ദേശീയതലത്തില്‍ ബി.ജെ.പിക്കെതിരായ പ്രതിരോധ നിരയുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് രമേശ് ചെന്നിത്തല. മുന്നണി രാഷ്ട്രീയം ഡൽഹിയിൽ ഇരിക്കുന്നവർക്ക് മനസിലായിട്ടില്ല. മുന്നണി രാഷ്ട്രീയത്തിന്റെ പ്രത്യേകത മനസ്സിലാക്കാതെ എല്ലാവരും പ്രവര്‍ത്തിക്കുന്നു. അതുകൊണ്ടാണ് മോദിക്ക് വിജയമുണ്ടായതെന്നും ചെന്നിത്തല പറഞ്ഞു.
Uncategorized
ലൂസിഫറിലെ ആരും കാണാത്ത മാസ് സീന്‍ പങ്കുവെച്ച് പൃഥ്വിരാജ്
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. നിലവിലെ പല റെക്കോര്‍ഡുകളും ഭേദിച്ചാണ് സിനിമയുടെ കുതിപ്പ്. ഒരു സംവിധായകന്‍ എന്നതിലുപരി മോഹന്‍ലാലിന്‍റെ കടുത്ത ആരാധകനായ തനിക്ക് സിനിമ ഇഷ്ടമായെന്നും ഇനി പ്രേക്ഷകരയ നിങ്ങളാണ് തീരുമാനിക്കേണ്ടതെന്നുമാണ് പൃഥ്വിരാജ് പറഞ്ഞത്. മാര്‍ച്ച് 28ന് റിലീസ് ചെയ്ത സിനിമ ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. റിലീസ് ചെയ്ത സെന്ററുകളില്‍ നിന്നെല്ലാം മികച്ച കലക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. കലക്ഷനില്‍ മാത്രമല്ല പ്രദര്‍ശനത്തിലും ചിത്രം റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ഏത് […]
നടിയെ ആക്രമിച്ച സംഭവം; കേസുകളില്‍ അന്വേഷണ ഏജന്‍സിയെ തീരുമാനിക്കേണ്ടത് പ്രതിഭാഗമല്ലെന്ന് ഹൈക്കോടതി
കേസുകളില്‍ അന്വേഷണ ഏജന്‍സിയെ തീരുമാനിക്കേണ്ടത് പ്രതിഭാഗമല്ലെന്ന് ഹൈക്കോടതി. നടിയെ ആക്രമിച്ച കേസ് സി.ബി.ഐയെ ഏല്‍പ്പിക്കണമെന്ന പ്രതി ദിലീപിന്റെ ഹരജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. കേസ് നിലനില്‍ക്കില്ലെങ്കില്‍ അത് റദ്ദാക്കാന്‍ ഹരജി നല്‍കുകയല്ലേ വേണ്ടതെന്നും കോടതി ചോദിച്ചു.ഹരജി പിന്നീട് പരിഗണിക്കാനായി കോടതി മാറ്റി.
സി.പി.എം പ്രവര്‍ത്തകന്‍ യാക്കൂബിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേര്‍ കുറ്റക്കാര്‍
കണ്ണൂര്‍ ഇരിട്ടിയിലെ സി.പി.എം പ്രവര്‍ത്തകന്‍ യാക്കൂബിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേര്‍ കുറ്റക്കാരെന്ന് കോടതി . ജില്ലാ സെഷന്‍സ് കോടതി അല്‍പസമയത്തിനകം ശിക്ഷ വിധിക്കും. പതിനാലാം പ്രതിയായ ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെ 11 പേരെ കോടതി വെറുതെ വിട്ടു. 2006 ജൂണ്‍ 13ന്ന് രാത്രി കല്ലിക്കണ്ടി ബാബുവിന്റെ വീട്ടില്‍ സുഹൃത്തുക്കളുമായി സംസാരിച്ച് കൊണ്ടിരിക്കെ ബി.ജെ.പി.പ്രവര്‍ത്തകര്‍ വീട്ടില്‍ അതിക്രമിച്ച് കടന്ന് അക്രമിക്കുമ്പോള്‍ ഓടി രക്ഷപ്പെടുന്നതിനിടയില്‍ അയല്‍ വീട്ടില്‍ വെച്ച് ബോംബെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്.
ആന്തമാന്‍ നിക്കോബാറില്‍ ഭൂചലനം
ഇന്ത്യയുടെ തെക്ക് ആന്തമാനിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. ആന്തമാൻ നിക്കോബാര്‍ ദ്വീപില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചനമാണുണ്ടായിരിക്കുന്നത്. പുലർച്ചെ ആറ് മണിയോടെയാണ് പ്രദേശത്ത് നേരിയ ചലനമുണ്ടായതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐ.എം.ഡി) അറിയിച്ചു. കഴിഞ്ഞ ദിവസം നിക്കോബാർ ദ്വീപിൽ റിക്ടർ സ്കെയിലിൽ 4.1 രേഖപ്പെടുത്തിയ ഭൂചലനത്തിന് തുടർച്ചയായിരുന്നു ഇത്. ഭൂചലന മേഖലയായ ആന്തമാൻ നിക്കോബാറിൽ ഏപ്രിൽ മാസം മാത്രം ഇരുപതിൽപ്പരം ചെറിയ ഭൂചലനങ്ങളാണ് ഉണ്ടായത്.
എക്‌സിറ്റ് പോള്‍; കര്‍ണാടക കോണ്‍ഗ്രസില്‍ പൊട്ടിത്തെറി
കര്‍ണാടകയില്‍ എന്‍ഡിഎക്ക് മുന്നേറ്റമുണ്ടാകുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്കു പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന നേതാവും എം.എല്‍.എയുമായ റോഷന്‍ ബെയ്ഗ് രംഗത്തെത്തി. കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍ കോമാളിയാണെന്ന് ബെയ്ഗ് പരിഹസിച്ചു. വിവാദ പ്രസ്താവനയില്‍ പാര്‍ട്ടി ബെയ്ഗിന് നോട്ടീസ് അയച്ചിട്ടുണ്ട്. കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ ദയനീയ അവസ്ഥക്ക് കാരണം നേതൃത്വമാണെന്ന വിമര്‍ശനമാണ് റോഷന്‍ ബെയ്ഗ് ഉന്നയിക്കുന്നത്. സിദ്ധരാമയ്യ അഹങ്കാരിയാണെന്നും പി.സി.സി പ്രസിഡന്റ് ഗുണ്ടുറാവു പരാജയപ്പെട്ടവനാണെന്നും ബെയ്ഗ് പരസ്യമായി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ […]
തിരുവനന്തപുരത്ത് എലിപ്പനി സ്ഥിരീകരിച്ചു
തിരുവനന്തപുരത്ത് മൂന്ന് പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. കിളിമാനൂര്‍ പഞ്ചായത്ത് കുളത്തില്‍ നീന്തല്‍ പരിശീലനം നടത്തിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും ഒരു മുതിര്‍ന്നയാള്‍ക്കുമാണ് എലിപ്പനി സ്ഥിരീകരിച്ചത്. ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അവധിക്കാല നീന്തല്‍ പരിശീലനത്തിനായി കിളിമാനൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വെന്നിച്ചിറ കുളത്തിൽ നീന്തല്‍ പരിശീലിച്ച കുട്ടികള്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. ഇരുവരും കിളിമാനൂര്‍ സ്വദേശികളാണ്. ഇവര്‍ക്ക് പുറമെ ഒരു മുതിര്‍ന്നയാള്‍ക്കും എലിപ്പനി സ്ഥിരീകിരച്ചിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നേരത്തെ ഈ കുളത്തില്‍ പരിശീലിക്കാനെത്തിയ പത്തോളം കുട്ടികള്‍ പനിക്ക് ചികിത്സ തേടിയിരുന്നു. […]
തെരഞ്ഞെടുപ്പില്‍ ശബരിമല ഒരു ഘടകമായെന്ന കടകംപള്ളിയുടെ നിലപാട് തള്ളി മുഖ്യമന്ത്രി
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഘടകമായെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പ്രസ്താവന തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എക്സിറ്റ്പോൾ പലതും പാളിപ്പോയിട്ടുണ്ട്. 23 വരെ കാത്തിരിക്കുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു. എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ശബരിമല വിവാദം തെരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചെന്ന സൂചന നല്‍കി മന്ത്രി കടകംപള്ളി രംഗത്തെത്തിയത്. ശബരിമലയുടെ പേരില്‍ കുറേപ്പേരെ കബളിപ്പിക്കാന്‍ വര്‍ഗീയഭ്രാന്തന്‍മാര്‍ക്ക് കഴിഞ്ഞെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇതിന് പിന്നാലെ തന്നെ ദേവസ്വം മന്ത്രിയുടെ […]
വാഹനാപകടം : തെലങ്കാനയില്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് പിഞ്ചു കുഞ്ഞ് മരിച്ചു
മുളുഗു: തെലങ്കാനയിലെ ജീതുവാഗു ഗ്രാമത്തില്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് രണ്ടു വയസുകാരി മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുളുഗു എംഎല്‍എ സീതാക്ക സഞ്ചരിച്ചിരുന്ന ഇന്നോവ കാറാണ് ബൈക്കില്‍ ഇടിച്ചത്. കുട്ടികളുമായി അംഗന്‍വാടിയിലേക്ക് പോകുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.
പാലാരിവട്ടം മേല്‍പ്പാലം ക്രമക്കേട്; മുഹമ്മദ് ഹനീഷിന്റെ മൊഴിയെടുത്തു
പാലാരിവട്ടം പാലം നിര്‍മാണത്തിലെ ക്രമക്കേടില്‍ വിജിലിന്‍സ് റോഡ് ആന്‍ഡ് ബ്രിഡ്ജ് കോര്‍പ്പറേഷന്‍ മുന്‍ എം.ഡി മുഹമ്മദ് ഹനീഷിന്റെ മൊഴിയെടുത്തു. പാലം നിര്‍മാണം നടക്കുമ്പോള്‍ മുഹമ്മദ് ഹനീഷായിരുന്നു കോർപ്പറേഷൻ എംഡി .നിർമ്മാണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ,കരാർ വിവരങ്ങൾ മേൽനോട്ട ചുമതല എന്നി കാര്യങ്ങളാണ് വിജിലന്‍സ് ചോദിച്ചത്.