ലണ്ടന്‍: ഐസ്ലന്‍ഡില്‍ കാര്‍ പാലത്തില്‍ നിന്ന് മറിഞ്ഞ് മൂന്ന് ഇന്ത്യന്‍ വംശജര്‍ മരിച്ചു. ബ്രിട്ടനില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജരായ രണ്ട് സ്ത്രീകളും ഒരു കുഞ്ഞുമാണ് മരിച്ചത്. വ്യാഴാഴ്ചയായിരുന്നു അപകടം. ഈ കുടുംബത്തിലെ രണ്ട് പുരുഷന്‍മാരും രണ്ട് കുട്ടികളും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഐസ്ലന്‍ഡിലെ തെക്കന്‍ പ്രദേശത്തെ സ്‌കൈതറോസന്തൂഴ് എന്ന പ്രദേശത്തിന് സമീപമാണ് പകടം നടന്നത്. ഐസ്ലന്‍ഡില്‍ അവധിക്കാലം ചിലവഴിക്കാനുള്ള യാത്രയിലായിരുന്നു ഇവര്‍. അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഐസ്ലന്‍ഡിലെ ഇന്ത്യന്‍ അംബാസിഡറായ ടി ആംസ്ട്രോങ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ […]
World
ഫലസ്തീന്‍ തടവുകാരുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാക്കി ഇസ്രായേല്‍
ഫലസ്തീന്‍ തടവുകാരുടെ ജീവിതം അത്യന്തം ദുരിതത്തിലാക്കി ഇസ്രായേല്‍. കുടിവെള്ളത്തിനും ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. പൊതു സുരക്ഷാ മന്ത്രി ഗിലാഡ് എര്‍ഡന്‍ പ്രഖ്യാപിച്ച പുതിയ നിയമത്തിലാണ് ഈ മാറ്റങ്ങള്‍. നീക്കത്തിനെതിരെ ഫലസ്തീന്‍ രംഗത്തെത്തി. തടവുകാരുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിശോധിക്കാനായി ഏഴ് മാസം മുമ്പ് രൂപീകരിച്ച കമ്മിറ്റി നിശ്ചയിച്ച നിയമമാണ് ഗിലാര്‍ഡ് എര്‍ഡന്‍ പ്രഖ്യാപിച്ചത്. ഭീകരത ആരോപിച്ച് ഇസ്രായേല്‍ തടവിലിട്ടവരുടെ ജീവിതം നരകതുല്യമാക്കുന്നതാണ് പുതിയ നിയമം. ഫലസ്തീന്‍ അതോറിറ്റിക്കുള്ള ഫണ്ട് നിര്‍ത്തലാക്കുക, വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം കൊണ്ടു വരിക, […]