സ്പാനിഷ് ലീഗ് ഫുട്ബോളിൽ റയല്‍ സോസിഡാഡിനെതിരെ ബാര്‍സലോണക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് ബാഴ്സയുടെ ജയം. എഫ്.എ കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ച് ലെസ്റ്റർ സിറ്റി സെമിയിൽ പ്രവേശിച്ചു. ഷെഫീൽഡ് യുണൈറ്റഡിനെ തകർത്ത് ചെൽസിയും സെമിയിൽ കടന്നു. ഗോള്‍മഴയായിരുന്നു ആരാധകര്‍ക്കായി ബാഴ്സ ഒരുക്കിയത്. സൂപ്പര്‍ താരം ലയണല്‍ മെസിയുടെയും സെര്‍ജിയോ ഡെസ്റ്റിന്‍റെയും ഷോയില്‍ കാഴ്ചക്കാരായി നോക്കിനില്‍ക്കാനെ സോസിഡാഡ് താരങ്ങള്‍ക്കായുള്ളു. ബാഴ്സക്കായി മെസ്സിയും സെര്‍ജിനോ ഡെസ്റ്റിന്റെയും ഇരട്ടഗോളകള്‍ നേടി. ജയത്തോടെ ബാഴ്സ പോയിന്റ് പട്ടിയില്‍ രണ്ടാമതെത്തി. അതിനിടെ […]
Uncategorized
മിനിസ്ട്രി ഓഫ് ഹാപ്പിനസ്; യുഎഇയുടെ വഴിയേ കേരളത്തിലെ കോൺഗ്രസ്
യുഡിഎഫ് പുറത്തിറക്കിയ പ്രകടന പത്രികയിലെ ഏറ്റവും ശ്രദ്ധേയമായ വാഗ്ദാനങ്ങളിലൊന്നാണ് മിനിസ്ട്രി ഓഫ് ഹാപ്പിനസ് രൂപീകരണം. ‘സംസ്ഥാനത്ത് ഉയർന്നു വരുന്ന രാഷ്ട്രീയ സംഘട്ടനങ്ങൾക്കും കൊലപാതകങ്ങൾക്കും അറുതി വരുത്താൻ രാജസ്ഥാൻ മാതൃകയിൽ സമാധാന വകുപ്പ് രൂപീകരിക്കുമെന്നാണ്’ പ്രകടന പത്രികയിലുള്ളത്. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് നൽകിയ വിശദീകരണത്തിലാണ് മിനിസ്ട്രി ഓഫ് ഹാപ്പിനസിനെ കുറിച്ച് തരൂർ വിശദീകരിച്ചത്. യുഎഇയാണ് ഇതിന് മുമ്പ് മിനിസ്ട്രി ഓഫ് ഹാപ്പിനസ് രൂപീകരിച്ച രാജ്യം. 2016 ഫെബ്രുവരിയിലായിരുന്നു ഇത്. ഉഹൂദ് ബിൻത് ഖൽഫാൻ അൽ റൂമി എന്ന വനിതയായിരുന്നു […]
ഫിറോസ് കുന്നംപറമ്പിലിന്‍റെ കൈവശം 5500 രൂപ മാത്രം, ആകെ ആസ്തി 52.58 ലക്ഷം; സത്യവാങ്മൂലത്തിലെ വിശദാംശങ്ങള്‍ ഇങ്ങനെ
തവനൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിന്‍റെ കൈവശമുള്ളത് 5500 രൂപ മാത്രം. സ്ഥാവര-ജംഗമ ആസ്തിയായുള്ളത് 52,58,834 യെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഫെഡറൽ ബാങ്ക് ആലത്തൂർ ശാഖയിൽ 8447 രൂപയും സൗത്ത് ഇന്ത്യൻ ബാങ്കിൽ 16,132 രൂപയും എച്ച്.ഡി.എഫ്.സി ബാങ്കിൽ 3255 രൂപയും എടപ്പാൾ എം.ഡി.സി ബാങ്കിൽ 1000 രൂപയുമുണ്ട്. ഭാര്യയുടെ കൈവശം 1000 രൂപയും ഒരു ലക്ഷം രൂപയുടെ സ്വർണവുമുണ്ട്. രണ്ട് ആശ്രിതരുടെ ബാങ്ക് അക്കൗണ്ടുകളിലായി 67,412 രൂപയുമാണുള്ളത്. ഫിറോസ് കുന്നംപറമ്പില്‍ […]
അതിര്‍ത്തി യാത്ര; കര്‍ണാടക ഇന്ന് മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും
കേരള- കര്‍ണാടക അതിര്‍ത്തി യാത്രയ്ക്ക് കര്‍ണാടക സര്‍ക്കാര്‍ ഇന്ന് മുതല്‍ നിയന്ത്രണമേര്‍പ്പെടുത്തും. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി അതിര്‍ത്തികളില്‍ പരിശോധന നടത്തും. കൊവിഡ് രണ്ടാം തരംഗ മുന്നറിയിപ്പിനെ തുടര്‍ന്ന് പരിശോധന കര്‍ശനമാക്കി നിയന്ത്രണമേര്‍പ്പെടുത്താനാണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം. തലപ്പാടി അതിര്‍ത്തിയില്‍ ഇന്നലെയെത്തിയ യാത്രക്കാര്‍ക്ക് ഇന്ന് മുതല്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന നിര്‍ദേശവും നല്‍കി. ഫെബ്രുവരിയില്‍ ഏര്‍പ്പെടുത്തിയ യാത്ര വിലക്കിനെ ചോദ്യം ചെയ്ത് കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നടപടികള്‍ തുടരുന്നതിനിടെയാണ് വീണ്ടും നിയന്ത്രണം. പുതിയ തീരുമാനത്തെ […]
സ്‌കറിയ തോമസ് അന്തരിച്ചു
കേരള കോൺഗ്രസ് നേതാവും മുൻ എം.പിയുമായ സ്‌കറിയ തോമസ് (65) അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.45 ഓടെയാണ് മരണം. കൊവിഡ് ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ട് തവണ കോട്ടയത്തുനിന്ന് ലോക്‌സഭയിലെത്തിയ സ്‌കറിയ തോമസ് കേരള കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി, വൈസ് ചെയർമാൻ പദവികളും വഹിച്ചു. നിലവിൽ കേരള കോൺഗ്രസ് സ്‌കറിയ വിഭാഗത്തിന്റെ ചെയർമാനാണ്.
പിന്തുണ തേടി ധർമ്മജൻ കാന്തപുരത്തെ കണ്ടു
ബാലുശ്ശേരി നിയമസഭാ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥിയും സിനിമ താരവുമായ ധർമ്മജൻ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചു. കോഴിക്കോട് നോർത്തിൽ നിന്നും മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥിയും കെ.എസ്.യു സംസ്ഥാന അധ്യക്ഷനുമായ കെ.എം അഭിജിത്, കുന്ദമംഗലം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ദിനേശ് പെരുമണ്ണ ,കെ. രാഘവൻ എം.പി എന്നിവരും ഒപ്പമുണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ പിന്തുണ തേടിയാണ് സ്ഥാനാർഥികള്‍ കാന്തപുരത്തെകണ്ടത്. ബാലുശ്ശേരിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ധർമ്മജൻ റോഡ്‌ഷോ നടത്തി.ധർമ്മജനൊപ്പം രമേഷ് പിഷാരടി കൂടി പങ്കെടുത്ത റോഡ് ഷോയിൽ […]
ആന്റണി വിളിച്ചു; വിമത നേതാവ് എ. വി ഗോപിനാഥിന്റെ വാർത്താസമ്മേളനം മാറ്റി
പാലക്കാട് കോൺഗ്രസിൽ കലാപ കൊടി ഉയർത്തിയ വിമത നേതാവ് എ. വി ഗോപിനാഥ് ഇന്ന് നടത്താനിരുന്ന വാർത്താ സമ്മേളനം മാറ്റിവച്ചു. കോൺഗ്രസ് മുതിർന്ന നേതാവ് എ. കെ ആന്റണി ഫോണിൽ ബന്ധപ്പെട്ടതിന് പിന്നാലെയാണ് ഗോപിനാഥ് വാർത്താസമ്മേളനം മാറ്റിയത്. എടുത്ത് ചാടി തീരുമാനമെടുക്കരുതെന്ന് ആന്റണി ഗോപിനാഥിനോട് ആവശ്യപ്പെട്ടു. നാളെ രാത്രിയോടെ പാലക്കാടെത്തുന്ന ഉമ്മൻ ചാണ്ടി എവി ഗോപിനാഥുമായി ചർച്ച നടത്തും. ഉമ്മൻ ചാണ്ടിയുടെ വരവിനായി കാത്തിരിക്കുമെന്ന് എ. വി ഗോപിനാഥ് വ്യക്തമാക്കി.
ഇടുക്കിയിൽ മാർച്ച് 26 ന് യുഡിഎഫ് ഹർത്താൽ
ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ജില്ലയിൽ 26ന് യുഡിഎഫ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. സർവ്വകക്ഷി യോഗ തീരുമാനം നടപ്പാക്കാതെ ജില്ലയിൽ നിർമാണ നിരോധനം ബാധകമാക്കി സംസ്ഥാന സർക്കാർ ഇടുക്കിയിലെ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയുന്നതെന്ന് യുഡിഎഫ് ആരോപിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ വിഷയം പ്രധാന പ്രചാരണം ആക്കാനാണ് യുഡിഎഫിന്റെ തീരുമാനം.
മൂന്ന് സീറ്റുകൾ ഘടകകക്ഷികൾക്ക് വിട്ടുകൊടുക്കാനുള്ള തീരുമാനം; പാലക്കാട് കോൺഗ്രസിൽ അമർഷം
പാലക്കാട് ജില്ലയിൽ മൂന്ന് സീറ്റുകൾ ഘടകകക്ഷികൾക്ക് വിട്ടുകൊടുക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ പാലക്കാട്ടെ കോൺഗ്രസിൽ അമർഷം പുകയുന്നു. മലമ്പുഴ മണ്ഡലം ജനതാദൾ ജോൺ ജോൺ വിഭാഗത്തിന് വിട്ടുകൊടുക്കാനുള്ള തീരുമാനത്തിനെതിരെ പുതുശ്ശേരിയിൽ പ്രവർത്തകർ പ്രകടനം നടത്തി. പാലക്കാട് ജില്ലയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിച്ച കോങ്ങാട് മണ്ഡലം മുസ്ലിം ലീഗിനും, മലമ്പുഴ ജനതാദൾ ജോൺ ജോൺ വിഭാഗത്തിനും നെന്മാറ സിഎംപിക്കുമാണ് കോൺഗ്രസ് നേതൃത്വം വിട്ടുനൽകിയത്. ഇതിനെതിരെ ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ അമർഷം പുകയുയാണ്. മലമ്പുഴയിലെ കോൺഗ്രസ് പ്രവർത്തകർ ഇന്നലെ […]
തവനൂരിൽ മത്സരിക്കുമെന്ന് ഫിറോസ് കുന്നംപറമ്പിൽ
തവനൂരിൽ മത്സരിക്കുമെന്ന് ഫിറോസ് കുന്നംപറമ്പിൽ. കോൺഗ്രസ് നേതാക്കൾ തന്നെ വിളിച്ച് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടെന്ന് ഫിറോസ് കുന്നംപറമ്പിൽ രംഗത്തെത്തി. യുഡിഎഫ് സ്ഥാനാർത്ഥിയായി തവനൂരിൽ മത്സരിക്കുമെന്ന് ഫിറോസ് ട്വന്റിഫോറിനോട് പറഞ്ഞു. തന്റെ എതിരാളി ആരെന്നത് പ്രശ്‌നമില്ലെന്നും ഫിറോസ് കുന്നംപറമ്പിൽ പറഞ്ഞു.