HEAD LINES World

നേരിട്ടെത്തി ഇസ്രയേലിന് സമ്പൂർണ പിന്തുണ പ്രഖ്യാപിച്ച് ജോ ബൈഡൻ

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേലിലെത്തി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ബൈഡനെ ടെൽ അവീവ് വിമാനത്താവളത്തിൽ സ്വീകരിച്ചു. ജോ ബൈഡൻ ഇസ്രയേലിന് സമ്പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഇതിനിടെ ഹമാസ് ഐഎസിനേക്കാൾ അപകടകാരികളാണെന്ന് ബെന്യാമിൻ നെതന്യാഹു പറഞ്ഞു. ഐസിന്റെ പാത പിന്തുടരുകയാണ് ഹമാസെന്നും അദ്ദേഹം ആരോപിച്ചു. ഇസ്രയേലിലെത്തിയ ബൈഡൻ മറ്റു നേതാക്കളുമായി ചർച്ച ചെയ്ത് മാനുഷികമായ പിന്തുണ ഗാസയ്ക്കു ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുമെന്ന് സെക്യൂരിറ്റി കൗൺസിൽ കോഓഡിനേറ്റർ ഫോർ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് ജോൺ കിർബി അറിയിച്ചു. പ്രാദേശിക […]

World

‘ഗാസയിലെ ആശുപത്രിക്ക്‌ നേരെ നടത്തിയ ആക്രമണം പൈശാചികം’; സിപിഐഎം

ഗാസയിലെ ആശുപത്രിക്ക്‌ നേരെ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ നൂറ്‌ കണക്കിന്‌ പേര്‍ കൊല്ലപ്പെട്ട നടപടിയില്‍ ശക്തമായി പ്രതിഷേധിക്കണമെന്ന്‌ സിപിഐഎം. നൂറ്‌ കണക്കിന്‌ സാധാരണ മനുഷ്യരെ കൊന്നൊടുക്കുന്ന ഇത്തരം നടപടികള്‍ സമാധാനപരമായി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്‌ തടസ്സം സൃഷ്ടിക്കുകയുള്ളൂ. എല്ലാവിധ അന്താരാഷ്‌ട്ര ധാരണകളേയും കാറ്റില്‍ പറത്തിക്കൊണ്ട്‌ ഗാസയിലെ ആശുപത്രിയില്‍ ഇസ്രയേല്‍ ഗവണ്‍മെന്റ്‌ നടത്തിയ ബോംബാക്രമണം അത്തരമൊരു സാഹര്യമാണ്‌ സൃഷ്ടിച്ചിട്ടുള്ളത്‌. നേരത്തെ തന്നെ കടുത്ത ഉപരോധം കാരണം വെള്ളവും, വെളിച്ചവും, ഭക്ഷണവും ഇല്ലാതായിത്തീര്‍ന്ന ജനതയ്‌ക്ക്‌ നേരെയാണ്‌ ഇത്തരമൊരു അക്രമണം ഉണ്ടായിരിക്കുന്നതെന്നും സിപിഐഎം […]

Latest news World

ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ വ്യോമാക്രമണം; അപലപിച്ച് അറബ് രാജ്യങ്ങളും യുഎന്നും; ആരോപണം നിഷേധിച്ച് ഇസ്രയേല്‍

ഗാസയിലെ അല്‍ അഹ്ലി അറബ് ആശുപത്രിക്ക് നേരെയുണ്ടായ വ്യോമാക്രമണം നിഷേധിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ‘ഇസ്ലാമിക് ജിഹാദികള്‍’ ആണ് വ്യോമാക്രമണത്തിന് പിന്നിലെന്നും റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ട് ആശുപത്രിയില്‍ പതിച്ചതാകാമെന്നുമാണ് ഇസ്രയേല്‍ സൈനിക വക്താവിന്റെ പ്രതികരണം. ഐഡിഎഫ് പ്രവര്‍ത്തന സംവിധാനങ്ങള്‍ പരിശോധിച്ചപ്പോള്‍ ഗാസയില്‍ നിന്ന് മിസൈല്‍ ആക്രമണം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് ജിഹാദ് ഭീകര സംഘടനയ്ക്കാണെന്നും ഇസ്രയേല്‍ സൈനിക വക്താവ് ട്വീറ്റ് ചെയ്തു.(Arab world and UN condemn Gaza hospital attack) ആശുപത്രിയിലുണ്ടായ […]

World

ഷാഹിദ് അഫ്രീദിയുടെ സഹോദരി അന്തരിച്ചു

പാക് ക്രിക്കറ്റ് ഇതിഹാസം ഷാഹിദ് അഫ്രീദിയുടെ സഹോദരി അന്തരിച്ചു. ഏറെ നാളായി രോഗബാധിതയായിരുന്നുവെന്നാണ് റിപ്പോർട്ട്. അഫ്രീദി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഖബറടക്കം സക്കരിയ്യ മസ്ജിദിൽ ളുഹർ നമസ്കാരത്തിന് ശേഷം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ സഹോദരിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് അഫ്രീദി നാട്ടിലേക്ക് മടങ്ങിയിരുന്നു.

World

ഹൈക്കോടതി അഭിഭാഷകനായി ചമഞ്ഞ് ആള്‍മാറാട്ടം; വ്യാജവക്കീല്‍ വാദിച്ചുജയിച്ചത് 26 കേസുകള്‍

ഹൈക്കോടതി അഭിഭാഷകനായി ചമഞ്ഞ് 26 കേസുകള്‍ വാദിച്ച് ജയിച്ച വ്യാജ അഭിഭാഷകന്‍ അറസ്റ്റില്‍. കെനിയ ഹൈക്കോടതിയില്‍ അഭിഭാഷകനായിരിക്കെ 26 കേസുകളില്‍ വിജയിച്ച ബ്രയാന്‍ മ്വെന്‍ഡയെന്നയാളാണ് പൊലീസ് പിടിയിലായത്.(Kenya Officials Arrest Fake Lawyer Who Won 26 Court Cases) നൈജീരിയന്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം കോടതിയില്‍ ഈ വ്യാജവക്കീല്‍ വാദിച്ച കേസുകളെല്ലാം മജിസ്ട്രേറ്റ്, അപ്പീല്‍ കോടതി ജഡ്ജിമാര്‍, ഹൈക്കോടതി ജഡ്ജിമാര്‍ എന്നിവര്‍ക്ക് മുന്നിലാണെത്തിയത്. എന്നാല്‍ ഒരാള്‍ക്ക് പോലും ബ്രയാന്‍ വ്യാജനാണെന്ന് സംശയം തോന്നിയില്ല. ഇയാളുടെ […]

HEAD LINES World

‘യുദ്ധത്തിൻ്റെ വ്യാപ്തി വർധിക്കും’; ഇസ്രയേലിന് ഇറാന്റെ മുന്നറിയിപ്പ്

ഗാസയിലെ ഇസ്രയേൽ സംഘർഷം അവസാനിപ്പിച്ചില്ലെങ്കിൽ യുദ്ധം മറ്റ് മേഖലകളിലേക്കും വ്യാപിക്കുമെന്ന് മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി. സയണിസ്റ്റ് സർക്കാർ അതിക്രമങ്ങൾ അവസാനിപ്പിക്കണെമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.പലസ്തീനികള്‍ക്കെതിരായ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ ഇനിയും കാഴ്ചക്കാരായി നോക്കി നില്‍ക്കില്ല. നാസികള്‍ ചെയ്തതാണ് ഇപ്പോള്‍ ഇസ്രയേല്‍ ആവര്‍ത്തിക്കുന്നത് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി പറഞ്ഞു. അതേസമയം ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാൻ ചൈന ഇടപെടണമെന്നും ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു. ​ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെയാണ് ഇറാന്റെ ഇടപെടലുണ്ടായിരിക്കുന്നത്. ഇസ്രയേലിനെതിരായ ഹമാസ് ഗ്രൂപ്പിന്റെ ആക്രമണത്തില്‍ […]

World

ഇറാനിയന്‍ സംവിധായകന്‍ ദാരുഷ് മെഹ്‌റുജിയും ഭാര്യയും കുത്തേറ്റുമരിച്ചു

ഇറാനിയൻ സംവിധായകൻ ദാരുഷ് മെഹ്‌റുജിയും ഭാര്യയും കുത്തേറ്റുമരിച്ചു. തലസ്ഥാനമായ ടെഹ്റാനില്‍ നിന്നും മുപ്പതുകിലോമീറ്റര്‍ അകലെ സ്വവസതിയില്‍ നടന്ന കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ല.ഭാര്യ വഹാദയ്ക്കും ദാരുഷിനും കഴുത്തില്‍ ആഴത്തിലുള്ള മുറിവുണ്ട്. കത്തികൊണ്ടുള്ള പരുക്കെന്നാണ് പ്രാഥമിക വിവരം.(Iranian Director Dariush Mehrjui, Wife Stabbed To Death) Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍ കഴുത്തില്‍ മുറിവേറ്റ ഇരുവരെയും വീടിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കളെ കാണാന്‍ ദാരുഷിന്‍റെ മകള്‍ […]

World

പലസ്തീനികളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് ഇസ്രയേലിലെ തൊഴില്‍ സ്ഥാപനങ്ങള്‍

യുദ്ധം കനക്കുന്ന പശ്ചിമേഷ്യയില്‍ നിന്ന് ഒട്ടും ആശ്വാസാവഹമല്ലാത്ത വാര്‍ത്തകളാണ് ഓരോ ദിവസവും എത്തുന്നത്. കര, നാവിക ആക്രമണത്തിന് ഇസ്രയേല്‍ തയ്യാറെടുക്കുന്നതിനിടെ ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന പലസ്തീനികളെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ തുടങ്ങിയിരിക്കുകയാണ് അധികൃതര്‍. രണ്ട് വര്‍ഷത്തിലേറെയായി ഇസ്രയേലിലെ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു നൗറയെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത വാര്‍ത്ത അല്‍ ജസീറയാണ് റിപ്പോര്‍ട്ട് ചെയ്തത്.(Palestinians in Israel suspended from jobs over war) യുദ്ധഭൂമിയാണെങ്കിലും ആശുപത്രി സേവനമായതിനാല്‍ പതിവ് പോലെ ജോലിക്കെത്തിയതായിരുന്നു […]

HEAD LINES World

‘യുദ്ധത്തിൻ്റെ വ്യാപ്തി വർധിക്കും’; ഇസ്രയേലിന് ഇറാന്റെ മുന്നറിയിപ്പ്

ഗാസയിലെ ഇസ്രയേൽ സംഘർഷം അവസാനിപ്പിച്ചില്ലെങ്കിൽ യുദ്ധം മറ്റ് മേഖലകളിലേക്കും വ്യാപിക്കുമെന്ന് മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി. സയണിസ്റ്റ് സർക്കാർ അതിക്രമങ്ങൾ അവസാനിപ്പിക്കണെമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.പലസ്തീനികള്‍ക്കെതിരായ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ ഇനിയും കാഴ്ചക്കാരായി നോക്കി നില്‍ക്കില്ല. നാസികള്‍ ചെയ്തതാണ് ഇപ്പോള്‍ ഇസ്രയേല്‍ ആവര്‍ത്തിക്കുന്നത് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി പറഞ്ഞു. അതേസമയം ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാൻ ചൈന ഇടപെടണമെന്നും ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു. ​ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെയാണ് ഇറാന്റെ ഇടപെടലുണ്ടായിരിക്കുന്നത്. ഇസ്രയേലിനെതിരായ ഹമാസ് ഗ്രൂപ്പിന്റെ ആക്രമണത്തില്‍ […]

World

നെതന്യാഹു ഹമാസിന് നേരെ കണ്ണടച്ചോ? ഇസ്രായേലില്‍ വിമര്‍ശനം ശക്തം

കൂടാരപ്പെരുന്നാളിനോട് അനുബന്ധിച്ച് രാവും പകലും നീളുന്ന ഡാന്‍സും പാട്ടുമൊക്കെയുള്ള റേവ് പാര്‍ട്ടിയുടെ തിമിര്‍പ്പിലായിരുന്നു ഗാസയില്‍ നിന്ന് 12 കിലോമീറ്റര്‍ മാത്രം അലകെയുള്ള കിബുട്‌സ് റെയിം. ഗാസഇസ്രയേല്‍ അതിര്‍ത്തിയിലെ ഈ ഗ്രാമപ്രദേശത്താണ് ഏഴാം തിയതി ആദ്യമായി സ്‌ഫോടനശബ്ദം കേള്‍ക്കുന്നത്. ട്രാന്‍സ് സംഗീതത്തിന്റെ ബീറ്റുകളില്‍ സ്വയം മറന്ന പല നാടുകളില്‍ നിന്ന് വന്ന പല യുവാക്കളും ആദ്യത്തെ സ്‌ഫോടന ശബ്ദം ശ്രദ്ധിച്ചില്ല. തുടര്‍ച്ചയായി ശബ്ദങ്ങള്‍ കേട്ടപ്പോള്‍ അന്തരീക്ഷം പെട്ടെന്ന് പകപ്പിന്റേതായി, അവിടേക്ക് ഭയവും സംഭ്രമവും ചേക്കേറി, എങ്ങോട്ട് ഓടിയൊളിക്കണമെന്നറിയാതെ ജനങ്ങള്‍ […]