലീസ് […]