World

സൈഫർ കേസ്: ഇമ്രാൻ ഖാനും മുൻ വിദേശകാര്യ മന്ത്രിക്കും 10 വർഷം തടവ്

വിവാദമായ സൈഫർ കേസിൽ പിടിഐ സ്ഥാപകനും പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാനും മുൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിക്കും 10 വർഷം തടവ് ശിക്ഷ. ഇസ്ലാമാബാദിലെ പ്രത്യേക കോടതിയാണ് വിധി പ്രഖ്യാപിച്ചത്. പാക്കിസ്ഥാനിൽ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോടതി വിധി. ഇംറാൻ ഖാനെ മത്സരരംഗത്തു നിന്ന് തടയുന്നതിനാണ് കോടതി നീക്കം നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. യുഎസിലെ പാകിസ്ഥാൻ എംബസിക്ക് അയച്ച നയതന്ത്ര രേഖയിലെ വിവരങ്ങൾ 2022 മാർച്ചിൽ നടന്ന പാർട്ടി റാലിയിൽ വെളിപ്പെടുത്തിയെന്നതാണ് കേസ്. […]

World

സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന

സൊമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയ ഇറാനിയൻ കപ്പൽ ഇന്ത്യൻ നാവികസേന മോചിപ്പിച്ചു. നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് സുമിത്ര ഉപയോഗിച്ചുള്ള ദൗത്യമാണ് ഫലം കണ്ടത്. അറബിക്കടലിൽ കൊച്ചി തീരത്തിന് 700 നോട്ടിക്കൽ മൈൽ അകലെ നിന്നാണ് ഇറാനിയൻ മത്സ്യബന്ധന കപ്പൽ കടൽക്കൊള്ളക്കാർ തട്ടിയെടുത്തത്. ഇറാൻ്റെ പതാകയുള്ള മത്സ്യബന്ധന കപ്പൽ (എഫ്‌വി) ഇമാൻ്റെ സഹായ അഭ്യർത്ഥന നാവികസേനയ്ക്ക് ലഭിക്കുകയായിരുന്നു. പിന്നാലെ ഐഎൻഎസ് സുമിത്രയിലെ ധ്രൂവ് ഹെലികോപ്ടർ ഉപയോഗിച്ചുകൊണ്ട് കപ്പലുകള്‍ വിട്ടുനൽകണമെന്ന് സൂചന നൽകി. എന്നാൽ കൊള്ളക്കാർ തയാറായിരുന്നില്ല. കപ്പൽ വളഞ്ഞ ഇന്ത്യൻ […]

World

ജോർദാനിലെ യുഎസ് സേനാതാവളത്തിൽ ഡ്രോൺ ആക്രമണം; മൂന്ന്‌ സൈനികർ മരിച്ചു

ജോർദാനിലെ യുഎസ് സേനാതാവളത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന്‌ സൈനികർ മരിച്ചു. ആക്രമണത്തിന് പിന്നിൽ ഇറാൻ പിന്തുണയുള്ള തീവ്രവാദ സംഘമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ആരോപിച്ചു. സിറിയൻ അതിർത്തിയോടുചേർന്നുള്ള സൈനിക ക്യാമ്പാണ് ആക്രമിച്ചത്. ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇസ്രയേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് വലയി തോതിലുള്ള ആക്രമണം യുഎസ് സേനയ്ക്ക് നേരെ നടക്കുന്നത്. അമേരിക്ക നിശ്ചയിച്ചിരിക്കുന്ന സമയത്ത് ആക്രമണത്തിന് പിന്നിലുള്ളവർക്ക് തിരിച്ചടി നൽകുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. 34 സൈനികർക്ക് ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ടെന്നാണ് […]

World

83 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണം; മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ചെന്ന കേസില്‍ ട്രംപിന് തിരിച്ചടി

മാധ്യമപ്രവര്‍ത്തക ജീന്‍ കാരളിനെ അധിക്ഷേപിച്ചെന്ന കേസില്‍ മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വന്‍ തിരിച്ചടി. 83.3 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ന്യൂയോര്‍ക്ക് കോടതി ഉത്തരവിട്ടു. ഇതില്‍ 18 മില്യണ്‍ ഡോളര്‍ ജീനിന് വരുന്ന മാനഹാനിക്കും വൈകാരിക നഷ്ടത്തിനുമാണ്. ആവര്‍ത്തിച്ചുള്ള അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്കെതിരായ ശിക്ഷ എന്ന രീതിയിലാണ് ബാക്കി 65 ലക്ഷം രൂപ. വിധി കേള്‍ക്കാന്‍ നില്‍ക്കാതെ ട്രംപ് കോടതി വിട്ടു. വിധി പരിഹാസ്യമെന്നും അപ്പീല്‍ പോകുമെന്നും ട്രംപ് വ്യക്തമാക്കി. ട്രംപിന്റെ സോഷ്യല്‍ മിഡിയ പ്ലാറ്റ്‌ഫോമായ […]

India World

കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഫ്രാൻസിൽ പഠനം ഉറപ്പാക്കും’ ഇമ്മാനുവല്‍ മാക്രോണിന്റെ റിപ്പബ്ലിക് ദിന സമ്മാനം

ഫ്രാൻസിൽ പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഫ്രഞ്ച് പ്രസി‍ന്റ് ഇമ്മാനുവൽ മാക്രോണിന്റെ റിപ്പബ്ലിക് ദിന സമ്മാനം. 2030-ഓടെ 30,000 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഫ്രാൻസിൽ പഠിക്കാൻ അവസരമൊരുക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി നടക്കുന്ന പരേഡിൽ വിശിഷ്ടാതിഥിയായി ഇന്ത്യയിലെത്തിയ ഇമ്മാനുവല്‍, ആഘോഷങ്ങൾക്ക് തൊട്ടുമുമ്പാണ് പ്രഖ്യാപനം നടത്തിയത്. 2030ൽ 30,000 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഫ്രാൻസിൽ വിദ്യാഭ്യാസത്തിനുള്ള അവസരം നൽകുമെന്ന് അദ്ദേഹം എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഇതു സാധ്യമാക്കാൻ ശ്രമിക്കും. ഫ്രഞ്ച് സംസാരിക്കാത്ത വിദ്യാർത്ഥികളെ സർവ്വകലാശാലകളിൽ ചേരാൻ അനുവദിക്കുന്നതിനായി […]

World

ബ്രഹ്മോസ് മിസൈലുകൾ ഇന്ത്യ കയറ്റുമതി ചെയ്യും

ബ്രഹ്മോസ് മിസൈലുകൾ കയറ്റുമതി ചെയ്യാൻ ഇന്ത്യ. മാർച്ച് മാസത്തോടെ മിസൈളുകളുടെ കയറ്റുമതി ആരംഭിക്കുമെന്ന് ഡിആർഡിഒ ചെയർമാൻ സമീർ. വി. കാമത്ത് അറിയിച്ചു.ബ്രഹ്‌മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾക്കായി രൂപകൽപ്പന ചെയ്ത വിക്ഷേപണ സാമഗ്രികളുടെ കയറ്റുമതി പത്ത് ദിവസത്തിനുള്ളിൽ ആരംഭിക്കും. ഏകദേശം 4.94 ലക്ഷം കോടി രൂപയുടെ ഡിആർഡിഒ ഉൽപ്പന്നങ്ങൾക്ക് ആഗോള ഓർഡറുകൾ ലഭിച്ചിട്ടുണ്ടെന്ന് സമീർ വി കാമത്ത് പറഞ്ഞു.തദ്ദേശീയമായി വികസിപ്പിച്ച ആകാശ് മിസൈലുകൾ, അർജുൻ ടാങ്കുകൾ അടക്കമുള്ള വിവിധ പ്രതിരോധ സാമഗ്രികളുടെ കയറ്റുമതിയും രണ്ട് വർഷത്തിനുള്ളിൽ ആരംഭിക്കും. അന്തർവാഹിനികൾ, […]

World

ട്രംപ്-ബൈഡൻ പോരാട്ടം ആവർത്തിച്ചേക്കും; റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രൈമറി തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന് ജയം

റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രൈമറി തെരഞ്ഞെടുപ്പിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ജയം. ഇതോടെ യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പരിൽ വീണ്ടും ജോ ബൈഡൻ-ട്രംപ് പോരാട്ടത്തിനുള്ള സാധ്യത വർധിക്കുകയാണ്. ന്യൂഹാംഷെയർ പ്രൈമറി തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജ കൂടിയായ നിക്കി ഹേലിയെ മറികടന്നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് സ്ഥാനാർത്ഥിത്വം ഉറപ്പിച്ചിരിക്കുന്നത്. പ്രൈമറി തെരഞ്ഞെടുപ്പിൽ 52.5ശതമാനം വോട്ടുകളാണ് ട്രംപിന് ലഭിച്ചത്. നിക്കി ഹേലി 46 ശതമാനത്തിലധികം വോട്ടുകളും നേടി.നാല് ക്രിമിനൽ കുറ്റപത്രങ്ങൾ ഉൾപ്പെടെയുള്ളവ ട്രംപിനെതിരെ നിലനിൽക്കുന്നുണ്ടെങ്കിലും പ്രൈമറി തെരഞ്ഞെടുപ്പ് വിജയത്തോടെ […]

World

തായ്‌വാൻ രാഷ്ട്രപതി  തെരഞ്ഞെടുപ്പിന്റെ ദിശാസൂചിക

അങ്ങനെ പ്രതീക്ഷിച്ചതു പോലെ, ഡെമോക്രാറ്റിക്‌ പ്രോഗ്രസ്സിവ് പാർട്ടി (ഡി.പി.പി) സ്ഥാനാർഥിയായ, ലായി ചിങ്-ത തായ്‌വാൻ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ മൂന്നാം തവണയാണ് ഡി.പി.പി രാഷ്ട്രപതി തെരെഞ്ഞെടുപ്പ് വിജയിക്കുന്നതെന്നത് ഒരു അഭൂതപൂർവ്വമായ സ്ഥിതിവിശേഷമാണ്. ഭരണഘടനാപരമായ രണ്ടു തവണയെന്ന കാലപരിധി പൂർത്തികരിച്ച തായ്‌വാനിലെ ആദ്യ വനിതാ രാഷ്ട്രപതി സായി ഇങ്-വന്റെ പിൻഗാമിയായാണ്, ലായി തെരഞ്ഞെടുക്കപ്പെടുന്നത്. സായി ഭരണത്തിൽ ഉപരാഷ്ട്രപതിയായിരുന്നു ലായി. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ഡി.പി.പി, സ്വാതന്ത്ര്യത്തെ അനുകൂലിക്കുന്നവരായാണ്, പൊതുവെ കാണപ്പെടുന്നത്. തായ്‌വാൻ ജനാധിപത്യ വ്യവസ്ഥയിലെ രാഷ്ട്രീയ-സാമ്പത്തിക സ്ഥാപനങ്ങളെ അട്ടിമറിക്കാൻ, […]

World

വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കി; ഹോളിവുഡ് പോപ്പ് താരം സാമന്ത ഫോക്സ് അറസ്റ്റിൽ

ഹോളിവുഡ് പോപ്പ് ഗായിക സാമന്ത ഫോക്സ് അറസ്റ്റിൽ. ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നാരോപിച്ചാണ് അറസ്റ്റ്. ലണ്ടനിലെ ഹീത്രൂ എയർപോർട്ടിൽ നിന്ന് മ്യൂണിക്കിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് സംഭവം. വിമാനം റൺവേയിലായിരിക്കെ, മദ്യ ലഹരിയിൽ ഫോക്സ് സഹയാത്രികനുമായി തർക്കത്തിലേർപ്പെട്ടതായാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് വിമാനം ഗേറ്റിലേക്ക് തിരിച്ചിറക്കി. പിന്നാലെ 50 കാരിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്നും, അസൗകര്യം ഉണ്ടായതിൽ ക്ഷമ ചോദിക്കുന്നതായും ഫോക്സ് പിന്നീട് പറഞ്ഞു.

World

അഫ്ഗാൻ മലനിരകളിൽ തകർന്നുവീണത് എയർ ആംബുലൻസ് എന്ന് റഷ്യ

അഫ്ഗാൻ മലനിരകളിൽ തകർന്നുവീണത് എയർ ആംബുലൻസ് എന്ന് റഷ്യ. ദസ്സോ ഫാൽക്കൺ 10 ചാർട്ടഡ് വിമാനത്തിൽ 10 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഗയയിൽ നിന്നും താഷ്കന്റ് വഴി മോസ്‌കോയിലേക്ക് സർവീസ് നടത്തുകയായിരുന്നു വിമാനം എന്നും റിപ്പോർട്ടുണ്ട്. വിമാനം തകർന്ന മേഖലയിൽ പരിശോധന നടത്താൻ താലിബാൻ പ്രത്യേക സംഘത്തെ അയച്ചു‌‌. അഫ്ഗാനിസ്താൻ മലനിരകളായ ടോപ്ഖാനയിലാണ് വിമാനം തകർന്നുവീണത്. ആദ്യം ഇന്ത്യൻ വിമാനം തകർന്നുവീണു എന്നാണ് റിപ്പോർട്ടുകൾ വന്നതെങ്കിലും ഈ റിപ്പോർട്ട് ശരിയല്ലെന്ന് ഡിജിസിഎ അറിയിച്ചു. തകർന്നത് മൊറോക്കൻ വിമാനമാണ്. വിമാനത്തിൽ […]