വെറുപ്പ് കൊണ്ടല്ല, സ്നേഹം കൊണ്ടാണ് മനുഷ്യർ ക്രൂരന്മാരാകുന്നത് എന്നൊരു ഡയലോഗ് മധുപാലിന്റെ തലപ്പാവിൽ ജയമോഹൻ എഴുതിയിട്ടുണ്ട്. ഓർത്തുനോക്കിയപ്പോൾ ഒരുപാട് വേദനിപ്പിച്ച ഒരു നഗ്നസത്യമാണത്. പാർവതി നായികയായി അഭിനയിച്ച “ഉയരെ” കണ്ടപ്പോൾ ഇന്ന് അത് വീണ്ടും ഓർത്തു. ആസിഡ് ആക്രമണത്തിന് ഇരയായ രേഷ്മ ഖുറൈശി എന്നൊരു പെണ്കുട്ടി ഈ വർഷം കേരളത്തിലെ ഒരു സാഹിത്യോത്സവത്തിൽ പങ്കെടുത്തിരുന്നു. മുൻ നിര പ്രസിദ്ധീകരണങ്ങളിൽ അവരുടെ കവർ സ്റ്റോറി വന്നിരുന്നു.ബീയിങ് രേഷ്മ എന്ന പേരിൽ അവരുടെ അതിജീവനത്തിന്റെ കഥ പുസ്തകമായി വന്നതിനെ തുടർന്ന് […]
Uncategorized
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാന്തപുരം വിഭാഗത്തിന്റെ പിന്തുണ ഇടതിന്
കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എപി സുന്നികള്‍ ഇടതുപക്ഷത്തിന് പിന്തുണ നല്‍കും. ഇക്കാര്യത്തില്‍ കാന്തപുരം അനുയായികളെ തീരുമാനം അറിയിച്ചുവെന്നാണ് വിവരം. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. ജനങ്ങളെ മാനിക്കുന്ന, വര്‍ഗീയതയും അഴിമതിയും പ്രൊത്സാഹിപ്പിക്കാത്ത ഭരണകൂടമാണ് നിലവില്‍ വരേണ്ടതെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരുടെ പ്രസ്താവ പുറത്തു വന്നിട്ടുണ്ട്.
ഇടിമിന്നൽ- ജാഗ്രതാ നിർദേശങ്ങൾ
കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന വേനൽ മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 8 മണി വരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ട്. ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ടുതുടങ്ങുന്ന ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 8 മണി വരെയുള്ള […]
ശനിയാഴ്ച മുതല്‍ പ്രചരണത്തിനിറങ്ങുമെന്ന് ബെന്നി ബെഹനാന്‍
അടുത്ത ശനിയാഴ്ച്ചക്ക് ശേഷം വീണ്ടും പ്രചാരണ രംഗത്തേക്കിറങ്ങുമെന്ന് ചാലക്കുടി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാന്‍. ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ബെന്നി ബെഹനാന് വേണ്ടി നിലവില്‍ യു.ഡി.എഫ് എം.എല്‍.എമാരാണ് പ്രചാരണം മുന്നോട്ട് കൊണ്ടുപോവുന്നത്. വരും ദിവസങ്ങളില്‍ യു.ഡി.എഫിന്റെ മുതിര്‍ന്ന നേതാക്കള്‍ മണ്ഡലത്തില്‍ പ്രചാരണത്തിനെത്തും. ഒന്നാംഘട്ട പ്രചാരണം പൂര്‍ത്തിയാക്കി രണ്ടാംഘട്ട പ്രചാരണം പാതിവഴിയില്‍ എത്തി നില്‍ക്കെയാണ് ചാലക്കുടി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാന് ഹൃദയാഘാതമുണ്ടാവുന്നത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം യു.ഡി.എഫ് സ്ഥാനാര്‍ഥി ഇപ്പോള്‍ വിശ്രമത്തിലാണ്. എന്നാല്‍ […]
ഇന്ത്യന്‍ സൈന്യം മോദിയുടെ സേനയെന്ന പരാമര്‍ശം; യോഗിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്
ഇന്ത്യന്‍ സൈന്യം മോദിയുടെ സേനയാണെന്ന വിവാദ പരാമര്‍ശത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. ഏപ്രില്‍ അഞ്ചിനുള്ളില്‍ വിശീദീകരണം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഭീകരര്‍ക്ക് ബിരിയാണി വിളമ്പിയപ്പോള്‍ മോദിയുടെ സേന ബുള്ളറ്റുകളും ബോംബുകളുമാണ് നല്‍കിയതെന്നായിരുന്നു യോഗി ആദിത്യനാഥിന്‍റെ പരാമര്‍ശം. ഇന്ത്യന്‍ സൈന്യത്തെ മോദിയുടെ സേനയെന്ന വിശേഷിപ്പിച്ചത് സൈന്യത്തെ അപമാനിക്കുന്നതാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗാസിയാബാദ് ജില്ലാ മജിസ്ട്രേറ്റിനോട് തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയോ എന്ന് പരിശോധിക്കാന്‍ ആവശ്യപ്പെട്ട് […]
‘പപ്പു’ പ്രയോഗം, ജാഗ്രത കുറവ് കൊണ്ട് ഉണ്ടായ പിശക്;വിശദീകരണവുമായി ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍
തിരുവനന്തപുരം: സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ മുഖപ്രസംഗത്തിലെ പപ്പു പരാമര്‍ശത്തില്‍ വിശദീകരണവുമായി ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി എം മനോജ്. ജാഗ്രതക്കുറവ് കൊണ്ടുണ്ടായ പിശകാണ് തലക്കെട്ടിന് പിന്നിലെന്ന് മനോജ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. രാഷ്ട്രീയ നേതാക്കളെ വ്യക്തിപരമായി അവഹേളിക്കുന്നതും അധിക്ഷേപ്പിക്കുന്നതും ഞങ്ങളുടെ രീതിയല്ല എന്ന് വിശദീകരിച്ച പി എം മനോജ് അങ്ങനെ ഒരു വാക്ക് വന്നത് അനുചിതമാണെന്നും പറഞ്ഞു. ‘കോണ്‍ഗ്രസ് തകര്‍ച്ച പൂര്‍ണമാക്കാന്‍ പപ്പു സ്‌ട്രൈക്ക്’ എന്നായിരുന്നു ഇന്ന് ദേശാഭിമാനിയുടെ എഡിറ്റോറിയലിന്റെ തലക്കെട്ട്. ഇത് വിവാദമായ സാഹചര്യത്തിലാണ് പി എം […]
കേരളത്തില്‍ സ്വന്തം കുഴി തോണ്ടി സിപിഎം, രാഹുലിന് ദക്ഷിണേന്ത്യ നിര്‍ദേശിച്ചത് യെച്ചൂരി!
ദില്ലി: വയനാട്ടില്‍ നിന്നും മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചതോടെ കേരളത്തില്‍ സിപിഎം ആശങ്കയിലാണ്. രാഹുലിന്റെ വരവ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബാധിക്കുക സിപിഎമ്മിനെ ആയിരിക്കും. വയനാട്ടിലേക്ക് രാഹുല്‍ വരുന്നത് തടയാന്‍ ഇടതുപക്ഷം നടത്തിയ ശ്രമങ്ങള്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു. ഇതോടെ കോണ്‍ഗ്രസിനോട് സിപിഎം ഇടഞ്ഞിരിക്കുകയാണ്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ഇല്ലാത്ത ഒരു മതനിരപേക്ഷ ബദലിന് വേണ്ടി സിപിഎം ശ്രമം നടത്തുകയും ചെയ്യുന്നു. അതിനിടെ പുറത്ത് വന്ന കൗതുകമുണ്ടാക്കുന്ന വസ്തുത മറ്റൊന്നുണ്ട്. വയനാട്ടിലേക്ക് രാഹുലിനെ എത്തിച്ചതിന് സിപിഎമ്മിന് വലിയ പങ്കുണ്ട് […]
ഇന്ത്യക്ക് ഒരു ബോംബയക്കാന്‍ പ്രത്യേക നെഞ്ചളവിന്റെ ആവശ്യമില്ലെന്ന് വി.എസ്. അച്യുതാനന്ദന്‍
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ നേതാവ് വി.എസ് വി.എസ്. അച്യുതാനന്ദന്‍. തെരഞ്ഞെടുപ്പിന്റെ മുന്നില്‍ വാഗ്ദാന പാലനത്തിന്റെ സാക്ഷ്യങ്ങളൊന്നും പിടിച്ചു കയറാനില്ലാതെ വരുന്ന ഒരു പ്രധാനമന്ത്രിയുടെ കച്ചിത്തുരുമ്പാണ് ഉപഗ്രഹവേധനമെന്നും വി.എസ് പറഞ്ഞു. ഇന്ത്യ മിസൈല്‍ കണ്ടുപിടിച്ചത്താന്‍ അധികാരത്തില്‍ വന്ന ശേഷമാണ് , ഉപഗ്രഹ വിക്ഷേപണം ആരംഭിച്ചത് എന്നൊക്കെ പറഞ്ഞ് അന്‍പത്താറിഞ്ച് നെഞ്ചും വിരിച്ച് നില്‍ക്കാന്‍ നരേന്ദ്രമോദിക്ക് നാണമുണ്ടോ എന്നതല്ല, നമ്മുടെ പ്രശ്നം. ഓരോ വര്‍ഷവും നിരവധി ഉപഗ്രഹങ്ങളുടെ വിക്ഷേപണവും മിസൈലുകളുടെ പരീക്ഷണവുമെല്ലാം നടക്കുന്നുണ്ട്. […]
ബി.ജെ.പി സ്ഥാനാര്‍ഥി പട്ടിക ഇന്ന്; പിള്ള മത്സരരംഗത്ത് നിന്ന് മാറി നില്‍ക്കണമെന്ന് കേന്ദ്രനേതൃത്വം
സംസ്ഥാനത്തെ ബി.ജെ.പി സ്ഥാനാര്‍ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. പത്തനംതിട്ടയില്‍ കെ.സുരേന്ദ്രനും എറണാകുളത്ത് അല്‍ഫോണ്‍സ് കണ്ണന്താനവും മത്സരിക്കും. ടോം വടക്കന്‍ കൊല്ലവും ശോഭ സുരേന്ദ്രന് ആറ്റിങ്ങലും ലഭിച്ചേക്കും. സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള മത്സര രംഗത്ത് നിന്ന് മാറി നില്‍ക്കണമെന്ന് കേന്ദ്രനേതൃത്വം നിര്‍ദേശിച്ചതായാണ് വിവരം. ആര്‍.എസ്.എസിന്റെ കനത്ത സമ്മര്‍ദ്ദം മൂലമാണ് ശ്രീധരന്‍ പിള്ളയെ മാറ്റിയെന്നാണ് വിവരം.
മലയിഞ്ചി, പ്രോജക്റ്റ്റുമായി പ്രളയദുരിതാശ്വാസത്തിൽ കൈത്താങ്ങായി ഹെലോ ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ്
സ്വിറ്റ്സർലണ്ടിലെ ആനുകാലിക, സാമൂഹിക , സാംസ്കാരിക രംഗത്ത് വേറിട്ട ശബ്ദമായി പ്രവർത്തിക്കുന്ന ഹലോ ഫ്രണ്ട് സ് എന്ന സോഷ്യൽ മീഡിയ ഗ്രൂപ് . അംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സമാഹരിച്ച തുക ഉപയോഗിച്ച് പ്രളയക്കെടുതിയിൽ പ്രകൃതിയുടെ വിളയാട്ടത്തിൽ എല്ലാം നഷ്ട്ടപെട്ട ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ പഞ്ചായത്തിൽപ്പെട്ട മലയിഞ്ചി എന്ന പ്രദേശത്തെ പുളിക്കകണ്ടത്തിൽ തോമസ് ഉലഹന്നാന് വീട് നിർമാണപ്രവർത്തവുമായി മുന്നോട്ട് പോകുന്നത് സസന്തോഷം അറിയിക്കട്ടെ . പ്രളയദുരിതാശ്വാസത്തിൽ ഭാഗഭാക്കാകുന്നതിനായി നമ്മൾ മലയിഞ്ചി, പ്രോജക്റ്റ് എന്ന പേരിൽ തുടങ്ങി വെച്ച വീട് […]