Kerala Uncategorized

ആലുവ മണപ്പുറത്ത് ഭക്തജനത്തിരക്ക്; പിതൃമോക്ഷ പുണ്യം തേടിയെത്തിയത് പതിനായിരങ്ങള്‍

ഇന്നലെയും ഇന്നുമായി പതിനായിരങ്ങളാണ് പിതൃമോക്ഷ പുണ്യം തേടി ബലിതര്‍പ്പണത്തിനായി മണപ്പുറത്തെത്തിയത് എറണാകുളം ആലുവ മണപ്പുറത്ത് ശിവരാത്രിയോടനുബന്ധിച്ചുള്ള ബലിതര്‍പ്പണ ചടങ്ങുകള്‍ പുരോഗമിക്കുന്നു. ഇന്നലെയും ഇന്നുമായി പതിനായിരങ്ങളാണ് പിതൃമോക്ഷ പുണ്യം തേടി ബലിതര്‍പ്പണത്തിനായി മണപ്പുറത്തെത്തിയത്. ചടങ്ങുകള്‍ നാളെ ഉച്ച വരെ തുടരും. മുന്‍വര്‍ഷങ്ങള്‍ക്ക് സമാനമായി പതിനായിരങ്ങള്‍ ഇത്തവണവും ആലുവ മണപ്പുറത്ത് ബലിതര്‍പ്പണത്തിനെത്തി. ഭക്തജനതിരക്ക് മൂലം മണിക്കൂറുകള്‍ കാത്ത് നിന്നതിന് ശേഷമാണ് പലര്‍ക്കും ബലിതര്‍പ്പണം നടത്താന്‍ സാധിച്ചത്. മണപ്പുറത്ത് ഇന്നലെ രാവിലെ മുതല്‍ തന്നെ ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. മഹാദേവ ക്ഷേത്രത്തിലെ വിശേഷാല്‍ […]

Kerala Uncategorized

82ാം പിറന്നാള്‍ ദിനത്തില്‍ കെ.എസ്.ആര്‍.ടി.സിയെ തേടിയെത്തിയത് വന്‍ ദുരന്തം

ഇന്ന് ഫെബ്രുവരി 20. കെ.എസ്.ആര്‍.ടി.സി ബസ് ഡേ ആയി ആചരിക്കുന്ന ദിവസം സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനം നിലവില്‍ വന്നതിന്റെ 82ആം വാര്‍ഷികത്തിലുണ്ടായ ദുരന്തത്തിന്റെ ഞെട്ടലിലാണ് കെ.എസ്.ആര്‍.ടി.സി കോര്‍പറേഷന്റെ സമീപകാല ചരിത്രത്തിലെ വലിയ അപകടമാണിത്. ഇന്ന് ഫെബ്രുവരി 20. കെ.എസ്.ആര്‍.ടി.സി ബസ് ഡേ ആയി ആചരിക്കുന്ന ദിവസം. 1938 ഫെബ്രുവരി 20നാണ് പൊതുഗതാഗത രംഗത്ത് കുതിപ്പിന് തുടക്കമിട്ട് തിരുവിതാംകൂര്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട് ഡിപ്പാര്‍ട്ട്മെന്റ് നിലവില്‍ വന്നത്. 56ല്‍ കേരള രൂപീകരണത്തോടെ അത് കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട് ഡിപാര്‍ട്മെന്റും 65 […]

Uncategorized

ഡല്‍ഹിയില്‍ പൗരത്വ നിയമത്തിനെതിരായ സമരത്തിന് നേരെ വീണ്ടും വെടിവെപ്പ്

നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ഡല്‍ഹിയില്‍ വീണ്ടും വെടിവെപ്പ്. ഡല്‍ഹി ജാഫറാബാദില്‍ സി.എ.എക്കെതിരായ പ്രതിഷേധ സമരത്തിന് സമീപത്ത് വെച്ചാണ് വെടിവെപ്പുണ്ടായത്. ബൈക്കിലെത്തിയ അജ്ഞാത സംഘം നാല് തവണ വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിന് മുമ്പ് ജാമിഅ മില്ലിയ സര്‍വകലാശാലയിലും ശാഹീന്‍ ബാഗിലും സമാനമായ രീതിയില്‍ വെടിവെപ്പുണ്ടായിരുന്നു. ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വെടിവെപ്പില്‍ വിദ്യാര്‍ഥിക്ക് സാരമായി കൈക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് ശേഷവും ജാമിഅയില്‍ വെടിവെപ്പിന് ശ്രമമുണ്ടായിരുന്നു. അന്ന് […]

Uncategorized

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കടുത്ത ചെലവു ചുരുക്കൽ നിർദേശങ്ങൾ

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കടുത്ത ചെലവു ചുരുക്കൽ നിർദേശങ്ങൾ മുന്നോട്ടു വെച്ച് തോമസ് ഐസക്. എയ്ഡഡ് മേഖലയിലെ അധ്യാപക നിയമനങ്ങൾ നിയന്ത്രിക്കാൻ വിദ്യാഭ്യാസ ചട്ടം ഭേദഗതി ചെയ്യും. ജീവനക്കാരെ പുനർവിന്യസിച്ച് തസ്തിക സൃഷ്ടിക്കൽ കുറയ്ക്കാനും ബജറ്റ് നിർദേശിക്കുന്നു. എയ്ഡഡ് മേഖലയിൽ അധ്യാപക – വിദ്യാർഥി അനുപാതം കുറച്ചതിന്റെ മറവിൽ 18119 അധ്യാപക നിയമനങ്ങൾ നടന്നെന്നാണ് ധനവകുപ്പ് പറയുന്നത്. അനുപാതം കടന്ന് ഒരു കുട്ടി വർധിച്ചാൽ പുതിയ തസ്തിക എന്നതാണ് സ്ഥിതി. ഇത് മറികടക്കാൻ വിദ്യാഭ്യാസ ചട്ടം പരിഷ്കരിക്കും. […]

India Kerala Uncategorized

ഇസ്‍ലാം മതത്തെ എതിര്‍ക്കുന്നില്ല; ക്ഷമ ചോദിക്കുന്നുവെന്ന് ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍

പ്രസംഗത്തിനിടയില്‍ ഇസ്‍ലാം മതം സംബന്ധിച്ചും ടിപ്പുസുല്‍ത്താനെ കുറിച്ചും നടത്തിയ വിവാദപരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍. ഇസ്‌ലാം മതത്തെ എതിര്‍ക്കുന്നില്ല, വിമര്‍ശിക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ല. താന്‍ ഉദ്ദേശിക്കാത്ത തരത്തിലാണ് ആ പ്രസംഗത്തിന്റെ വീഡിയോ പ്രചരിക്കുന്നത്. പ്രസംഗത്തില്‍ ടിപ്പു സുല്‍ത്താനെ കുറിച്ച് പറഞ്ഞ സന്ദര്‍ഭത്തില്‍ തിയതി മാറ്റിപ്പോയിട്ടുണ്ടെന്നും ജോസഫ് പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. ലവ് ജിഹാദ്, നൈജീരിയായിലെ ക്രൈസ്തവരുടെ കൂട്ടക്കൊല, മറ്റു ചില രാജ്യങ്ങളിലെ ക്രൈസ്തവരെ കൊന്നൊടുക്കുന്നതിന്റെയും പശ്ചാത്തലത്തില്‍ പങ്കുവെച്ച ചിന്തകളായിരുന്നു പ്രസംഗം. പക്ഷേ ചില പരാമര്‍ശങ്ങള്‍ ഒരുപാട് പേരെ […]

Entertainment Uncategorized

പൃഥ്വിരാജും ബിജു മേനോനും; അയ്യപ്പനും കോശിയും വരുന്നു, ട്രെയിലര്‍ 23 ന്‌ തീയറ്ററുകളില്‍

പൃഥ്വിരാജും ബിജുമേനോനും ടെെറ്റില്‍ കഥാപാത്രങ്ങളായി എത്തുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്‍റെ ടീസര്‍ ഏറെ വൈറലായിരുന്നു. പട്ടാളത്തില്‍ നിന്നും മടങ്ങിയെത്തിയ ഹവില്‍ദാര്‍ കോശിയെന്ന പട്ടാളം കോശിയായി പൃഥ്വിരാജെത്തുമ്ബോള്‍ കോശിയുടെ ശത്രുവായ അയ്യപ്പന്‍ നായരായി ബിജുമേനോനെത്തുന്നു. ചിത്രം ഈ മാസം തന്നെ തീയേറ്ററുകളിലേക്ക് എത്താനൊരുങ്ങുകയാണ്. അതിനിടെ മമ്മൂട്ടി ചിത്രം ഷൈലോക്കിനൊപ്പം ചിത്രത്തിന്‍്റെ ട്രെയിലര്‍ തീയേറ്ററുകളിലേക്കെത്തുകയാണ്. 23ന് രാവിലെ പത്ത് മണിക്ക് ചിത്രത്തിന്‍്റെ ട്രെയിലര്‍ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതിന് സമാന്തരമായി എല്ലാ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും ചിത്രത്തിന്‍്റെ ട്രെയിലര്‍ എത്തിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് […]

Uncategorized

അസമില്‍ 1.29 ലക്ഷം പേരെ വിദേശികളായി പ്രഖ്യാപിച്ചു; ആറു പേരെ നാടുകടത്തി

അസമിൽ 1.3 ലക്ഷത്തോളം പേരെ വിദേശികളായി പ്രഖ്യാപിച്ചു. ഇതില്‍ ആറ് പേരെ നാടുകടത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്സഭയിൽ അറിയിച്ചതാണ് ഇക്കാര്യം. നാടുകടത്തിയ ആറിൽ നാലുപേര്‍ ബംഗ്ലാദേശുകാരും രണ്ട് പേർ അഫ്ഗാനിസ്താനികളുമാണെന്നാണ് കേന്ദ്രമന്ത്രാലയം പറയുന്നത്. 2019 ഒക്ടോബറിലെ കണക്കനുസരിച്ച് അസമിലെ ഫോറിന്‍ ട്രൈബ്യൂണലുകൾ 1.14 ലക്ഷം പേരെ ഇന്ത്യക്കാരായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. എൻ‌.ആർ.‌സിയില്‍ പ്രവേശിക്കുന്നതിൽ പരാജയപ്പെട്ട ആളുകൾക്ക് അപ്പീൽ നൽകുന്നതിനുള്ള സംവിധാനമുണ്ട്. ഒരു കുട്ടിയെ പോലും വിദേശികളായി ട്രൈബ്യൂണലുകൾ പ്രഖ്യാപിച്ചിട്ടില്ലെന്നും എ‌.ഐ‌.എം.ഐ‌.എം മേധാവി അസദുദ്ദീൻ ഉവൈസിയുടെ […]

Entertainment Uncategorized

പുതിയ ലുക്കില്‍ ഷെയ്ന്‍ നിഗം; പ്രതിസന്ധിയിലായത് ‘വെയില്‍’ ടീം

വെയില്‍ സിനിമയെ വീണ്ടും പ്രതിസന്ധിയിലാക്കി ഷെയ്ന്‍ നിഗം. സിനിമ പൂര്‍ത്തിയാക്കും മുന്‍പ് ഗെറ്റപ്പ് ചെയ്ഞ്ച് നടത്തിയാണ് ഷെയിന്‍ നിര്‍മാതാവിനെയും സംവിധായകനെയും വെട്ടിലാക്കിയത്. സിനിമയുടെ സെറ്റില്‍ നിന്ന് കഴിഞ്ഞ ദിവസം ഷെയ്ന്‍ ഇറങ്ങിപ്പോയത് വിവാദമായിരുന്നു. ഷെയ്നിന്റെ പുതിയ ചിത്രം സമൂഹമാധ്യമങ്ങളില്‍ നിമിഷ നേരം കൊണ്ട് വൈറലായി. വെയില്‍ സിനിമയുമായി ഇനി സഹകരിക്കില്ലെന്ന് വ്യക്തമായ സൂചന നല്‍കുന്നതാണ് ഷെയിനിന്റെ പുതിയ ചിത്രങ്ങള്‍. വെയിൽ എന്ന സിനിമയുടെ ഷൂട്ടിംഗിൽ താരം സഹകരിക്കുന്നില്ലെന്ന് പറഞ്ഞ് വിവാദങ്ങൾ ഉയർന്നിരുന്നു. കഥാപാത്രത്തിനായി നീട്ടി വളർത്തിയ മുടി […]

Uncategorized

വാളയാര്‍ കേസ്; ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി

വാളയാർ കേസിൽ പ്രതികളെ വെറുതെ വിട്ട ഉത്തരവിനെതിരെ മരിച്ച പെൺകുട്ടികളുടെ അമ്മ നൽകിയ അപ്പീലിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. പ്രതികൾക്ക് സ്പീഡ് പോസ്റ്റ് വഴി നോട്ടീസയക്കാനും നിർദേശിച്ചു. കീഴ്കോടതി ഉത്തരവിനെതിരെ സർക്കാരും ഇന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകിയേക്കും. 13 വയസുകാരിയെ 2017 ജനുവരി 13 നും ഒമ്പതു വയസുകാരിയെ 2017 മാർച്ച് നാലിനുമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികളുടെ പീഡനം സഹിക്കാനാവാതെ പെൺകുട്ടികൾ ആത്മഹത്യ ചെയ്തെന്നാണ് കേസ്. എന്നാൽ പ്രതികൾക്കതിരെ ചുമത്തിയ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു […]

Uncategorized

ജയം തേടി ബ്ലാസ്റ്റേ‍ഴ്സ് ഇന്ന് നാലാം അങ്കത്തിന്; മത്സരം രാത്രി 7:30 ന് കലൂര്‍ സ്റ്റേഡിയത്തില്‍

ഐസ്‌എല്ലില്‍ രണ്ടാം ജയം തേടി കേരള ബ്ലാസ്റ്റേ‍ഴ്സ് ഇന്നിറങ്ങും. ഹോം ഗ്രൗണ്ടായ കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ ഒഡീഷ എഫ്സിയാണ് ബ്ലാസ്റ്റേ‍ഴ്സിന്‍റെ എതിരാളികള്‍. ആദ്യജയത്തിന് ശേഷം തുടര്‍ച്ചയായി രണ്ട് മത്സരങ്ങള്‍ തോറ്റതിന്‍റെ ക്ഷീണത്തിലാണ് ബ്ലാസ്റ്റേഴ്സ്. സീസണിലെ തുടക്കം മുതല്‍ തന്നെ വിദേശതാരങ്ങളടക്കം പരിക്കിന്‍റെ പിടിയിലായത് ബ്ലാസ്റ്റേഴ്സിന്‍റെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പ്രതിരോധ താരം സുവര്‍ലൂണും മധ്യനിരയിലെ വിദേശ താരം മരിയോ ആര്‍ക്കേവസും പരിക്കിന്‍റെ പിടിയിലാണ്. രാത്രി 7.30ന് കലൂര്‍ ജവര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. 2016 നവംബര്‍ 16ന് […]