Uncategorized
അടിച്ചുമാറ്റൽ ആരോപണം തെളിഞ്ഞാൽ സംഗീതരംഗം വിടുമെന്ന് എഡ് ഷീരൻ
തിങ്കിങ്ങ് ഔട്ട് ലൗഡ്’ എന്ന തൻ്റെ പാട്ടിനെതിരെ ഉയർന്ന കോപ്പിയടി ആരോപണം തെളിഞ്ഞാൽ സംഗീതരംഗം വിടുമെന്ന് സംഗീതജ്ഞൻ എഡ് ഷീരൻ.1973ൽ എഡ് ടൗൺസെൻഡും മാർവിൻ ഗയെയും ചേർന്ന് പുറത്തിറക്കിയ ‘ലെറ്റ്സ് ഗെറ്റ് ഇറ്റ് ഓൺ’ എന്ന ക്ലാസിക് പാട്ടിൻ്റെ കോപ്പിയടിയാണ് ഇതെന്നാണ് എഡ് ഷീരനെതിരെ ഉയർന്ന പരാതി. ഈ പരാതി തെളിഞ്ഞാൽ താൻ സംഗീത രംഗം വിടുമെന്ന് 32കാരനായ ഷീരൻ പറഞ്ഞു. ബിർമിംഗ്ഹം ലൈവ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 2003ൽ അന്തരിച്ച എഡ് ടൗൺസെൻഡിൻ്റെ മകൾ […]
തൃശൂര്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് കണ്ടത്തെിയത് 220 കഞ്ചാവ് ചെടികള്‍; അന്വേഷണം ആരംഭിച്ച് പൊലീസ്
തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ എറിയാട് ആളൊഴിഞ്ഞ പറമ്പില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. മാടവന എരുമക്കോറയിലാണ് ഇരുന്നൂറ്റി ഇരുപതോളം ചെടികള്‍ കണ്ടെത്തിയത്. കൊടുങ്ങല്ലൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം.ഷാംനാഥിന്റെ നേതൃത്വത്തിലുള്ള സംഘംമാണ് ഇന്ന് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വന്‍തോതില്‍ കഞ്ചാവ് ചെടികള്‍. മാടവന എരുമക്കോറയില്‍ ആളൊഴിഞ്ഞ പറമ്പില്‍ 220 ഓളം കഞ്ചാവ് ചെടികള്‍ നട്ടു പിടിപ്പിച്ചതായി കണ്ടെത്തി. ഒരാഴ്ച്ച മുന്‍പ് ഈ പ്രദേശത്ത് നിന്നും സമാനമായ രീതിയില്‍ കഞ്ചാവ് […]
പ്ലേ സ്റ്റോറിൽ നിന്ന് 3,500 ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ; നടപടി ലോൺ ആപ്പുകൾക്കെതിരെ
പ്ലേ സ്റ്റോറിൽ നിന്ന് 3,500 ലോൺ ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ. ഗൂഗിൾ പോളിസികൾക്കനുസൃതമല്ലാത്ത ലോൺ ആപ്പുകളാണ് നീക്കം ചെയ്തത്. ഈ ആപ്പുകൾ ഉപയോക്താക്കളുടെ അനുവാദമില്ലാതെ കോണ്ടാക്ടുകളും ഫോട്ടോകളും ചോർത്തുന്നുണ്ടെന്ന് ഗൂഗിൾ കണ്ടെത്തി. പേഴ്‌സണൽ ലോൺ ആപ്പുകൾക്ക് ഉപയോക്താക്കളുടെ ഫോട്ടോ, കോണ്ടാക്ട് തുടങ്ങിയ സെൻസിറ്റീവ് ഡേറ്റകൾ പ്രാപ്യമല്ലാതാക്കാൻ ഗൂഗിൾ തങ്ങളുടെ ലോൺ പോളിസി പുതുക്കിയിട്ടുണ്ട്. വ്യാജ ലോൺ ആപ്പുകളിലൂടെ പണം തട്ടിയെടുത്ത 14 പേരെ മുംബൈ സൈബർ പൊലീസ് പിടികൂടിയതിന് പിന്നാലെയാണ് നടപടി. നിരവധി പേരിൽ നിന്നായി […]
കർണാടകയിൽ ബിജെപിക്ക് തിരിച്ചടി; മൂന്നാം സര്‍വേയിലും തോല്‍വി പ്രവചിച്ച് സർവേ ഫലം
കര്‍ണാടകത്തില്‍ ബിജെപിക്ക് തോല്‍വി പ്രവചിച്ച് ഇന്ത്യ ടുഡേ-സി വോട്ടര്‍ സര്‍വേ. 74-86 സീറ്റുകളില്‍ ഒതുങ്ങുമെന്ന് പ്രവചനം. കോൺഗ്രസ് 107- 119 സീറ്റുകള്‍ നേടുമെന്നും സർവേ ഫലം. കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണകക്ഷിയായ ബിജെപിക്ക് തലവേദനയായിരിക്കുകയാണ് അഭിപ്രായ സർവേ. തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി സർക്കാർ രൂപീകരിക്കാനുള്ള ബിജെപിയുടെ നീക്കങ്ങൾക്കു മങ്ങലേൽപ്പിക്കുന്നതാണ് അഭിപ്രായ സർവേ റിപ്പോർട്ട് എന്നാണു നിരീക്ഷണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുൻനിർത്തി ബിജെപിയും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസും വമ്പൻ പ്രചാരണമാണ് നടത്തുന്നത്. ഇതിനിടെ കർണാടകയിൽ […]
അരിക്കൊമ്പനെ മയക്കുവെടി വെച്ചു; ദൗത്യം വിജയത്തിലേക്ക്
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ അരിക്കൊമ്പനെ ആദ്യ ഡോസ് മയക്കുവെടി വച്ചു. ഇതോടെ അരിക്കൊമ്പൻ ദൗത്യം വിജയത്തിലേക്ക് നീങ്ങുന്നുവെന്നാണ് വിവരം. മയക്കുവെടിയേറ്റ ആന പരിഭ്രാന്തനായി ചോല വനത്തിന് അകത്തേയ്ക്ക് പോയിരിക്കുകയാണ്. ഇനി അര മണിക്കൂർ നിർണായകമാണ്. വെടിയേറ്റ ശേഷം എത്ര കിലോമീറ്റർ ദൂരത്തേയ്ക്ക് അരിക്കൊമ്പൻ പോകുമെന്ന് വ്യക്തമല്ല. ആനയെ ട്രാക്ക് ചെയ്യാൻ ശ്രമിക്കുകയാണ് വനം വകുപ്പ്. അരുൺ സക്കറിയയാണ് മയക്കുവെടി വെച്ചത്. അരിക്കൊമ്പന് തൊട്ടരികെ ചക്ക കൊമ്പനും എത്തിയതിനാലായിരുന്നു വെടിവെയ്ക്കാൻ വൈകിയത്. പടക്കം പൊട്ടിച്ച് ചക്കക്കൊമ്പനെ അകറ്റിയ ശേഷമാണ് […]
ഇറാനിയൻ നേവി പിടിച്ചെടുത്ത എണ്ണക്കപ്പലിൽ മലയാളികളും; മോചനം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്
ഇറാനിയൻ നേവി ഇന്നലെ പിടിച്ചെടുത്ത അമേരിക്കൻ എണ്ണക്കപ്പലിൽ മലയാളിയും. മലപ്പുറം ചുങ്കത്തറ സ്വദേശി സാം സോമൻ, കടവന്ത്ര സ്വദേശികളായ ജിസ് മോൻ, ജിബിൻ ജോസഫ് എന്നിവരാണ് കപ്പലിൽ ഉള്ളത്. എറണാകുളം കൂനമ്മാവ് സ്വദേശി എഡ്വിൻ കപ്പലിലുണ്ടെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇവരുടെ മോചനം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കേന്ദ്ര വിദേശകാര്യസഹ മന്ത്രിക്കും പ്രതിപക്ഷ നേതാവിനും കത്തയച്ചെന്ന് എഡ്വിന്റെ കുടുബം അറിയിച്ചു പിടിച്ചെടുത്ത കപ്പലിലെ 24 ജീവനക്കാരിൽ 23 പേരും ഇന്ത്യക്കാരാണ്. കുവൈറ്റിൽ നിന്നും ഹോസ്റ്റണിലേക്കുള്ള യാത്ര മധ്യേയാണ് കപ്പൽ […]
സുഡാനിൽ ഏറ്റുമുട്ടലിന് അവസാനമാകുന്നില്ല; തുർക്കി വിമാനത്തിനുനേരെ ആക്രമണം
വെടിനിർത്തൽ ദീർഘിപ്പിക്കാൻ പോരാട്ടമുഖത്തുള്ള രണ്ട് കക്ഷികളും സമ്മതിച്ചിട്ടും സുഡാനിൽ ഏറ്റുമുട്ടലിന് അവസാനമാകുന്നില്ല. വെള്ളിയാഴ്ച രാവിലെ തലസ്ഥാനമായ ഖർത്തൂമിലും ഇരട്ട നഗരമായ ഒംദർമാനിലും വൻ സ്ഫോടനങ്ങളും വെടിവെപ്പുമുണ്ടായതായി പ്രദേശവാസികൾ പറഞ്ഞു. സൈന്യവും അർധ സൈനിക വിഭാഗവും തമ്മിൽ 72 മണിക്കൂർ നേരത്തേക്കുകൂടി വെടിനിർത്തൽ ദീർഘിപ്പിക്കാൻ സമ്മതിച്ച് മണിക്കൂറുകൾക്കകമാണ് വൻ ഏറ്റുമുട്ടലുണ്ടായത്. സംഘർഷം രൂക്ഷമായ രാജ്യത്തുനിന്ന് വിദേശികളെ ഒഴിപ്പിക്കുന്നതിനാണ് വെടിനിർത്തൽ നീട്ടിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഹ്രസ്വ നേരത്തേക്കുള്ള വെടിനിർത്തൽ പലതവണ പ്രഖ്യാപിച്ചെങ്കിലും ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ സാധിച്ചിട്ടില്ല. കൂടുതൽ ആക്രമണം ഭയന്ന് […]
മാലിന്യക്കൂനയില്‍ വീണ് കാണാതായ തൊഴിലാളിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തു
പെരുമ്പാവൂർ ഓടക്കാലിയിൽ പ്ലൈവുഡ് ഫാക്ടറിയുടെ പുകയുന്ന മാലിന്യക്കുഴിയിൽ വീണ് കാണാതായ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഒരു ദിവസത്തെ തെരിച്ചിലിനൊടുവിലാണ് മൃതദേഹാവശിഷ്ടം ലഭിച്ചത്. കൊല്‍ക്കത്ത സ്വദേശി നസീര്‍ ഹുസൈന്‍ (22) ആണ് മരിച്ചത്. പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദ് സ്വദേശിയാണ്. ഓടയ്ക്കാലി കമ്പനിപ്പടിയിലെ യൂണിവേഴ്‌സല്‍ പ്ലൈവുഡ്‌സ് എന്ന സ്ഥാപനത്തില്‍ വ്യാഴാഴ്ച രാവിലെ ഏഴിനാണ് സംഭവം. ഫാക്ടറിക്ക് പിന്നില്‍ അമ്പതടിയോളം താഴ്ചയുള്ള ഭാഗത്ത് പ്ലൈവുഡ് മാലിന്യം കൂട്ടിയിട്ടിരിക്കുകയാണ്. മാലിന്യത്തിന് തീപിടിച്ചപ്പോൾ അണയ്ക്കാൻ വെള്ളം പമ്പു ചെയ്യുന്നതിനിടെ നസീർ തീയിലേക്ക് വീഴുകയായിരുന്നു.
സുഡാനില്‍ കൊല്ലപ്പെട്ട ആല്‍ബര്‍ട്ടിന്റെ കുടുംബം ജിദ്ദയിലെത്തി; സ്വീകരിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍
സുഡാനില്‍ ആഭ്യന്തര കലാപത്തിനിടെ കൊല്ലപ്പെട്ട മലയാളി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ കുടുംബം സൗദി അറേബ്യയിലെ ജിദ്ദയിലെത്തി. ആല്‍ബര്‍ട്ടിന്റെ ഭാര്യ സൈബല്ലയെയും മകളെയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ സ്വീകരിച്ചു. കുടുംബത്തിന് കൊച്ചിയിലേക്കുള്ള ടിക്കറ്റ് ഏര്‍പ്പെടുത്തിയതായി കേന്ദ്രമന്ത്രി പറഞ്ഞു. സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെയാണ് കണ്ണൂര്‍ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്‍ വെടിയേറ്റ് മരിച്ചത്. വിമുക്തഭടന്‍ കൂടിയായ ആല്‍ബര്‍ട്ട് ദാല്‍ ഗ്രൂപ്പ് ഓഫ് കമ്പനി ജീവനക്കാരനായിരുന്നു. ഏപ്രില്‍ 156നായിരുന്നു ആല്‍ബര്‍ട്ട് കൊല്ലപ്പെട്ടത്. അതിനിടെ സുഡാനില്‍ […]












