Uncategorized

യുവതിയെ മർദിച്ച സോമാറ്റോ ഡെലിവറി ബോയ് അറസ്റ്റിൽ

ബംഗളൂരുവിൽ യുവതിയെ മർദിച്ച സോമാറ്റോ ഡെലിവറി ബോയ് അറസ്റ്റിൽ. കുറ്റകൃത്യം നടന്നതിൽ തങ്ങൾ ഖേദിക്കുന്നുണ്ടെന്നും യുവതിക്ക് വേണ്ട ചികിത്സാസഹായം നൽകുമെന്നും സൊമാറ്റൊ അറിയിച്ചു. മേക്കപ്പ് ആർട്ടിസ്റ്റും യൂട്യൂബറുമായ ഹിതേഷാ ചന്ദ്രനിയുടെ പരാതിയിലാണ് പൊലീസ് കാമരാജിനെ അറസ്റ്റ് ചെയ്തത്. തനിക്കുണ്ടായ ദാരുണമായ അനുഭവം ഹിതേഷാ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. സൊമാറ്റോ വഴി ഓർഡർ ചെയ്ത ഭക്ഷണം വൈകിയതോടെ ഹിതേഷ കസ്റ്റമർ കെയറിൽ നിരന്തരം വിളിച്ച് അന്വേഷിക്കുകയായിരുന്നു. ഈ സമയത്താണ് കാമരാജ് ഭക്ഷണവുമായി എത്തിയത്. തനിക്ക് […]

Uncategorized

സംസ്ഥാനത്ത് ഇന്ന് 2133 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തിൽ ഇന്ന് 2133 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 261, പത്തനംതിട്ട 206, എറണാകുളം 205, കണ്ണൂർ 200, കോട്ടയം 188, മലപ്പുറം 179, തൃശൂർ 172, ആലപ്പുഴ 168, കൊല്ലം 152, കാസർഗോഡ് 117, തിരുവനന്തപുരം 116, പാലക്കാട് 88, ഇടുക്കി 46, വയനാട് 35 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെയിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത് […]

Uncategorized

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി. ഏപ്രിൽ എട്ടിലേക്ക് പരീക്ഷ മാറ്റിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷാ തിയതി മാറ്റാനുള്ള തീരുമാനം. പരീക്ഷകൾ മാറ്റാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അനുകൂലമായ നിലപാട് സ്വീകരിച്ചു. പുതുക്കിയ ടൈംടേബിൾ ഉടൻ വരും. ഏപ്രിൽ 30ന് അവസാനിക്കുന്ന രീതിയിലാണ് പരീക്ഷ ക്രമീകരിക്കുക. ഈയാഴ്ച്ച തുടങ്ങുമെന്ന് അറിയിച്ചിരുന്ന ഹാൾ ടിക്കറ്റ് വിതരണത്തിലും മാറ്റം ഉണ്ടാകും. ഈ മാസം 17 ന് പരീക്ഷ തുടങ്ങാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. നിയമ സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ […]

Uncategorized

മുഖ്യമന്ത്രി പെരുമാറ്റച്ചട്ടം ലംഘിക്കുന്നു; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി രമേശ് ചെന്നിത്തല

മുഖ്യമന്ത്രി പെരുമാറ്റച്ചട്ടം ലംഘിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം നടത്തിയ വാര്‍ത്താ സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായാണ് പ്രതിപക്ഷ നേതാവിൻ്റെ പരാതി. വിഷയം ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യ തെരഞ്ഞടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് പരാതി നല്‍കി. തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്ന ശേഷം ഈ മാസം 4, 6 തീയതികളില്‍ നടത്തിയ വാര്‍ത്താ സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പുതിയ പരിപാടികളും നയങ്ങളും പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ചീഫ് സെക്രട്ടറിക്കോ, […]

Uncategorized

യുവാക്കളുണ്ടാകും, വനിതാ സ്ഥാനാര്‍ത്ഥിയും: മുനവ്വറലി ശിഹാബ് തങ്ങൾ

മുസ്‍ലിം ലീഗ് സ്ഥാനാർഥി പട്ടികയിൽ യുവാക്കളുടെ മതിയായ പ്രാതിനിധ്യമുണ്ടാകുമെന്നു യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾ. വനിതാ സ്ഥാനാർഥി വേണമെന്ന വികാരമാണ് പൊതുവെ ഉള്ളതെന്നും മുനവ്വറലി ശിഹാബ് തങ്ങൾ മീഡിയവണ്ണിനോട് പറഞ്ഞു . സ്ഥാനാര്‍ത്ഥി പട്ടികയില്‍ യുവാക്കള്‍ക്ക് പ്രതീക്ഷയുണ്ടെന്നും. മുസ്‍ലിം ലീഗിനെ സംബന്ധിച്ചിടത്തോളം പുതിയ മുഖങ്ങളും യുവാക്കളും ഉണ്ടാകുമെന്നും മുനവ്വറലി തങ്ങള്‍ പറഞ്ഞു. യൂത്ത് ലീഗിന്‍റെ ആവശ്യങ്ങളെല്ലാം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അര്‍ഹമായ അംഗീകാരം കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വനിതാ സ്ഥാനാര്‍ത്ഥി വേണമെന്ന […]

Uncategorized

ബ്രിട്ടീഷ് പാര്‍ലമെന്‍റിലും ചർച്ചയായി കർഷകസമരം;

ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരം ചര്‍ച്ചയാക്കി ബ്രിട്ടീഷ് പാര്‍ലമെന്‍റ്. സംഭവത്തില്‍ പ്രതിഷേധവുമായി ഇന്ത്യന്‍ ഹൈക്കമ്മീഷന്‍. ഇന്ത്യന്‍ വംശജന്‍ കൂടിയായ മൈദന്‍ഹെഡ് ലിബറല്‍ ഡെമോക്രാറ്റിക് നേതാവ് ഗുര്‍ജ് സിങ് അപേക്ഷയുടെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച ബ്രിട്ടീഷ് പാര്‍ലമെന്‍റ് 90 മിനിറ്റ് ചര്‍ച്ച നടത്തിയത്. കര്‍ഷകരുടെ സുരക്ഷ, മാധ്യമ സ്വാതന്ത്യം എന്നീ വിഷയങ്ങളിലായിരുന്നു പ്രധാന ചര്‍ച്ച. ലിബറല്‍ പാര്‍ട്ടി, ലിബറല്‍ ഡെമോക്രാറ്റ്സ്, സ്കോട്ടിഷ് പാര്‍ട്ടി എന്നിവയുടെ എംപിമാരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ലക്ഷത്തിലധികം യു.കെ നിവാസികളാണ് അപേക്ഷയില്‍ ഒപ്പുവച്ചത്. ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക […]

Uncategorized

കോൺഗ്രസ് സ്ഥാനാർഥി പട്ടിക: അന്തിമ ചർച്ചകൾ ഇന്ന് തുടങ്ങും, നേതാക്കള്‍ ഡല്‍ഹിയില്‍

കോൺഗ്രസ് സ്ഥാനാർഥി പട്ടികയുടെ അന്തിമ ചർച്ചകൾക്ക് ഇന്ന് ഡൽഹിയിൽ തുടക്കമാവും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് മുമ്പായി ഇന്ന് വീണ്ടും സ്ക്രീനിങ് കമ്മിറ്റി ചേരും. ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ ഡൽഹിയിൽ എത്തിയിട്ടുണ്ട്. ഉമ്മൻചാണ്ടി ഉച്ചയോടെ ഡൽഹിയിലെത്തും. കോൺഗ്രസ് സ്ഥാനാർഥി ചർച്ച നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. കേരളത്തിൽ സ്ക്രീനിങ് കമ്മിറ്റി യോഗം ചേർന്ന് സ്ഥാനാർഥികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയിരുന്നു. അതിന്റെ തുടർച്ചയായി ഒരിക്കൽ കൂടി ഇന്ന് […]

Uncategorized

പ്ലാറ്റ്ഫോം ടിക്കറ്റ് വിലവര്‍ധന; വിശദീകരണവുമായി റെയില്‍വേ

പ്ലാറ്റ്ഫോം ടിക്കറ്റ് കുത്തനെ വർധിപ്പിച്ചതിൽ വിശദീകരണവുമായി റെയിൽവേ. ടിക്കറ്റ് വർധന താത്കാലികമാണെന്നും കോവിഡ് പശ്ചാതലത്തിൽ അനാവശ്യ ആൾക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാ​ഗമാണെന്നും റെയിൽവേ അറിയിച്ചു. മുപ്പത് രൂപ മുതൽ അൻപത് രൂപ വരെയാണ് പ്ലാറ്റ്ഫോം ടിക്കറ്റിന് വില വർധിപ്പിച്ചത്. അനാവശ്യ യാത്രകൾ ഒഴിവാക്കുന്നതിന്റെ ഭാ​ഗമായാണ് വില വര്‍ധനയെന്ന് റെയിൽവേ നെരത്തെ അറിയിച്ചിരുന്നു. ജനത്തിരക്ക് നിയന്ത്രിക്കുന്നതിന് പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്ന പതിവ് കാലങ്ങൾക്ക് മുന്നേ ഉണ്ടെന്നും അധികൃതർ വിശദീകരിച്ചു. ആഘോഷനേളകളിൽ വില വർധിപ്പിക്കാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. നേരത്ത, മധ്യ […]

Uncategorized

സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യും

കേരള നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. ഡോളർ കടത്ത്,സ്വർണക്കടത്ത് കേസുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ.മാർച്ച് 12ന് കസ്റ്റംസിന്റെ കൊച്ചി ഓഫീസിലെത്താൻ ശ്രീരാമകൃഷ്ണന് നോട്ടീസ് നൽകി. ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കും മൂന്ന് മന്ത്രിമാർക്കും സ്പീക്കർക്കും പങ്കുണ്ടെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന രഹസ്യമൊഴി നൽകിയതായി കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. കോൺസുലേറ്റിന്റെ സഹായത്തോടെ മുഖ്യമന്ത്രിയുടേയും സ്പീക്കറുടേയും പ്രേരണയിലാണ് ഡോളർ കടത്തിയതെന്നതടക്കം മൊഴിയാണ് നൽകിയിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ ശ്രീരാമകൃഷ്ണനും മൂന്ന് മന്ത്രിമാർക്കുമെതിരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് […]

Uncategorized

കോവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ഫോട്ടോ ഒഴിവാക്കണം: തെരഞ്ഞടുപ്പ് കമ്മീഷൻ

കോവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ ഒഴിവാക്കണമെന്ന് തെരഞ്ഞടുപ്പ് കമ്മീഷൻ. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലാണ് ഒഴിവാക്കുക. ആരോഗ്യ മന്ത്രാലയത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി. തൃണമൂൽ കോൺഗ്രസിന്‍റെ പരാതിയിലാണ് നടപടി. പശ്ചിമ ബംഗാള്‍, കേരളം, അസം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ബിജെപിയുടെ മുഖ്യപ്രചാരകന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ അച്ചടിക്കുന്നത് വോട്ടര്‍മാരെ സ്വാധീനിക്കുമെന്നും പെരുമാറ്റ ചട്ടലംഘനമാണെന്നുമാണ് തൃണമൂല്‍ കോണ്‍ഗ്രസ് […]