World

സെെനികര്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ വിലക്കി റഷ്യ

സൈനികരുടെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം നിരോധിക്കാനൊരുങ്ങി റഷ്യ. രാജ്യ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം. പാര്‍ലെമന്റിന്റെ അധോസഭയില്‍ നടന്ന വോട്ടെടുപ്പില്‍ ഭൂരിഭാഗം പേരും തീരുമാനത്തെ അനുകൂലിച്ചു. ചിത്രങ്ങളും, വീഡിയോകളും എടുക്കാന്‍ കഴിയുന്നതും, ഇന്റര്‍നെറ്റ് സേവനം ലഭ്യമാകുന്ന ഫോണുകളും ഡ്യൂട്ടി സമയം സൈനീകര്‍ ഉപയോഗിക്കാന്‍ കഴിയില്ല. ഓണ്‍ലൈന്‍ വഴി വിവരങ്ങള്‍ കൈമാറുന്നതിനും വിലക്കുണ്ട്. രാജ്യ സുരക്ഷമുന്‍ നിര്‍ത്തിയുള്ളതാണ് തീരുമാനം. ചൊവ്വാഴ്ച പാര്‍ലമെന്റിന്റെ അധോസഭയില്‍ നടന്ന വോട്ടെടുപ്പില്‍ 400 നിയമവിദഗ്ധര്‍ ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്തു. ബില്‍ പ്രകാരം, അത്യാധുനിക സൌകര്യങ്ങള്‍ ഇല്ലാത്ത […]

World

ചെെന-അമേരിക്ക സാമ്പത്തിക യുദ്ധം അന്ത്യത്തിലേക്ക്

അമേരിക്ക-ചൈന വ്യാപരയുദ്ധം അന്ത്യത്തിലേക്കെന്ന് സൂചന. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വ്യാപാര ചര്‍ച്ചകളുടെ അടുത്ത ഘട്ടം അമേരിക്കയില്‍ ഈ ആഴ്ച നടക്കുമെന്ന് ചൈന അറിയിച്ചു. വ്യാപാര ചര്‍ച്ചകളുടെ അടുത്ത ഘട്ടം ഈ ആഴ്ച വാഷിങ്ടന്‍ ഡി.സിയില്‍ വെച്ച് നടക്കുമെന്ന് ചൈനീസ് വക്താവ് പറഞ്ഞു. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി യു.എസ് വൈസ് പ്രസിഡന്റ് മെറോന്‍ ബ്രില്യന്റുമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക. ഇരു രാഷ്ട്ര തലവന്‍മാരും തമ്മില്‍ അര്‍ജന്റീനയില്‍ നടന്ന ചര്‍ച്ചകളുടെ ബാക്കിയാണ് നടക്കാന്‍ പോകുന്നത്. […]

World

സിറിയയില്‍ ഇരട്ട സ്ഫോടനം: 24 പേര്‍ കൊല്ലപ്പെട്ടു

സിറിയയില്‍ ഇരട്ട സ്ഫോടനങ്ങളില്‍ 24 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ നാല് കുട്ടികളും ഉള്‍പ്പെടുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സിറിയയിലെ വടക്ക് കിഴക്ക് മേഖലയിലെ ഇദ്‍ലിബിലാണ് സ്ഫോടനം നടന്നത്. തെരുവില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഘടിപ്പിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ചായിരുന്നു ആദ്യ അപകടം. ഇതിന്റെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെയാണ് രണ്ടാമത്തെ സ്ഫോടനം. മോട്ടോര്‍ സൈക്കിളില്‍ ഘടിപ്പിച്ച ബോംബാണ് പൊട്ടിയത്. മരിച്ചവരില്‍ 4 പേര്‍ ഹയാത്ത് തഹ്‍രീര്‍ അല്ഷാം പ്രവര്‍ത്തകരാണ്. മറ്റുള്ളവര്‍ സാധാരണക്കാരും. കൊല്ലപ്പെട്ടവരില്‍ ‌കുട്ടികളും ഉള്‍പ്പെടുന്നു. അന്‍പതിലേറെ […]

World

ഇസ്രായേല്‍ മനപൂര്‍വ്വം യുദ്ധത്തിന് ശ്രമിക്കുകയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി

ഇസ്രായേലിനും അമേരിക്കക്കും വിമർശനവുമായി ഇറാന്‍ വിദേശകാര്യ മന്ത്രി മൊഹമ്മദ് ജാവേദ് ശരീഫ്. ഇസ്രായേല്‍ യുദ്ധത്തിന് മനപൂര്‍വ്വം ശ്രമിക്കുകയാണെന്നും പശ്ചിമേഷ്യൻ രാജ്യങ്ങളെ തമ്മിലടിപ്പിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും ജാവേദ് വിമർശിക്കുന്നു. മ്യൂണിച്ച് സെക്യൂരിറ്റി കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഇറാന്‍ വിദേശകാര്യ മന്ത്രി മൊഹമ്മദ് ജാവേദ് ശരീഫ്. യുദ്ധം അപകട സാധ്യത കൂടുതലുള്ള പ്രക്രിയയാണെന്നും അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ഇസ്രായേല്‍ ഇറാനെ പ്രതിരോധത്തിലാക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ തിരിച്ചടിക്കുമെന്നും ജാവേദ് കൂട്ടിച്ചേർത്തു. സിറിയയിലെ ഇറാനിയന്‍ റെവല്യൂഷനറി ഗാർഡിന് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തെ […]

World

അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മെക്സിക്കന്‍ മതിലിന് പണം കണ്ടെത്താന്‍ മറ്റ് വഴികളില്ലാതായതോടെയാണ് ട്രംപ് കടുത്ത നടപടി കൈക്കൊണ്ടത്. മെക്സിക്കന്‍ മതില്‍ പണിയുമെന്ന വാശിയിലാണ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഭൂരിപക്ഷമില്ലാത്തതാണ് ഇക്കാര്യത്തില്‍ ട്രംപിന് തിരിച്ചടിയായത്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിലൂടെ ജനപ്രതിനിധി സഭയുടെ അനുമതിയില്ലാതെ തന്നെ തന്‍റെ തീരുമാനങ്ങള്‍ നടപ്പാക്കാമെന്നതാണ് ട്രംപിനെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചത്. തന്‍റെ ഈ തീരുമാനത്തെ മുന്‍ പ്രസിഡന്‍റുമാരുടെ നടപടികളെ ചൂണ്ടിക്കാട്ടിയാണ് ട്രംപ് ന്യായീകരിക്കുന്നത്. മെക്സിക്കന്‍ മതിലിനായി 5.7 ബില്യണ്‍ ഡോളര്‍ ആണ് ട്രംപ് […]

World

പുല്‍വാമ ഭീകരാക്രമണം: പാകിസ്താന് മുന്നറിയിപ്പുമായി അമേരിക്ക

പാകിസ്താന് മുന്നറിയിപ്പുമായി അമേരിക്ക. പാകിസ്താന്‍ ഭീകരരുടെ താവളമാകരുതെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ട്വിറ്ററില്‍ കുറിച്ചു. ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് ഒപ്പം നില്‍ക്കുമെന്നും പോംപിയോ വ്യക്തമാക്കി. അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ അജിത് ഡോവലിനെ വിളിച്ച് പിന്തുണ അറിയിച്ചു.

World

മെക്സിക്കന്‍ മയക്കുമരുന്ന് മാഫിയ തലവന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് അമേരിക്കന്‍ കോടതി

മെക്സിക്കന്‍ മയക്കുമരുന്ന് മാഫിയ തലവന്‍ എല്‍ ചാപ്പോ ഗുസ്മാന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് അമേരിക്കന്‍ കോടതി. ഗുരുതരമായ പത്ത് കുറ്റകൃത്യങ്ങളാണ് ഗുസ്മാനെതിരെ ചുമത്തിയിരുക്കുന്നത്. 11 ആഴ്ച നീണ്ട് വിചാരണക്കൊടുവിലാണ് ഗുസ്മാനെ കോടതി കുറ്റക്കാരനായി വിധിച്ചത്. മെക്സിക്കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘമായ സിനോള കാര്‍ട്ടെലിന്റെ തലവനാണ് എല്‍ ചാപ്പോ ഗുസ്മാന്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചതുള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങളാണ് ഗുസ്മാനെതിരെ ചുമത്തിയത്. മെക്‌സിക്കോയിലെ ജയിലില്‍ നിന്ന് തുരങ്കമുണ്ടാക്കി രക്ഷപ്പെട്ട ഗുസ്മാന്‍ 2016 ജനുവരിയില്‍ വീണ്ടും അറസ്റ്റിലാവുകയായിരുന്നു. ഗുസ്മാനെ […]

World

വെനസ്വേലയില്‍ സൈന്യത്തെ വിന്യസിക്കാനുള്ള ട്രംപിന്‍റെ തീരുമാനത്തെ പിന്തുണക്കില്ലെന്ന് യു.എസ് കോണ്‍ഗ്രസ്

വെനസ്വേലയില്‍ സൈന്യത്തെ വിന്യസിക്കാനുള്ള ഡോണള്‍ഡ് ട്രംപിന്‍റെ തീരുമാനത്തെ പിന്തുണക്കില്ലെന്ന് യു.എസ് കോണ്‍ഗ്രസ്. പ്രതിസന്ധി മറികടക്കാന്‍ അമേരിക്കന്‍ സൈന്യത്തെ വിന്യസിക്കുന്നത് ഉചിതമായ തീരുമാനമായിരിക്കില്ലെന്നും വിലയിരുത്തല്‍. പ്രതിസന്ധി രൂക്ഷമായ വെനസ്വേലയിലേക്ക് സൈന്യത്തെ അയക്കുന്ന കാര്യം പരിഗണനയിലാണെന്ന് കഴിഞ്ഞ ദിവസമാണ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ ശക്തമായ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു, എന്നാല്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തെ അമേരിക്കന്‍ കോണ്‍ഗ്രസ് പിന്തുണച്ചേക്കില്ല. വിദേശ കാര്യമന്ത്രാലയ മേധാവി എലിയറ്റ് ഏങ്കലാണ് ട്രംപിന്റെ തീരുമാനത്തെ എതിര്‍ത്ത് രംഗത്ത് വന്നത്. വെനസ്വേലയില്‍ നടക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയില്‍ ഖേദിക്കുന്നു, […]

World

സെെബര്‍ സുരക്ഷക്കൊരുങ്ങി റഷ്യ; ഇന്റര്‍നെറ്റ് സേവനം താത്കാലികമായി റദ്ദാക്കി

സാങ്കേതിക വിദ്യ സ്വതന്ത്രമായി ഉപയോഗിക്കുന്നതിനായി നിയമത്തില്‍ മാറ്റം കൊണ്ടുവരാന്‍ ഉത്തരവിടണമെന്ന് കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റ് ആവശ്യപ്പെട്ടിരുന്നു ദേശീയ സൈബര്‍ സുരക്ഷയുടെ ഭാഗമായി അന്താരാഷ്ട്ര ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി റദ്ദാക്കാനുള്ള ബില്‍ പാസ്സാക്കി റഷ്യ. സൈബര്‍ പ്രതിരോധത്തിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിലാണ് നടപടി. രാജ്യത്തേക്കുള്ള വിദേശ ശക്തികളുടെ ഇടപെടല്‍ തടയുകയാണ് റഷ്യയുടെ ലക്ഷ്യം. സ്വന്തമായി നെറ്റ് അഡ്രസ് സിസ്റ്റം സ്ഥാപിക്കുകയാണ് റഷ്യയുടെ ലക്ഷ്യം. ഏപ്രില്‍ ഒന്നിനു മുന്‍പ് നടപടി പ്രാബല്യത്തിലാക്കാനാണ് തീരുമാനം. ഇന്റര്‍നെറ്റ് സേവനം താത്കാലികമായി റദ്ദാക്കിയാല്‍ റഷ്യന്‍ പൗരന്‍മാര്‍ക്കും […]

World

ഇനിയും റോഹിങ്ക്യന്‍ അഭയാര്‍ഥികളെ സ്വീകരിക്കാനാവില്ലെന്ന് ബംഗ്ലാദേശ്

മ്യാന്‍മര്‍ – ബംഗ്ലാദേശ് അതിര്‍ത്തി അടച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍. ബംഗ്ലാദേശിലേക്കുള്ള റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ ഒഴുക്ക് തടയുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നടപടി. ഇനിയും അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തങ്ങള്‍ക്കാവില്ലെന്നും മറ്റു രാജ്യങ്ങള്‍ അഭയാര്‍ഥികളെ സ്വീകരിക്കണമെന്നും ബംഗ്ലാദേശ് വിദേശ കാര്യമന്ത്രി അബ്ദുല്‍ മഅ്മൂന്‍ പറഞ്ഞു. വ്യാഴാഴ്ചയാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ അതിര്‍ത്തി അടച്ചത്. മ്യാന്മര്‍ സൈന്യത്തിന്റേയും ബുദ്ധ വംശീയവാദികളുടേയും പീഡനങ്ങള്‍ക്കിരയാകുന്ന മ്യാന്മര്‍ വംശജരുടെ ദുരിതം ഇരട്ടിയാക്കുന്നതാണ് ബംഗ്ലാദേശ് സര്‍ക്കാറിന്റെ തീരുമാനം. മ്യാന്മാര്‍ അധികൃതരുടെ ക്രൂര പീഡനത്തെ തുടർന്ന് ഏഴുലക്ഷം റോഹിങ്ക്യകളാണ് ഇതുവരെ ബംഗ്ലാദേശിലേക്ക് […]