മരടിലെ ഫ്ലാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിം കോടതി. പ്രാഥമികമായി 25 ലക്ഷം രൂപ നല്‍കണമെന്നും താമസസൌകര്യം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. നഷ്ടപരിഹാരം നിര്‍മ്മാതാക്കളില്‍ നിന്നും ഈടാക്കണം. നഷ്ടപരിഹാരം കണക്കാക്കാന്‍ പ്രത്യേക കമ്മറ്റിയെ നിയോഗിക്കണമെന്നും സുപ്രിം കോടതി നിര്‍ദ്ദേശിച്ചു. തീരദേശ പരിപാലന നിയമം ലംഘിച്ചതിനെത്തുടര്‍ന്ന് മെയ് എട്ടിനാണ് സുപ്രിം കോടതി മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ ഉത്തരവിട്ടത്. വിധി നടപ്പിലാക്കി ഒരു മാസത്തിനകം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു ഉത്തരവ്. മൂന്ന് മാസം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് നല്‍കാത്തതിനെത്തുടര്‍ന്നാണ് കോടതി സ്വമേധയ കേസെടുത്തത്. […]
Uncategorized
മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്നിറങ്ങും
മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നിറക്കും. മഹാരാഷ്ട്രയിലെ 288 മണ്ഡലങ്ങളിലും ഹരിയാനയിലെ 90 മണ്ഡലങ്ങളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ന് മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. അടുത്ത മാസം 4നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി. ഒക്ടോബര്‍ 21 നാണ് രണ്ടിടത്തും തെരഞ്ഞെടുപ്പ്. 24 ഫലം പ്രഖ്യാപിക്കും.
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഡ്യൂട്ടി മാറ്റി നൽകുന്നത് സംബന്ധിച്ച് തർക്കം
കെ.എസ്.ആർ.ടി.സി തമ്പാനൂർ ഡിപ്പോയിലെ ജീവനക്കാർക്ക് ഡ്യൂട്ടി മാറ്റി നൽകുന്നത് സംബന്ധിച്ച് തർക്കം. ഓപ്ഷൻ സമയത്ത് സി.ഐ.ടി.യു, ടി.ഡി.എഫ് യൂണിയൻ പ്രതിനിധികളെ മാത്രം പങ്കെടുപ്പിച്ചത് മറ്റ് യൂണിയനുകൾ എതിർത്തു. ജൂണിൽ സി.ഐ.ടി.യു ,ടി.ഡി.എഫ് യൂണിയനുകളുടെ ഓപ്ഷനിൽ പങ്കെടുക്കാനുള്ള അംഗീകാരം അവസാനിച്ചിരുന്നു. ഓരോ ആറ് മാസം കഴിയുമ്പോഴും സീനിയോറിറ്റി അനുസരിച്ച് ജീവനക്കാർക്ക് സ്യൂട്ടി മാറ്റി നൽകാറുണ്ട്. ഈ മാസം 29 ന് മുമ്പ് ഇത്തവണത്തെ ഓപ്ഷൻ പൂർത്തിയാക്കണമെന്ന് ചീഫ് ഓഫീസ് അറിയിച്ചിരുന്നു. തമ്പാനൂർ ഡിപ്പോയിലെ ഓപ്ഷൻ സമയത്ത് സി.ഐ.ടി.യു, ടി.ഡി.എഫ് […]
മത്സരിക്കാനില്ലെന്ന നിലപാടിലുറച്ച് കുമ്മനം; വട്ടിയൂര്‍ക്കാവില്‍ പകരമാര്?
വട്ടിയൂർക്കാവിൽ മത്സരിക്കാനില്ലെന്ന നിലപാടിൽ ഉറച്ച് കുമ്മനം രാജശേഖരന്‍. ഇതോടെ കുമ്മനത്തിന് പകരമാരെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. എന്നാൽ കുമ്മനം തന്നെ മത്സരിക്കണമെന്നാണ് ജില്ലാ കമ്മിറ്റിയുടെ നിലപാട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭ തെരഞ്ഞെടുപ്പിലും മികച്ച മത്സരം കാഴ്ച വച്ചതും. സ്ഥാനാർഥിയെന്ന നിലയിൽ ലഭിക്കുന്ന സ്വീകാര്യതയുമാണ് കുമ്മനത്തിന് മേൽ സമ്മർദ്ദം വര്‍ദ്ധിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ മറ്റൊരു സ്ഥാനാർഥിയെ പരീക്ഷിക്കരുതെന്നുമാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. എന്നാൽ തന്നെ പരിഗണിക്കരുതെന്നാണ് കുമ്മനം ആവർത്തിക്കുന്നത്. ഇക്കാര്യം ആർ.എസ്.എസ് നേതൃത്വത്തെയും അറിയിച്ചു. അതേ സമയം […]
കള്ളനോട്ടടി യന്ത്രവുമായി മുന്‍ ബി.ജെ.പി പ്രാദേശിക നേതാവ് വീണ്ടും പിടിയില്‍
കള്ളനോട്ടടി യന്ത്രവുമായി മുന്‍ ബി.ജെ.പി പ്രാദേശിക നേതാവ് വീണ്ടും പിടിയില്‍. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി എരാശേരി രാജേഷും കൂട്ടാളി മലപ്പുറം സ്വദേശി സുനീർ അലിയുമാണ് ലക്ഷങ്ങളുടെ കള്ളനോട്ടുമായി പിടിയിലായത്. കോഴിക്കോട് ഓമശ്ശേരിയിൽ വെച്ച് കൊടുവള്ളി പോലീസാണ് ഇവരെ പിടികൂടിയത്. യുവമോര്‍ച്ചാ നേതാവായിരുന്ന രാജേഷിനെ 2017 ല്‍ കള്ളനോട്ട് യന്ത്രവുമായി പിടികൂടിയിരുന്നു.
വാഹനപരിശോധനയില്‍ പുതുക്കിയ പിഴ ഈടാക്കിയത് ഒറ്റപ്പെട്ട സംഭവമെന്ന് എ.കെ ശശീന്ദ്രന്‍
സംസ്ഥാനത്ത് വാഹനപരിശോധനയില്‍ പുതുക്കിയ പിഴ ഈടാക്കിയത് ഒറ്റപ്പെട്ട സംഭവമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. ഉദ്യോഗസ്ഥര്‍ക്ക് ആശയക്കുഴപ്പമുണ്ടായതിനാലാണ് പുതുക്കിയ പിഴ ഈടാക്കുന്നതെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു. ഇന്നലെ പുനരാരംഭിച്ച വാഹനപരിശോധനയില്‍ കനത്ത പിഴയാണ് ഈടാക്കിയതെന്ന മീഡിയവണ്‍ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
മരട് ഫ്ലാറ്റ് വിവാദം; റിട്ട് ഹരജി അടിയന്തരമായി പരിഗണിക്കാൻ സുപ്രിം കോടതി വിസമ്മതിച്ചു
മരട് ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട റിട്ട് ഹരജി അടിയന്തരമായി പരിഗണിക്കാൻ സുപ്രിം കോടതി വിസമ്മതിച്ചു. ഫ്ലാറ്റുകൾ പൊളിക്കും മുൻപ് പരിസ്ഥിതി ആഘാതപഠനം നടത്തണമെന്ന ഹരജി പരിഗണിക്കാനാണ് കോടതി വിസമ്മതിച്ചത്. അതേസമയം മരടിലെ ഫ്ലാറ്റുകളിലുള്ളവരെ ഒഴിപ്പിക്കാനുള്ള നടപടികളിലേക്ക് തല്‍ക്കാലം നീങ്ങില്ലെന്ന് നഗരസഭാ ചെയർപേഴ്സൺ ടി.എച്ച് നാദിറ പറഞ്ഞു. സർക്കാർ തീരുമാനം അനുസരിച്ചേ മുന്നോട്ട് പോകൂ. പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയേണ്ടത് സർക്കാരാണെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു.
നവംബറില്‍ ഇന്ത്യന്‍ സിഖുകാര്‍ക്കായി പാകിസ്ഥാന്‍ അതിര്‍ത്തി തുറക്കും
ന്യൂഡല്‍ഹി: ദേവാലയ സന്ദര്‍ശനത്തിനായി നവംബറില്‍ ഇന്ത്യന്‍ സിഖുകാര്‍ക്കായി പാകിസ്ഥാന്‍ അതിര്‍ത്തി തുറക്കും. ഇന്ത്യയില്‍ നിന്നുള്ള സിഖ് തീര്‍ഥാടകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദേവാലയ സന്ദര്‍ശനമാണ് ഇത്. ഓരോ ദിവസവും ആയിരക്കണക്കിന് തീര്‍ഥാടകര്‍ക്ക് ഇവിടെ സന്ദര്‍ശനം നടത്താന്‍ സാധിക്കുമെന്ന് പാക്കിസ്ഥാന്‍ വ്യക്തമാക്കി. നവംബര്‍ 9 ന് മുമ്ബ് എല്ലാ ക്രമീകരണങ്ങളും നടക്കുമെന്ന് പാകിസ്ഥാന്‍ പ്രോജക്‌ട് ഡയറക്ടര്‍ അതിഫ് മജിദ് ആരാധനാലയത്തില്‍ പറഞ്ഞു. കശ്മീര്‍ മേഖലയില്‍ രൂക്ഷമായ സംഘര്‍ഷങ്ങള്‍ക്കിടയിലും ഇസ്ലാമാബാദും ന്യൂഡല്‍ഹിയും തമ്മിലുള്ള സഹകരണത്തിന്റെ അടയാളമാണ് ഈ തീര്‍ത്ഥാടനം. ഗുരുദ്വാര ദര്‍ബാര്‍ […]
‘വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രത്യേക പദവി എടുത്ത് മാറ്റില്ല’
വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 371 റദ്ദാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അറുപത്തിയെട്ടാമത് നോർത്ത് ഈസ്റ്റ് കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്ന അമിത് ഷാ. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റിയതിനെ തുടർന്ന് പലരും വ്യാജപ്രചരണങ്ങൾ നടത്തുകയുണ്ടായി. കേന്ദ്രം ആർട്ടിക്കിൾ 371ഉം എടുത്ത് കളയാനിരിക്കുകയാണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു. എന്നാൽ ഇതിനെ കുറിച്ച് താന്‍ നേരത്തെ പാർലമെന്റിൽ തന്നെ വ്യക്തമാക്കിയതാണെന്ന് പറഞ്ഞ അമിത് ഷാ, എട്ട് വടക്ക് കിഴക്കൻ […]
മുത്തൂറ്റിലെ ജീവനക്കാര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി
മുത്തൂറ്റിലെ ജീവനക്കാര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. മുത്തൂറ്റ് ജനറല്‍ മാനേജര്‍ അടക്കം പത്ത് പേര്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. എറണാകുളം, കോട്ടയം ജില്ലകളിലെ ഓഫീസുകളിലെ ജീവനക്കാര്‍ക്കാണ് സംരക്ഷണം നല്‍കാന്‍ കോടതി ഉത്തരവിട്ടത്. സി.ഐ.ടി.യു പ്രവര്‍ത്തകര്‍ ഓഫീസിന് മുന്നില്‍ പ്രശ്നമുണ്ടാക്കുന്നുവെന്നും ജീവനക്കാരെ ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും കാണിച്ചായിരുന്നു ഹരജി.