ഡോ വന്ദനദാസിന്റെ കൊലപാതകത്തിൽ പൊലീസിന് വീഴ്ച് സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഗുരുതരമായ കുറ്റകരമായ അനാസ്ഥയാണ് നടന്നത്. സന്ദീപിന്റെ കൈ പോലും കെട്ടാതെയാണ് പരിശോധനക്ക് എത്തിച്ചത്. ഒരു ക്രിമിനലിനെ പെൺകുട്ടിക്ക് മുന്നിൽ ഇട്ടു കൊടുത്തു. പ്രതി വാദിയല്ല. ക്രിമിനൽ. വന്ദനയുടെ വീട്ടിലെത്തിയതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സതീശൻ. പൊലീസ് പുതിയ തിരക്കഥ തയ്യാറാക്കുകയാണ്. അവരുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടാവുകയായിരുന്നു. മന്ത്രിയുടെ പരാമർശം മുറിയുടെ ആഴം കൂട്ടുന്നതായിരുന്നു. മന്ത്രി എന്ത് അടിസ്ഥാനത്തിൽ ആണ് പരിചയക്കുറവാണെന്ന് പറഞ്ഞത്. പരിചയക്കുറവ് […]
Uncategorized
സുവര്‍ണ ക്ഷേത്രത്തിന് സമീപത്തെ സ്ഫോടനം; ഗൂഢാലോചന നടത്തിയ അഞ്ച് പേർ പിടിയിൽ
അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തിന് സമീപത്തുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയ അഞ്ച് പേർ പിടിയിൽ. ബോംബ് എറിഞ്ഞ ആൾ ഉൾപ്പെടെ 5 പേരെയാണ് നിലവില്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്.അമൃത്സറിൽ ഇന്നലെ രാത്രിയാണ് സ്ഫോടനം ഉണ്ടായത്. വിവിധ രീതിയിലെ പടക്കങ്ങളിലുപയോഗിക്കുന്ന പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് പ്രാഥമിക വിവരം. നേരത്തെ മെയ് ആറിനും എട്ടിനും സുവർണ്ണ ക്ഷേത്രത്തിന് സമീപം സ്ഫോടനം നടന്നിരുന്നു. അര്‍ധരാത്രി 12.30ഓടെയാണ് സ്ഫോടനം നടന്നത്. തനിക്കൊരു സംഘടനയുമായി ബന്ധമില്ലെന്ന് പ്രധാന പ്രതി മൊഴി നൽകിയതായാണ് റിപ്പോര്‍ട്ടുകള്‍ […]
ഡോക്ടറെ കുത്തി കൊന്ന സംഭവം; കെജിഎംഒഎ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിലേക്ക്
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന യുവ ഡോക്ടർ പൊലീസിന്റെ സാന്നിധ്യത്തിൽ ദാരുണമായി കൊല ചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച് കെജിഎംഒഎ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിലേക്ക്. അടിയന്തര ചികിത്സ ഒഴികെയുള്ള എല്ലാ സേവനങ്ങളും ഇന്ന് നിർത്തിവക്കുന്നു. കൊല്ലം ജില്ലയിൽ കാഷ്വാലിറ്റി ഉൾപ്പെടെയുള്ള എല്ലാ സേവനങ്ങളും ഇന്ന് നിർത്തിവയ്ക്കുകയാണ്. സംഭവത്തിൽ കുറ്റക്കാരായവരുടെ പേരിൽ മാതൃകപരമായ ശിക്ഷനടപടികൾ സീകരിക്കുന്നതിനൊപ്പം ഇത്തരം പൈശാചികമായ സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കുന്നതിനുള്ള ശക്തമായ നടപടികൾ സ്വീകരിക്കണം എന്നു സംഘടന ആവശ്യപ്പെടുന്നു. ആശുപത്രികളിൽ സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കുകയും, കസ്റ്റഡിയിലുള്ള പ്രതികളെ പരിശോധനയ്ക്ക് കൊണ്ടു […]
സ്‌കൂളുകളില്‍ നീന്തല്‍ പഠിപ്പിക്കുമെന്ന പ്രഖ്യാപനം പാഴ്‌വാക്ക് മാത്രം; വെളിച്ചം കാണാതെ വിദ്യാഭ്യാസ വകുപ്പിന്റെ ഫയലുകള്‍
മുങ്ങിമരണങ്ങള്‍ കുറയ്ക്കാന്‍ സംസ്ഥാനത്ത് സ്‌കൂളുകളില്‍ നീന്തല്‍ പഠിപ്പിക്കുമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ പ്രഖ്യാപനം വര്‍ഷങ്ങളായി ഫയലിലുറങ്ങുന്നു. 2007ല്‍ തട്ടേക്കാട് ബോട്ടപകടം അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന്റെ പ്രധാന ശുപാര്‍ശകളിലൊന്ന് വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍പരിശീലനം ഉറപ്പാക്കണമെന്നായിരുന്നു. നീന്തല്‍ പഠനം പാഠ്യപദ്ധതിയിലുള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് പലതവണ പറഞ്ഞിരുന്നെങ്കിലും എല്ലാം പാഴ്‌വാക്കായി. കേരളത്തില്‍ ഒരുവര്‍ഷം ശരാശരി 1000 മുതല്‍ 1200 പേര്‍ വരെ മുങ്ങിമരിക്കുന്നുണ്ടെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കണക്ക്. കൂടുതലും പതിനെട്ട് വയസിന് താഴെയുള്ളവര്‍. ഈ കണക്കുകളുടെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് സ്‌കൂളുകളില്‍ നീന്തല്‍ പരിശീലനം […]
വേനലവധി ക്ലാസുകൾക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്
വേനലവധി ക്ലാസുകൾ പൂർണ്ണമായി നിരോധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. എൽ.പി മുതൽ ഹയർ സെക്കൻഡറി വരെയുള്ള എല്ലാ സ്കൂളുകളിലും നിരോധന ബാധകമാണ്. സിബിഎസ്ഇ സ്‌കൂളുകൾക്കും ഉത്തരവ് ബാധകമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ഉത്തരവ് നടപ്പാക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദേശം നൽകി . വേനലവധിക്ക് കുട്ടികളെ പഠനത്തിനും പഠന ക്യാംമ്പുകൾക്കും നിർബന്ധിക്കരുതെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. പൊതുവിദ്യാഭ്യാസ ഡയറക്ടർ മറ്റു തരത്തിലുള്ള ഉത്തരവുകൾ പുറപ്പെടുവിക്കാത്തപക്ഷം സ്കൂളുകൾ മാർച്ച് മാസത്തെ അവസാന പ്രവൃത്തിദിനത്തിൽ അടയ്ക്കേണ്ടതും ജൂൺമാസത്തെ ആദ്യ പ്രവൃത്തി […]
‘മഴ’, ചെന്നൈ സൂപ്പർ കിംഗ്സ്-ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരം ഉപേക്ഷിച്ചു
ചെന്നൈ സൂപ്പർ കിംഗ്സ്-ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരം മഴ മൂലം ഉപേക്ഷിച്ചു. നിയമപ്രകാരം ഇരുടീമുകൾക്ക് ഒരോ പോയിന്റ് വീതം നൽകും. ഈ സീസണിൽ ആദ്യമായാണ് മഴ കളി മുടക്കുന്നത്. ലഖ്‌നൗവിന്റെ ഹോം ഗ്രൗണ്ടിൽ ടീം ആദ്യം ബാറ്റ് ചെയ്യുമ്പോഴാണ് വില്ലനായി മഴ എത്തിയത്. എൽ.എസ്.ജി ഇന്നിംഗ്സ് അവസാനിക്കാൻ 4 പന്ത് ബാക്കിനിൽക്കേയാണ് മഴ പെയ്തത്. 19.2 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 125 റൺസാണ് ടീം നേടിയത്. എന്നാൽ മത്സരം പുനരാരംഭിക്കാന്‍ ശ്രമിച്ചെങ്കിലും, മഴ കനത്തതോടെ മത്സരം […]
അടിച്ചുമാറ്റൽ ആരോപണം തെളിഞ്ഞാൽ സംഗീതരംഗം വിടുമെന്ന് എഡ് ഷീരൻ
തിങ്കിങ്ങ് ഔട്ട് ലൗഡ്’ എന്ന തൻ്റെ പാട്ടിനെതിരെ ഉയർന്ന കോപ്പിയടി ആരോപണം തെളിഞ്ഞാൽ സംഗീതരംഗം വിടുമെന്ന് സംഗീതജ്ഞൻ എഡ് ഷീരൻ.1973ൽ എഡ് ടൗൺസെൻഡും മാർവിൻ ഗയെയും ചേർന്ന് പുറത്തിറക്കിയ ‘ലെറ്റ്സ് ഗെറ്റ് ഇറ്റ് ഓൺ’ എന്ന ക്ലാസിക് പാട്ടിൻ്റെ കോപ്പിയടിയാണ് ഇതെന്നാണ് എഡ് ഷീരനെതിരെ ഉയർന്ന പരാതി. ഈ പരാതി തെളിഞ്ഞാൽ താൻ സംഗീത രംഗം വിടുമെന്ന് 32കാരനായ ഷീരൻ പറഞ്ഞു. ബിർമിംഗ്ഹം ലൈവ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 2003ൽ അന്തരിച്ച എഡ് ടൗൺസെൻഡിൻ്റെ മകൾ […]
തൃശൂര്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് കണ്ടത്തെിയത് 220 കഞ്ചാവ് ചെടികള്‍; അന്വേഷണം ആരംഭിച്ച് പൊലീസ്
തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ എറിയാട് ആളൊഴിഞ്ഞ പറമ്പില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. മാടവന എരുമക്കോറയിലാണ് ഇരുന്നൂറ്റി ഇരുപതോളം ചെടികള്‍ കണ്ടെത്തിയത്. കൊടുങ്ങല്ലൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം.ഷാംനാഥിന്റെ നേതൃത്വത്തിലുള്ള സംഘംമാണ് ഇന്ന് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വന്‍തോതില്‍ കഞ്ചാവ് ചെടികള്‍. മാടവന എരുമക്കോറയില്‍ ആളൊഴിഞ്ഞ പറമ്പില്‍ 220 ഓളം കഞ്ചാവ് ചെടികള്‍ നട്ടു പിടിപ്പിച്ചതായി കണ്ടെത്തി. ഒരാഴ്ച്ച മുന്‍പ് ഈ പ്രദേശത്ത് നിന്നും സമാനമായ രീതിയില്‍ കഞ്ചാവ് […]
പ്ലേ സ്റ്റോറിൽ നിന്ന് 3,500 ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ; നടപടി ലോൺ ആപ്പുകൾക്കെതിരെ
പ്ലേ സ്റ്റോറിൽ നിന്ന് 3,500 ലോൺ ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ. ഗൂഗിൾ പോളിസികൾക്കനുസൃതമല്ലാത്ത ലോൺ ആപ്പുകളാണ് നീക്കം ചെയ്തത്. ഈ ആപ്പുകൾ ഉപയോക്താക്കളുടെ അനുവാദമില്ലാതെ കോണ്ടാക്ടുകളും ഫോട്ടോകളും ചോർത്തുന്നുണ്ടെന്ന് ഗൂഗിൾ കണ്ടെത്തി. പേഴ്‌സണൽ ലോൺ ആപ്പുകൾക്ക് ഉപയോക്താക്കളുടെ ഫോട്ടോ, കോണ്ടാക്ട് തുടങ്ങിയ സെൻസിറ്റീവ് ഡേറ്റകൾ പ്രാപ്യമല്ലാതാക്കാൻ ഗൂഗിൾ തങ്ങളുടെ ലോൺ പോളിസി പുതുക്കിയിട്ടുണ്ട്. വ്യാജ ലോൺ ആപ്പുകളിലൂടെ പണം തട്ടിയെടുത്ത 14 പേരെ മുംബൈ സൈബർ പൊലീസ് പിടികൂടിയതിന് പിന്നാലെയാണ് നടപടി. നിരവധി പേരിൽ നിന്നായി […]